അവൾ ചായ കൊണ്ടുവന്ന് അച്ഛന് രണ്ടു കൈകൊണ്ടും നീട്ടി കൊടുത്തു. ചായ വാങ്ങി കൊണ്ട് അച്ഛൻ ചോതിച്ചു.
മോളെ മോൾക്ക് വിഷമം ഉണ്ടോ? ഈ പ്രായമായ അച്ഛനും അമ്മയും ആണ് ഇവിടെയുള്ളത്.
ഈ പ്രായത്തിൽ നീ ഞങ്ങളെ കൂടെ നോക്കേണ്ടിവരും എന്നതുകൊണ്ട് ചോദിച്ചതാണ്.
എന്താണ് അച്ഛാ ഇങ്ങനെയൊക്കെ പറയുന്നത്.
എനിക്കും ഉണ്ട് അച്ഛനും അമ്മയും അവർക്കും പ്രായമായില്ലേ?
വീട്ടിൽ ആണെങ്കിലും ഞാൻ അവരെയും നോക്കണ്ടേ?.
പിന്നെ ഞാൻ ഇവിടെ ഒറ്റയ്ക്കല്ലല്ലോ? വാസുവേട്ടനും ഇല്ലേ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
അതു കേട്ടപ്പോൾ അവരുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു.
അയ്യേ എന്താ ഇത് വയസ്സുകാലത്ത് കരയുകയോ?
അമ്മ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ഞങ്ങക്ക് സന്തോഷമായി-നിന്നെപോലെ ഒരു മോളെയാണ് വാസുവിന് വേണ്ടത്.
അച്ഛനും അമ്മയും കൂടെ അവളുടെ കുടുംബ വിശേഷങ്ങളും മറ്റും ചോദിച്ച് വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.
അപ്പോഴേക്കും അടുത്ത വീട്ടിലെ പാത്തുമ്മ, നബീസുമ്മ, ബീവാത്തുമ്മ, പാത്തുമ്മയുടെ മകൾ നബീസ, സുഹറ എന്നിവർ പുതു പെണ്ണിനെ കാണാനായി അങ്ങോട്ട് വന്നു, ഭാസ്കരനും ഓളും പോയി അല്ലേ.
അമ്മ എല്ലാരും കയറി വരി.
ഞാൻ അവരുടെ മുഖത്ത് നോക്കി ചിരിച്ചു.
ഞങ്ങൾ അപ്പുറത്ത് കൂടെ വരാം എന്നു പറഞ്ഞ് അടുക്കള ഭാഗത്തേക്ക് പോയി.
അച്ഛൻ ഉമ്മർത്തിരിക്കുന്നത് കൊണ്ടായിരിക്കാം. എന്ന് ഞാൻ മനസ്സിലാക്കി.
ഞാനും അമ്മയും അടുക്കളയിലെക്ക് പോയി വാതിൽ തുറന്നു അവരെ അകത്തേക്ക് വിളിച്ചു.
എല്ലാവരും അകത്തു കയറി.
നബീസയും സുഹറയും കയറി എന്റെ രണ്ടു കൈകളും പിടിച്ചു മുഖത്തേക്ക് നോക്കി ചേച്ചി.
നിങ്ങളെ പേരെന്താണ്? നബീസ ഇത് അനിയത്തി സുഹറ.
നല്ല പേര് നിങ്ങൾ പഠിക്കുകയാണോ?
അതിന് ഉത്തരം നൽകിയത് പാത്തുമ്മയാണ്, നബീസാന്റെ നിക്കാഹ് കഴിഞ്ഞുമോളെ അവൻ ഇട്ടേച്ചു പോയി. സൂറ പഠിക്കുന്നുണ്ട്.
അതുകേട്ട് ഞാൻ അന്തം വിട്ടു പോയി.
ഞാൻ നബീസയെ കൂട്ടി പിടിച്ചു.അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ സങ്കടം തോന്നി.
അങ്ങിനെ എല്ലാവരും ഓരോരോ ചോദ്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞു.
ഞാൻ അപ്പോഴേക്കും അവർ വേണ്ട ചായയും പലഹാരങ്ങളും എടുത്തു മേശമേൽ വച്ചു. അവരെ ചായ കുടിക്കാൻ വിളിച്ചു.
എല്ലാവരും കൂടെ ഇരുന്ന് ചായ കുടിച്ചു. ഇതിനിടെ സുഹറ ഇത്ത ചേച്ചിയെ കാണാൻ എന്ത് സുന്ദരിയാണ്.
ആഹാ സുഹറയ്ക്ക് ഇഷ്ടായോ എന്നെ?
മ് പെരുത്ത് ഇഷ്ടായി.
എല്ലാവരും കൂടെ ചിരിച്ചു. എന്നാ നീ ഇവളുടെ കൂടെനിന്നോ? നബിസുമ്മ പറഞ്ഞു. എല്ലാവരും ചിരിച്ചു.
അങ്ങനെ ചായ കുടിച്ചു എല്ലാവരും യാത്ര പറഞ്ഞു ഇറങ്ങി.
ക്ലാസ് എല്ലാം എടുത്ത് കഴുകിവെക്കുന്നതിനിടയിൽ അമ്മയോട് ചോദിച്ചു.
അമ്മ നബീസാനെ അയാൾ എന്താ ഒഴിവാക്കി പോയത്?
എനിക്ക് അവളുടെ മുഖത്തേക്ക് നോക്കി സങ്കടം വന്നു?
ശരിയാണ് മോളെ അവളുടെ ഉപ്പയുടെ പണിയാണ്. അവളെ കെട്ടിയവൻ നല്ല സുന്ദരനായിരുന്നു, നല്ല ആരോഗ്യവാനായിരുന്നു. എന്നാൽ അവന്റെ കയ്യിൽ ഇരുപ്പ് ഇവർക്ക് അറിയില്ലായിരുന്നു
അയ്യോ അവൾ നെടുവീർപ്പെട്ടു.
ഒരാഴ്ച കഴിഞ്ഞപ്പോൾ. അവൻ ജോലി ചെയ്യുന്ന ഹോട്ടലിലെ ഒരു പെണ്ണിനെ കേറി പിടിച്ചു.
പിന്നെ അടിയായി പ്രശ്നമായി. അതോടുകൂടി ഇവിടെ വീട്ടിൽ കയറാൻ സമ്മതിക്കാതെയായി.
രണ്ടാമത്തെ ആഴ്ച. അവള് മൊഴിചൊല്ലി.
അവൾക്ക് വിഷമമൊന്നുമില്ല.
കുറച്ചുദിവസം ഉണ്ടായിരുന്നു പിന്നെ എല്ലാം ശരിയായി.
പിന്നെ ആരും കല്യാണം കഴിക്കാൻ വന്നില്ലേ?
പിന്നെ അവൾക്ക് കല്യാണം എന്ന് കേൾക്കുമ്പോൾ പേടിയായി.
അവൾ ഒന്നിനും സമ്മതിക്കാതെ ആയി.
കഥ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അമ്മേ എന്ന് വിളിച്ചുകൊണ്ട് വാസു കയറിവന്നു.
എന്തായി ചേട്ടാ അവർക്ക് ട്രെയിൻ കിട്ടിയോ?
കൃത്യസമയത്ത് തന്നെ ട്രെയിൻ വന്നു. അവർക്ക് സീറ്റ് കിട്ടി.
ചേട്ടന് വെള്ളം വേണോ.?
മ്
ഡാ അവര് പോയതിന് ഇവിടെ നിന്ന് കരയുകയായിരുന്നു നിന്റെ പെണ്ണ്. ചിരിച്ചുകൊണ്ട് അമ്മ പറഞ്ഞു.
അയ്യേ പൊട്ടി പെണ്ണ്.
ഞാൻ കരഞ്ഞിട്ടൊന്നുമില്ല ചേട്ടാ അമ്മ വെറുതെ പറഞ്ഞതാ
