പതിവ് പോലെ അന്നും കിരൺ ഓഫീസിൽ പോവാൻ റെഡി ആവുന്ന തിരക്കിലും, ധന്യ അടുക്കളയിൽ കിരൺ നു ബ്രേക്ക് ഫാസ്റ്റ് എടുത്തു വക്കുന്ന തിരക്കിലും.
“ഡിങ്…. ഡോങ്….”
കിരൺ റെഡി ആയി ബെൽറ്റ് എടുത്തു ധരിക്കുമ്പോൾ അതാ ആരോ കാളിങ് ബെൽ അടിച്ചു…
“ഡിങ്…. ഡോങ്….”
ധന്യ: ചേട്ടാ… ഒന്ന് നോക്ക് ചേട്ടാ ആരാണ് എന്ന്. എൻ്റെ കൈ ഫ്രീ അല്ല.
കിരൺ: ആരാ ഡീ, ഈ ചറ പറ ബെൽ അടിക്കുന്നത്? ഒരു മര്യാദ ഇല്ലാതെ?
ധന്യ: മര്യാദ എന്ന ആ സാധനം ഇല്ലാതെ ബെൽ അടിക്കുന്നത് അവൾ തന്നെ ആയിരിക്കും, അപ്പുറത്തെ അനു. അല്ലാതെ ആരാ, അവൾക്ക് ആണ് ഇവിടെ പെട പെടപ്പ് ഉള്ളത്.
കിരൺ: നിൻ്റെ ഫ്രണ്ട് അല്ലെ?
“ഡിങ്…. ഡോങ്….”
ധന്യ: എൻ്റെ ചേട്ടാ, ഒന്ന് തുറക്ക്, അല്ലെങ്കിൽ അവൾ അതിപ്പോ ചവിട്ടി പൊളിക്കും.
കിരൺ പോയി ഡോർ തുറന്നു…
അനു: ഗുഡ് മോർണിംഗ് ചേട്ടാ… റെഡി ആയോ പോവാൻ…
കിരൺ: പിന്നെ റെഡി ആവണ്ടേ?
അനു: ഹോ… ചേട്ടൻ ഭയങ്കര സുന്ദരൻ ആണല്ലോ.
കിരൺ: അതിപ്പോ നീ പറയേണ്ട കാര്യം ഉണ്ടോ?
അനു: ഹൂ.. അത്ര പൊങ്ങണ്ട ഞാൻ വെറുതെ സുഖിപ്പിക്കാൻ പറഞ്ഞതാ.
കിരൺ: എന്താ രാവിലെ?
അനു: അതെന്താ എനിക്ക് വന്നു കൂടെ? അങ്ങൊട് മാറി നിക്ക് മനുഷ്യ വാതിൽ ൻ്റെ മുന്നിൽ നിന്ന്. ധന്യ എവിടെ?
“ധന്യേ….”
ധന്യ: ആ… ഡീ… ഞാൻ kitchen ൽ.
അനു കിരൺ നെ അവളുടെ തോള് കൊണ്ട് തട്ടി മാറ്റി ധന്യയുടെ അടുത്തേക്ക് നടന്നു.
അനു: ധന്യ, ഈ ചേട്ടനെ ഇത്രക്ക് സുന്ദരൻ ആക്കി ഒന്നും പുറത്തു വിടേണ്ട കെട്ടോ.
ധന്യ: അത് ഇപ്പോ എത്ര പേര് ലിസ്റ്റിൽ ഉണ്ടെന്നു ആർക്കു അറിയാം.
അനു: ഹാ… നിങ്ങളെ നല്ല വിശ്വാസം ആണല്ലോ ചേട്ടാ. ഒന്ന് നല്ലത് പറയിപ്പിക്ക് മനുഷ്യാ. എന്നാലും ആരെയും പറഞ്ഞിട്ട് കാര്യം ഇല്ല. നിങ്ങൾ സുന്ദരൻ ആണ്.
അപ്പോഴേക്കും ധന്യ ബ്രേക്ക് ഫാസ്റ്റ് ആയി വന്നു ടേബിൾ ൽ നിരത്തി. കിരൺ കൈ കഴുകി കഴിക്കാൻ ഇരുന്നു.
കിരൺ: നിനക്ക് വായിലെ നാക്ക് കഴക്കില്ലേ, ഈ റസ്റ്റ് ഇല്ലാതെ സംസാരിച്ചാൽ?
