അച്ഛന്‍റെ ചാരുവും ഏട്ടന്‍റെ വാവയും – 5 1

അതെങ്ങനാ മോളെ …icu ലേക് ആരേയും കടത്തിവിടില്ല …..

ഒരു കൊഴപ്പോലെങ്കില് പിന്നെന്തിനാ icu കെടത്തിയേക്കണേ …..

അത് പിന്നെ അവർക്കു നോക്കണ്ടേ ….എന്തേലും പ്രശ്നാടൊന്നു ….
വാവേടെ ശ്രീക്കു ഒരു കൊഴപ്പോല്യ ന്നോട് dr ഇപ്പൊ പറഞ്ഞല്ലേ ഉള്ളു ..

അവൾ മുറിയിൽ ശ്രീക്കുവേണ്ടി കാത്തിരുന്നു …..പേരിനെന്തോ കഴിച്ചെന്നു വരുത്തിയത് അല്ലാതെ
അവൾക്കു ഭക്ഷണത്തിനോട് ഒട്ടും താല്പര്യം തോന്നിയില്ല …..
മനസ്സാകെ കുഴഞ്ഞു മറിഞ്ഞ അവസ്ഥ ….എന്തെക്കെയോ അവൾ ആലോചിച്ചു കൂട്ടി
ശ്രീക്കു ഒന്നും വരാതിരിക്കാൻ അവൾ മനസറിഞ്ഞു പ്രാർത്ഥിച്ചു …..അമ്പലങ്ങളിൽ
അവൾ നേർച്ചകൾ നേർന്നു …..സതസമയവും അവൾ പ്രാർത്ഥനയിൽ മുഴുകി …

വൈകിട്ട് 8 .30 യോടെ ശ്രീയെ മുറിയിലേക്ക് മാറ്റി …..ശ്രീയുടെ അവസ്ഥ
അവൾക്കു കണ്ടുനിക്കാൻ പോലും കഴിഞ്ഞില്ല .ഇടത്തേകാല് സർജറി ചെയ്തിരുന്നു ….
വലതുകയ്യിനു പൊട്ടലുള്ളത് കാരണം കെട്ടിവച്ചിരിക്കയാണ് ….നെറ്റിയിൽ മുറിവുണ്ട് ….
4 തുന്നൽ വേണ്ടിവന്നു …..ദേഹത്തെ മറ്റുമുറിവുകളിൽ ഡ്രസ്സ് ചെയ്തിരുന്നു …..
ശരീരം മുഴുവൻ വേദനയാണ് …..അതിനേക്കാൾ അവന് മനസിന്റെ വേദനയാണ് ….
ചാരു നിറകണ്ണുകളോടെ അവന്റെ അരികിൽ നിന്നു ….ഹൃദയം നുറുങ്ങുന്ന വേദന
അവളനുഭവിച്ചു കൊണ്ടിരിക്കയാണ് ….എന്ത് പറഞ്ഞു ശ്രീയേട്ടനെ ആശ്വസിപ്പിക്കണം …
ഒന്നും പറയാൻ അവൾക്കായില്ല ……

നിക്കൊന്നൂല്ലെന്റെ ചാരുട്ടി ……മുഖത്ത് പുഞ്ചിരി വരുത്തി ശ്രീ അവളെ ആശ്വസിപ്പിച്ചു ……
ഉം …….അവൾ മൂളി …..

കരയാതിരിക്കാൻ അവൾ നന്നായി പാടുപെട്ടു ……
അഭിയും വാവയും സുലോചനയും അവിടെ നിന്നു …..രാജശേഖരനും സുമംഗലയും രേഷ്മിയും വീട്ടിലേക്കു പോയി ……ശ്രീയുടെ സമീപം അവളിരുന്നു …..വേദനമൂലം അവനുറങ്ങാൻ കഴിഞ്ഞില്ല …..രാത്രിയിൽ
മരുന്നുകളുടെ പിൻബലത്തിൽ അവനുറങ്ങി ……മറ്റൊരു കട്ടിലിൽ അഭി വാവയെ കിടത്തി …..ക്ഷീണം കാരണം

അവളും ഉറക്കത്തിലേക്കു വഴുതി വീണു
സുലോചനയും അഭിയും താഴെ പായവിരിച്ചു കിടന്നു …..
രാവിലെ രാജശേഖരനും സുമംഗലയും രശ്മിയും കാപ്പിയുമായി വന്നു
അവൾ വിശപ്പില്ലെന്നു പറഞ്ഞു ഒന്നും കഴിച്ചില്ല എല്ലാവരും നിർബന്ധിച്ചെങ്കിലും അവൾ
ഒന്നും കഴിച്ചില്ല
വാവയെയും കൂട്ടി രശ്മി പതുക്കെ പുറത്തേക്കു നടന്നു …..ശ്രീ ഒന്ന് വിശ്രമിക്കട്ടെ …
നിന്നേം കണ്ടോണ്ടിരുന്ന അവന് കൂടുതൽ വിഷമമാകും …വാ നമുക്കൊരു
ചായ കുടിക്കാം …

ചേച്ചി കുടിച്ചിട്ട് വാ ….ഞാനിവിടെ നിന്നോളം ….

