അന്നൊരുനാൾ നിനച്ചിരിക്കാതെ – 2

“‘ഹാ ..കേറ് മോളെ ..അല്പം സംസാരിക്കാനുണ്ട് .”’ ദേവൻ ജീപ്പിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് ചെന്നപ്പോൾ രാധിക പിന്നോക്കം മാറി . ബസ്റ്റോപ്പിൽ മൂന്നാലുപേര് കൂടിയുണ്ട് .

“‘എന്റെ പെങ്ങടെ മോളാ ..അവളോരുത്തന്റെ കൂടെ ഇഷ്ടത്തിലാണെന്നറിഞ്ഞപ്പോൾ ഞാനൊന്നടിച്ചു .അതിന്റെ ദേഷ്യത്തിലാ .. മോള് വന്നേ മാമൻ പറയട്ടെ “‘ദേവൻ രാധികയുടെ കയ്യിൽ പിടിക്കാനായി വന്നപ്പോൾ രാധിക അയാളെ തുറിച്ചു നോക്കിക്കൊണ്ട് നീങ്ങി നിന്നു . . ബസ് സ്റ്റോപ്പിലെ ആളുകളവരെ ശ്രദ്ധിക്കാൻ തുടങ്ങി .

“‘എന്നിട്ടയാളെന്തിയെ മോളെ ..നിന്നെ ഉപേക്ഷിച്ചോ .?”’ അവിടെ നിന്നിരുന്ന പ്രായമായ ഒരു സ്ത്രീ ചോദിച്ചപ്പോൾ രാധിക അവരെയും ദേവനെയും കണ്ണ് തുറിച്ചു നോക്കി

“‘ദേ ..മര്യാദക്ക് വന്നു വണ്ടിയിൽ കേറ് ..നീയിനി ഇവിടെ നിന്നാലിവരൊക്കെ അതുമിതും ചോദിക്കും . ഞാൻ നിന്നെയൊന്നും ചെയ്യില്ല ..എനിക്കൽപം സംസാരിക്കാനുണ്ട് . പറഞ്ഞിട്ട് നിന്നെ ഭദ്രമായി വീട്ടിൽ ആക്കിയേക്കാം “”‘ രാധികക്ക് കേൾക്കാൻ പറ്റുന്ന ശബ്ദത്തിൽ ദേവൻ പിറുപിറുത്തപ്പോൾ രാധിക മടിയോടെ ജീപ്പിൽ വന്നു കയറി .

“” ഇതങ്ങു കുടിക്ക് .. ഈ ചൂടങ്ങു പോകട്ടെ “” പൊട്ടിച്ച മംഗോ ജ്യൂസ് അവൾക്ക് നീട്ടിയിട്ട് ദേവൻ ജീപ്പെടുത്തു .

“‘രാധുമോളെ ..അതിൽ വിഷമൊന്നും ചേർത്തിട്ടില്ല ..വിശ്വാസമില്ലേൽ ഇങ്ങു താ ഞാൻ കുടിച്ചു കാണിക്കാം “”ദേവൻ കൈ നീട്ടിയപ്പോൾ രാധിക ജ്യൂസ് കുടിക്കാൻ തുടങ്ങി .

“‘ആരായിരുന്നു അവർ .. അന്ന് നിന്റെ മുറ്റത്തു നിന്നോടിയവർ .അവർ സാവിത്രി ചേച്ചിയെ കാണാൻ വന്നവരല്ല . ചേച്ചി അത്തരക്കാരിയല്ല ..അത് നിനക്കും എനിക്കുമറിയാം “”‘

“”’എന്നിട്ടാണോ അന്ന് ..എത്ര നാളായി ഇത് തുടങ്ങിയിട്ട് ?”’ ദേവന്റെ ചോദ്യത്തിൽ ഒന്ന് പരുങ്ങിയെങ്കിലും രാധിക എടുത്തടിച്ച പോലെ ചോദിച്ചു .

“”‘ ഞാൻ ചോദിച്ചതിനുള്ള മറുപടിയല്ലല്ലോ അത് ..എന്നാലും പറയാം ..അന്നാദ്യമായിട്ടാ . അതും ഞാൻ പറഞ്ഞിട്ട് . സാവിത്രിചേച്ചിയെ കുറ്റപ്പെടുത്തണ്ട . നിന്റച്ഛൻ മരിച്ചിട്ട് ഇത്ര നാളായിട്ടും അവര് പിടിച്ചു നിന്നില്ലേ .. നിനക്കെങ്ങനെ അവരോട് മിണ്ടാതിരിക്കാൻ കഴിയുന്നു ? നിനക്കെങ്ങനെ അവരെ കുറ്റപ്പെടുത്താൻ പറ്റും . തന്റെ നല്ലകാലം മുഴുവൻ അവർ നിനക്ക് വേണ്ടിയാ ജീവിച്ചേ . ഒരു പേരുദോഷവും കേൾപ്പിക്കാതെ ..നീയോ .. കല്യാണം കഴിഞ്ഞൊരു ഭർത്താവുണ്ട് . എന്നിട്ടും അവരെ വിളിച്ചുവരുത്തിയ നീ നിന്റമ്മയെ കുറ്റപ്പെടുത്തുന്നോ ?”’

