അമിഗോസ്

ഇത് എന്റെ ആദ്യത്തെ കഥയാണ്. ഇതിന് മുമ്ബ് എഴുതി എനിക് പരിചയവും ഇല്യ അത് കൊണ്ട് തന്നെ ധാരാളം തെറ്റുകൾ ഇതിൽ ഉണ്ടാവും അത് എന്നോട് ക്ഷെമിക്കുക

ഈ കഥയിൽ സെക്‌സ് ഉണ്ടാവും എന്ന് എനിക് ഉറപ്പ് തരാൻ പറ്റില്ല, ചിലപ്പോ ഉണ്ടായെന്ന് തന്നെ വരില്ല സാഹചര്യം വരുകയാണെങ്കി മാത്രം എഴുത്തുകയുള്ളു. ഈ കഥയിൽ അധികവും സൗഹൃദവും സ്നേഹ ബന്ധങ്ങളും പ്രണയവും ആയിരിക്കും ഉണ്ടാവുക. നിഗളിലേക് എത്രത്തോളം എത്തിക്കാൻ പറ്റുമെന്ന് എനിക് അറീല എന്നാലും ശ്രെമിക്കാം. ഇഷ്ടപെട്ടാൽ ലൈക്, നല്ലതായാലും ചീത്തയായലും ഒരു കമെന്റ് അത് മാത്രം മതി ഈ ഉള്ളവന്.

*************************************

ഞാൻ ‘ അഭിജിത് ‘ അഭി എന്നാണ് എന്നെ പരിചയമുള്ളവരൊക്കെ വിളിക്കാറ് ഞാൻ ഒരു അനാഥനാണ് എനിക് ഓർമ വച്ചകാലം തൊട്ട് ഞാൻ അനാഥാലയത്തിലാണ് വളർന്നത് അച്ഛൻ ആരാണെന്നോ അമ്മ ആരാണെന്നോ ഒന്നും എനിക് അറീല.

ഇത് ഞങ്ങളുടെ കഥയാണ് എന്റെയും അഷിയുടെയും. ചോദിച്ചാൽ ഹൃദയം വരെ എടുത്ത് തരാൻ മടിയില്ലാത്ത എന്റെ ബെസ്റ്റ് ഫ്രണ്ട്. എന്നെ ദേഷ്യം പിടിപ്പിക്കാനും ഒരോ കാര്യത്തിലും എന്നെ പിരി കേറ്റി വിടാനും സ്നേഹിക്കാനും തല്ല് കൂടാനും ഒക്കെയായി ദെയ്‌വം എനിക്കായി അയച്ചവൻ എന്റെ എല്ലാ സ്വപ്നങ്ങളും നേടാൻ സഹായിക്കുന്നവൻ എന്റെ വിഷമത്തിൽ കൂടെ നിന്ന് കണ്ണീർ ഒപ്പുന്നവൻ അവനെ പറ്റി പറഞ്ഞ തീരില്ല ചുരുക്കി പറഞ്ഞ ഈ ഞാൻ തന്നെ ആണ് അവൻ ( നീ ഇല്ലെങ്കിൽ ഞാനില്ല, ഞാൻ ഇല്ലെങ്കിൽ നീയില്ല ) എന്ന് പറയണ പോലെ എന്റെ കട്ട ചങ്ക്. ആഷി എനിക് യെങ്ങനെ ആയിരുന്നു എന്ന് കഥ മുന്നോട്ട് പോകുമ്പോ നിങ്ങൾക് മനസ്സിലാവും.

അഞ്ചം ക്ലാസ്സ് മുതൽ കിട്ടിയതാണ് അവനെ എനിക് ‘ ആഷി ‘ എന്ന് ഞാൻ അവനെ വിളിക്കുന്ന പേരാണ്. ഫുൾ നെയിം ആഷിഖ് മുഹമ്മത്. അവന്റെ ഒപ്പമുള്ള കൂട്ട് കേട്ട് തുടങ്ങിയിട്ട് ഒമ്പത് വർഷത്തോളമായി. ഡിഗ്രിക്ക് എനിക് കിട്ടിയ അതെ കോളേജിൽ തന്നെ ആഷിക്കും അഡ്മിഷൻ കിട്ടി ഒരോ കോളേജ് മാത്രമല്ല ഒരേ ക്ലാസ്സും കൂടി ആണ് എന്താ ചെയ്യാ ഈ മാരണം എന്നെ വിട്ട പോവേണ്ട 🤣.

കാൽ പന്തില്ലേ… നമ്മടെ ഫുഡ് ബോൾ അത് നമ്മക് ഒരു വികാരമാണ് പച്ചമലയാളത്തിൽ പറഞ്ഞ ഫുട്‌ബോൾ ഭ്രാന്തൻ. എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ഒരു ഫുട്‌ബോൾ പ്ലയെർ ആവണമെന്ന് അറ്റ് ലീസ്റ് ഇന്ത്യൻ ഫുട്‌ബോൾ ടീമിലൊ കേരള ഫുട്‌ബോൾ ടീമിലൊ പറ്റുമെങ്കിൽ ഒരു കാളിയെങ്കിലും കളിക്കാൻ. അതും ഇല്ലെങ്കി ഐ .എസ് .എൽ ലിൽ യെങ്കിലും കളിക്കാൻ പറ്റണമെന്ന്. പിന്നെ നമ്മളൊരു CR7 ഫാൻ കൂടി ആണ്. അതിനർത്ഥം നമുക് മറ്റുള്ള പ്ലയേഴ്‌സിനെ ഇഷ്ടമല്ല എന്നല്ല. CR7 ന്റെ ഫാൻ ആണെന്ന് കരുതി മെസ്സിയെ എനിക് ഇഷ്ടമില്ല എന്നൊന്നും വിജാരിക്കരുത് മെസ്സിയെയും മെസിയുടെ കളിയെയും മ്മക് പെരുത്ത് ഇഷ്ട. മെസ്സി യുടെയും നെയ്മറിന്റെയും എല്ലാവരുടെയും കളിയൊക്കെ എനിക്കിഷ്ടമാണ് ഏതൊരു ഫുട്‌ബോൾ
പ്രേമിക്കും ഇവരുടെ ഒക്കെ കളി ഇഷ്ടപെടാതിരിക്കാൻ പറ്റോ. പറ്റില്ല മോനെ ഇഷ്ടപ്പെട്ട് പോകും ഏതൊരു ഫുട്‌ബോൾ പ്രേമിയും. അങ്ങനെ ഇഷ്ടപെടാത്തവൻ ഉണ്ടേ അവൻ ഫുട്‌ബോൾ എന്ന കളിയെ പറ്റി ഒരു ചുക്കും അറിയാത്തവനാണ്.

ഞാനും ആഷിയും ഇത്രക്ക് കട്ട അവൻ തന്നെ കാരണം ഫുട്‌ബോളിനോടുള്ള മുഹബത്താണ്. ആഷിയും നല്ലൊരു ഫുട്‌ബോൾ പ്ലയെർ ആണ് അവന്റെ മെയിൻ പൊസിഷൻ ഫോർവേർഡാണ്. നമ്മടെ പൊസിഷൻ സെന്റെർ ബെക്കാണ്.

അങ്ങനെ പറഞ്ഞ് വന്നത് ഞങ്ങൾക് രണ്ട് പേർക്കും MHS Government ചെറുശ്ശേരി കോളേജിൽ മെറിറ്റ് സീറ്റിൽ അഡ്മിഷൻ കിട്ടിയത് തന്നെ സ്റ്റേറ്റ് ലെവൽ ഫുട്‌ബോൾ മത്സരത്തിൽ കളിക്കാൻ പോയത് കൊണ്ടാണ്. പ്ലസ് ടു സയൻസ് ആയിരുന്നു ഞങ്ങൾ രണ്ടാളും എടുത്തത്. സോഫ്റ്റ് വെറും ഹാക്കിങ്ങും പഠിക്കണം എന്ന ആഗ്രഹം കൊണ്ട് ഡിഗ്രിക് BCA computer എടുത്തു എന്റെ ചെറിയൊരു ഡ്രീം കൂടി ആണ് ഹാക്കിങ് പടിക്കൽ അത് കൊണ്ട് മാത്രമാണ് ആഷിയും എന്റെ കൂടെ BCA എടുത്തത്. ആഷിക് പിന്നെ പ്രതേകിച്ഛ് ഒരു സ്വാപ്ങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് അവനും എന്റെ കൂടെ ഈ കോയിസ് എടുത്തു എന്ന് മാത്രം.

സ്കൂൾ കാലഘട്ടം ഒക്കെ കഴിഞ്ഞ് കോളേജ് ലെവൽ എത്തി പെട്ടു. ഇന്നാണ് ഞങ്ങടെ കോളേജ് കാലഘട്ടത്തിലെ അത്യത്തെ അധ്യയന ദിവസം ഫസ്റ്റ് യേർസിന് ഇന്ന് ക്ലാസ്സ് തുടങ്ങുന്ന ദിവസം അതായത് ഞങ്ങൾക് ഇന്ന് ക്ലാസ്സ് തുടങ്ങാണെന്ന്.

ഏയ് മണിക് തന്നെ എണീറ്റ് കുളിയും നനയും ഒക്കെ കഴിഞ്ഞ് രാവിലത്തെ ഉപ്പുമാവും കഴിച്ഛ് ആഷിയുടെ വീട്ടിലേക് നടന്നു. ഞാൻ താമസിക്കുന്നിടത്ത് നിന്നും ആഷിയുടെ വീട്ടിലേക് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേ ഉള്ളു. പത്ത് മിനിറ്റ് കൊണ്ട് തന്നെ അവന്റെ വീടിന്റെ മുമ്ബിൽ എത്തി.

” ഉപ്പ… ആഷി എണീറ്റോ “. ഉമ്മറത്ത് പത്രം വായിച്ഛ് കൊണ്ടിരുന്ന അവന്റെ ഉപ്പാനോട് ചോദിച്ചു.
ആഷിയുടെ വീട്ടിൽ ഒരു പെങ്ങളും കാക്കുവും ഉപ്പയും ഉമ്മയും പിന്നെ വലിയുപ്പയും ആണുള്ളത്.
ഇവരൊക്കെത്തന്നെ എനിക് ഉപ്പയും ഉമ്മയും പെങ്ങളും യേട്ടനുമൊക്കെ തന്നെയാണ്. അവർക് തിരിച്ച എന്നെ ആഷിനെ പോലെയും.

” ഓ അഭിയോ… അവൻ ഇപ്പൊ എണീറ്റിട്ടുണ്ടാവുള്ളു പോയി നോക്ക് ഉള്ളിൽ ഉണ്ടാവും “. ഉപ്പാക് ഒന്ന് ചിരിച്ച കൊടുത്തിട്ട് ഉള്ളിലേക് കയറി.

” പാത്തോ… അഷിയെവിടെടി “. ഉള്ളിൽ കയറിയപ്പോ നമ്മടെ പെങ്ങളുട്ടി ഉണ്ട് സ്റ്റെയർ ഇറങ്ങി വരുന്നു.
” അഭിയേട്ടനോ.. ഇങ്ങളോട് ഞാൻ നൂർ വട്ടം പറഞ്ഞിട്ടില്ലേ ഇന്നേ പാത്തോന്ന് വിളിക്കരുതെന്ന് “. പെങ്ങളുട്ടിയുടെ ശെരിക്കുള്ള പേര് ‘ സന ഫാത്തിമ ‘ എന്നാണ് അവളെ പാത്തു എന്ന് വിളിക്കുന്നത് അവൾക് തീരെ ഇഷ്ടമല്ല. എന്നാലും അവളെ ചൂടാക്കാൻ വേണ്ടി ഞാനും ആഷിയും എപ്പോളും പാത്തു എന്നാണ് വിളിക്കാറ്. പക്ഷെ എന്ത് പറഞ്ഞാലും എന്നെ ഭയങ്കര ഇഷ്ടമാ.
” സോറി പാത്തു.. അല്ല സന മോളെ. ആഷിക്ക എവിടെ “.

” മ്.. കാക്കു ഇപ്പൊന്നേരെ എണീറ്റുള്ളു. ഇപ്പൊ കുളിക്കാൻ വേണ്ടീട്ടാണെന്ന് തോനുന്നു ബാത്റൂമിൽ കയറിയിട്ടുണ്ട് “.
” അനക് ഇന്ന് ക്ലാസ്സ് ഒന്നുമില്ലേ പത്തോ “.
” തേ അഭിയേട്ട പത്തുന്ന് വിളിക്കല്ലെന്ന് പറഞ്ഞിട്ട്…. ക്ലാസ്സ് ഇല്ലന്ന് ആരാ പറഞ്ഞേ… പിന്നെ വെറുതെ ഞാൻ ഇങ്ങനെ മാറ്റി നിക്കോ “. പത്തു പഠിക്കുന്നത് പ്ലസ് വെണ്ണിലാണ് അതവ ഞങ്ങടെ രണ്ട് വയസിന് ഇളയതാണ് എന്ന്.
” ഇല്യ ഇനി വിളികൂല “.
” ഇപ്പതും കൂടി ഞാൻ ക്ഷേമിച്ചിരിക്കുന്നു ”

” ഡി ഇന്ന ചോറ്റും പത്രം മറക്കണ്ട… അഭിമോനോ എപ്പഴാ വന്നേ “. പാത്തുന് ഉച്ചക്ക് ഉള്ള ചോറേറ്റ് ഉമ്മ ഡൈനിങ് ഹാളിലേക്കു വന്നതായിരുന്നു അപ്പോളാണ് എന്നെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *