ഞാൻ :എന്താടി എങ്ങനൊക്കെ…?ഞാൻ ചിരിച്ചോണ്ട് പറഞ്ഞു.
“അവളെ പറ്റി പറയുമ്പം എന്ന ഇത്ര കൊഞ്ചൽ. നിന്നോട് ആരാ പറഞ്ഞെ ബാഗ് വാങ്ങാൻ പോകാം എന്നൊക്കെ. “എടി അത് പിന്നെ അമ്മ പറഞ്ഞപ്പം. സമ്മതിച്ചത്.”അമ്മ പറഞ്ഞാൽ അങ്ങ് നി പോവുമോ. പിന്നെ പോകണ്ടേ ഞാൻ പറഞ്ഞു.
എന്ന നി അവളുടെ കൂടെ നിന്നോ എന്നും പറഞ്ഞു.” നിനക്ക് എന്നാടി അന്നു പറ്റിയെ അവൾ പാവമല്ലേ നി എന്ന എപ്പോഴും അവളോട് വഴക്ക്, എനിക്ക് മനസിലാകുന്നില്ല. ” ഓ അവളുടെ പക്ഷം ചേർന്ന് എന്നെ കുറ്റക്കാരി ആക്കാൻ നിക്കുവാണോ ചേട്ടൻ. ” “അങ്ങനല്ലാടി,നിന്റെ പറച്ചിൽ കേട്ടാൽ തോന്നും അവൾ നിന്നെ എന്തോ വല്ല്യ തെറ്റ് ചെയ്തിട്ടുണ്ടെന്നു.
അന്നു :അവൾക്കു നിന്നെ കാണുമ്പം ഇത്തിരി ഇളക്കം കൂടുതലാ..പിന്നെ എന്നെ കാണുമ്പം ഒരു പുച്ഛം.
ഞാൻ : ഒന്നു പോടീ നിനക്കു എന്താ.. അവളെ എനിക്കറിയാം.’ ഒന്നും പറഞ്ഞു രണ്ടും പറഞ്ഞു അടിയായി അത് ഒരൽപ്പം കൂടി. അന്നു പകൽ ഞാൻ ഒന്നും അവളോട് മിണ്ടിയില്ല. ‘
രാത്രി ഭക്ഷണം കഴിക്കാൻ അവൾ എന്റൊപ്പം വന്നില്ല. ഞാൻ റൂമിൽ ചെന്ന് അവൾ ഒരു മൂലയ്ക്കു ഇരുന്നു ഒരു ബുക്ക് വായിക്കുന്നു. ഞാൻ : എടി വാടി ഫുഡ് കഴിക്കു… വിശന്നിരിക്കല്ലേ
അവൾ : നി പോയി അവളെ തീറ്റിക്കൂ.. പോ
ഞാൻ : എന്ന മോളെ ഇതൊക്കെ ഞാൻ എന്ത് ചെയ്തിട്ട.. എങ്ങനൊക്കെ എന്നോട് പെരുമാറുന്നെ.
അനു : നി പിന്നെ എന്ന എന്നോട് അവളുടെ പേര് പറഞ്ഞു വഴക്ക് ഉണ്ടാക്കിയെ.. അതാ എനിക്ക് വിഷമം
ഞാൻ : അതാണോ ഇത്രേം കാര്യം.. ഞാൻ ഇനി വഴക്കുണ്ടാക്കില്ല..പോരെ
അന്നു :നി അവളുടെ എടുത്തു പോകുന്നതേ എനിക്കിഷ്ടമല്ല. നി നാളെ പോകണ്ടടാ ചേട്ടാ നി എവിടെ ഇരി ഞാൻ തന്നെ അല്ലെ ഒള്ളു.
ഞാൻ : അഹ് ഇതാണ് അവിടെയും, നിങ്ങള് രണ്ടുപേരുടെയും പ്രശ്നം എനിക്കറിയില്ല പക്ഷെ നിങ്ങള് തന്നിൽ നല്ലപോലെ പോകുന്നതാ ഈ ചേട്ടന് ഇഷ്ട്ടം. അവളും എന്റെ പെങ്ങളല്ലേ. അവളെയും എനിക്ക് കളയാൻ പറ്റുമോ. അങ്ങനൊന്നും പറയല്ലട്ടോ അവൾക്കു നാമളല്ലാതെ ആരാ ഒള്ളെ അത് പറഞ്ഞെ… അങ്ങനെ കുറച്ചു ഉപദേശം അവൾക്ക് കൊടുത്തു. അതിനെല്ലാം അവൾ മുളികൊണ്ടു ഉത്തരം തന്നു….
