“കഴിച്ചില്ലെടോ ഉണ്ടാക്കണം എന്നിട്ട് വേണം കഴിക്കാൻ”
“അതെന്താ സർ വൈഫ് ഒന്നും ഉണ്ടാക്കിലേ” ഞാൻ ചോദിച്ചു
“ഹാ തനിക്ക് അറിയില്ലലോ അല്ലെ വൈഫും ഞാനും സെപ്പറേറ്റഡ് ആണ് അതുകൊണ്ട് ഒറ്റക്കാണ് ”
“സോറി സർ ഞാൻ അറിഞ്ഞില്ല ”
അത്‌കുഴപ്പം ഇല്ലെടോ സോറി ഒന്നും പറയണ്ടടോ
‘ഒക്കെ സർ എന്നാൽ ഗുഡ് നൈറ്റ് അപ്പോൾ തിങ്കൾ ആഴ്ച്ച കാണാം”
“ഒക്കെ അഭിരാമി ഗുഡ് നൈറ്റ്” സർ റിപ്ലൈ തന്നു
“ശേ ഭാര്യനേ പറ്റി ചോദിച്ചത് മോശം ആയി പോയോ” ഞാൻ മനസിൽ പറഞ്ഞു എന്തായലും തിങ്കൾ കാണുമ്പോ നേരിട്ട് സോറി ചോദിക്കാം അച്ഛൻ വരാൻ ഇനിയും നേരം വൈകും എന്തായലും കെടക്കട്ടെ നാളെ ഞായർ അല്ലെ കുറെ നേരം ഉറങ്ങാലോ ” നേരെ വെട്ടി ഇട്ട വാഴ തണ്ട് പോലെ ബെഡിലേക്ക്
സൺഡേ പകൽ ഒരു അവധി ദിവസം പോലെ തന്നെ കടന്നു പോയി പ്രേത്യേകിച്ച് ഒന്നും അന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല
അന്ന് രാത്രി വീണ്ടും സാറിന്റെ മെസ്സേജ് വന്നു
” ഹായ് അഭി എന്താ പരിപാടി ”
“ഹേ അഭിരാമി ഒക്കെ മാറി അഭി ആയോ” ഞാൻ മനസിൽ പറഞ്ഞു. എന്തായാലും റിപ്ലൈ കൊടുത്തേക്കാം
“ഞാൻ കിടക്കാൻ പോവാണ്”
“ഇത്ര നേരത്തെ കിടക്കാൻ പോവണോ” സർ ചോദിച്ചു
“നേരത്തെയോ സമയം 11 മണി ആയി”
“ഹാ ഞാൻ കിടക്കുമ്പോൾ കുറെ കഴിയും”സർ മറുപടി പറഞ്ഞു
“എന്നാ ഗുഡ് നൈറ്റ് സർ ഞാൻ കിടക്കട്ടെ” ചാറ്റിങ് അതികം മുൻപോട്ട് കൊണ്ടുപോവാൻ മടി ആയതുകൊണ്ട് ഞാൻ പറഞ്ഞു
“ഓക്കേ അഭി ഗുഡ് നൈറ്റ്” റിപ്ലൈ തന്നിട്ട് പുള്ളികാരനും പോയി
“അഭിരാമി മാറി അഭി ആയി ഇനി എന്തൊക്കെ ആണോ ആവോ വരാൻ ഉള്ളത് ” എന്തായലും നാളെ ഭാര്യയെ ചോദിച്ചതിന് ഒരു സോറി പറഞ്ഞേക്കാം……..
പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി ഓഫീസിലേക്ക്.. സാറിനെ കാണുന്നില്ല ഗോഡൗണിൽ അന്വേഷിച്ചപ്പോൾ പുറത്ത് പോയതാണെന്ന് പറഞ്ഞു
അങ്ങനെ വർക്ക് ചെയ്തുകൊണ്ട് നിക്കുന്ന സമയത്താണ് സുധേച്ചി അങ്ങോട്ട് വന്നത്… ഹാ പറയാൻ മറന്നു സുധേച്ചി ഓഫീസിലെ ക്ലീനിങ് സ്റ്റാഫ് ആണ് കൂടാതെ ഞങ്ങൾക്കുള്ള ചായ ഒക്കെ ഉണ്ടാക്കി തരുന്നതും ചേച്ചി തന്നെ ആണ്
“ഗുഡ് മോർണിങ് മോളെ”
“ഗുഡ് മോർണിംഗ് ചേച്ചി ”
“പുതിയ സ്ഥലം ഒക്കെ ഇഷ്ട്ടായോ” ചേച്ചി ചോദിച്ചു
“ഹാ ചേച്ചി ഇഷ്ട്ടായി ”
ചേച്ചിയോട് സാറിനെയും ഭാര്യയെയും പറ്റി ചോദിച്ചാലോ. ഞാൻ മനസ്സിൽ വിചാരിച്ചു എന്തായലും ചോതിച്ചു നോക്കാം..
“സുധേച്ചി ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ ”
“ഹാ മോളെ ചോദിച്ചോളൂ”
നമ്മളെ രാജീവ് സാർ ഡിവോഴ്സ്ഡ് ആണോ ചേച്ചി
“അതെ മോളെ എന്ത് പറയാനാ സർ നല്ല തങ്കപ്പെട്ട മനുഷ്യനാ.. പക്ഷെ ഭാര്യക്ക് വേറെ ഒരാളായി ബന്ധം ഉണ്ടായിരുന്നു അങ്ങനെ 3 വർഷം മുൻപ് ഇവർ ഡിവോഴ്സ് ആയി”
“അപ്പോൾ കുട്ടികൾ ഒന്നും ഇല്ലേ ചേച്ചി ഇവർക്കു”
“ഒരു മോൾ ഉണ്ട് ഇപ്പൊ ഏകദേശം ഒരു 12 വയസ് പ്രായം കാണും കൂട്ടി അവളുടെ കൂടെയാണ്. സർ ഭാര്യയുടെ ബന്ധം കയ്യോടെ പിടിച്ചപ്പോ വീട്ടുകാർ തന്നെ വന്നു അവളെ കൂട്ടികൊണ്ട് പോയി. സർ ആണെങ്കിൽ അതിനു ശേഷം ഫുൾ കള്ള് കുടി തന്നെ ആയിരുന്നു ഇപ്പോളാണ് പിന്നെയും ഒന്ന് കുറഞ്ഞത്”
“അപ്പോൾ സാറിന്റെ അമ്മയും അച്ഛനും ഒക്കെ എവിടെയാ”
അച്ഛൻ ചെറുപ്പത്തിൽ തന്നെ മരിച്ചു അമ്മ സാറിന്റെ കൂടെ തന്നെ വീട്ടിൽ ആണ്. പിന്നെ രണ്ട് ചേട്ടന്മാർ ഉള്ളത് വിദേശത്താണ്…
“ഹാ ചേച്ചി പിന്നെ ഭാര്യയെ പറ്റി ചോദിച്ചതൊന്നും സർ അറിയേണ്ട കേട്ടോ…
“ഇല്ല മോളെ അതൊന്നും ഞാൻ പറയൂല എന്നാ ഞാൻ താഴേക്കു പോട്ടെ ” അതും പറഞ്ഞു ചേച്ചി പോയി
ഞാൻ എന്റെ ടേബിളിൽ ഇരുന്ന് വർക്ക് തുടങ്ങി. അൽപ്പനേരം കഴിഞ്ഞപ്പോൾ സർ വന്നു
“ഗുഡ് മോർണിംഗ് അഭി”
“ഗുഡ് മോർണിംഗ് രാജീവ് സർ ” തിരിച്ചു ഞാനും മറുപടി പറഞ്ഞു
“സർ ഇന്നലെ ഫാമിലിയെ പറ്റി ചോദിച്ചതിന് സോറിട്ടോ…. ഞാൻ പതിയെ പറഞ്ഞു”
“അതൊന്നും കുഴപ്പം ഇല്ലടോ” ഇതൊക്കെ ജീവിതത്തിൽ സാധരണയാണ്” അതും പറഞ്ഞു സർ തന്റെ ടേബിളിലേക്ക് പോയി”
പിന്നീട് എല്ലാ രാത്രിയും സർ വാട്സാപ്പിൽ ചാറ്റ് ചെയുന്നത് പതിവാക്കി. കൂടെ ജോലി ചെയുന്ന ഒരാൾ എന്ന രീതിയിൽ ഞാനും മെസ്സേജ്കൾക്ക് മറുപടി കൊടുക്കാനും തുടങ്ങി
