അച്ചുന്റെ തേരോട്ടം – 4 8അടിപൊളി 

 

“ഹാ…. സാറവിടെ ഇല്ലല്ലേ..ഞാൻ കുറച്ച് മുന്നേ വിളിച്ചാർന്നു…നീ എന്തായാലും അവിടെ എത്തി കാണുമെന്ന് അറിയാവുന്നോണ്ട് ഞാൻ പറഞ്ഞില്ല എന്നെ ഉള്ളൂ…” ഫോൺ എടുത്തതും എൻ്റെ തള്ള സത്യങ്ങൾ ഓരോന്നായി കാർക്കിച്ച് തുപ്പി അതോടെ ഈ ചതിയിൽ അമ്മക്കും പങ്കുണ്ടെന്ന് എനിക്ക് ബോധ്യമായി…!

 

“അപ്പോ നേരത്തെ അറി-”

 

“പിന്നെ ഇല്ലേ ….നീ വരാൻ താമസിക്കുവായിരിക്കുല്ലോ അതുകൊണ്ട് ഏതേലും ഹോട്ടെലിൽ കേറി കഴിച്ചോ കേട്ടോ…ഞാൻ പൈസ ഇട്ടേക്കാം….”

 

എന്നെ ഒന്നും പറയാൻ സമ്മതിക്കാതെ എല്ലാം ഇങ്ങോട്ട് പറഞ്ഞ് പരട്ട് തള്ള എൻ്റെ കോൾ കട്ടാക്കി….

 

ഇങ്ങോട്ട് വന്നപ്പോ ഓട്ടോയിൽ വെച്ച് വന്നവഴി കണ്ട ഓർമയിൽ ഞാൻ സ്റ്റാൻഡിലേക്ക് തിരിച്ചുനടന്നു..ആ വിജനമായ വഴിയിൽ എന്റെ ഒപ്പം കത്തിജ്വലിച്ചിരുന്നു സൂര്യൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.. കുറച്ചങ്ങോട്ട് നടന്നതും എൻ്റെ പൂർവികർ എങ്ങാണ്ട് ചെയ്ത പുണ്യ പ്രവർത്തികളുടെ ഫലമായിയാണെന്ന് തോന്നുന്നു എൻ്റെ മുന്നിൽ ഒരു ബൈക്ക് നിർത്തി…

 

“മോനെ…. എങ്ങോട്ടാ ടൗണിലോട്ടാണോ എന്നാൽ കേറിക്കോ…” നടന്ന് നടന്ന് വിയർത്തൊലിച്ച് പണ്ടാരമടങ്ങിയ എനിക്ക് മുൻപിൽ അയാൾ അങ്ങിനെ സ്നേഹത്തോടെ ഒരു ക്ഷണം തരുമ്പോൾ ഞാൻ എങ്ങനെയാ വേണ്ട എന്ന് വെക്കുന്നെ.. ഇനി ഇപ്പൊ ഇയാൾ വലിയ ഒരു മനുഷ്യക്കടത്ത് സംഘടനയിലെ കണ്ണിയാണേലും എന്നെ തട്ടികൊണ്ട് പോയാൽ ഒന്നുംകിട്ടില്ല എന്ന് എനിക്ക് തന്നെ ഒരു ബോധം ഉള്ളതുകൊണ്ട് ചെറിയ ഒരു പേടിപോലും എനിക്ക് തട്ടിയില്ല….

 

“എന്താടാ ആലോചിച്ചു നിക്കുന്നേ…ഞാൻ നിന്നെ തട്ടിക്കൊണ്ടു പോകാൻ ഒന്നും പോകുന്നില്ല…..”എൻ്റെ മനസ്സ് വായിച്ചെന്നപോലെ മുഖത്ത് ഒരു അസ്സൽ പുഞ്ചിരിയുമായി പറഞ്ഞു…ആ നട്ടുച്ചസമയത്ത് പൂർണരൗദ്ര ഭാവത്തോടെ ജ്വലിച്ച് നിൽക്കുന്ന സൂര്യനേകാളും തേജ്ജസ് അയാളുടെ പുഞ്ചിരിയിൽ എനിക്ക് തോന്നി… പിന്നെ വേറെയൊന്നും ആലോചിക്കാതെ ഞാൻ അയാളുടെ ബൈക്കിന് പിന്നിൽ കയറി…

 

 

