അമൃതകിരണം – 1 9അടിപൊളി  

അമ്മു ഡ്രസ്സ് ചെയ്തു പുറത്തു ഇറങ്ങി. പതിവ് പോലെ അമ്മ യും അച്ഛനും അപ്പോൾ ബാഗ് എല്ലാം എടുത്തു പുറത്തു നില്പുണ്ട്. അച്ഛൻ കൊണ്ട് ബസ് ൽ കയറ്റി വിടും അത് ആണ് പതിവ്.

അമ്മ: ഡീ നീ ഈ പാൽ കുടിച്ചിട്ട് പോ…

അമ്മു: എൻ്റെ അമ്മെ ഞാൻ കൊച്ചു കുട്ടി ഒന്നും അല്ല, പാല് കുടിപ്പിക്കാൻ.

അമ്മ: നീ ഇപ്പൊ ഇത് കുടിച്ചിട്ട് പോയാൽ മതി. കൊച്ചായാലും, വലുത് ആയാലും.

അമ്മു: രാവിലെ ഇത് എങ്ങനെ കുടിക്കാനാ അമ്മെ? ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അച്ഛൻ ഇതും കണ്ടു ചിരിച്ചു നിന്നോ – അച്ചൻ്റെ സ്വന്തം ഭാര്യ ടെ സ്നേഹ പീഡനം.

അത് കേട്ട് അമ്മു ൻ്റെ അച്ഛൻ ഐസക് കുലുങ്ങി ചിരിച്ചു.

പാൽ കുടിച്ചു ഗ്ലാസ് അമ്മയുടെ കൈയിൽ കൊടുത്തു, അമ്മയോട് “ശരി അമ്മെ” എന്നും പറഞ്ഞു അമ്മു അച്ഛൻ്റെ പിന്നിൽ നടന്നു…

എല്ലാ അച്ചന്മാരെയും പോലെ ആ അച്ഛനും തൻ്റെ കുടുംബത്തിനും മക്കൾക്കും വേണ്ടി ബാഗ് ഉം പിടിച്ചു അമ്മു ൻ്റെ മുന്നിൽ നടന്നു. ആ അമ്മ നിറഞ്ഞ മനസ്സോടെ സ്വന്തം മോളെ തൻ്റെ ഭർത്താവ്, അവളുടെ അച്ഛൻ, ഒരു കൊച്ചു കുട്ടിയെ എന്നപോലെ ഇപ്പോളും കരുതലോടെ ബസ് സ്റ്റോപ്പ് ലേക്ക് കൊണ്ട് ആക്കുന്നതും നോക്കി നിന്നു.

തണുത്ത വെളുപ്പാൻ കാലത്തു നാട്ടുവഴിയിലൂടെ ഉള്ള നടത്തം, നല്ല ശുദ്ധവായു ശ്വസിച്ചു കൊണ്ട്, അതൊരു സുഖം തന്നെ ആണ്.

വെറുതെ അല്ല നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്ന് കവി പാടിയത്.

പിങ്ക് കളർ ചുരിദാർ ധരിച്ചു സുന്ദരി ആയി നടക്കുന്ന അമ്മു, മരം പെയ്യുന്ന മഞ്ഞു തുള്ളികളിൽ നിന്ന് രക്ഷ നേടാൻ തൻ്റെ ഷാൾ തലയിലേക്ക് കയറ്റി ഇട്ടു.

മഞ്ഞു തുള്ളികൾ മരത്തിൻ്റെ ഇലകളിൽ പതിക്കുന്ന ശബ്ദം കേൾക്കാം. അടുത്തുള്ള അമ്പലത്തിൽ നിന്ന് സുപ്രഭാതം മുഴങ്ങുന്നു. ഏതോ വലിയ മരത്തിൽ പക്ഷിക്കൂട്ടം ചിലക്കുന്നുണ്ട്. അച്ഛൻ ആരോടോ എന്തോ സംസാരിക്കുന്ന കേൾക്കാം അമ്മുവിന്, ആരോ അച്ഛൻ്റെ മുന്നിൽ നടക്കുന്നുണ്ട്, നേരം വെളുത്തു തുടങ്ങിയതേ ഉള്ളു, അത് കൊണ്ട് ആര് ആണ് എന്ന് അമ്മുന് മനസിലായില്ല. തന്നെ കുറിച്ച് ആണ് സംസാരം. എന്ന് ആണ് വന്നത് എന്നൊക്കെ ചോദിക്കുന്നുണ്ട്. അടുത്തുള്ള പാൽ സൊസൈറ്റി ൽ പാലും ആയി പോവുന്ന ആരോ ആണ്.