” എന്റെ ചേട്ടൻ അവളുടെ എടുത്തു പൊക്കോ, പക്ഷെ എന്റെ എടുത്തു കാണിക്കുന്ന സ്നേഹക്കൂടുതൽ അവളുടെ അടുത്തു കാണിച്ചാൽ കൊല്ലും പട്ടി,എന്നും പറഞ്ഞോണ്ട് അവൾ വന്നു എന്നെ കെട്ടി പിടിച്ചു… എന്റെ തോളിൽ അവളുടെ കണ്ണ്നീര് വേണപ്പോഴാണ് ആ സ്നേഹത്തിന്റെ അർത്ഥം മനസിലായത്.
ഞാൻ അവളെ അടർത്തി. മുഖം ഉയർത്തി ചോദിച്ചു അവളോടായി അയ്യേ എന്റെ അന്നൂട്ടി കരയുകയോ അയ്യേ ഈ വഴക്കാളി കരയുന്നോ… ഞാൻ അവളെ ആശ്വസിപ്പിച്ചു..
അന്നു : നാളെ പോകണ്ടടാ നി പോയാൽ ഞാനൊറ്റക്ക അമ്മ നാളെ പൊകൂലെ പിന്നെ
“ശെരി ഞാൻ പോകുന്നില്ല പോരെ “. അവളു വിളിക്കുമ്പം വണ്ടിക്കു പണി ആയെന്നു പറഞ്ഞോളാം പോരെ.” അഹ് അത് മതി, എന്ന വാ വന്നു ഫുഡ് കഴിക്കു ഞാൻ പറഞ്ഞു. അവളു ചാടി എന്റെ പുറത്തു കയറി. ” എന്തുവാടി ഈ കാണിക്കുന്നേ. “എന്നെ അവിടേം വരെ കൊണ്ടുപോ ചേട്ടാ “. അവൾ കൊഞ്ചി പറഞ്ഞു.
ഞാൻ പിന്നെ അവളേം കൊണ്ട് ഫുഡ് കഴിക്കുന്ന ഹാളിലേക്ക് ചെന്ന്. അമ്മയും അച്ഛനും കഴിച്ചു കിടക്കാൻ തുടങ്ങുവായിരുന്നു ഞങ്ങളെ കണ്ടോണ്ടു, നിലത്തു നിക്കത്തിലാലെ രണ്ടെണ്ണത്തിനും അമ്മ പറഞ്ഞൊപ്പിച്ചു. കൂട്ടു പിടിച്ചോണ്ട് അച്ഛൻ “അഹ് രണ്ടാളും സന്തോഷത്തിൽ ആണല്ലോ.എന്ന പറ്റി.. നി ആ ചെറുക്കന്റെ ദേഹത്തുനിന്ന് ഇറങ്ങിക്കേടി.അന്നു “.ഒന്നു പോ അച്ഛാ നിങ്ങള് പോയി കെട്ടിയോക്കടെ കൂടെ കിടക്കു..
അച്ഛൻ : “എടി നിന്നെ ഒണ്ടല്ലോ.. “ഇതെല്ലാം കണ്ടോണ്ടു
അമ്മ : നിങ്ങള് എന്തിനാ മനുഷ്യ അതുങ്ങളുടെ കാര്യം നോക്കണേ അത് എന്തേലും ചെയ്തോളും രണ്ടെണ്ണവും കുറച്ചു കഴിയുമ്പം അടികൂടും അതുപോലെ ഒന്നിക്കും. അപ്പോൾ സപ്പോർട്ട് ചെയ്യാൻ പോകുന്ന നമ്മൾ ആരായി.. ചെറുക്കനെ കൊണ്ട് കൊഴപ്പമില്ല പെണ്ണിന് നാക്കു കൂടുതലാ… അങ്ങനെ കുറച്ചു തമാശകളൊക്കെയായി ആ നിമിഷങ്ങൾ കടന്നു.
