ഞാൻ : ” എന്ത്യേ ചേച്ചി… എന്ത് പറ്റി ഇത്ര രാവിലെ… ”
കൃഷ്ണേച്ചി : ” പ്രവി… ബാലേട്ടന് തീരെ വയ്യ നല്ല പനിയുണ്ട്… നമുക്ക് ഹോസ്പിറ്റലിൽ കൊണ്ട് പോയാലോ…? നീയൊന്ന് കൂടെ വരോ…? ”
ഞാൻ : ” അതിനെന്താ ചേച്ചി.. ഞാൻ വരാം.. ചേച്ചി ഏതെങ്കിലും വണ്ടി വിളിക്ക് ഞാൻ ഒന്ന് മുഖം കഴുകി വരാം.. ”
അതും പറഞ്ഞു ഞാൻ ബാത്‌റൂമിലേക്ക് പോയി… ചേച്ചി വേഗം റൂമിൽ പോയി അവർക്കറിയാവുന്ന ഏതോ ഓട്ടോക്കാരനെ വിളിച്ചു. ഞാൻ ഫ്രഷായി വന്ന് ഡ്രെസ്സെല്ലാം ഉടുത്ത് വന്നപ്പോൾ പുറത്ത് ഓട്ടോ വന്നിരുന്നു. ഞാനും ചേച്ചിയും കൂടി മാമനെ പിടിച്ച് വണ്ടിയിൽ കയറ്റി. മക്കളെ രണ്ടാളെയും ചേച്ചി നേരത്തെ അപ്പുറത്തെ അയൽവാസിയുടെ വീട്ടിൽ ആക്കിയിരുന്നു.
ഗവണ്മെന്റ് ഹോസ്പിറ്റലിലേക്കാണ് ഞങ്ങൾ പോയത്. അവിടെ എത്തിയപ്പോൾ അവിടെ പനിക്കാരുടെ സംസ്ഥാന സമ്മേളനമായിരുന്നു. മഴക്കാലം ആരംഭമാവുന്നത് കൊണ്ട് വൈറൽ പനിയുടെ സീസണായിരുന്നു.
അങ്ങനെ കുറെ സമയം നിന്ന് ഞങ്ങൾ ഡോക്ടറെ കണ്ട് മരുന്നും വാങ്ങി വീട്ടിലേക്ക് അവിടുന്ന് ഒരു ഓട്ടോ പിടിച്ചു പൊന്നു. രണ്ട് ദിവസത്തേക്ക് മാമനോട് ഡോക്ടർ ഫുൾ റെസ്റ്റും പറഞ്ഞിരുന്നു.
അന്ന് വൈകുന്നേരം മാമനെന്തോ പറയാനുണ്ടെന്ന് പറഞ്ഞു കൃഷ്ണേച്ചി എന്നേ റൂമിലേക്ക് വിളിച്ചു. ഞാൻ റൂമിൽ ചെല്ലുമ്പോൾ മാമൻ കിടക്കുകയായിരുന്നു.
എന്നേ കണ്ടപ്പോൾ മാമൻ ചെറുതായി എഴുന്നേറ്റിരിക്കാൻ നോക്കിയപ്പോൾ ഞാൻ തടഞ്ഞു.
ഞാൻ : ” എന്താ.. മാമ വിളിച്ചേ…? ”
മാമൻ : ” ഏയ്.. ഒന്നുമില്ലടാ.. ഇന്ന് കടയിൽ നിന്ന് വിളിച്ചിരുന്നു. അവിടെ ഉണ്ടായിരുന്ന ലേഡി സ്റ്റാഫിനും എന്നേ പോലെ പനിയും ക്ഷീണവുമായത് കൊണ്ട് നാളെ അവളും കടയിൽ വരില്ല എന്നാണ് പറഞ്ഞത്… നിനക്ക് ബുദ്ധിമട്ടാവില്ലെങ്കിൽ രണ്ട് ദിവസത്തിന് കട തുറക്കാൻ പറ്റുമോ…? ”
ഞാൻ : “അയ്യോ മാമ.. എനിക്ക് ബുദ്ധിമുട്ടൊന്നും ഇല്ല.. പക്ഷേ എനിക്കവിടുത്തെ കച്ചവടത്തെ കുറിച്ചൊന്നും വെല്യേ നശ്ചയമില്ല.”
മാമൻ : “അത് കുഴപ്പമില്ല.. കുട്ടികളെ സ്കൂളിൽ അയച്ച ശേഷം കൃഷ്ണ വരും നിന്നെ സഹായിക്കാൻ.. നീ രാവിലെ പോയി കട തുറന്നാൽ മതി… പിന്നെ അവൾ വരുന്നതിന് മുൻപ് ആരെങ്കിലും വന്നാൽ എന്നേയോ അവളെയോ വിളിച്ചാൽ മതി..”
ഞാൻ : “ആ… ശരി മാമ.. ”
അങ്ങനെ മാമൻ പറഞ്ഞതനുസരിച്ച് പിറ്റേ ദിവസം രാവിലെ ഞാൻ ടൗണിലേക്ക് പോയി. മാമന്റെ സ്കൂട്ടർ എടുത്താണ് ഞാൻ പോയത്. ടൗണിലെ ഒരു ബിൽഡിങ്ങിന്റെ ഒന്നാമത്തെ നിലയിലായിരുന്നു കടയുണ്ടായിരുന്നത്.
അതിനു മുൻപായി ഒരു ഫാൻസിയും ഒരു ബ്യുട്ടി പാർലറും ഉണ്ടായിരുന്നു. ലേഡീസ് ഡ്രെസ്സിന്റെ കടയായിരുന്നു അത്. ഞാൻ ചെന്ന് വണ്ടി താഴെ പാർക്ക് ചെയ്ത് മുകളിൽ പോയി കട തുറന്നു.
ചാവി അവിടെ ഉള്ള മേശവലിപ്പിലിട്ട ശേഷം കട മുഴുവൻ ഒന്ന് ഓടിച്ച് കണ്ടു.രണ്ട് മുറിയിൽ ഒരു കട. കൗണ്ടറിന്റെ അറ്റത് ട്രയൽ റൂം. അതിന് അത്യാവശ്യം വലിപ്പമുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ആ മുറിയുടെ മുക്കാൽ ഭാഗവും സ്റ്റോക്ക് വന്നത് വെച്ചിരിക്കുകയാണ്. അതെല്ലാം ഒന്ന് നോക്കിയ ശേഷം കൗണ്ടറിലുള്ള ചെയറിൽ ഇരുന്ന് ചുമ്മാ മൊബൈൽ തോണ്ടി സമയം കളഞ്ഞു.
കുറച്ചു സമയം കഴിഞ്ഞപ്പോൾ രണ്ട് പെൺകുട്ടികൾ കടയിലേക്ക് കയറി വന്നു.
ഞാൻ വേഗം എഴുന്നേറ്റ് അവരോട് ചോദിച്ചു..
” എന്താ.. വേണ്ടേ…? ”
അവർ രണ്ട് പേരും മറുപടിയൊന്നും പറയാതെ എന്നേ നോക്കി പരുങ്ങുകയും പരസ്പരം എന്തോ പറഞ്ഞു ചിരിക്കുകയും ചെയ്തു. ഞാൻ വീണ്ടും അവരുടെ മുഖത്തേയ്ക്ക് ചോദ്യഭാവത്തോടെ നോക്കി.
” അത്… ചേട്ടാ… ജെസ്സി ഇല്ലേ ഇവിടെ…? ”
കടയിലെ സ്റ്റാഫ് പെൺകുട്ടിയുടെ പേരാണ് ജെസ്സി എന്ന് കൃഷ്ണേച്ചി പറഞ്ഞിരുന്നു.
” ഇല്ലാ.. ആ കുട്ടി ലീവിലാണ്. എന്താ വേണ്ടതെന്നു എന്നോട് പറഞ്ഞോളു.. ”
” അത്.. ചേട്ടാ.. അല്ലെങ്കിൽ വേണ്ട ഞങ്ങൾ പിന്നെ വന്നോളാം… ”
” ഹേയ്… നിക്കൂന്നേ… എന്റെ അമ്മാവന്റെ കടയാണ് ഇത്. പുള്ളിക്ക് തീരെ വയ്യാത്തത് കൊണ്ട് ഇന്ന് ഞാൻ ഇവിടെ വന്നതാണ്… ആദ്യമായിട്ട് ഒരു കസ്റ്റമർ വന്ന് അവർ ഒന്നും വാങ്ങാതെ പോയാൽ അതെനിക്ക് ചീത്തപ്പേരാണ്… എന്താ വേണ്ടത് എന്ന് ധൈര്യമായി പറഞ്ഞോളു…!!”
