അവളിലേക്കുള്ള ദൂരം – 3അടിപൊളി  

അവളിലേക്കുള്ള ദൂരം 3

Avalilekkulla Dhooram Part 3 | Author : Little Boy

[ Previous Part ]

 


 

അവളിലേക്കുള്ള ദൂരം”

 

ഭാഗം മൂന്ന്

 

മേഘയെ ഹോസ്പിറ്റലിൽ എത്തിച്ചിട്ട് ഇപ്പോൾ മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു…

 

ഇതുവരെ യാതൊരു വിവരവും ഇല്ല…. ബോധം മറഞ്ഞുവീണ മേഘയെ എങ്ങനെ ഇവിടെ എത്തിച്ചെന്ന് ഓർക്കുമ്പോൾ തന്നെ കയ്യും കാലും വിറക്കുന്നു….

 

കുറച്ചു കഴിഞ്ഞു ഒരു നേഴ്സ് എന്റെ അടുത്ത് വന്നു ഡോക്ടർ അന്യോഷിക്കുന്നു എന്ന് പറഞ്ഞു..

 

ഞാൻ എണിയിറ്റ് ഡോക്ടറുടെ മുറിയിലേക്ക് നടന്നു….

 

ഡോക്ടറുടെ മുമ്പിൽ ഇരിക്കുമ്പോഴും എന്താണ് പറയാൻ പോകുന്നത് എന്ന ടെൻഷൻ എനിക്കു നല്ലതുപോലെ ഉണ്ടായിരുന്നു.. അത് എന്റെ മുഖത്തുനിന്ന് വായിച്ചെടുത്തതുകൊണ്ടോ എന്തോ ഡോക്ടർ പെട്ടെന്ന് കാര്യങ്ങൾ പറഞ്ഞു തുടങ്ങി..

 

“താൻ ടെൻഷൻ ആകുക ഒന്നും വേണ്ട…തന്റെ വൈഫ്‌ ഇപ്പോൾ ഒക്കെ ആണ്…”ഡോക്ടർ ഒരു ചിരിയോടെ എന്നോട് പറഞ്ഞു.

 

“ഡോക്ടർ ഞാൻ മേഘയുടെ ഹസ് അല്ല ഫ്രണ്ട് ആണ് ” ഡോക്ടറെ തിരുത്തികൊണ്ട് ഞാൻ പറഞ്ഞു…

 

ഡോക്ടർ ഒരു സംശയ ഭാവത്തോടെ എന്നെ നോക്കി… അപ്പോൾ ആ കുട്ടി പറഞ്ഞത്?

 

ഞാൻ എന്താണെന്ന മട്ടിൽ ഡോക്ടറെ നോക്കി…

 

” എനിക്കു ഒന്നും മനസിലാകുന്നില്ല അലക്സ്‌… ” ഡോക്ടർ എന്നെ നോക്കി പറഞ്ഞു.

 

ഞാൻ ആദ്യം മുതലുള്ള കാര്യങ്ങൾ ഡോക്ടറോട് പറഞ്ഞു..

 

എല്ലാം ശ്രദ്ധയോടെ കേട്ടിരുന്ന ശേഷം…കുറച്ചു നേരം തലക്ക് കൈകൊടുത്തിരുന്നു പിന്നീട് എന്നോട് പറഞ്ഞ കാര്യങ്ങൾ കേട്ട് ഞാൻ ഞെട്ടിപോയി..

 

 

 

” മരിച്ചു പോയ ജോമിയെ മേഘ ഇപ്പോൾ അലെക്സിൽ ആണ് കാണുന്നത്… ജോമിയുടെ രൂപം അവൾ മറന്നിരിക്കുന്നു… അവിടെ ഇപ്പോൾ അലക്സിന്റെ രൂപം ആണ് “

 

ഡോക്ടറുടെ വാക്കുകൾ മേഘ വീഴുന്നതിനു മുമ്പ് എന്നെ നോക്കി ജോമിച്ചാ എന്ന വിളിച്ച രംഗം ഓർമിപ്പിച്ചു…

 

എനിക്ക് ആകെ എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ആയി…

 

“ഡോക്ടർ ഇതിനു ചികിത്സ ഇല്ലെ?”

 

“തീർച്ചയായും ഉണ്ട്… പക്ഷെ ഒരു വാർത്ത കൂടി ഉണ്ട്.. മേഘ പ്രെഗ്നന്റ് ആണ്.. ”

 

ഡോക്ടർ പറയുന്നത് കേട്ടതും ഒരു നിമിഷം എന്തൊക്കെയോ വികാരങ്ങൾ എന്നിലൂടെ കടന്നു പോയി…

 

” ജോമിച്ചായൻ ആഗ്രഹിച്ച അവരുടെ കുഞ്ഞു വന്നിരിക്കുന്നു…. എനിക്ക് ഒരുപാട് സന്തോഷം തോന്നി.. എന്നാൽ യാഥാർഥ്യത്തിലേക്ക് വന്നപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു പോയി… ”

 

” ഈ സന്തോഷവാർത്ത കേൾക്കാൻ ജോമിച്ചൻ ഇല്ലല്ലോ ദൈവമെ ”

 

ഡോക്ടർ തുടർന്നു…

 

” പ്രെഗ്നന്റ് ആയോണ്ട് തന്നെ ഇപ്പോൾ നമക്ക് ട്രീറ്റ്മെന്റ് തുടങ്ങാൻ കഴിയില്ല…പിന്നെ മേഘയുടെ ബോഡി ഇപ്പോൾ നല്ല വീക്ക് ആണ്,സൊ മനസ്സിന് വേദന കൊടുക്കുന്ന ഒന്നും മേഘയെ അറിയിക്കാൻ കഴിയില്ല.. അങ്ങനെ വന്നാൽ ചിലപ്പോൾ കുഞ്ഞു…”

 

ഡോക്ടർ പകുതിക്ക് നിർത്തി എന്നെ നോക്കി…

 

“മനസിലായി ഡോക്ടർ ” ഞാൻ പറഞ്ഞു

 

എങ്ങനെയും മേഘയെയും കുഞ്ഞിനെയും സംരക്ഷിക്കും എന്ന തീരുമാനം എടുത്താണ് ഞാൻ മുറിവീട്ടിറങ്ങിയത്… കാരണം എന്റെ ജോമിച്ചന്റെ ചോര ആണ് ആ കുഞ്ഞു.

 

ഞാൻ മേഘയുടെ അടുത്ത് ഇരിക്കാൻ തൊടങ്ങിയിട്ട് കുറെ ആയി.. പെട്ടെന്നാണ് മേഘ കണ്ണുതുറന്നതു… ” ചുറ്റും നോക്കുക ആണ് അവൾ.. എവിടെയാണ് എന്ന് ചിന്തിക്കുക ആകും… കുറെ നേരം നോക്കി പിന്നീട് ആ കണ്ണുകൾ എന്റെ നേരെ ആക്കി.. സന്തോഷംകൊണ്ട് ആ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു ”

 

” ജോമിച്ചാ…. ”

 

മേഘ എന്നെ നോക്കി വിളിച്ചു…ഞാൻ ആകെ എന്തുചെയ്യണം എന്നറിയാതെ ആയിപോയി…

 

“ഇച്ചായാ..” മേഘ ഒന്നൂടെ വിളിച്ചു…

 

അത് കേട്ടതും ഞാൻ അവളുടെ അടുത്തേക്ക് നടന്നു…

 

” എങ്ങനെ ഉണ്ട് മേഘ ഇപ്പോൾ “

 

“കുഴപ്പം ഒന്നും ഇല്ല ഇച്ചായ…. എനിക്കു എന്താ പറ്റിയെ ” മേഘ ചോദിച്ചു…

 

” ഒന്നും ഇല്ലടാ… ഒരു സന്തോഷ വാർത്ത ഉണ്ട്… ഈ വയറ്റിൽ ഒരാൾ കൂടി ഉണ്ട് ”

 

ഞാൻ മെല്ലെ പറഞ്ഞു…

 

മേഘക്ക് ഒരുനിമിഷം വേണ്ടിവന്നു എന്താണ് ഞാൻ പറഞ്ഞെതെന്ന് മനസിലാക്കാൻ.. പിന്നീട് സന്തോഷം കോണ്ട് എന്നെ കെട്ടിപിടിച്ചു കരഞ്ഞു…

 

“നമ്മുടെ കുഞ്ഞു വന്നോ ഇച്ചായ”

 

“മ്മ്..വന്നു..”

 

എനിക്കു വാക്കുകൾ കിട്ടുന്നില്ലായിരുന്നു….

 

പിന്നീട് ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചിരുന്നു… അപ്പോൾ എല്ലാം ജോമിച്ചാ എന്ന മേഘയുടെ വിളി എന്നെ പൊള്ളിച്ചുകൊണ്ടിരുന്നു….

