അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം – 8 5

 

വീട്ടിൽ എത്തിയപ്പോൾ അമ്മൂസും മീരയും ഞെട്ടിപ്പോയി. പക്ഷെ ആ സ്ഥലത്ത് എത്തിയപ്പോൾ അമ്മൂസ് കൂടുതൽ ഞെട്ടി. അമ്മൂസിന് ഒരുപാട് പരിചയം ഉള്ള സ്ഥലം പോലെ തോന്നി .

കാറിന്റെ ശബ്‍ദം കേട്ട് ജാനിയമ്മ ഇറങ്ങി വന്നു. കാറിൽ നിന്ന് ആദ്യം ഇറങ്ങിയത് ഉണ്ണിയും മായയും ആണ്.

 

” ഓഹ്! മക്കളു വന്നോ ? ഞാൻ കരുതി…. . ” ജാനിയമ്മ പറഞ്ഞു.

 

“എന്റെ ജാനിയമ്മ പറഞ്ഞത് എന്തെങ്കിലും ഞാൻ കേൾക്കാതിരുന്നിട്ടുണ്ടോ? ജാനിയമ്മ പറഞ്ഞ കുഞ്ഞിക്കാലും ഞാൻ കൊണ്ട് വന്നിട്ടുണ്ട്.” ഉണ്ണി പറഞ്ഞു.

 

എന്നിട്ട് കാറിന്റെ പിന്നിലെ ഡോർ തുറന്നു. മീരയുടെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി ജാനിയമ്മക്ക് കൊടുത്തു. അതിന് ശേഷം മീരയേയും അമ്മൂസിനേയും നോക്കി കാറിൽ നിന്നും പുറത്ത് ഇറങ്ങാൻ പറഞ്ഞു.

 

“ജാനിയമ്മ പറഞ്ഞത് പോലെ ഇവരെയും ഞാൻ ഇങ്ങ് കൂട്ടി. ഇനി ഒരുപാട് കുഞ്ഞുങ്ങൾ ഈ വീട്ടിൽ പിറക്കും.” ഉണ്ണി പറഞ്ഞു.

 

മീരക്ക് വലിയ നാണം ഒന്നും തോന്നിയില്ലെങ്കിലും അമ്മൂസിന് നാണം തോന്നി.

 

“എന്താ ഇവരേയും കെട്ടിയോ? ” ജാനിയമ്മ ചോദിച്ചു.

 

“ഇവർക്ക് സമ്മതം ആണെങ്കിൽ കെട്ടികൊണ്ട് വരാൻ അല്ലേ ജാനിയമ്മ പറഞ്ഞത്. ഇവർക്ക് സമ്മതം ആണ്. ”

 

ജാനിയമ്മ കുറച്ചു സമയം ഉണ്ണിയെ നോക്കി. പിന്നെ ചിരിച്ചു.

 

“മായമോളെ… മോള് ഈ കുഞ്ഞിനെ പിടിച്ചേ. ഞാൻ പോയി ആരതി തട്ട് എടുത്തിട്ട് വരാം. ” അതും പറഞ്ഞു കുഞ്ഞിനെ മായ്ക്ക് കൊടുത്തു ജാനിയമ്മ അകത്തേക്ക് പോയി.

പിന്നെ ആരതി തട്ടുമായി വന്നു. എന്നിട്ട് പറഞ്ഞു.

“എല്ലാവരും ചേർന്നു നിൽക്കു. ഡാ നീ കുഞ്ഞിനെ എടുത്തു നടുക്ക് നിൽക്കു. മായ മോളെ . മോള് അവന്റെ മുന്നിൽ നിൽക്കൂ. നിങ്ങൾ രണ്ടുപേരും അവനോട് ചേർന്നു നിൽക്ക്.”

 

എല്ലാവരും അതുപോലെ നിന്നു. ജാനിയമ്മ ആരതി ഉഴിഞ്ഞു .

 

“ഇനി മക്കള് വലതു കാൽ വെച്ച് അകത്തു കയറി വാ.” ജാനിയമ്മ പറഞ്ഞു.

