അനിയനെന്തിയെ അനി മോളെ?
അറിയില്ല ശ്രീയേട്ടാ വൈകിട്ട് ഇറങ്ങി പോയതാ….വലതു കൈ കൊണ്ട് കുഞ്ഞിനെ എടുത്തു ഇടതു കൈ കൊണ്ട് അവളെ ചുറ്റിപിടിച്ചു….
മോള് കരയാതെ….എല്ലാത്തിനും വഴിയുണ്ടാക്കാം…..
ഞാൻ ചായ എടുക്കാം ശ്രീയേട്ടാ….
വേണ്ട മോളെ….ഞാൻ പറഞ്ഞു….നീ അവിടെ ഇരിക്ക്….അവൾ കസേരയിൽ ഇരുന്നു…ഞാൻ ഇപ്പുറത്തും കൊച്ചിനെയും കളിപ്പിച്ചു കൊണ്ടിരുന്നു….അറ മണിക്കൂർ കഴിഞ്ഞപ്പോൾ അനിതയുടെ ഭർത്താവ് അശോകൻ കടന്നു വന്നു….
എന്നെ കണ്ടതും അശോകൻ….ചേട്ടനെപ്പോഴെത്തി….
ഞാൻ രാവിലെ എത്തി….ഇപ്പോൾ ഇങ്ങോട്ടു വന്നതേ ഉള്ളൂ….ഇതെന്താ അശോകാ അനിതയുടെ കവിളിൽ ഒരു പാട്…
അശോകൻ ഒന്നും മിണ്ടിയില്ല….ഞാൻ വീണ്ടും ചോദിച്ചപ്പോൾ അവനിൽ നിന്നും ഞാൻ പ്രതീക്ഷിക്കാത്ത ഒരു മറുപടി വന്നു…ഇയാളാരാ ഞങ്ങളുടെ കുടുംബ കാര്യത്തിൽ ഇട പെടാൻ
ഇടപെടും….അതെന്റെ ചേട്ടനാ….മറുപടി പറഞ്ഞത് അനിതയാ…നിങ്ങളുടെ വിചാരം എനിക്കാരും ചോദിക്കാനും പറയാനുമില്ല എന്നുള്ളതാണല്ലോ ? ഇവരെല്ലാവരും എനിക്ക് ചോദിക്കാനും പറയാനുമുള്ളൊരാ….
അനി മോളെ വേണ്ടാ….ഞാൻ പറഞ്ഞു…..
ഞാൻ ഇത് സഹിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി ശ്രീയേട്ടാ…..ഇനി വയ്യ…ഈ മനുഷ്യന്റെ കൂടെയുള്ള ജീവിതം….
എങ്കിൽ പിന്നെ നിനക്ക് ചോദിക്കാനും പറയാനുമുള്ളൊരുടെ കൂടെ പോയി പൊറുക്കടീ അവരാതി….അശോകൻ ചീറി…
അശോകാ…പതുക്കെ….അയലത്തൊക്കെ ആളുള്ളതല്ലേ…ഞാൻ പറഞ്ഞു….
ഇയാളോട് വേദം ഓതിയിട്ടു കാര്യമില്ല ശ്രീയേട്ടാ…..ഞാനും വരുന്നു എന്റെ വീട്ടിലേക്ക്….
അനി മോളെ നീയൊന്നടങ്…..അശോകാ….ഇത് ശരിയല്ല…..
ഇയാള് ചെല്ല്…ഇയാള് ചെന്ന് ഇയാളുടെ വീട്ടുകാര്യം നോക്ക്…..എന്നെ ഉണ്ടാക്കാൻ വരണ്ടാ…..ഞാൻ കുഞ്ഞിനെ അനിതയെ ഏൽപ്പിച്ചിട്ടു പുറത്തേക്കിറങ്ങി….അനിത പിറകെ വന്നു ശ്രീയേട്ടാ…പോകല്ലേ…എന്നെ ഇവിടെ ഇങ്ങനെ ഇട്ടിട്ടു പോകല്ലേ….
ഞാൻ അവിടെ നിന്ന് അമ്മായി അപ്പനെ വിളിച്ചു…..മോന് ശരിയെന്നു തോന്നുന്നത് ചെയ്യാൻ പറഞ്ഞു….
അശോകാ ഞാനിവളെ കൊണ്ട് പോകുവാ….ഞാൻ അശോകനെ നോക്കി കൊണ്ട് പറഞ്ഞു….
എങ്ങോട്ടാ…..ഇയാളുടെ പെണ്ണുംപിള്ള പോരാഞ്ഞിട്ടാണോ അവളുടെ അനിയത്തിയെ കൂടെ ….
തെമ്മാടിത്തരം പറയരുത് അശോകാ …
കൊണ്ട് പോടോ….കൊണ്ട് പോയി കൂടെ കിടത്ത്….
വേണമെങ്കിൽ അതും ചെയ്യുമെടാ എന്നും പറഞ്ഞു ഞാൻ അശോകന്റെ കുത്തിന് കയറിപ്പിടിച്ചു….
അനിത അപ്പോഴേക്കും ഒരുങ്ങിയിറങ്ങി വന്നു….ഞാൻ അശോകനെ പിടിച്ചൊരു തള്ളു തളളി….
നമുക്കിനി കോടതിയിൽ കാണാം …അനിത അശോകിനോട് പറഞ്ഞിട്ട് വന്നു എന്നോടൊപ്പം കാറിൽ കയറി….. അശോകൻ അത്രയും പ്രതീക്ഷിച്ചില്ല….അവൻ പിറകെ വന്നിട്ട് എന്നെ രൂക്ഷമായി ഒന്ന് നോക്കി….അനീതി ഇറങ്ങു….അനീതി ഇറങ്ങാൻ….
ശ്രീയേട്ടാ വണ്ടിയെടുക്ക്…..വാക്കി ഇനി അച്ഛനും ചേട്ടൻ മാരും കൂടി തീരുമാനിച്ചു മറുപടി പറയും…അവളുടെ ദൃഢ നിശ്ചയത്തിന് മുന്നിൽ ഞാൻ വണ്ടി എടുത്തു….ഞങ്ങൾ വണ്ടി വിടുന്നതും നോക്കി അശോകൻ നിന്നിട്ടു അകത്തേക്ക് കയറിപ്പോയി…..അനിത എന്നോടൊപ്പം മുന്നിൽ ആയിരുന്നു ഇരുന്നത്…കുഞ്ഞു അവളുടെ ഒക്കത്തും….
വണ്ടി കുറച്ചു നീങ്ങിയപ്പോൾ അവളോട് ഞാൻ ചോദിച്ചു…എന്താ അനീതി നിങ്ങള് തമ്മിലുള്ള പ്രശ്നം….കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു വർഷമല്ലേ ആകുന്നുള്ളൂ…..
അത് ഞാൻ പറയാനോ ശ്രീയേട്ടാ…അവൾ നിർ വികാരതയോടു കൂടി എന്നെ നോക്കി…..നിങ്ങൾക്കും അതിൽ പങ്കില്ലേ….എന്റെ വീട്ടിൽ ആദ്യം വന്നു കയറിയ ബഹുലന് ഏട്ടനോടുള്ളതിനേക്കാൾ സ്നേഹവും ബഹുമാനവും ശ്രീയേട്ടനോടല്ലായിരുന്നോ….ആ ഏട്ടൻ പോലും എന്റെ അച്ഛന്റെ തീരുമാനത്തിന് മുന്നിൽ മുട്ട് മടക്കിയില്ലേ….
ഞാൻ ഉത്തരമില്ലാതെ കുഴങ്ങി….അവളുടെ സ്നേഹ ബന്ധത്തിന് ഒരു പരിധി വരെ താനും സഹായിച്ചതാണ്….അവന്റെ സ്റ്റാറ്റസ് കുടുംബ മഹിമ എല്ലാം തങ്ങൾക്കു പറ്റിയതല്ല എന്ന്ക റ്റ്മനസ്സിലാക്കിയ അമ്മായി അച്ഛൻ ആ ബന്ധം എതിർത്തപ്പോൾ തനിക്കും ഒന്നും പറയാൻ പറ്റാതെ നിർവികാരനായി നോക്കി നിൽക്കാനേ പറ്റിയുള്ളൂ….
