“ടെക്നോ സൊല്യൂഷൻസ്. അഹ് കിട്ടിപ്പോയി.”
(അർച്ചനയുടെ കണ്ണുകൾ ഒന്ന് വിടർന്നു )
“വിവിധ തസ്തികകളിൽ സ്റ്റാഫിനെ ആവിശ്യമുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനം. ബി ടെക്, ഡിഗ്രി, ഡിപ്ലോമ യോഗിത. പ്രായ പരുതി 35.മുൻപരിചയം ഉള്ളവർക്കു മുൻകടന. ”
(മുഖത്ത് ഒരു ചിരി പടർന്നു )
“ഉണ്ടല്ലോ എത്രവേണേലും മുൻപ് പരിചയം ഉണ്ടല്ലോ.”
(തൊഴിൽ വാർത്ത കൈയിൽ എടുത്തതിനു ശേഷം)
“നീ തങ്കപ്പനല്ലടാ പൊന്നപ്പനാ പൊന്നപ്പൻ ”
അർച്ചന ഉടനെ തന്നെ ടെക്നോ സൊല്യൂഷൻസിന്റെ മെയിൽ ലേക്ക് തന്റെ സിവി അയച്ചു.
പെട്ടന്നാണ് അർച്ചനയുടെ അടുത്തേക്ക് ഒരു വൃദ്ധയും പെൺകുട്ടിയും കടന്നു വന്നത്. കുട്ടി സ്കൂൾ യൂണിഫോം ആണ് ധരിച്ചിരിക്കുന്നത്. മുഖത്ത് നല്ല അവശതയുണ്ട് അവൾ വൃദ്ധയുടെ ഇടുപ്പിലേക്ക് ചാഞ്ഞു നിൽക്കുന്നു. അവരിലും ക്ഷീണം ഉണ്ട്. മുഖത്തൊരു അങ്കലാപ്പ്.
അർച്ചന അവരുടെ അടുത്തേക്ക് നടന്നു
“എന്താ അമ്മേ ”
“മോളെ ഇതിന്റെ കൊച്ചുമോളെ സ്കൂളിൽ പോയിട്ടു വന്നപ്പോ പൊള്ളുന്ന പനി ശർത്തിക്കുകയും ചെയ്തു ”
അർച്ചന പെൺകുട്ടിയെ നോക്കി കിച്ചുവിന്റെ അതെ പ്രായം. അവൾ മെല്ലെ പുഞ്ചിരിച്ചു ശേഷം വൃദ്ധയോടായി പറഞ്ഞു
“അയ്യോ അമ്മേ ഞാൻ ഡോക്ടർ അല്ല കമ്പ്യൂട്ടർ സ്റ്റാഫ് ആണ്.”
“അവിടെയാണ് ഡോക്ടർ ഉള്ളത് ”
അപ്പുറത്തെ ചെറിയ ഒരു നില കെട്ടിടം ചൂണ്ടി പറഞ്ഞു
“മോളെ അവിടെ പോയതാ അപ്പൊ നേഴ്സ് പറഞ്ഞു ഡോക്ടർ പോയന്ന് ”
അർച്ചന ദ്രിതിയിൽ വാച്ച് നോക്കി
“അയ്യോ മണി നാലായി ”
അവൾ പതിയെ പുറത്തേക്കു നോക്കി. “ഭാഗ്യം ഡോക്ടർ പോയില്ല”
അവരോടായി പറഞ്ഞു.
ശേഷം മൂവരും അവിടേക്കു നടന്നു. വൃദ്ധയെ കണ്ടപാടെ ഹെഡ് നേഴ്സ് അല്പം ഉച്ചത്തിൽ
“നിങ്ങളോടല്ലേ ഡോക്ടർ ഇല്ലന്ന് പറഞ്ഞത്. സമയം കഴിഞ്ഞു ”
വൃദ്ധ ദയനീയമായി അർച്ചനയെ നോക്കി.അവരുടെ കണ്ണുകൾ നിറഞ്ഞു. കുട്ടി ഇപ്പൊ വീഴും എന്ന മട്ടിൽ നില്കുന്നു. അർച്ചനയ്ക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല.
“ഡോക്ടർ പോയിട്ടില്ലല്ലോ. പിന്നെന്താ ഇത് 10 മിനുട്ടിന്റെ കാര്യം അല്ലെ ഉള്ളു ”
“ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം. കമ്പ്യൂട്ടർ നോക്കുന്നോര് ആ പണി ചെയ്താൽ മതി ”
ഹെഡ് നേഴ്സ് മുരണ്ടു.
“എല്ലാരേയും ഭരിക്കുന്നപോലെ എന്നെ ഭരിക്കാൻ വരണ്ട ”
(അർച്ചന ഒട്ടും വിട്ടു കൊടുത്തില്ല )
മറ്റു രണ്ട് നേഴ്സ്മാർ മാത്രേ അവിടെ അപ്പൊ ഉണ്ടാരുന്നുള്ളു. വഴക്ക് കൊഴുക്കാൻ നേരം ഡോക്ടർ പോകാനായി ഇറങ്ങി
“എന്താ ഇവിടെ ഒരു ബഹളം”
ഡോക്ടർ ബെഹളത്തിനടയിലേക്കു വന്നു.
അർച്ചന നടന്ന കാര്യം ഡോക്ടർ നോട് പറഞ്ഞു. അയാൾ കുട്ടിയെ ചികില്സിക്കാനായി മുറിയില്ലേക്ക് കൊണ്ട്പോയി ഒപ്പം വൃദ്ധയും.
ഹെഡ് നേഴ്സ് അവിടെ നിന്നു സ്ഥലം വിട്ടു. മുഖത്തു യുദ്ധം തോറ്റ ഫീൽ ഉണ്ടാരുന്നു അവർക്കു.
“കലക്കി ചേച്ചി അവർക്കു ഇത്തിരി അഹങ്കാരം കൂടുതലാ”
ഇതെല്ലാം കണ്ടു നിന്ന നേഴ്സ് പറഞ്ഞു
“അല്ല പിന്നെ” (മോഹൻലാലിനെ പോലെ ഒന്ന് കണ്ണിറുക്കി പുഞ്ചിരിച്ചു )
“എല്ലാം ഡോക്ടർ അമ്മയുടെ അനുഗ്രഹം ”
ഇരുവരും ചിരിച്ചു
ബാങ്കിലെ ജോലിക്ക് ശേഷം അലി നിർമലയെ കൂട്ടി നേരെ പോയത് തന്റെ ഫ്ളാറ്റിലേക്കായിരുന്നു. എല്ലാ വിത സൗകര്യങ്ങളും ഉള്ള റോയൽ ഫ്ലാറ്റ്. മറ്റാരും അവിടെ ഇല്ല. അലിയുടെ താമസം ഒറ്റക്കാണ് പാചകമെല്ലാം അയാൾക്കു നല്ല വശമുണ്ട്.
എങ്കിലും അന്ന് അവർ പുറത്ത് നിന്നു ഭക്ഷണം വാങ്ങിയിരുന്നു. ഒരു ഭർത്താവിനെ പരിചരിക്കും എന്ന പോലെ ഭക്ഷണം അലിക്ക് വിളമ്പി ശേഷം അവളും കഴിച്ചു.
“വിശപ്പ് മാറിയോ എന്റെ കൊച്ചന് ”
(സോഫയിൽ ഇരുന്നു കൊണ്ട് നിർമല ചോദിച്ചു )
“ഇനി അല്ലേടി വിശപ്പ് മാറ്റാൻ പോകുന്നെ ”
കൈ കഴുകുന്നതിന്റെ ഇടയിൽ കണ്ണാടിയിൽ കൂടി നോക്കി അലി മറുപടി നൽകി
“ഡാ ചെറുക്കാ ഡി വിളി ഇത്തിരി കൂടുന്നുണ്ട് ”
“അയ്യോ എന്റെ ചേച്ചി പെണ്ണ് പിണങ്ങിയോ ”
പതിയെ നടന്നു നിര്മലയുടെ അടുത്ത് എത്തി
“ഡാ ഞാൻ പോയി ഒന്ന് ഫ്രഷ് ആയി വരട്ടെ. ദേഹത്തു മൊത്തം വിയർപ്പ ”