“‘ദേവേട്ടാ പറ്റിപ്പോയി ….”‘ അത് കേട്ടതും രാധിക അതുവരെ ഒതുക്കിവെച്ച വിഷമമെല്ലാം കൂടെ പൊട്ടിക്കരഞ്ഞു തീർത്തു .ദേവൻ ജീപ്പ് സൈഡിലൊതുക്കി അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു .

“‘ അവനാ ..രവി .. നല്ല ഫ്രെണ്ട്ഷിപ്പായിരുന്നു . എല്ലാം തുറന്നു സംസാരിക്കുമായിരുന്നു . എല്ലാം പറയാനൊരു ഫ്രണ്ട് ..പക്ഷെ അവൻ ..അവൻ എന്റെ ചാറ്റ് വെച്ച് ഭീഷണിപ്പെടുത്തി “‘ രാധിക കരയുന്നതിനിടെ പറഞ്ഞുകൊണ്ടിരുന്നു ഓരോന്നും .
“‘ അവനു നീ ഫോട്ടോസ് വല്ലതും അയച്ചുകൊടുത്തിട്ടുണ്ടോ ? ന്യൂഡ് ഇമേജ് ?”’

“‘ഇല്ല ..””

“‘ പിന്നെ അവനുമായി സെക്സ് ചാറ്റ് ?”’

“‘ഇല്ല ദേവേട്ടാ “”

“‘പിന്നെയെന്തിനാ നീ പേടിക്കുന്നെ ?”’

“‘ എന്റെ കോളേജിലെ പ്രേമത്തെ പറ്റിയവനോട് പറഞ്ഞിട്ടുണ്ട് . അന്ന് വന്നില്ലെങ്കിൽ ആ ചാറ്റ് എന്റെ കെട്ടിയോനയച്ചുകൊടുക്കുമെന്നായിരുന്നു ഭീഷണി “”

”അവൻ കൊടുക്കില്ല .. മോള് പേടിക്കണ്ട . അക്കാര്യം ദേവേട്ടൻ ഉറപ്പു തരുന്നു “‘ദേവൻ അവളുടെ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ രാധികക്ക് സമാധാനം തോന്നി .

”അമ്മയോടിനി മിണ്ടാതിരിക്കരുത് കേട്ടോ .. നിനക്ക് വേണ്ടിയാണ് അമ്മ ജീവിച്ചതെന്ന് ഒക്കെ നീ പറഞ്ഞെന്ന് സാവിത്രിചേച്ചി പറഞ്ഞല്ലോ .. .,.ആ വിചാരമൊക്കെ ഉണ്ടായിട്ടാണോ നീ ചേച്ചിയോട് മിണ്ടാതിരിക്കുന്നെ ?”‘

“‘ അമ്മയെ ദേവേട്ടൻ ചേച്ചിയെന്നാണോ വിളിക്കുന്നെ ?”’

“‘ പിന്നെ ..എന്നേക്കാൾ നാലഞ്ച് വയസ് മൂത്തതല്ലേ “‘

“‘എന്നിട്ടാണോ “‘ രാധിക ചോദിച്ചിട്ടയാളെ നോക്കാതെ വെളിയിലേക്ക് നോക്കിയിരുന്നു .