അനു: എൻ്റെ പൊന്നു ചേട്ടാ, ആകെ ഉള്ളത് ഈ നാക്കു ആണ്.
ധന്യ: അതിൽ ആണ് അവള് പിടിച്ചു നില്കുന്നത്.
അനു: പിന്നല്ലാതെ? ചേട്ടന് ഇത് വല്ലതും അറിയാവോ?
കിരൺ: നീ കഴിച്ചോ?
അനു: ഹാ ചേട്ടാ.
കിരൺ: മനു നു നീ വല്ലതും കൊടുത്തോ?
ധന്യ: ആ പാവം, വിശന്നിട്ട് എന്തെങ്കിലും എടുത്തു കഴിച്ചു കാണും, ഇവൾ ഒന്നും കൊടുത്തിട്ട് ഉണ്ടാവില്ല.
അനു: ഒന്ന് പോയെ പെണ്ണെ… രാവിലെ എന്നെ വിളിച്ചു എഴുന്നേല്പിച്ചതിനു ഞാൻ രണ്ടു ചീത്ത പറഞ്ഞു എന്നുള്ളത് ശരിയാ, എന്നും പറഞ്ഞു ഫുഡ് കൊടുക്കാതെ ഇരിക്കത്തില്ല.
ധന്യ: ഹാ കണ്ടോ, എന്തെങ്കിലും ഉണ്ടാവും.
കിരൺ: എത്ര മണിക്ക് വിളിച്ചെഴുന്നേല്പിച്ചു?
അനു: ഏഴര.
കിരൺ: അതാണോ ഇത്ര രാവിലെ?
ധന്യ: അവൾക്ക് അതൊക്കെ രാവിലെ ആണ്.
അനു: ഉറക്കം ശരിയായില്ല ചേട്ടാ എൻ്റെ, രാവിലെ 6 മണിക്ക് ഞാൻ അമ്മു നെ ഒന്ന് വിളിച്ചിട്ട് കിടന്നതാ. അവള് രാവിലെ വീട്ടിൽ നിന്ന് പോന്നിട്ടുണ്ട്, അവളെ ഓർമിപ്പിച്ചില്ലെങ്കിൽ അവള് എനിക്ക് ഒന്നും കൊണ്ടുവരില്ല വീട്ടിൽ നിന്ന്.
ധന്യ: അമ്മു അവിടെ ആയിരുന്നോ?
അനു: ഹ്മ്മ്… വെള്ളിയാഴ്ച പോയതാ.
കിരൺ: അത് ആരാ?
ധന്യ: അത് അവളുടെ ചേച്ചി.
അനു: ചേട്ടൻ കണ്ടിട്ടില്ലേ? ഒന്ന് രണ്ടു പ്രാവശ്യം ഇവിടെ വന്നല്ലോ ധന്യ ടെ അടുത്ത്.
കിരൺ: ഇല്ല, ഞാൻ കണ്ടതായി ഓർക്കുന്നില്ല.
ധന്യ: അവൾ വന്നപ്പോൾ ഒന്നും ചേട്ടൻ ഇവിടെ ഉണ്ടായിരുന്നില്ല.
അനു: ചേട്ടാ, നിങ്ങൾ ഇങ്ങനെ പാറി പറന്നു നടക്കുവല്ലേ, വീട്ടിൽ കാണാറില്ലല്ലോ. പിന്നെങ്ങനെയാ? ചേട്ടാ ചേട്ടൻ്റെ ഓഫീസിൽ എനിക്ക് ഒരു ജോലി മേടിച്ചു താ ചേട്ടാ, ചേട്ടൻ്റെ സെക്രട്ടറി ആയിട്ട് ആളെ വേണോ? അങ്ങനെ ആണെങ്കിൽ എനിക്കും ഇതേ പോലെ ചേട്ടൻ്റെ കൂടെ ഇങ്ങനെ ട്രാവൽ ചെയ്യാല്ലോ. സാലറി വേണം കെട്ടോ, അല്ലാതെ പറ്റില്ല.
കിരൺ: എൻ്റെ പണി കളയാൻ ആണോ?
അനു കിരൺ ൻ്റെ മുന്നിൽ സോഫ യിൽ ഇരുന്നു.
അനു: ചേട്ടൻ്റെ ജോലി ഒക്കെ പക്കാ ആയി ഞാൻ ചെയ്തു തരില്ലേ?
കിരൺ: ദൈവമേ… എന്തോ വരാനുണ്ടെന്നു തോന്നുന്നു.