അതൊന്നും പറ്റില്ല ….വാ വാവേ ….

പിന്നെ അവളൊന്നും പറഞ്ഞില്ല …..അവൾ രെശ്മിയുടെ കൂടെ കാന്റീനിലേക്കു
നടന്നു …
ചേട്ടാ രണ്ടു ചായ …….രശ്മി ഓർഡർ നൽകി

കഴിക്കാനെന്താ ….

പഴംപൊരി …..ബോണ്ട ….സമൂസ
ന്ത വാവേ വേണ്ടേ …….

നിക്കൊന്നും വേണ്ട ……ചേച്ചി കഴിച്ചോ ….

അതൊന്നും പറ്റില്ല ……നിനക്ക് പഴംപൊരി ഇഷ്ടനല്ലോ ..

ചേട്ടാ രണ്ടു പഴംപൊരി
ചൂട് ചായയും നല്ല മൊരിഞ്ഞ പഴംപൊരിയും …..അവരുടെ മുന്നിലേക്ക് എത്തി

ചായ കുടിക്ക് ………ഒരു ഗ്ലാസ് വാവക് നൽകി മറു ഗ്ലാസിലെ ചായ ഊതി കുടിച്ചുകൊണ്ട്
രശ്മി വാവയോട് …സംസാരിച്ചു കൊണ്ടിരുന്നു ….

വാവേ നീ ഇങ്ങനായാൽ ശരിയാവില്ല ……വിഷമം ഉണ്ടാകും …..പക്ഷെ നിന്റെ വിഷമം
കാണുമ്പോൾ ശ്രീക്ക് എത്രത്തോളം പ്രയാസമുണ്ടാകും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ …

ശരീരമാസകലം വേദന കൂടെ മനസ്സും മുറിപ്പെട്ടിരിക്കുന്ന ഒരാളുടെ മുന്നിൽ അയാൾക്ക്‌
പ്രിയപ്പെട്ടവർ കൂടെ വിഷമിക്കുന്നത് കാണുമ്പോൾ എന്തായിരിക്കും അവസ്ഥ ….

നീ സന്തോഷമായിരിക്കണം ….അത് ശ്രീയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ വളരെ വലുതായിരിക്കും …
സ്നേഹത്തേക്കാൾ വലിയ മരുന്നില്ല ……ശരീരത്തിന്റെ മുറിവുകൾ സുഖപ്പെടുത്താൻ
മരുന്നിനു കഴിയും ……മനസ്സിന്റെ മുറിവുകൾ സുഖപ്പെടുത്താൻ സ്നേഹത്തിനു മാത്രമേ
കഴിയു …നിന്നെ വഞ്ചിച്ചെന്നുള്ള കുറ്റബോധം ശ്രീയുടെ മനസ്സിൽ നിന്നും വേരോടെ
പിഴുതെറിയണം ….അതിനു നിന്റെ സ്നേഹപൂർവ്വമുള്ള സാമീപ്യവും ശുശ്രൂഷയും
അനിവാര്യമാണ് ….നീ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണം …..നിന്റെ പ്രസരിപ്പും
ചുറുചുറുക്കും കൊണ്ട് ശ്രീയെ നീ സന്തോഷിപ്പിക്കണം ….പൂർണമായും നീ അവനെ സ്നേഹിക്കുന്നെന്ന്
അവനെ ബോധ്യ പെടുത്തണം …നിനക്കവനോട് ഒട്ടും പരിഭവം ഇല്ലെന്നു നിന്റെ പ്രവർത്തിയിലൂടെ
നീ തെളിയിക്കണം ….നിന്റെ സഹായവും സ്നേഹവും ഏറ്റവും അധികമുള്ള അളവിൽ
അവനു നൽകേണ്ട സമയമാണ് ഇപ്പോൾ ….മനസ്സിന്റെ ഓരോ അണുകൊണ്ടും നീ അവനെ
സ്നേഹിക്കണം …സ്നേഹം പ്രകടിപ്പിക്കണം ……

Leave a Reply

Your email address will not be published. Required fields are marked *