 

എല്ലാവരും അകത്തേക്ക് കയറി.

 

“ഡാ! നീ ഇവരെ എല്ലാവരെയും കൂട്ടിവരും എന്ന് പറഞ്ഞിരുന്നേൽ. എല്ലാവർക്കും ഉള്ള ഭക്ഷണം ഉണ്ടാക്കി വെക്കുമായിരുന്നല്ലോ? . ”

 

“എന്റെ ജാനിയമ്മേ. അതിനൊന്നും ജാനിയമ്മ ഇനി കഷ്ട്ടപെടെണ്ട. ഭക്ഷണം ഉണ്ടാക്കുന്നതും കുഞ്ഞുങ്ങളെ ഉണ്ടാകുന്നതും ഇനി ഇവർ മൂന്നു പേരും നോക്കിക്കൊള്ളും. ജാനിയമ്മ ആ കുഞ്ഞുങ്ങളെ നോക്കി കഴിഞ്ഞാൽ മതി ” ഉണ്ണി പറഞ്ഞു.

 

“മോളെ!.. മോള് അമ്മൂസിനേയും മീരേച്ചിയേയും ഈ വീട് ഒന്ന് കാണിച്ചു കൊടുക്ക് . ഏട്ടൻ അപ്പോഴേക്കും വണ്ടിയിൽ ഉള്ള സാധനങ്ങൾ എടുത്തു വെക്കട്ടെ. ” ഉണ്ണി പറഞ്ഞു.

 

“ഏട്ടാ ഞാനും വരുന്നു എന്നിട്ട് ചേച്ചിക്കും അമ്മൂസിനും കാണിച്ചു കൊടുക്കാം. അല്ലെങ്കിൽ അവർ തനിയെ നടന്നു കാണട്ടെ ” മായ പറഞ്ഞു.

 

മീരയും അമ്മൂസും സ്വപ്നം കാണുന്നപോലെ ആ വീട് നോക്കി കണ്ടു. ജാനിയമ്മ അവരെ സോഫയിൽ ഇരുത്തി. കുടിക്കാൻ വെള്ളവുമായി വന്നു.

 

” പാല് തന്ന മക്കളെ സ്വീകരിക്കേണ്ടത്. പക്ഷെ ഇന്ന് പാലില്ല.. അതെങ്ങനാ ഇവൻ ഇങ്ങനെ ഒരു നല്ല കാര്യം ചെയ്തു ഇന്ന് തന്നെ വരും എന്ന് അറിയില്ലല്ലോ. സാരമില്ല. ” ജാനിയമ്മ പറഞ്ഞു. എന്നിട്ട് ചോദിച്ചു.

 

“അവൻ പറഞ്ഞത് സത്യം ആണോ..? നിങ്ങൾക്ക് രണ്ടുപേർക്കും അവന്റെ ഭാര്യമാരാവാൻ സമ്മതമാണോ? അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ സമ്മതമാണോ?”

 

മീരക്കും അമ്മൂസിനും നാണം തോന്നി . അവർ ഒന്നും മിണ്ടിയില്ല.

 

“എന്തേ സമ്മതമല്ലേ. ?” ജാനിയമ്മ വീണ്ടും ചോദിച്ചു.

 

“അതേ സമ്മതമാണ്.”

രണ്ടു പേരും ഒരുമിച്ചു പറഞ്ഞു.

 

” ശരി!! എന്താ മക്കളുടെ പേര്..? ”

 

“മീര ” മീര പറഞ്ഞു.

 

“അമ്മിണി. ഏട്ടൻ അമ്മൂസ് എന്ന് വിളിക്കും.” അമ്മൂസ് പറഞ്ഞു.

 

“അമ്മൂസ്…. ‘അമ്മു’ നല്ല പേര് …… മായ ….. മീര…. അമ്മു. നല്ല പേരുകൾ.. അപ്പോൾ ഈ കുഞ്ഞിന്റെ പേരെന്താ. ” ജാനിയമ്മ ചോദിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *