ഞാൻ ടൈപ് ചെയ്തു
അങ്കിൾ :- ഓഹ് നിനക് പറ്റാത്തത് ഒന്നുവല്ലടി ഈ മൊബൈലിൽ ടൈപ് ചെയ്യാൻ വല്യ പാടാണ് നീ നിന്റ നമ്പർ ഇങ് താടി നമുക്ക് സംസാരിക്കാം
(ഹമ്മോ കുടുങ്ങി നമ്പർ കൊടുത്താൽ പണി ആകുവോ.അങ്ങേര് ശല്യം ചെയ്യുമോ കൊടുത്തില്ലേൽ പിണങ്ങണുവോ.ആ സംശയത്തിൽ മറുപടി കൊടുക്കൻ ഞാൻ വൈകി.
ടിങ് മൊബൈൽ ശബ്ധിച്ചു അല്പം കഴിഞ്ഞു വീണ്ടും അച്ചായന്റെ മെസേജ് വന്നിരിക്കുന്നു .. ഇയാൾക്ക്ഞാ ഉറക്കവും ഇല്ലേ എന്തൊരു മനുഷ്യനാ ഞ്ൻമനസ്സിൽ കരുതി
ഇച്ചായൻ :-എന്നാടി ഉറങ്ങിയോ അതോ എന്നെ ഒഴിവാക്കിയോ എന്നാതേലും പറ പെണ്ണെ.പേടി ആണെങ്കിൽ അത് വേണ്ട എന്നെ പേടി എന്ന് നീ എന്നോട് പറയരുത്
( എന്ത് പറയണം എന്നറിയാതെ ഞാൻ വീണ്ടും കുഴങ്ങി ഒടുക്കം അദ്ദേഹത്തെ നഷ്ടപ്പെടുത്തണ്ടതില്ല എന്ന തീരുമാനത്തിൽ ഞാൻ എത്തി )
ഞാൻ :- അതല്ല ഇച്ഛയാ ഞാൻ നമ്പർ തരം പക്ഷെ എപ്പോഴും വിളിക്കരുത് ഇടക്ക് വീട്ടുകാർ ഫോൺ എടുക്കും എന്നെ അങ്ങനെ ആരും വിളിക്കാറില്ല
ഇച്ചായൻ :- ഓഹ് അങ്ങനെ ഒന്നുല്ലടി നീ ഇങ്ങോട്ട് വിളിച്ചാ മതി ഞാൻ എന്റെ നമ്പർ തരം.നിനക് എന്നെ ഇപ്പോ വേണമെങ്കിലും വിളിക്കാം ഞാൻ ഒറ്റക്കാണ്. ഈ വിരസമായ ജീവിതത്തിൽ ഒരു കൂട്ടാണ് ഞാൻ നിന്നിൽ നിന്നും ആഗ്രഹിക്കുന്നത്
അച്ചായൻ കലിപ്പ് മാറി അല്പം റൊമാന്റിക് ആയോ എന്റെ പരിഭവം അയാളിൽ മനം മാറ്റം ഉണ്ടാകുന്നുണ്ടോ എനിക്ക് കൗതുകം ഏറി അയാളുടെ അടുക്കൽ എന്റെ വാക്കിന് വിലയുണ്ട് എന്നെനിക്ക് തോന്നി
ഞാൻ :-ശെരി ഇച്ഛയാ ഇനി ഒറ്റക്കാണെന്ന് സങ്കട പെടേണ്ട കൂടിന് ഈ സെറിനയും ഉണ്ടെട്ടോ
ഇച്ചായൻ :- ഇതാ നീ എന്നെ വിളിക്ക് എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട് 98**32**17
നമ്പർ കിട്ടി നമ്പർ ചോദിച്ചത് അദ്ദേഹം ആണെങ്കിലും കിട്ടിയപ്പോ എനിക്കാണ് സന്തോഷം തോന്നിയത് ഇനി ഇച്ചായൻ പോവില്ലലോ എന്നൊരു തോന്നൽ
ഞാൻ :-ഇപ്പോ വിളിക്കണോ അതോ നാളെയോ
ഇച്ചായൻ :- നീ സൗകര്യം പോലെ വിളിക്കെടി പെണ്ണെ എന്നെ ഇട്ടേച്ചും പോകാതിരുന്ന മതി…പിന്നെ ഒരു കാര്യം ഈ നമ്പർ വേറെ ആർക്കും കൊടുത്തേക്കരുത് കേട്ടോടി അത്രയും വേണ്ട പെട്ട ആളുകൾക്ക് മാത്രമേ ഞാൻ ഈ നമ്പർ കൊടുക്കാറുള്ളു
അത് എനിക്ക് ഇഷ്ടപെട്ടില്ല.എന്നോട് അങ്ങനെ പറയണ്ട കാര്യമുണ്ടോ ഞാൻ ആർക്ക് കൊടുക്കാനാ എനിക്ക് ഉള്ളിൽ ഒരു പരിഭവം രൂപപ്പെട്ടു
ഞാൻ :-അതെന്ത അങ്ങനെ പറഞ്ഞെ ഞാൻ ആർക്ക് കൊടുകാന നമ്പർ എന്നെ അങ്ങനെ ആണോ വിചാരിച്ചേ.ഇപ്പോതന്നെ എന്നോടുള്ള വിശ്വാസം പോയോ…
ഇച്ചായൻ :- ഓഹ് എന്റെ പെണ്ണെ സോറി നീ ക്ഷമിക് അരബദ്ധം പറ്റിയെടി…..പറഞ്ഞത് ഞാൻ അല്ലാ കെട്ടോ എന്റെ ഉള്ളിലെ ബ്ലാക്ക് ലിബൽ ആണ്…
അത് കെട്ട് ഞാൻ ഉള്ളാലെ ചിരിച്ചു.ഇച്ചായന് തമാശപറയാനൊക്കെ അറിയാം ഇങ്ങേര് ഒരു സംഭവം തന്നെ ഞാൻ പ്രതീക്ഷിക്കുന്ന മറുപടിയേ അല്ലാ അങ്ങേര് പറയുന്നത്
ഞാൻ :- ആഹാ അപ്പോ പൊന്നുപോലെ നോക്കിക്കോളാന്ന് പറഞ് ബ്ലാക്ക് ലിബൽ ആണോ ജോർജ് ആണോ
ഇച്ചായൻ :- എടിയേ പുന്നാര മോളെ ഇച്ചായനെ പേര് വിളിക്കാനായോടി നല്ല നുള്ള് വച്ചു തരും കേട്ടോ പിന്നെ കിടന്ന് ചിണുങ്ങിയേക്കല്ലും ❤️
ഹമ്പട..ഇച്ചായൻ വിഷയം മാറ്റുകയാണ് എനിക്ക് കാര്യം മനസ്സിലായി എന്തായാലും ആ കാര്യം പറഞ് ഇച്ചായനോട് തല്ല് കൂടാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് ഞാൻ അത് വീണ്ടും ചോദിച്ചില്ല എന്നാൽ അങ്ങോട്ട് പെട്ടെന്ന് അടുക്കാൻ എന്റെ ഈഗോയും സമ്മതിക്കുന്നില്ല..അത്കൊണ്ട് ഞാൻ ഇച്ചിരി ബോൾഡ് ആയി മറുപടി കൊടുത്തു…
ഞാൻ :- ആഹാ എന്നാ അതൊന്ന് കാണണമല്ലോ ജോർജെ.എന്നെ എവിടെയാ നുള്ളുന്നെ…വേഗം ഇങ്ങോട്ട്വാ വാട്ടോ ഞാൻ നിന്ന് തരാവേ…😋😋😋😋😋
ഇച്ചായൻ :- 😂😂😂😂 സെറിന ഞാൻ അടുത്തില്ലന്ന് കരുതി വിളയല്ലേ.നിന്നെ എന്റെ കയ്യിൽ കിട്ടും കെട്ടോ.
ഞാൻ :- അയ്യടാ മോനേ അതിന് ഞാൻ കൂടെ വിചാരിക്കണം…..😏😏😏😏
ഇച്ചായൻ :- അതെന്നാടി ഞാൻ വിളിച്ചാ വരില്ലേ നീ… താലി കെട്ടി എന്റെ കൂടെ പൊറുക്കാൻ നിനക്ക് ആഗ്രഹം ഇല്ലേ
അത് കേട്ടതും എന്റെ ഉള്ളിൽ വീണ്ടും ഒരു ഇടിമിന്നൽ ഉണ്ടായി ഞാൻ ചോദിച്ചു

kolam super bakki varumooo