 

രണ്ടു ദിവസം അവിടെ കിടന്നിട്ടാണ് ഞങ്ങൾ വീട്ടിലേക്ക് പോയത്… ആ ദിവസങ്ങളിൽ ദിവാകരൻ ചേട്ടന്റെ സഹായത്തോടെ ജോമിച്ചന്റെ എല്ലാം വീട്ടിൽ നിന്ന് മാറ്റിയിരുന്നു…

 

പുതിയ ഓർമ്മകൾ മാത്രം നിറഞ്ഞ വീട്ടിലേക്കാണ് ഞങ്ങൾ പിന്നീട് ചെന്നുകേറിയത്..

 

മേഘ എന്നോട് ഭർത്താവ് എന്ന രീതിയിൽ ആണ് പെരുമാറിയിരുന്നത്… അതിന്റെ എല്ലാം സ്വാതന്ത്ര്യവും അവൾ എടുക്കാൻ ശ്രമിക്കുമ്പോഴും ഞാൻ പല ഒഴിവുകളും പറഞ്ഞു ഒഴിവാകും…എപ്പോഴും മേഘയിൽ നിന്ന് ഞാൻ ഒരു അകലം പാലിച്ചിരുന്നു…

 

ആദ്യം ദിവസം കൂടെ കിടക്കാത്തത് എന്താണ് എന്നു ചോദിച്ചപ്പോൾ.. കുഞ്ഞില്ലെ ഞാൻ ചിലപ്പോൾ ചവിട്ടും എന്നു പറഞ്ഞു ഒഴിവായി…

 

പക്ഷെ ഒരുപാട് നാൾ ആ ഒഴിഞ്ഞു മാറ്റം എനിക്കു സാധിച്ചില്ല…

 

ഒരു ദിവസം രാത്രിയിൽ എന്തോ കണ്ട് പേടിച്ചു നിലവിളിച്ച മേഘ ആകെ ഭയന്നിരിക്കുന്നതാണ് ഞാൻ കണ്ടത്… ഏറെ നേരം അശ്വസിപ്പിച്ച ശേഷം ആണ് മേഘ ഒന്ന് നോർമൽ ആയത്.

 

” എനിക്കു ഒറ്റക്ക് കിടക്കാൻ പേടി ആണ് ഇച്ചായ.. ” അവൾ എന്നോട് പറഞ്ഞു കരഞ്ഞു.. പക്ഷെ ഞാൻ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞുമാറി…

 

പക്ഷെ പിന്നീടുള്ള ദിവസങ്ങളിൽ ഇതുതന്നെ ആവർത്തിച്ചു… ഇങ്ങനെ ഉണ്ടാകുന്നത് കുഞ്ഞിന് കേടാണെന്നു പറഞ്ഞതോടുകൂടി.. മനസ്സില്ലാ മനസോടെ ഞാൻ കൂടെ കിടക്കാൻ തീരുമാനിച്ചു….

 

ഒപ്പം കിടക്കുബോഴും തെറ്റായ ഒന്നും എന്നിൽ നിന്നും ഉണ്ടാകാതെ ഇരിക്കാൻ ഞാൻ ശ്രദ്ധിച്ചിരുന്നു….

 

മേഘക്കും ജോമിക്കും അതികം അന്യോഷിച്ചു വരാൻ ആളുകൾ ഇല്ലാത്തതുകൊണ്ട് വേറെ പ്രശ്നങ്ങൾ ഉണ്ടായില്ല… ജോലി സ്ഥലത്ത് ദിവാകരൻ ചേട്ടൻ എല്ലാം പറഞ്ഞു ശെരിയാക്കിയിരുന്നു…

 

അങ്ങനെ ദിവസങ്ങൾ കടന്നു പോയി…. ഞാൻ പയ്യെ ജോമിച്ചൻ ആയി മാറുന്നതുപോലെ തോന്നി എനിക്കു…

 

മേഘ ഒന്ന് ഒക്കെ ആയെന്ന് തോന്നിതുടങ്ങിയതുമുതൽ ഞാൻ ഓഫീസിൽ പോയി തുടങ്ങിയിരുന്നു… മേഘ ഇനി ഡെലിവറി കഴിഞ്ഞെ ജോലിക്ക് പോക്കൂ എന്ന തീരുമാനത്തിൽ ആയിരുന്നു.. ആ തീരുമാനം എനിക്കും ആശ്വാസം ആയിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *