അലയുന്നു ഞാൻ – 1

അലയുന്നു ഞാൻ – 1

Alayunna Njaan | Author : Saran


 

“ഇവൻ ഇത്ര നേരം ആയിട്ടും എണീറ്റില്ലേ പോത്ത് പോലെ കിടന്ന് ഉറങ്ങുന്ന കണ്ടില്ലേ..ഡാ… ഡാ… എണീക്കാൻ സമയം 8 കഴിഞ്ഞു.”

അമ്മ വന്നു എന്നെ തട്ടി ഉണർത്തിയപ്പോൾ ആണ് ഞാൻ എണീറ്റത്..

“എന്താ അമ്മേ..ഞാൻ ഇത്തിരി നേരം കൂടി ഒന്ന് കിടക്കട്ടെ…”

എന്റെ രാവിലത്തെ നല്ല സുന്ദരമായ ഉറക്കം നഷ്ടമായതിന്റെ അമർഷത്തിൽ ഞാൻ അമ്മയോട് ദേഷ്യത്തിൽ തന്നെ പറഞ്ഞു..

“ആ എന്നാ പിന്നെ ഇവിടെ ചുരുണ്ട് കൂടി കിടന്നോ നീ വരണ്ട ജിഷ്ണുവിന്റെ കല്യാണത്തിന് “…

അമ്മ അതും പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി… അയ്യോ അമ്മ അത് പറഞ്ഞപ്പോൾ ആണ് ഞാൻ ഓർത്തത് ഇന്ന് ജിഷ്ണു ചേട്ടന്റെ കല്യണം ആണ്….. പിന്നെ ഒന്നും നോക്കിയില്ല കാക്ക കുളി പോലെ ഒരു കുളിയും കുളിച്ചിട്ട് ഒരു മുണ്ടും ഷർട്ടും എടുത്ത് ഇട്ടു പെട്ടന്ന് ഇറങ്ങാൻ നോക്കുമ്പോൾ ആണ് എന്റെ ഫോൺ റിങ് അടിക്കുന്നത് ഞാൻ കേട്ടത്… എടുത്ത് നോക്കിയപ്പോൾ അനന്തു ആണ്….

“എന്താടാ പറയ് ”

ഞാൻ ഫോണിൽകൂടി പറഞ്ഞു

“എടാ നീ വരുമ്പോൾ അവിടെ എന്റെ ഹെൽമറ്റ് ഇരിപ്പുണ്ട് നീ അതും കൂടി ഒന്ന് കൊണ്ട് വരണേ “..

“ഇത് പറയാനാണോ വിളിച്ചേ മൈ%₹#””

ഞാൻ പറഞ്ഞു. അവൻ ഉടനെ തന്നെ ഫോൺ വച്ചു ഞാൻ അവന്റെ ഹെൽമെറ്റും എടുത്ത് കൊണ്ട് എന്റെ GT 650 എന്ന ബൈക്കിൽ നേരെ കല്യണമണ്ഡപത്തിലേക്ക് വിട്ടു…

ഈ ഒരു കല്യാണം ആണ് എന്റെ ജീവിതം തന്നെ മാറ്റി മറിച്ചത്. ഒരിക്കലും കരുതിയില്ല ഈ കല്യാണം കാരണം ജീവിതത്തിൽ നിന്ന് പലതും നഷ്ടമാകും എന്നും. ജീവിതത്തിലേക്ക് പുതിയ ചില അതിഥികൾ കടന്ന് വരും എന്ന്. എന്റെ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല… ഇപ്പോൾ നിങ്ങൾ ചിന്തിക്കുകയിരിക്കും അങ്ങനെ എന്താണ് ആ കല്യാണം കാരണം എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്നല്ലേ അത് നിങ്ങൾക്ക് വഴിയേ മനസിലാകും… ഇനി എന്നെ കുറിച് ഒരു രണ്ട് വരി പറയാം…. എന്റെ പേര് ‘ആദിശങ്കർ ‘ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നവൻ. ജീവിതത്തിൽ അമിതമായി ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല.അതിന്റെ ആവിശ്യം എനിക്ക് ഇല്ലായിരുന്നു. ‘നമുക്ക് വന്നു ചേരണ്ടേ ഭാഗ്യവും നിർഭാഗ്യവും അത് നമുക്ക് തന്നെ വന്നു ചേരും അല്ലാതെ എവിടെ പോകാൻ.’എന്ന് വിശ്വസിക്കുന്നവനാണ് ഞാൻ.

26 വയസ്സായിട്ടും ജീവിതത്തിൽ ഒരു പെണ്ണിനേയും ഞാൻ ഇന്നേവരെ പ്രണയിച്ചിട്ടില്ല.വഴിയിൽ കൂടി പോയാൽ പോലും ഞാൻ നോക്കില്ല. എനിക്ക് അതിന്റെ ആവിശ്യം തോന്നിയിട്ടില്ല കാരണം എന്താണ് എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല ഒറ്റക്ക് ജീവിച്ചു ഒറ്റക്ക് മരിക്കണം. എനിക്ക് കല്യാണം പോലുംകഴിക്കാൻ താല്പര്യം ഇല്ല.കുറെ ഏറെ സഞ്ചരിക്കണം അതും ഒറ്റക്ക്…എന്നൊക്കയാണ് ആഗ്രഹം വീട്ടിൽ അമ്മയും ഞാനും മാത്രമനുള്ളത്. അമ്മയുടെ പേര് ‘ദേവയാനി’ അച്ഛൻ വിഷ്ണു എന്റെ 16 മത്തെ വയസിൽ ഒരു ആക്‌സിഡന്റിൽ മരിച്ചു പോയി അച്ഛന്റെ മരണം അമ്മയെ കൂടുതൽ തളർത്തയിരുന്നു കുറച്ചു മാസങ്ങൾ കഴിഞ്ഞാണ് ആ സംഭവത്തിൽ നിന്ന് അമ്മ റിക്കവർ ആയത്. അച്ഛന് പാലക്കാട്‌ ഒരു ചെറിയ ഗ്രാമത്തിൽ പോസ്റ്റ്‌ മാൻ ആയിട്ടാണ് ജോലി കിട്ടിയിരുന്നത് ഞങ്ങളെ വിട്ട് അച്ഛന് പോകാൻ കഴിയില്ലായിരുന്നു എന്നാൽ ആ സമയത്ത് എന്റെ പഠിത്തവും വീട്ടിലെ ചിലവുകളും നോക്കി കഴിഞ്ഞു പോകണമെങ്കിൽ അച്ഛൻ ജോലിക്ക് പോകണമായിരുന്നു.

അങ്ങനെ ഏതാനും മാസങ്ങൾ കഴിഞ്ഞാണ് അച്ഛന് അവിടെ വച്ചു ഒരു വണ്ടി ഇടിച്ചു ആക്‌സിഡന്റ് ആയ്യി അപ്പോൾ തന്നെ മരിച്ചെന്നു അറിയുന്നത്. അങ്ങനെ വീട്ടിൽ ഞാനും അമ്മയും തനിച്ചായി. വീട്ടിലെ ചിലവുകൾ വളരെ കഴിട്ടിച്ചായിരുന്നു പോയികൊണ്ടിരുന്നത്. ഞാൻ എന്റെ പഠിത്തതോടൊപ്പം ജോലിക്കും പോകാൻ തുടങ്ങി..

അങ്ങനെ dgree കഴിഞ്ഞു എനിക്ക് techno പാർക്കിൽ ജോലി കിട്ടി ജീവിതം സുഖകരമായി പൊയ്‌കൊണ്ടിരിക്കുകയിരുന്നു അപ്പോഴായിരുന്നു അച്ഛന്റെ അനിയന്റെ മോൻ ജിഷ്ണു ചേട്ടന്റെ കല്യാണം ഉറപ്പിച്ചത് എന്നെക്കാളും രണ്ട് വയസിനു മൂത്തതാണ് പുള്ളി പക്ഷെ ഞാൻ ചേട്ടാ എന്ന് മാത്രമേ വിളിക്കു ചെറുതിലെ മുതൽ അമ്മ പഠിപ്പിച്ച ശീലം ആണ് അത് ഒരു വയസിനു മൂത്ത ആളാണെങ്കിലും ചേട്ടാ എന്ന് മാത്രമേ വിളിക്കാവു എന്ന്.. അങ്ങനെ ജിഷ്ണു ചേട്ടന്റെ കല്യാണത്തിന് ആണ് ഞാൻ ഇപ്പോൾ പോകുന്നത്…… ഇനി കഥയിലോട്ട് തിരിച്ചു വരാം……

ഇവിടെ നിന്നും ഏകദേശം 25km ഉണ്ട് കല്യാണമണ്ഡപത്തിലേക്ക് ഇന്ന് ഞായർ ദിവസം ആയതുകൊണ്ട് അധികം തിരക്കുകൾ ഇല്ലാതെ തന്നെ ഞാൻ അവിടെ എത്തി ചേർന്നു ‘RK Hall’ എന്നാണ് മണ്ഡപത്തിന്റെ പേര് പുറത്തെ കാർ പാർക്കിങ്ങിൽ തന്നെ വിലകൂടിയ നിറയെ കറുകൾ കിടപ്പുണ്ട് അപ്പോൾ ഊഹിക്കാം നിറയെ vip കളും ഉണ്ട് ഞാൻ എന്റെ ബൈക്ക് അവിടെസൈഡിൽ പാർക്ക്‌ ചെയ്തിട്ട് അകത്തേക്ക് കയറി.

അമ്മ നേരത്തെ തന്നെ ബന്ധുക്കളെക്കൂടെ ട്രാവൽസിൽ വന്നിരിന്നു. അവിടെ അതിവശ്യം നിറയെ ആളുകൾ തന്നെ ഉണ്ടായിരുന്നു. ഞാൻ ഒരു കറുത്ത ചെക്കിന്റെ ഷർട്ടും ഗോൾഡൻ കരയുള്ള മുണ്ടുമാണ് ധരിച്ചിരുന്നത് പിന്നെ എന്റെ മുഖത്തു എപ്പോഴും ഒരു കണ്ണാടി കാണും കൂളിംഗ് ക്ലാസ്സ്‌ ഒന്നും അല്ല കേട്ടോ എന്റെ കണ്ണിനു കാഴ്ച കുറവ് ഉള്ളതുകൊണ്ട് കണ്ണാടി വായിക്കുന്നതാണ്.

ഞാൻ തടി അങ്ങനെ നീട്ടി വളർത്താറില്ല എപ്പോഴും ഡ്രിം ചെയ്താണ് വിടുന്നത് അവിടെയുള്ള മിക്ക പെൺകുട്ടികളും എന്നേ തന്നെയാണ് നോക്കുന്നത് എനിക്ക് നോക്കാനോ മിണ്ടാനോ താല്പര്യം ഇല്ലാത്തതുകൊണ്ട് ഞാൻ അവിടെ നിന്നും പുറത്തേക്ക് നടന്നു അപ്പോഴാണ് അനന്ദുവിനെ കാണുന്നത്..

“ഡാ നീ ഇപ്പോഴാണോ വരുന്നത് ” ഞാൻ അവനോടു ചോദിച്ചു.

“ഇല്ലടാ ഞാൻ നിന്നെ വിളിച്ചപ്പോൾ തന്നെ ഇറങ്ങി വഴിയിൽ വച്ച് വണ്ടിക്ക് എന്തോ ചെറിയ പ്രശ്നം പിന്നെ വർഷോപ്പിൽ കൊണ്ട് പോയി ശെരിയാക്കി വന്നപ്പോൾ സമയം താമസിച്ചു.. നീ ഇപ്പോഴാണോ വന്നത് “..

” ഇല്ലടാ ഞാൻ വന്നിട്ട് ഇത്തിരി നേരം ആയ്യി പിന്നെ അവിടെ നിറയെ പെൺകുട്ടികൾ ഉണ്ട് അതുകൊണ്ടാ ഞാൻ അവിടെ നിക്കാതെ പുറത്തേക്ക് വന്നത് “..

ഞാൻ പറഞ്ഞു. പൊതുവെ എനിക്ക് ഈ പെൺകുട്ടികളെ ഇഷ്ടമേ അല്ല എന്തോ എനിക്ക് ഈ പ്രണയത്തിനും പൈങ്കിളി അടിക്കാനൊന്നിനും താല്പര്യം ഇല്ല അതുകൊണ്ട് ഞാൻ പെൺകുട്ടികളെ അടുത്തേക്ക് മിണ്ടാനും പോകില്ല അവരെ കണ്ടാൽ ഞാൻ അവിടെ നിന്നും മാറിനിൽക്കും കൃത്യമായിട്ട് പറഞ്ഞാൽ എനിക്ക് കല്യാണം കഴിക്കാൻ പോലും താല്പര്യം ഇല്ല. അമ്മയും മറ്റു ബന്ധുക്കളും കുറെ എന്നോട് പറഞ്ഞു ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ പെണ്ണ് നോക്കട്ടെ എന്നൊക്കെ.അപ്പോഴക്കെ ഞാൻ ഇതിൽ നിന്നും ഒഴിഞ്ഞു മാറുന്നതാണ് പതിവ്.എനിക്ക് ആരുടെ ജീവിതത്തിലും കയറി അധികാരം സ്ഥാപിക്കണ്ട. ആരുടെ ജീവിതത്തിന്റെ ഭാഗമാവുകയും വേണ്ട. സ്വന്തം കാര്യം നോക്കി ജീവിക്കാനാണ് എനിക്ക് ഇഷ്ട്ടം. കല്യാണം കഴിക്കുന്നതും കഴിക്കാതിരിക്കുന്നതും അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണ്. പക്ഷെ എന്റെ തീരുമാനം ഇതാണ് ഞാൻ ഇതിൽ തന്നെ ഉറച്ചു നിൽക്കുകയും ചെയ്യും..