“ഇവിടെ ഒന്നും കണ്ടിട്ട് ഇല്ലല്ലോ….?? എവിടെയാ വീട് ” നനുത്ത കാറ്റും കൊണ്ട് ചുറ്റുപാടും നോക്കി ആസ്വദിച്ച് കൊണ്ടിരുന്ന എന്നോടായി പുള്ളി ചോദിച്ചു… ആരാണേലും ചോദിച്ചു പോകുന്ന സ്വഭാവികമായ ചോദ്യം…

 

“ഞാൻ അങ്ങ് കൊട്ടിയൂർ ആണ്…ഇവിടെ ഒരാളെ കാണാൻ വന്നതാ…”ഞാൻ അൽപ്പം ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു…

 

“അഹാ…അത് ഇച്ചിരി അകലെയല്ലെ..എന്നിട്ട്

വന്ന ആളെ കണ്ടോ…” ഗിയർ മാറുന്നതിന് ഇടയിൽ പുള്ളി എന്നോട് വീണ്ടും ആരാഞ്ഞു…

 

“ഏയ്…ഇല്ല ആളിവിടെ ഇല്ലായിരുന്നു…” ഞാൻ മാന്യമായ രീതിയിൽ ഉത്തരം പറഞ്ഞു…

 

“നിൻ്റെ പേര് എന്താ…..”കുറച്ച് നേരത്തെ നിശബ്ദത കഴിഞ്ഞതും അയാളെനിക്ക് മുന്നിൽ അടുത്ത ചോദ്യം എറിഞ്ഞു.. ‘ തനിക്ക് എന്തൊക്കെ അറിയണം ‘ എന്ന് ചോദിക്കാൻ നാവ് തരിച്ചെങ്കിലും നാവിന് ഞാൻ തൽക്കാലം വിലങ്ങ് ഇട്ടു…

 

“അർജ്ജുൻ…” വലിയ താത്പര്യം ഇല്ലാത്ത മട്ടിൽ ഞാൻ പറഞ്ഞു….

 

“എൻ്റെ പേര് അഷീർ…ഇവിടെ അടുത്ത് തന്നെയാ വീട്…” പുള്ളി എന്തോ വലിയ കാര്യം പറയുന്ന പോലെ എൻ്റെ അടുക്കൽ പറഞ്ഞു…’ നിന്നോട് ഞാൻ അത് ചോദിച്ചോ കുണ്ണേ’ എന്ന് മനസിൽ പറഞ്ഞെങ്കിലും എടുത്ത വായ്ക്ക് ഞാൻ ചോദിച്ചില്ല…

പിന്നീട് അങ്ങോട്ടുള്ള യാത്രയിൽ ഉടനീളം ഇയാള് വാതോരാതെ ഒരുപാട് എന്തൊക്കെയോ കൊണച്ചു ഞാൻ ആണേൽ അതിനെല്ലാം ചെറുതായി മൂളികൊണ്ട് സപ്പോർട്ടും കൊടുത്തു…അതേലും ചെയ്യണമല്ലോ യേത്….!!!

 

അങ്ങനെ കുറച്ചുനേരത്തെ യാത്രക്ക് ഒടുവിൽ ഞങ്ങൾ സ്റ്റാൻഡിൽ എത്തി… പുള്ളിക്ക് ഒരു താങ്ക്‌സും പറഞ്ഞ് ഞാൻ അവിടെ ഇറങ്ങി…

 

ഇനി എൻ്റെ അടുത്ത ലക്ഷ്യം വിശന്നു വലയുന്ന എൻ്റെ വയറിനെ തൃപ്തിപ്പെടുത്തുക എന്നതാണ്..അധികം കടകൾ ഒന്നും തന്നെ അവിടെയില്ലെങ്കിലും അൽപ്പം അടുത്ത് കണ്ട ഒരു ചെറിയ ഹോട്ടലിൽ ഞാൻകയറി…

 

ഒരു ഊണും അതിനൊപ്പം ഒരു ചായയും ഞാൻ ഓർഡർ ചെയ്തു..അവിടെ ഉള്ളവർ ഒരു നികൃഷ്ട നോട്ടം എന്നെ നോക്കിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല…ആര് എന്ത് കരുതിയാലും എനിക്ക് എന്ത് മൈര്…!!?എൻ്റെ കാശിന് എനിക്ക് ഇഷ്ടം ഉള്ളത് ഞാൻ മേടിക്കും ഹല്ല പിന്നെ…!!! നല്ല വിശപ്പ് ഉണ്ടായിരുന്നത് കൊണ്ടുതന്നെ ഞാൻ വേഗം കഴിച്ച് തീർത്തു…ബില്ലും കൊടുത്ത് ഞാൻ അവിടുന്ന് ഇറങ്ങി..

Leave a Reply

Your email address will not be published. Required fields are marked *