” ശെരി ചേട്ടാ ”
അവൾ അപ്പോൾ തന്നെ അവന്റെയും അവളുടെയും ഡ്രെസ്സുകളും മറ്റു സാധനങ്ങളും അവൾ എടുത്തു വെച്ചു. അവൻ അമ്മയോട് ജോലിയുടെ ആവിശ്യതിന് പോകുകയാണെന്നു കള്ളം പറഞ്ഞിട്ട് അവളെയും പിറ്റേന്ന് രാവിലെ തന്നെ അവർ അവരുടെ കാറിൽ യാത്ര ആരംഭിച്ചു. കാർ നേരെ എയർപോർട്ടിലേക്കാണ് പോയത്.
” ഇതെന്താ ഇവിടെ ”
” അതൊക്കെയുണ്ടെടി ”
കാർ വന്നു നിർത്തിയപ്പോഴേക്കും അവന്റെ മാനേജർ അവിടേക്കെത്തി
” ദീപു സാറെ എല്ലാം ഒക്കെയാണ് ”
” എന്റെ കാർ വീട്ടിൽ കൊണ്ട് ഇട്ടേക്കണേ ”
ചാവി അയാൾക്ക് നേരെ കൊടുത്തിട്ട് ലാഗേജും എടുത്തോണ്ട് റീമയെയും കൂട്ടി എയർപോർട്ടിലേക്കു നടന്നു. ചെക്ക് ഇൻ ചെയ്തു. അപ്പോഴാണ് അവൾ അവന്റെ കൈയിലെ ടിക്കറ്റ് കാണുന്നത് അതിൽ മലദ്വിപ് എന്ന് കണ്ടിട്ട്
” എന്നാലും ഇതു വല്ലാത്തൊരു സർപ്രൈസ് ആയിപ്പോയി ”
അവൻ ചെറിയൊരു പുഞ്ചിരി നൽക്കിട്ട്
” നീ എന്നോട് ആദ്യമായല്ലേ ഒരാഗ്രഹം പറഞ്ഞത്, അത് നീ അറിയാതെ തന്നെ നടത്തിക്കളയാം എന്ന് വിചാരിച്ചു. ”
അവൾ പരിസരം മറന്നിട്ടു അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.
” ടി വിട് ആൾക്കാർ കാണും ”
അവൾ അവനെ വിട്ടു മാറി. അവൾ ഭയങ്കര സന്തോഷത്തിൽ ആണ്. ഫ്ലൈറ്റിൽ കയറി. ആദ്യമായിട്ടാണ് അവൾ ഫ്ലൈറ്റിൽ കയറുന്നതു അവൾക്കു ചെറിയ പേടിയൊക്കെ തോന്നിയെങ്കിലും ദീപു കൂളായി ഇരിക്കുന്നതുകൊണ്ടുതന്നെ അവൾ അശ്വസിച്ചു. ഒന്നേ മുക്കാൽ മണിക്കൂർ കൊണ്ടുതന്നെ മലദ്വിപ് എത്തി. അവരെയും കാത്തു അവിടുള്ള ഏജന്റ് നേം ബോർഡ് പിടിച്ചോണ്ട് ഉണ്ടായിരുന്നു. അയാളൊരു തമിഴനാണ്. ദീപു അയാളുടെ അടുത്തേക്ക് ചെന്നു.
