ഹലോ ജോസഫ് ചേട്ടനാണോ …..
അതെ ആരാ ….
ഞാൻ രശ്മി ….സാറ യുടെ ഫ്രണ്ട …..
ആഹ് …നമ്പർ അറിയതോണ്ടാ ആരാണ് ചോദിച്ചേ ….കുഞ്ഞെവിടെത്തി …
ജോസെഫേട്ട ഞങ്ങൾ ഏറ്റുമാനൂർ എത്തി ഇനി എങ്ങോട്ടാ ….
നേരെ കാഞ്ഞിരമറ്റത്തെ റോഡിലേക്ക് പൊന്നോ …..അവിടെന്നൊരു 5 കിലോമീറ്റർ കഴിയുമ്പോ
വലത്തോട്ട് കുഴിപ്പള്ളി എസ്റ്റേറ്റ് …ബോർഡുണ്ട് ….ഞാൻ അവിടെ കാണും ….
വണ്ടി കാഞ്ഞിരമറ്റo റോഡിലേക്ക് തിരിഞ്ഞു 5 കിലോമീറ്റർ കഴിഞ്ഞു റോഡിൻറെ ഓരത്തു
മെലിഞ്ഞു നീണ്ടു ഒരാൾ …..
ആ പുള്ളിയോട് ചോദിക്കാം …..
ചേട്ടാ …ഈ കുഴിപ്പള്ളി എസ്റ്റേറ്റ് …
ആ നിങ്ങളെ കാത്തല്ലേ ഞാൻ നിക്കണേ ….
അയ്യോ ജോസഫ് ചേട്ടനായിരുന്നോ …
ദേ ഈ കാണുന്ന റോഡ് അങ്ങോട്ട …..ഞാൻ മുൻപേ പോകാം ….സാർ പിറകെ വന്നമതി ….
ശ്രീയോട് അതും പറഞ്ഞു പുള്ളിക്കാരൻ ബൈക്കും എടുത്തു മുൻപേ പോയി ….
ജോസഫ് ചേട്ടനെ അനുഗമിച്ചു അവർ എസ്റ്റേറ്റ് ലക്ഷ്യമാക്കി നീങ്ങി …..
ഏതാണ്ട് 4 km പോയിക്കാണും മുഴുവൻ റബർ മരങ്ങൾ മാത്രം …….ഇടത്തോട്ടുള്ള ചെറിയ വഴിയിലേക്ക്
ജോസഫ് ചേട്ടൻ അവരെ ആനയിച്ചു ….ഒരു കുഞ്ഞു വീടിന്റെ മുന്നിൽ അയാൾ വണ്ടി നിർത്തി ..
വന്നാട്ടെ ….അയാൾ അവരെ ക്ഷണിച്ചു ….
ഇതാണെന്റെ വീട് ….അപ്പനപ്പൂപ്പൻ മാരായിട്ടു കുഴിപ്പള്ളിക്കാരുടെ വീട്ടിലെ ജോലിക്കാരാ
ഈ തോട്ടം വാങ്ങിച്ചപ്പോ എനിക്കൊരു വീടും വച്ച് തന്നു ഇതിന്റെ നടത്തിപ്പും അങ്ങ്
ഏൽപ്പിച്ചു …അവരൊന്നും ഇങ്ങോട്ടു വരാരെ ഇല്ല ….200 ഏക്കർ തോട്ടമാ മുഴുവൻ റബർ
ഞാനതിന്റെ വെട്ടും മറ്റും നോക്കുന്നെ ….48 വർഷമായി ഞാനിവിടെ ആയിട്ട് …..
മേരിയെ ……അയാൾ നീട്ടി വിളിച്ചു …..
മുഷിഞ്ഞ നെറ്റിയും വിയർപ്പു പൊടിഞ്ഞ മേനിയും …..അവർ പുഞ്ചിരിയുമായി മുറ്റത്തേക്ക് വന്നു …
ഇതെന്റെ ഭാര്യ മേരി …..രണ്ടു മക്കളാ ഒരാണും ഒരു പെണ്ണും ….പെണ്ണിന്റെ കെട്ടുകഴിഞ്ഞു …..
ചെറുക്കൻ കെട്ടിട്ടില്ല ….എറണാകുളത്ത …അമ്പലമുകൾ അവിടെ ഒരു കമ്പനി ല …ഈ ഓയിൽ കമ്പനി ഇല്ലേ
അവിടുത്തെ പണിയ …..
കുടിക്കാൻ എടുക്കെടി …..നിങ്ങള് കയറി ഇരിക്ക് ….
ജോസഫ് ചേട്ടന്റെ ചെറിയ വീട്ടിലേക്കു അവർ കയറി ….ആ തോട്ടവും അതിലെ റബർ മരങ്ങളും
അതാണയാളുടെ ലോകം …..രശ്മി അവരെ പരിചയപ്പെടുത്തി …..ഞാൻ രശ്മി …ഇതെന്റെ ഭർത്താവ്
അഭി ….അഭിലാഷ് ….ഇത് അവന്തിക …വാവയെന്നു വിളിക്കും അഭിയേട്ടന്റെ സഹോദരി
ഇത് ശ്രീകാന്ത് വാവയുടെ ഭർത്താവ് ….ശ്രീയെന്നു വിളിക്കും …..
ഞാനും സാറയും ബാംഗ്ലൂർ വച്ചുള്ള പരിചയമാ …കുറെയായി അവൾ ഇങ്ങോട്ടു ക്ഷണിക്കുന്നു .
വരാൻ ഇപ്പോഴാ സമയം കിട്ടിയത് …………വാതോരാതെ രശ്മി ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു
ആവി പറക്കുന്ന ചായയുമായി മേരി അവർക്കരികിലേക്കു വന്നു …കഴിക്കാൻ നല്ല നാടൻ
കപ്പയും മീൻകറിയും ……..എരിവുള്ള കുടമ്പുളിയിട്ടു ഇട്ടു വറ്റിച്ച മീൻകറി ….എന്താ അതിന്റെ
ഒരു കോമ്പിനേഷൻ ……
നിങ്ങക്ക് ഇഷ്ടപ്പെടുവോ എന്നറിയില്ല ….ഇവിടുത്തെ ഭക്ഷണമൊക്കെ ….
മേരി ചേച്ചി സൂപ്പർ …….ഇതിന്റെ ഇൻഗ്രിഡിഎന്റ്സ് ഒന്ന് പറഞ്ഞു തരണേ …..
4 ക്‌ളാസിൽ പടുത്തം നിർത്തിയ മേരിചേച്ചിക്ക് രശ്മി പറഞ്ഞത് മനസിലായില്ല ….അവർ
കണ്ണുമിഴിച്ചു രശ്മിയെ നോക്കി ….
അവരുടെ മുഖത്തെ ഭാവത്തിൽ നിന്നും രെഷ്മിക്കു കാര്യം പിടികിട്ടി ….
ഇതെങ്ങനെ ഉണ്ടാകുന്നെന്നു പഠിപ്പിക്കണ കാര്യ മേരിചേച്ചി ….
അതാണോ …..ഞാൻ കരുതി ഇഷ്ടപെട്ടില്ലെന്നു ….
അതിനെന്താ കുഞ്ഞിന് ഞാൻ പറഞ്ഞു തരല്ലോ …..
മേരി ചേച്ചിയുടെ സ്വാത് ഉറുന്ന കപ്പയും മീൻകറിയും കഴിച്ചപ്പോൾ യാത്ര ക്ഷീണമൊക്കെ എങ്ങോട്ടോ
പോയപോലെ …..
അത്താഴത്തിനു താറാവും പോർക്കും പോരെ ……
അയ്യോ മേരി ചേച്ചി ഫുഡൊന്നും ഉണ്ടാക്കേണ്ട ….
കുഴപ്പിക്കലെ അഭി സാറെ ….സാറ കുഞ്ഞു പ്രത്യേകം പറഞ്ഞതാ ….നിങ്ങക്ക് ഒരു കുറവും വരാതെ
നോക്കണമെന്ന് …എന്താ വേണ്ടെന്നു ഇങ്ങോട്ടു പറഞ്ഞ മതി ….
മേരി ചേച്ചി എന്തുണ്ടാക്കിയാലും ഞങ്ങൾ കഴിച്ചോളാം ……
