“ഗ്രേസി ചേച്ചി ഇവൾ ചുമ്മാ ചോദിച്ചതാ. ”
“അല്ല മോനേ!! അങ്ങനെ അല്ല ഇനി ഇത് വെറും അന്തവിശ്വാസം ആണെങ്കിൽ അതങ്ങ് മാറട്ടെ. അങ്ങനെ മാറിയാൽ പിന്നെ ഞങ്ങൾ മാത്രമല്ല ഈ നാട് മുഴുവനും നിങ്ങൾക്ക് അടിമകൾ ആകും .. ആരും മൂന്ന് ദിവസത്തിനപ്പുറം അവിടെ താമസിച്ചിട്ടില്ല അപ്പോഴേക്കും ഒന്നിക്കിൽ ഓടി രക്ഷപെടും. അല്ലേൽ മരിക്കും.”
അന്ന് ഉറങ്ങാൻ കിടന്നിട്ടും ആൻസിക്ക് ഉറക്കം വന്നില്ല. ചിന്തകൾ അവളെ ശല്ല്യം ചെയ്തു. ജോപ്പനും ആൻസിയും കട്ടിലിൽ ആണ് കിടന്നത്..
“അപ്പാ … അപ്പാ…”
“എന്താ മോളെ.”?
“അപ്പനുറങ്ങിയോ?”
“ഇല്ല. മോളെ ”
“അപ്പാ അവർ പറയുന്നത് സത്യം ആയിരിക്കുമോ?”
“അറിയില്ല. മോളെ. എന്റെ മോള് അതൊന്നും ആലോചിക്കേണ്ട.. നമുക്ക് നാളെ തിരിച്ചു പോകാം. അല്ലേ.! വേറെ എവിടെയെങ്കിലും പോകാം ”
” ഇല്ല അപ്പാ . നമ്മൾ വേറെ എവിടെയും പോകുന്നില്ല. നമ്മൾ ഇവിടെതന്നെ താമസിക്കും. ”
“മോളെ എന്തിനാ മോളെ . വെറുതെ.”
“വെറുതെ അല്ല അപ്പാ. ഇത് ഇവരുടെ തെറ്റായ വിശ്വാസം ആയിരിക്കും. അല്ലെങ്കിൽ ഇവരെ ആരോ ചതിക്കുന്നതായിരിക്കും.”
“അത് എന്തെങ്കിലും ആയിക്കോട്ടെ അതിൽ നമ്മൾ എന്തിനാ തല ഇടുന്നെ.”
“അങ്ങനെ അല്ല അപ്പാ . അപ്പാ എനിക്ക് അപ്പനും അപ്പന് ഞാനും മാത്രമല്ലേ ഉള്ളൂ. നഷ്ട്ടപെടാനുള്ളവർ എല്ലാവരും നഷ്ട്ടമായില്ലേ. പിന്നെ ആർക്ക് വേണ്ടിയാണ് അപ്പാ നമ്മൾ ജീവിക്കുന്നത്.
അപ്പന് മരിക്കാൻ ഭയം ഉണ്ടോ? ”
“ഇല്ല മോളെ. അപ്പന് പേടി ഒന്നും ഇല്ല .
“പക്ഷേ. അപ്പന്റെ മോള് സന്തോഷമായി ജീവിക്കുന്നത് കാണാൻ അപ്പന് ആഗ്രഹം ഉണ്ട്.”
“എന്ത് സന്തോഷം ആണപ്പാ ..? എന്റെ അന്നമോള്. എന്റെ ചാർളി. എന്റെ അമ്മച്ചി. എന്റെ ചാച്ചൻ. എല്ലാവരും എന്നെ വിട്ട് പോയില്ലേ . ഇനി ഞാൻ ആർക്ക് വേണ്ടി ആണ് അപ്പാ സന്തോഷം ആയി ജീവിക്കേണ്ടത്.?”
എന്റെ അപ്പനെ ഒരുപാട് ഒരുപാട് വേദനിപ്പിച്ച ഞാൻ എന്ത് സന്തോഷം ആണ് അപ്പാ അർഹിക്കുന്നത്. ”
“അപ്പാ ഞാൻ തീരുമാനിച്ചു. നമ്മൾ അവിടെപ്പോയി താമസിക്കും.. ഒന്നുകിൽ മരണം അല്ലെങ്കിൽ വിജയം. രണ്ടിലൊന്ന് എന്തായാലും ശരി . ഈ ആൻസി മുന്നോട്ട് തന്നെ.. അപ്പൻ ഉണ്ടാകില്ലേ എന്റെ കൂടെ.?”