” നീങ്ക ദീപു സർ താനെ ”
” അതെ ”
” വാങ്ക, മേഡം സർ. ”
വണ്ടിയുടെ അടുത്തേക്ക് നടക്കുന്നതിനിടയിൽ
” ഉങ്ക ജേർണി എപ്പടി ഇരുന്ധതു. ”
” ഒ കുഴപ്പമില്ലായിരുന്നു, ഇവൾ ആദ്യമായാണ് ഫ്ലൈറ്റിൽ കേറിയത് അതിന്റെയൊരു പേടി അവൾക്കുണ്ടായിരുന്നു ”
അതുകേട്ടു ഏജന്റ് ചിരിച്ചു. വണ്ടിയിൽ കയറി അവർക്ക് താമസിക്കാൻ വേണ്ടിയുള്ള ഹോട്ടലിൽ നിർത്തി, ലെഗ്ഗെജും എടുത്തു റിസപ്ഷണിൽ നിന്നും ചാവിയും വാങ്ങി അയാൾ മുന്നേ നടന്നു. റൂം തുറന്നു. ദീപുവും റീമായും റൂമിലേക്ക് കയറി. വെളിയിൽ നിന്നോണ്ട് തന്നെ ഏജന്റ്,
” റൂം എപ്പടിഇരിക്കു സർ ”
നല്ല വൃത്തിയുള്ള റൂം ആയോണ്ട് തന്നെ
” അടിപൊളി ”
ഏജന്റ് ദീപുവിന്റെ കൈയ്യിൽ ഒരു കാർഡ് കൊടുത്തു
” സർ, ഇതുതൻ എൻ നമ്പർ, എധാവത് ഇറന്തൽ കാൾ പണ്ണുങ്ക, ഈവെനിംഗ് നാളു മണിക്ക് സുട്ടി പാക്കലാം, ”
” ശെരി ”
“ബൈ സർ ”
അവർ അല്പസമയം ഒന്ന് റസ്റ്റ് എടുത്തിട്ടു ഫ്രഷ് ആയി. റീമ ബാൽക്കണി വഴി പുറത്തേക്കു നോക്കി കാഴ്ചകൾ കണ്ടുകൊണ്ടേ ഇരുന്നു. 4 മണി ആകാറായപ്പോഴേക്കും അവർ റെഡിയായി നിന്നും. ഏജന്റ് വന്നു. അവരെയും കൂട്ടി ഓരോ സ്ഥലങ്ങൾ കാണിക്കാൻ തുടങ്ങി. ഇടയ്ക്കു ബോട്ടിങ്ങും നടത്തി. 3 ദിവസം അടുത്തുള്ള ദ്വിപുകളിൽ ചുറ്റിക്കറങ്ങി.
4 ദിവസം 20 പേര് ഉള്ള ബോട്ടിൽ ബോട്ടിങ് നടത്തികൊണ്ടിരുന്നപ്പോൾ നല്ല രീതിയിൽ മഴ പെയ്യാൻ തുടങ്ങി കൂടെത്തന്നെ മിന്നലും . പെട്ടന്നായിരുന്നു അത് സംഭവിച്ചത് നിമിഷ നേരം കൊണ്ട് തന്നെ ദീപുവും റീമായും സഞ്ചരിച്ചു ബോട്ട് വേറൊരു ബോട്ടിലേക്കു ഇടിച്ചു ബോട്ട് കടലിലേക്ക് മറിഞ്ഞു. എല്ലാരും രക്ഷപെടാനുള്ള വെപ്രാളത്തിൽ എങ്ങോട്ടേക്കൂ നീന്തൻ തുടങ്ങി.
എന്നാൽ ഇടിയുടെ അഗാധത്തിൽ പലർക്കും ബോധം നഷ്ടപ്പെട്ടു. കൂട്ടത്തിൽ റീമായും അബോധാവസ്ഥയിൽ ആയി. അന്നത്തെ ഒരു ദിവസത്തിന് ശേഷം പിറ്റേന്ന് അവൾ ബോട്ടിന്റെ പറിഞ്ഞു പോയ പലകയിൽ പിടിച്ചു കരയിൽ ഇങ്ങനൊക്കെയോ എത്തി. അവൾ ബോധം രഹിതയാണ്. ഏന്ധോ അവളുടെ കാലിൽ കടിച്ചപ്പോളാണ് അവൾ ഉണർന്നത്.
അവൾ നോക്കുമ്പോൾ എവിടെയാണെന്ന് അവൾക്കുരു ഐഡിയയും ഇല്ല. അവൾ ഇട്ടിരുന്ന പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി. ഫോണിൽ വെള്ളം കേറിയതുകൊണ്ട് തന്നെ അതും തുലഞ്ഞു. അവൾ അവിടെനിന്നും എണിറ്റു പതുക്കെ അവൾ വന്നടിഞ്ഞ ദ്വിപിൽ ചുറ്റുമോന്നു കണ്ണോടിച്ചു നോക്കി. ഈ ദ്വിപ് മനുഷ്യർ താമസിക്കുന്നതല്ലാന്നാണ് അവൾക്കു തോന്നിയത്.