നടന്നു ബസ് സ്റ്റോപ്പ് എത്തിയപ്പോളേക്കും അത്യാവശ്യം വെളിച്ചം വീണിരുന്നു. എറണാകുളത്തേക്ക് ഉള്ള ആദ്യത്തെ ബസ് ആണ്, ആ വഴിയിലൂടെ.

ബസ് വരുന്നത് വരെ, ആരൊക്കെയോ സ്നേഹാന്വേഷണങ്ങൾ നടത്തി. അമ്മു എല്ലാവരോടും ചിരിച്ചു മറുപടി പറഞ്ഞു. എറണാകുളത്ത് എത്തിയാൽ ഇങ്ങനെ കുശലാന്വേഷണം നടത്താൻ ആർക്കെങ്കിലും സമയം കാണുമോ? അടുത്ത് താമസിക്കുന്നവരെ പോലും അറിയില്ല. നാട്യങ്ങളുടെ മഹാസാഗരം, നഗരം.

ബസ് വന്നു, അമ്മു കയറി, അച്ഛൻ ബാഗ് കയറ്റി വച്ച് തന്നിട്ട് ഇറങ്ങി. സ്ഥിരം പോകുന്ന ബസ് ആയത് കൊണ്ട് നല്ല സഹകരണം ആണ് ജീവനക്കാരിൽ നിന്ന്. ടിക്കറ്റ് എടുത്തു ഷാൾ തലയിൽ കവർ ചെയ്തു വച്ച് തന്നെ സൈഡ് ഗ്ലാസ് ൽ ചാരി ഇരുന്നു കണ്ണുകൾ അടച്ചു. ഒന്ന് മയങ്ങാൻ ഉള്ള സമയം ഉണ്ട്. ഒൻപത് മണി ആവും ബസ് കാക്കനാട് എത്തുമ്പോൾ, ജിമ്മി ബസ് സ്റ്റാൻഡ് ൽ വന്നുകൊള്ളും. ഇനി വൈകിട്ട് അനു ൻ്റെ അടുത്ത് പോവണം സാധനങ്ങൾ എല്ലാം ആയിട്ട്. അവൾ ആണെങ്കിൽ ലോക മടിച്ചി ആണ്. ജിമ്മിയോട്‌ അവിടെ വരെ കൊണ്ട് കൊടുക്കാൻ പറയാം, എനിക്ക് വയ്യ.

അമ്മു പതിയെ ഉറക്കത്തിലേക്ക് വഴുതി. ബസ് ൽ മാർക്കോസ് തൻ്റെ സ്വര ഗാംഭീര്യത്തിൽ ആലപിച്ച ഭക്തി ഗാനങ്ങൾ പാടുന്നുണ്ട്. വളഞ്ഞു പുളഞ്ഞുള്ള റോഡ് ലൂടെ നേർത്ത മഞ്ഞു പടലങ്ങളെ കീറിമുറിച്ചു ആ ബസ് തൊടുപുഴ ലക്ഷ്യമാക്കി പാഞ്ഞു, അവിടെ നിന്നും എറണാകുളത്തേക്കും.

അതെ സമയം അനു കണ്ണ് തിരുമ്മി എഴുനേറ്റു ചായ ഉണ്ടാക്കുന്നു. അതും അവളുടെ കെട്ടിയോൻ വിളിച്ചു എഴുന്നേല്പിച്ചപ്പോൾ ആണ്. വെളുപ്പാൻ കാലത്ത് ഉറക്കത്തിൽ എപ്പോളോ പെട്ടന്ന് ഓര്മ വന്നപ്പോൾ ആണ് അമ്മു നെ വിളിച്ചു തേങ്ങാ വേണം എന്നൊക്കെ പറഞ്ഞത്. എന്നിട്ട് അതെ പോലെ തന്നെ വീണ്ടും കിടന്നുറങ്ങി. ഇപ്പോൾ വിളിച്ചെഴുന്നേല്പിച്ചതിനു കെട്ടിയോനെ ശപിച്ചു കൊണ്ട് ആണ് ചായ ഉണ്ടാകുന്നത്. മുഖം ഒക്കെ വീർത്തു ഇരിപ്പുണ്ട്, ഉറക്കം മുറിഞ്ഞതിൻ്റെ ദേഷ്യത്തിൽ. കണ്ണുകൾ ഇപ്പോളും പാതി ഉറക്കത്തിൽ തന്നെ ആണ്. മുട്ടോളം എത്തുന്ന ഒരു പാവാടയും ബ്ലൗസ് ഉം ആണ് വേഷം.

Leave a Reply

Your email address will not be published. Required fields are marked *