“ഇല്ല പൂജ…. എനിക്ക് അത് പറ്റില്ല. ഐ റിയലി ലൈക് യു, യു ആർ അമേസിങ്. ബട്ട് അഞ്ജലി ഈസ് മൈ എവെരിതിങ്….”
“ഹ്മ്മ് ഓക്കേ ഐ അണ്ടർസ്റ്റാൻഡ്. യു ആർ എ വെരി ഗുഡ് മാൻ പ്രണവ്. നിന്നെപ്പോലെ ഒരാളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. പക്ഷെ ഇതുപോലെ പാവമായവർ ആണ് അവസാനം കൂടുതൽ വേദന അനുഭവിക്കേണ്ടിവരുന്നത്.സീ യു പ്രണവ്. ഞാൻ ഇറങ്ങാ…..”അവൾ എഴുനേറ്റ് പുറത്തേക്ക് നടന്നു.
“ഏയ് പൂജ…. ഐയാം സോറി…..”
വാതിൽക്കൽ നിന്നെക്കൊണ്ട് അവൻ അവളെ കെട്ടിപിടിച്ച് ആശ്വസിപിച്ചു. അവളും അവനെ കെട്ടിപിടിച്ചു.
“താങ്ക്യൂ പ്രണവ് പോട്ടെ…..”
അവൾ അവിടെ നിന്ന് ഇറങ്ങി. പ്രണവ് അവൾ പോയ ശേഷം അകത്തേക്ക് നടന്നു. എന്നാൽ മറുവശത്ത് ഒരു ക്യാമറ കണ്ണ് അവനെ ക്യാപ്ചർ ചെയുന്നത് അവൻ അറിഞ്ഞിരുന്നില്ല. തിരിച്ച് അവൻ സോഫയിൽ വന്നിരുന്നു. ടിവി കണ്ടിരുന്ന് അവൻ അറിയാതെ ഉറക്കത്തിലേക്ക് വീണുപോയി.
ഇഷ മോളുടെ അച്ഛാ എന്ന് പറഞ്ഞുള്ള കുലുക്കി വിളി കെട്ടാണ് അവൾ ഉറക്കത്തിൽ നിന്ന് ഉണർന്നത്. കണ്ണ് തുറന്ന് നോക്കുമ്പോൾ സമയം രാത്രി ആയിരുന്നു. ശേ ഞാൻ ഇത്ര നേരം കിടന്ന് ഉറങ്ങിയോ.സമയം ഏഴ് കഴിഞ്ഞു.അവൻ എഴുനേറ്റ് ചെന്ന് മോൾക് കഴിക്കാനായി ഉണ്ടാക്കി കൊടുത്തു.എന്നിട്ട് ചെന്ന് കുളിച്ചു ഫ്രഷായി വന്നു. ഫോൺ എടുത്ത് നോക്കിയപ്പോ അഞ്ജലിയുടെ മിസ്സ് കാൾ ഉണ്ട്. ശേ ഉറങ്ങി പോയത് കാരണം കണ്ടില്ല. അവൻ സോഫയിൽ വന്നിരുന്ന് അവളെ തിരിച്ചു വിളിച്ചു.
മുംബൈയിലെ ഒരു സ്റ്റാർ ഹോട്ടലിലെ റൂമിൽ അഞ്ജലിയുടെ ഫോൺ അടിക്കാൻ തുടങ്ങി. ബാത്റൂമിൽ നിന്ന് ഇറങ്ങി ഒരു ടവൽ ചുറ്റി അവൾ വന്ന് ഫോൺ എടുത്ത് മുറിയുടെ അറ്റത്തെ വലിയ കണ്ണാടി ജനലിലൂടെ പുറത്തേക്ക് നോക്കി ഫോൺ എടുത്തു.
“ഹലോ….”
“അഹ് നീ എത്തിയോ…..?”
“അഹ് എത്തി, കുളിക്കായിരുന്നു….”
“അഹ് ഞാനെ ടിവി കണ്ട് ഇരുന്ന് അങ്ങ് ഉറങ്ങിപ്പോയി, അതാ ഫോൺ എടുക്കാഞ്ഞേ വിളിച്ചപ്പോ….”
“ഹ്മ്മ് മോള് എന്തെ….”
“അവൾ ടിവി കാണുന്നുണ്ട്….”
“ഹ്മ്മ്…. നീ എന്താ ചെയ്യുന്നേ അവിടെ….?”
“ഞാൻ ചുമ്മാ ബെഡിൽ ഇരിക്കുന്നു എന്തെ…..?”
“ഏയ് ഒന്നുല്ല…..”
“ഏയ് വിഷമിക്കണ്ട, എല്ലാം ഓക്കേ ആവും….”
“ഹ്മ്മ്…..”
പുറത്തേക്ക് നോക്കി സംസാരിച്ചു നിക്കുന്ന അവളുടെ പിന്നിലൂടെ രണ്ട് കൈകൾ അവളെ ചേർത്ത് പിടിച്ചു. അവളുടെ കഴുത്തിൽ ചുണ്ടുകൾ അമർന്നു.
“ഹലോ….. ഓക്കേ അല്ലെ…..”
“ഹ്മ്മ്… അഹ് ഒക്കെയാണ്…..”
“ഹ്മ്മ്…. ഞാൻ നാളെ വിളിക്കാം, ഗുഡ് നൈറ്റ് ലവ് യു….”
“ലവ് യു ടൂ….”
അവളുടെ ഫോൺ വാങ്ങി അവൻ കട്ട് ചെയ്ത് മേശയിലേക്ക് വച്ചു.
“ക്യാൻ വീ ഗോ എഗൈൻ…..”അവളുടെ കാതിൽ അവൻ ചോദിച്ചു.
“ഹ്മ്മ്….”അവൾ മൂളി.
അവൻ അവളെ രണ്ട് കയ്യിലും പൊക്കി എടുത്തു. ബെഡിന്റെ അടുത്തേക്ക് നടന്ന് അവളെ ബെഡിലേക്ക് ഇട്ടു. എന്നിട്ട് തന്റെ ബാതിങ് ക്ലോത്ത് അഴിച്ച് താഴെ ഇട്ടു. പുറത്തെ ഈഗിൾ ടാറ്റൂ വിരിച്ചുകൊണ്ട് അവൻ ബെഡിലേക്ക് കേറി.
(തുടരും……)
കഥക്ക് പല പല അഭിപ്രായങ്ങളും വരുന്നുണ്ട്. ആദ്യമേ പറഞ്ഞ പോലെ കഥയെ കഥയായി കാണുക. എല്ലാവരുടെയും സപ്പോർട്ടിന് നന്ദി. അടുത്ത ഭാഗം ക്ലൈമാക്സ് ആണ്. നിങ്ങളുടെ സപ്പോർട്ട് പോലെ വരുന്നതായിരിക്കും. സ്നേഹത്തോടെ സിദ്ധാർഥ്.

അടുത്ത എപ്പിസോഡ് എത്രയും വേഗം വേണം
GOOD WAITING FOR NEXT PART