“‘മോളെ നിന്റെയമ്മ നല്ലകാലം മുഴുവൻ ഒരു സുഖവും അനുഭവിക്കാതെ ജീവിച്ചു . നിന്റെ ചെറുപ്പത്തിലേ അമ്മ ഞങ്ങളുടെ പറമ്പിൽ സഹായത്തിനു വരുമായിരുന്നു . അന്ന് ഞാൻ ചേച്ചിയോട് അതുമിതുമൊക്കെ പറയുമായിരുന്നു . പക്ഷെ അമ്മക്ക് പേടിയായിരുന്നു . ആൺതുണയില്ലാതെ ജീവിക്കുന്ന രണ്ടു പെണ്ണുങ്ങൾ . പേരുദോഷം കേട്ടാൽ പിന്നെ അതുമാറില്ല . പിന്നെയാൾക്കാർ അതുമിതുമൊക്കെ പറയാൻ തുടങ്ങും .ശല്യപ്പെടുത്തും . അതുകൊണ്ടൊക്കെയാണ് അമ്മ ഒഴിഞ്ഞുമാറിയത് . ഒരു പെണ്ണിനെ ബലമായി കീഴ്പ്പെടുത്തുന്നത് എനിക്കുമിഷ്ടമുള്ള കാര്യമല്ല . പക്ഷെയിപ്പോൾ സാവിത്രിചേച്ചിക്ക് ആരേം പേടിക്കണ്ട . നിന്റെ കാര്യമൊക്കെ കഴിഞ്ഞു . അന്ന് രാവിലെ അമ്പലത്തിൽ വെച്ചാണ് വർഷങ്ങൾക്ക് ശേഷം ഞാൻ ചേച്ചിയെ പിന്നെ കാണുന്നത് . അതുമിതുമൊക്കെ സംസാരിച്ച കൂട്ടത്തിൽ പണ്ടത്തെ തോണ്ടലും പിടിക്കലുമൊക്കെ കടന്നു വന്നു . അന്നേരമാണ് ഞാൻ ചോദിച്ചത് ഇപ്പഴും ആ ഓർമയൊക്കെയുണ്ടോയെന്ന് . നിന്റമ്മേടെ സംസാരത്തിൽ നിന്ന് പുള്ളിക്കാരത്തിക്കും താൽപര്യമുണ്ടെന്ന് മനസ്സിലായി . ഞാൻ വൈകിട്ട് വരൂന്ന് പറഞ്ഞപ്പോൾ ചിരിച്ചതേയുള്ളു . ഞാൻ ചെന്നത് ശെരിയാണ് . പക്ഷെ ഒന്നും നടന്നില്ല . “”

”എന്നിട്ടാണോ തുണിയും കൊണാനുമില്ലാതെ ദേവേട്ടനിറങ്ങി ഓടിയത് .അമ്മക്കും തുണിയൊന്നുമില്ലായിരുന്നു ഞാൻ കേറിചെന്നപ്പോൾ “”

“‘ അത് ശെരിയാണ് . പക്ഷെ ഞങ്ങളൊന്ന് തൊട്ടും പിടിച്ചും വന്നതേയുണ്ടായിരുന്നുള്ളു .ചേച്ചിക്കും ആഗ്രഹമുണ്ടായിരുന്നു . , പക്ഷെ നാട്ടുകാരെ പേടിയും . ലൈറ്റിടാൻ പോലും സമ്മതിച്ചില്ല .നിർബന്ധിച്ചാണ് ഞാൻ ലൈറ്റിട്ടത് . ”ദേവൻ പറഞ്ഞുകൊണ്ടിരുന്നു .

“‘ ഇറങ്ങിക്കോ …അമ്മയോടിനി പിണക്കം വേണ്ട കേട്ടോ “”‘ രാധികയെ വീടിനു മുന്നിൽ ജീപ്പ് നിർത്തിയിട്ട് ദേവൻ പറഞ്ഞപ്പോൾ അവൾ ഇറങ്ങി .

“‘കേറിയിട്ട് പോകാം ദേവേട്ടാ “‘രാധിക ചിരിച്ചു . തുറന്ന സംസാരത്തിലൂടെ അവരുടെ പ്രശ്നങ്ങൾ മാറിയിരുന്നു .
“‘ പിന്നൊരിക്കൽ വരാം “‘

“‘വേണ്ട ..കേറിയിട്ട് പോ ..അമ്മയോട് മിണ്ടുന്നത് കണ്ടിട്ട് പൊക്കോ “”

“”സാവിത്രി ചേച്ചിയെ…. കൂയ് ..”‘ദേവൻ സിറ്റൗട്ടിൽ കയറിയിട്ട് വിളിച്ചു .

“” ഒരുനിമിഷത്തിന് ശേഷം വാതിൽ തുറന്ന സാവിത്രി ദേവനെയും കൂടെ രാധികയെയും കണ്ടു പരിഭ്രമിച്ചു

” ” ഒറ്റപ്പാലത്തു വെച്ചുകിട്ടിയതാ . ഞാൻ ഒന്ന് രണ്ട് സാധനം മേടിക്കാൻപോയതാരുന്നു .. ദേ മോളെ ഏൽപ്പിച്ചിട്ടുണ്ട് കേട്ടോ . ഇവൾക്കൊരു പിണക്കോമില്ല…എന്നെ ഏൽപിച്ച പണി ഞാൻ തീർത്തിട്ടുണ്ട് . ഇനി നിങ്ങളായി നിങ്ങടെ പാടായി “”ദേവൻ പറയുമ്പോൾ രാധിക അമ്മയുടെ കൈകളിൽ പിടിച്ചു നിൽപ്പായിരുന്നു .അവൾ അമ്മയുടെ കവിളിൽ ഉമ്മ വെച്ചപ്പോൾ സാവിത്രി നന്ദിയോടെ ദേവനെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *