ഞാൻ അരുണിന്റെ മുഖത്തേക് ആഞ്ഞു അടിച്ചു . എന്നിട് ഇപ്പൊ ഇറങ്ങണം ഈ വീട്ടിൽനിന്നു എന്നു പറഞ്ഞു ദേഷ്യത്തിൽ നിന്നു വിറക്കുവായിരു. നി ഇതിനു അനുഭവിക്കും എന്നു പറഞ്ഞു അരുൺ മറ്റൊന്നും പറയാതെ അരുൺ ഇറങ്ങി പോയി. ഞാനും ദേഷ്യത്തിൽ അത് മൈൻഡ് ആക്കാതെ റൂമിൽ കയറി വാതിൽ അടച്ചു ഇരുന്നു. ഇതൊന്നും അറിയാതെ ആണ് ചായയും ആയി വന്നപ്പോൾ അരുണിനെ കാണാൻ ഇല്ല. എന്നോട് ചോദിച്ചപ്പോൾ പോയി എന്ന് ഞാൻ പറഞ്ഞു. അവൾ വേഗം തന്നെ അരുണിന്റെ നമ്പറിൽ വിളിച്ചു പക്ഷെ അവൻ ഫോൺ എടുത്തില്ല.പകരം കാൾ കട്ട് ചെയ്യുകയും ഇനി വിളിക്കരുത് എന്ന മെസ്സജ് ആണ് വന്നത്. അനു അപ്പൊ മുതൽ അവനെ വിളിക്കാൻ ശ്രേമിച്ചു കൊണ്ടേ ഇരുന്നു പക്ഷെ അവൻ ഫോൺ ഓഫ് ചെയ്ത് വച്ചു. .
അവൾക് അവളുടെ ജീവിതം നശിച്ചു എന്നാണ് തോന്നിയത്. എന്നാൽ അവർ തമ്മിൽ പിണഗിയത് ഞാൻ അറിഞ്ഞിരുന്നില്ല. അവൾ അവളുടെ റൂമിൽ കേറി വാതിൽ അടച്ചു. ഞാൻ എത്ര വിളിച്ചിട്ടും അവൾ തുറന്നില്ല. രാത്രി ഭക്ഷണം
കഴിക്കാൻ ഞാൻ ചെന്നു അവളെ വിളിച്ചു. ജീവിതത്തിൽ ആദ്യം ആയി അവൾ എന്നോട് ദേഷ്യപ്പെട്ടു. എനിക് ആകെ സങ്കടം ആയി. ഞാൻ അവളെ കുറെ സമാധാനിപ്പിക്കാൻ നോക്കി. ഒരു വിധത്തിൽ ഞാൻ അവളിൽ നിന്നും അവൻ പിണങ്ങിയതാണെന്നു മനസിലാക്കി.
അവൻ ഇപ്പൊ അവൾ വിളിച്ചിട് എടുക്കുന്നില്ല എന്നും പറഞ്ഞു കരച്ചിൽ ആയിരുന്നു. അന്നേ ദിവസം ഞങ്ങൾ രണ്ടാളും ഒന്നും കഴിച്ചില്ല. അടുത്ത ദിവസം പുറത്തു ഇറങ്ങിയ അനുവിന് കണ്ടപ്പോ എൻറെ ചങ്ക് തരുന്ന പോലെ തോന്നി. രാത്രി മൊത്തം കരഞ്ഞു കരഞ്ഞു കണ്ണും മുഖവും എല്ലാം വീർത്ത ചുവന്നു ഇരിക്കുന്നു. മുടി ഒകെ പാറി പറന്നു ഒരു ഭ്രാന്തിയെ പോലെ ആയിരുന്നു അവൾ. ആ അവസ്‌ഥ കണ്ടപ്പോൾ ഞാൻ ഓടി പോയി കെട്ടി പിടിച്ചു കരഞ്ഞു .
ഇന്ന് ഓഫീസിൽ ചെല്ലുമ്പോൾ അരുണിനെ കണ്ടു സംസാരിച്ചാൽ പ്രേശ്നങ്ങൾ എന്താണെങ്കിലും തീരും എന്നു പറഞ്ഞു ഞാൻ അവളെ ആശ്വസിപ്പിച്ചു. അവൾ ഒരു വിധം ഓഫീസിൽ പോയി അരുണിനോട് സംസാരിക്കാൻ കുറെ ശ്രേമിച്ചെങ്കിലും അവൻ സംസാരിക്കാൻ കൂട്ടാക്കിയില്ല. ആടുത്ത രണ്ടു ദിവസങ്ങളിൽ അവൻ ഓഫീസിലേക് വന്നില്ല. അനു റൂമിൽ നിന്നു പുറത്ത് ഇറങ്ങാതെ ആയി അവൾക് അവനെ അത്രക് ഇഷ്ടം ആയിരുന്നു. അന്ന് അവസ്‌ഥ കണ്ടപ്പോൾ ഞാൻ ആദ്യം ചേച്ചിയുടെ ഫോണിൽ നിന്നും വിളിച്ചു നോക്കി പക്ഷെ അരുൺ എടുത്തില്ല. പിന്നെ ഞാൻ എൻറെ നമ്പറിൽ നിന്നും വിളിച്ചു പക്ഷെ നിരാശ ആയിരുന്നു ഫലം. കുറെ നേരം പരിശ്രേമിച്ചിട്ടും നടക്കാത്തെ വന്നപ്പോൾ ഞാൻ അവനു “ഞാൻ സംഗീത ആണെന്ന് “പറഞ്ഞു ഒരു മെസ്സേജ് അയച്ചു.അടുത്ത കാൾ അവൻ എടുത്തു.
അരുൺ: ഹലോ
സംഗീത: ഹലോ ഞാൻ സംഗീത ആണ് സംസാരിക്കുന്നത് അനുവിന്റെ അനിയത്തി.
അരുൺ: ഹും എന്തിനാ വിളിച്ചത്.
സംഗീത: എന്താണ് നിങ്ങൾക് പറ്റിയത് എന്തിനാ ചേച്ചിയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്. അവൾ വെറും പാവം ആണ്.
അരുൺ: ച്ചി നിർത്തേടി. അവളുടെ ഒരു ഉപദേശം ഇങ്ങനെ ഒക്കെ ഉണ്ടാകും എന്ന് എന്നെ തള്ളുന്നതിനു മുൻപ് നി ആലോചിക്കണമായിരുന്നു.
ഞാൻ ആകെ ഞെട്ടി അന്നത്തെ സംഭവം ആണ് അവർ തമ്മിൽ പ്രോയാണ് ഉള്ള കാരണം എന്ന് എനിക് അപ്പോളാണ് മനസിലായത്.
അരുൺ: എന്നെ അപമാനിച്ച നി ഇങ്ങനെ നിക്കുമ്പോ ഞാൻ നിന്റെ ചേച്ചിയെ കെട്ടില്ലെടി ചൂലെ
സംഗീത:പ്ളീസ് അങ്ങനെ പറയരുത് എൻറെ ചേച്ചി പാവം.ആണ് അവളെ ഇങ്ങനെ ദ്രോഹികരുത്. അവൾ നിങ്ങളെ സ്നേഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.
അരുൺ: അവൾ തെറ്റൊന്നും ചെയ്തിട്ടില്ലന്നു ഏണി അറിയാം പക്ഷെ ഇത് നിനക്കുള്ള ശിക്ഷ ആണ്. നിന്റെ ചേച്ചി ഇങ്ങനെ നീറി നീറി ജീവിക്കുന്നത് നി കാണണം. നിന്നെ ഈ അവസ്ഥയിൽ എത്തിച്ച നിന്റെ ചേച്ചിയുടെ ജീവിതം നീ കാരണം ഇങ്ങനെ നശിക്കുന്നത് നി കണ്ടു നിക്കണം. ഇതാണ് നിനക്കുള്ള ശിക്ഷ.
സംഗീത: നിങ്ങളാണ് തെറ്റു ചെയ്തത് ഞാൻ എന്ത് തെറ്റു ചെയ്തു?
അരുൺ: നീ തെറ്റൊന്നും ചെയ്തില്ല അല്ലെ .. നീ എന്നെ അടിച്ചു ഇറക്കി എന്നെ അപമാനിച്ചു. അതാണ് നി ചെയ്ത തെറ്റ്.