“ഉണ്ടാകും എന്റെ മോളുടെ കൂടെ ഈ അപ്പൻ ഉണ്ടാകും.. മോള് പറയുന്നത് എന്തും അപ്പൻ കേൾക്കും പോരെ എന്റെ മോള് ഉറങ്ങ്..
“ലവ് യു അപ്പാ. ഉമ്മ.”
ആൻസി ചരിഞ്ഞു കിടന്നു ജോപ്പന്റെ കവിളിൽ ഉമ്മവെച്ച് ജോപ്പനെ കെട്ടിപിടിച്ചു കിടന്നു ഉറങ്ങി… എന്നാൽ ജോപ്പന് ഉറക്കം വന്നില്ല..
“തന്റെ മകൾ ഇനി ആര് പറഞ്ഞാലും കേൾക്കില്ല.. ആലിസ് പറഞ്ഞിട്ടുണ്ട് ആൻസി വാശി പിടിച്ചാൽ ആര് പറഞ്ഞാലും അനുസരിക്കില്ല.. അവൾ ആഗ്രഹിക്കുന്നത് നടക്കുന്നവരെ .”
” ഇനി മോള് പറയുന്നത് സത്യം ആണോ? എന്തെങ്കിലും കാര്യം നടത്താൻ പണ്ടേ ആരെങ്കിലും പറഞ്ഞു ഉണ്ടാക്കിയ കള്ള കഥ ആയിരിക്കുമോ? ”
“പിറ്റേന്ന്.
ആൻസി ഗ്രേസി ചേച്ചിയോട് പറഞ്ഞു.
“ചേച്ചി പറഞ്ഞതു വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. എന്തായാലും വൈദ്യനെ കാണാൻ വന്നതാ ഞങ്ങൾ. എന്നാൽ പിന്നെ അവിടെ താമസിച്ചു ചേച്ചി പറഞ്ഞകാര്യം കൂടെ നോക്കാം..”
“വേണ്ട മോളെ ഞാൻ അപ്പോഴത്തെ ഒരു ഒരു ഇതിനു പറഞ്ഞു പോയതാ. . മോള് വൈദ്യനെ തിരിച്ചു പോകാൻ നോക്ക്. എന്തിനാ വെറുതെ ജീവൻ പണയം വെച്ച് കളിക്കുന്നെ.? ”
“സാരമില്ല ചേച്ചി.. ഞങ്ങൾ എന്തായാലും തീരുമാനിച്ചു ഒന്ന് പരീക്ഷിക്കാൻ. പറ്റിയില്ലേൽ ചേച്ചി പറഞ്ഞത് പോലെ വേഗം ഓടി രക്ഷപെട്ടോളാം… ചേച്ചി ഞങ്ങൾക്ക് അവിടെ താമസിക്കാൻ ഏതെങ്കിലും വീട് ഉണ്ടാകുമോ?”
“വീട് ഉണ്ട് മോളെ . എല്ലാം ഉള്ള നല്ല വീട് ഉണ്ട് . ഇത് പോലെ ഒന്നും അല്ല . നല്ല വീട് അത് വിൽക്കാൻ വെച്ചതാ.. പക്ഷെ!! ഇവിടെ വന്ന ആരും ആ വീട് വാങ്ങിയില്ല. ആ വീട് വൃത്തിയാക്കി തരാം. എന്തായാലും വൈദ്യൻ പറയുന്നത് കേട്ടിട്ട് ഒരു തീരുമാനം എടുക്ക്.”
അവർ വൈദ്യന്റെ അടുത്തേക്ക് പോയി
ആൻസി ചോദിച്ചു.
“ഇത്രയും പ്രശ്നം ഉണ്ടായിട്ടും വൈദ്യൻ എങ്ങനെയാ . അവിടെ കഴിയുന്നത്..? വൈദ്യൻ ഒറ്റക്കാണോ കഴിയുന്നത്.?.”
