” വാ …വാ ..” ടോണി തലേന്ന് ചെയത പോലെ അവളെ ആലിംഗനം ചെയ്തു …അവന്‍റെ വിരിഞ്ഞ മാറില്‍ ചേര്‍ന്നപ്പോള്‍ സിസിലിക്ക് കുളിര് കോരി
മാറുന്നതിനു മുന്‍പേ കവിളില്‍ ഒരുമ്മയും കിട്ടി
‘ ഹും …നല്ല സുന്ദരി ആയിട്ടുണ്ടല്ലോ …..ഇപ്പൊ ആരേലും കണ്ടാല്‍ വേലക്കാരി ആണെന്ന് പറയില്ല ….അല്ല …ആര് ചോദിച്ചാലും വേലക്കാരി എന്നൊന്നും പറയണ്ട കേട്ടോ ‘
” അയ്യോ …പിന്നെന്തു പറയും ?” എന്തോ കള്ളത്തരത്തിന് കൂട്ട് നില്‍ക്കുന്ന കുട്ടിയുടെ ഭാവമായിരുന്നു സിസിലിക്ക്
” ഇത്രേം നല്ല സുന്ദരിയെ വേലക്കാരി എന്ന് പറഞ്ഞാല്‍ ആളുകള്‍ വിശ്വസിക്കുവോ ? ഭാര്യ ആണെന്ന് പറഞ്ഞോ “
ടോണി ചിരിച്ചു കൊണ്ട് ബെല്‍റ്റ് ഇട്ടു
” പോ …സാറെ ..;’ സിസിലിക്ക് നാണമായി
” ദെ ..പിന്നേം സാറ് …അച്ചായാ എന്നൊന്ന് വിളിക്കെന്റെ അന്നക്കുട്ടി ‘
‘ കാപ്പി ഉണ്ടാക്കണ്ടേ ?’ സിസിലി വിഷയം മാറ്റി
” കാപ്പി പോകുന്ന വഴി കഴിക്കാം അന്നക്കുട്ടി ..’
ടോണി പെട്ടന്ന് ഷര്‍ട്ടും ഇട്ടു ഇറങ്ങി വന്നു … അവന്‍ ഒരു താക്കോല്‍ കൂട്ടം അവള്‍ക്കു നേരെ നീട്ടി
” ഇത് വെച്ചോ അന്നക്കുട്ടി ….ഗേറ്റ് ഓട്ടോ മാറ്റിക്കാ…ആ ചെറിയ ഗേറ്റിന്റെ താക്കോല്‍ ഇതിലുണ്ട് .. അടുക്കള വാതിലിന്റെം…അകത്തു നിന്നും പുറത്തു നിന്നും പൂട്ടാവുന്ന രീതിയിലാ വാതില്‍ …..നേരെ അകത്തു വരിക …ചോദിക്കാന്‍ ഒന്നും നിക്കണ്ട …ഞാന്‍ വെളുപ്പിന് എഴുന്നേല്‍ക്കും …..കിടക്കുന്നത് മിക്കവാറും താമസിച്ചാ “
ടോണി കാറിന്റെ ഡോര്‍ തുറന്നു
‘ മുന്നില്‍ കയറെന്റെ അന്നക്കുട്ടി ….വല്ലതും സംസാരിച്ചു ഇരുന്നില്ലേ എനിക്ക് ബോറാ “
സിസിലി മുന്നില്‍ കയറി ..അവളുടെ കയ്യിലിരുന്ന കവര്‍ ടോണി വാങ്ങിച്ചു പുറകിലെ സീറ്റില്‍ വെച്ചു…ബെന്‍സ് പുറത്തേക്കു കടന്നപ്പോള്‍ പുറകില്‍ ഗെറ്റ് തനിയെ അടഞ്ഞു
‘ ങാ …..വ്യായാമം ചെയ്യുന്നത് കൊണ്ട് വെളുപ്പിനെ എഴുന്നേല്‍ക്കും …പിന്നെ കാപ്പി കുടി കഴിഞ്ഞു മെയില്‍ ഒക്കെ ചെക്ക് ചെയ്തു കിടക്കും …അപ്പോള്‍ ചിലപ്പോ ഉറങ്ങി പോകും …അന്നക്കുട്ടി വന്നു കാപ്പി കുടിക്കാന്‍ വിളിചോണം…അല്ലെ ഉച്ചക്ക് വിശക്കുന്നതു വരെ ഞാന്‍ കിടന്നുറങ്ങും ..’
ആല്‍മരചുവട്ടില്‍ എത്തിയപ്പോള്‍ ടോണിക്കൊരു കോള്‍ വന്നു …അവന്‍ വണ്ടി ഒതുക്കി സംസാരിച്ചപ്പോള്‍ കട്ടായി … സദാചാര കമ്മിറ്റിക്കാര്‍ കാറിനു ചുറ്റും പതുക്കെ നടന്നു
‘ എടാവേ …..നമ്മളെ ഒക്കെ തള്ളി വരത്തന്മാരുടെ കൂടെ ആണല്ലോ ……മകളും കൂടി കാണുമോ …പൂത്ത കാശ് കാണുമല്ലോ …കയ്യിട്ടു വാരാന്‍ ‘
സിസിലിക്ക് സങ്കടം വന്നു …ഫോണ്‍ കട്ടായ ടോണി അത് കേട്ടു …
” ആരാ അന്നക്കുട്ടി ഇവന്മാര് ‘
” ഇവിടെ ഉള്ളതാ ….മോളെയും കളിയാക്കും ..വൃത്തികേടെ പറയൂ …”
” ഞാന്‍ വന്നതല്ലേയുള്ളൂ …കുറച്ചു ദിവസം കഴിയട്ടെ …മുട്ടി നോക്കാം ..വന്നതേ ബോറാക്കണ്ടല്ലോ”
ടോണി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു
ടൌണില്‍ നിന്ന് ആഹാരം പാര്‍സല്‍ വാങ്ങിയിട്ടാണ് അവര്‍ വീട്ടില്‍ ചെന്നത് … ഗേറ്റില്‍ തന്നെ ഒരു കിളവന്‍ ഉണ്ടായിരുന്നു ..തമിഴ്നാട്ടുകാരന്‍
വണ്ടി കയറ്റി നിര്‍ത്തി ടോണി വാതില്‍ തുറന്നു അകത്തേക്ക് കയറി
‘ അന്നക്കുട്ടി …വല്ലതും കഴിച്ചിട്ടാവാം ക്ലീനിംഗ് ‘
സിസിലി പെട്ടന്ന് ഡൈനിംഗ് ടേബിളില്‍ ആഹാരം വിളബി …ടോണി പറയാതെ തന്നെ അവളും ഇരുന്നു …പൊറോട്ടയും മുട്ടകറിയും ..
‘ അന്നക്കുട്ടി ….ഡ്രെസ് മാറിയിട്ട് പണി തുടങ്ങിക്കോ കേട്ടോ ….എനിക്ക് കുറച്ചു പെപ്പെര്‍സ് ശെരിയാക്കാനുണ്ട് …വൈകിട്ട് ഒരു യാത്ര ഉള്ളതാ “
സിസിലി ഒരു മുറിയില്‍ കയറി സാരി മാറ്റി …അവള്‍ ഒരു സാരി തന്നെയായിരുന്നു എടുത്തത് ..അമ്മു നൈറ്റി കൊണ്ട് വന്നെങ്കിലും സാരി മതിയെന്ന് വെച്ച് ….
ഉച്ചയായി കാണും … താഴത്തെ നിലയോക്കെ തൂത്തു തുടച്ചു …തുണി കഴുകി …അടുക്കളയിലെ സ്റൌവ് ഒക്കെ വൃത്തിയക്കുവായിരുന്നു സിസിലി
” ഹോ …ഞാനെന്തു മണ്ടനാ ‘
പുറകില്‍ ടോണിയുടെ ശബ്ദം കേട്ടവള്‍ തിരിഞ്ഞു
” എന്ത് പറ്റി ?’
” അല്ല …..നൈറ്റി തന്നെ മതിയാരുന്നു …’
