രാഹുലും അന്ന് ബീച്ചിൽ കണ്ട പെൺകുട്ടിയും…കല്യാണം കഴിഞ്ഞ് ചിരിച്ചു കളിച്ചു പോവുന്നു…
അച്ഛനും അമ്മയും ദേഷ്യത്തോടെ അങ്ങോട്ട് പോവാൻ നിന്നതും അഭി അവരെ തടഞ്ഞു..
അഭി – വേണ്ടാ എന്ന് ഞാൻ പറയില്ല .അച്ഛൻ്റെയും അമ്മയുടെയും ഇഷ്ടം..നിങ്ങളെ പുറത്താക്കി പെരു വഴിയിൽ ആക്കിയ അയാളോട് എന്തേലും പറഞ്ഞിട്ട് കാര്യം ഉണ്ടോ..നമ്മൾ അയാളെക്കാൾ സുഖം ആയി കഴിയുന്നു ഇപ്പൊൾ..പിന്നെ എന്താ .ഇനി നിങ്ങളുടെ ഇഷ്ടം..
അച്ഛനും അമ്മയും പരസ്പരം നോക്കി അവിടേ തന്നെ ഇരുന്നു..
അനു മിണ്ടാതെ മടിയിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി ..അവള് കണ്ണിൽ വെള്ളം നിറച്ചു..
അഭി അടുത്ത് വന്നതും മോനെ കയ്യിൽ കൊടുത്തു അവള് അമ്പലത്തിന് അടുത്ത് ഉള്ള പുഴ യിലേക്ക് പോയി…
അഭി – അമ്മെ ..മോനെ പിടിക്കൂ..ഞാൻ അവളെ അടുത്ത് പോയിട്ട് വരാം.. എങ്ങോട്ടും പോവരുത്..
അഭി വന്നപ്പോൾ അനു എന്തൊക്കെയോ ആലോചിച്ചു പുഴയിലേക്ക് നോക്കി സ്‌റ്റെപ്പിൽ ഇരിക്കുന്നു…
അഭി വന്നു അടുത്ത് ഇരുന്നു…
അഭി – നീ അത് വിട്..എല്ലാം അവസാനിപ്പിച്ചത് അല്ലേ..പിന്നെ എന്താ .
അനു ഒന്നും മിണ്ടിയില്ല…
അഭി – നീ ഇവിടേ ഇരിക്കാതെ വാ..അച്ഛനും അമ്മയും അവിടേ കാത്തിരിക്കുന്നു..
അനു എന്തോ മനസ്സിൽ ആലോചിച്ചു ദേഷ്യത്തിൽ ഇരുന്നു..
അഭി – നീ വാ…അല്ലേൽ എന്തേലും പറ..
അനുവിൻ്റെ കയ്യ് വലിച്ച് പൊക്കി ഉയർത്തി..
അഭി അവളെ തോളിൽ കൈ ഇട്ടു..
അനു – വിട് ഞാൻ ഇവിടേ ഇരിക്കട്ടെ..
അഭി – അങ്ങനെ നീ ഇരിക്കണ്ട..വാ
അഭി അവളെ വലിച്ച് പിടിച്ചപ്പോൾ എന്തൊക്കെയോ ഉള്ള ദേഷ്യം സഹിക്കാൻ വയ്യാതെ അഭിയുടെ മുഖത്ത് അവള് ശക്തിയിൽ അടിച്ചു.. അഭിക്ക് നല്ല പോലെ വേദനിച്ചു..മുഖത്ത് വിരൽ പാട് കാണാം..
അനു – ഒന്ന് പോയി തരുമോ.. ഇവിടേ ഒന്ന് സമാധാനത്തോടെ ഇരിക്കാം എന്ന് വിചാരിച്ചാൽ സമ്മതിക്കില്ല..അവിടെയും വന്നു ശല്ല്യം ചെയ്യും..ഒന്ന് പോയി തരുമോ…പ്ലീസ്..
അവള് കൈ കൂപ്പി
അത് കൂടെ ആയപ്പോൾ അഭി കണ്ണിൽ വെള്ളം നിറച്ച് നടന്നു പോയി..
.
അനു അവിടേ ഇരുന്നു എന്തോ ആലോചിച്ചു..
അഭി മുഖം നല്ല പോലെ കഴുകി..മോനെ മടിയിൽ ഇരുത്തി…
അമ്മ – അവള് വന്നില്ലേ..
അഭി – ഇല്ലാ..കുറച്ച് നേരം അവിടേ ഇരുന്നോട്ടെ..
അമ്മ – എന്താ മോനെ മുഖത്ത് എന്ത് പറ്റി.. ചുവന്ന് കിടക്കുന്നു..
അഭി – അത് അത് ..എന്തോ കടിച്ചപോൾ അടിച്ചത് ആണ്..പിന്നെ അവിടേ ചൊറിഞ്ഞു ചുവന്നു…
അനു ഒന്ന് തല താഴ്ത്തി കിടന്നു..പെട്ടന്ന് അഭിയുടെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു..
ചെയ്ത തെറ്റ് ആലോചിച്ച് അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല..
അവള് തല്ലി ചീത്ത പറഞ്ഞു പാവം അഭി കരഞ്ഞു കൊണ്ട് പോയത് അവളുടെ മനസ്സിൽ വല്ലാതെ ദുഃഖത്തിൽ ആക്കി…
അനു മുഖം കഴുകി അവരുടെ അടുത്തേക്ക് വന്നത് കണ്ട് അഭി എന്തോ പറഞ്ഞു എഴുനേറ്റു പോയി..
അഭി അവളുടെ അരികിൽ നിന്ന് മാറി നടന്നു..അഭി അവളെ നോക്കാനും നിന്നില്ല…
.തിരിച്ചു കാറിൽ മുന്നിൽ ഇരുന്ന അനു ഗിയറിൽ അവൻ്റെ കയ്യിൽ പിടിച്ച് അവനെ നോക്കി..
അവൻ നോക്കിയില്ല..കൈ എടുത്ത് മാറ്റി..
അവൻ്റെ കവിളിൽ ചുവന്ന പാടുകൾ കണ്ട് അവള് വിഷമിച്ചു..
വീട്ടിൽ എത്തി ഭക്ഷണം ഉണ്ടാക്കി കഴിച്ചു മോനെ ഉറക്കി തൊട്ടിലിൽ കിടത്തി..അനു കിടക്കയിൽ അഭിക്ക് വേണ്ടി കാത്തു നിന്നു…
അഭി വന്നു വാതിൽ അടച്ചു നിലത്ത്
വിരിച്ച് ലൈറ്റ് ഓഫ് ആക്കി കിടന്നു…
അനു എങ്ങനെ തുടങ്ങണം എന്ന് അറിയാതെ നിന്നു…
അനു എഴുനേറ്റു അഭിയുടെ കാലിൽ പിടിച്ചു കരഞ്ഞു..
അഭി അത് കണ്ടു..ലൈറ്റ് ഇട്ടു..
അഭി – എന്താ നീ ചെയ്യുന്നേ..എഴുനേറ്റു പോയി കിടക്ക്…ഞാൻ ഒന്നിനും വരുന്നില്ല..എനിക്ക് ഒരു ദേഷ്യവും ഇല്ല..അത് ആലോചിച്ച് വിഷമിച്ചു കരയണ്ട…..
അനു മുകളിലേക്ക് വന്നു അഭിയുടെ മേലിൽ കിടന്നു…അടിച്ച കവിളിൽ ഒന്ന് തൊട്ടു..വേദന കൊണ്ട് ഒന്ന് അഭി ഇളകി..
അനു കരഞ്ഞു കൊണ്ട് അഭിയുടെ കവിളിൽ ഉമ്മ വെച്ചു…
അഭിക്ക് അവള് കരയുന്നത് കണ്ട് അടിച്ചതിനെക്കാൾ വേദനിച്ചു..
അവളെയും കൊണ്ട് ഒന്ന് മറിഞ്ഞു..
