പെട്ടെന്നു തന്നെ ഞങ്ങൾ കാർ എടുത്തു ഹോസ്പിറ്റലിലേക്ക് പോയി… അവിടെ എത്തി പരിശോധിച്ചപ്പോൾ ഡെലിവറി ആകാറായി എന്നു പറഞ്ഞു.
മേഘയുടെ കൈകൾ എന്റെ കയ്യിൽ മുറുകുന്നത് ഞാൻ അറിഞ്ഞു…
” ഒന്നും ഇല്ലടാ പോയി നമ്മടെ കുഞ്ഞുമായി വാ… ” മേഘയെ ഞാൻ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
റൂമിന്റെ പുറത്തു വരെ അവൾ എന്റെ കൈകൾ വീട്ടിരുന്നില്ല.. ശേഷം നെറ്റിയിൽ ഒരു മുത്തം കൊടുത്ത് അവളെ ലേബർ റൂമിലേക്ക് കയറ്റിവിട്ടു..
മണിക്കൂറുകൾ പിന്നിട്ടു… പുറത്തു ഞാൻ വിവരങ്ങൾ ഒന്നും അറിയാതെ അക്ഷമയോടെ കാത്തിരുന്നു….വിവരം അറിഞ്ഞു ദിവാകരൻ ചേട്ടനും എത്തിയിരുന്നു..
“എന്തായി മോനെ ”
” നോർമൽ ഉണ്ടാകും എന്നാണ് പറഞ്ഞത്… കുറെ ആയി… ഒന്നും പറയുന്നില്ല അവർ ”
കുറെ നേരങ്ങൾക്ക് ശേഷം ലേബർ റൂമിൽ നിന്ന് ഒരു സിസ്റ്റർ പുറത്തേക്ക് വന്നു..
” മേഘയുടെ ആരാണ് ഉള്ളത് ” പുറത്തേക്ക് വന്ന സിസ്റ്റർ അന്യോഷിച്ചു….
“ഞാനാണ് “സിസ്റ്റർ മുമ്പിലോട്ട് കേറിനിന്നുകൊണ്ട് ഞാൻ പറഞ്ഞു
” പെൺകുട്ടിയാണ്…കുറച്ചു കഴിഞ്ഞു രണ്ടുപേരെയും മുറിയിലോട്ട് മാറ്റും.. ” അതും പറഞ്ഞു സിസ്റ്റർ ഉള്ളിലോട്ട് പോയി…
എനിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല….”ഞങ്ങളുടെ കുഞ്ഞു!”
എന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു…
ഓഫീസിലെ ആളുകളോട് ദിവാകരൻ ചേട്ടൻ വിളിച്ചു പറഞ്ഞു… എല്ലാവർക്കും സന്തോഷം…
കുറച്ചു കഴിഞ്ഞു ഒരു വെള്ളതുണിയിൽ ഞങളുടെ മാലാഖയെ കൊണ്ടുവന്നു…
എടുക്കാൻ എനിക്കു നല്ല പേടിയായിരുന്നു…. പിന്നെ ദിവാകരൻ ചേട്ടൻ പറഞ്ഞുതന്നു.. ഞാൻ കുഞ്ഞിനെ എടുത്തു..” ഒരു പൂച്ചകുഞ്ഞിനെ പോലെ തോന്നി എനിക്കു… നെറ്റിയിൽ ഒരു കുഞ്ഞു മുത്തം കൊടുത്ത് മനസ്സില്ലാ മനസോടെ കുഞ്ഞിനെ പാലുകൊടുക്കാനായി കൊടുത്ത് വിട്ടു ”
……………,…………………
ഞങ്ങളുടെ മാലാഖ വന്നിട്ട് ഇന്നത്തേക്ക് മൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു… ഡിസ്ചാർജ് ആയി ഞങ്ങൾ വീട്ടിലേക്ക് വരുക ആണ് ഇന്ന് …കുഞ്ഞിന് പാലുകൊടുക്കലും.. ആളുകൾ കാണാൻ വരുന്നതുകൊണ്ടും എനിക്കു മേഘയോട് ഒരുപാട് സംസാരിക്കാൻ സമയം കിട്ടിയില്ല…
വണ്ടിയിൽ കയറിയിട്ടും മേഘ പുറത്തേക്ക് നോക്കി ഇരിക്കുക ആണ്….കൂടെ കുഞ്ഞിനെ നോക്കാൻ ഉള്ള ഹെൽപ്പർ കൂടി ഉള്ളോണ്ട് മിണ്ടാനും പറ്റാത്ത അവസ്ഥ ആണ്…
ഈ ദിവസങ്ങളിൽ അവളുടെ പതിവില്ലാത്ത മൗനം എന്തിനാന്നെന്ന് മനസിലാക്കാതെ ഞങ്ങൾ യാത്ര തുടർന്നു.
വീട്ടിൽ എത്തിയതും കുഞ്ഞുമായി മേഘ വീടിന്റെ ഉള്ളിലേക്ക് പോയി..പുറകെ ബാഗ് ഒക്കെ എടുത്തു ഞാനും…
മുറിയിൽ എത്തിയപ്പോൾ കുഞ്ഞിനെ കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു…മേഘ ബാത്‌റൂമിൽ ആണെന്ന് തോന്നുന്നു..
കുഞ്ഞിന്റെ അരികിൽ ചെന്ന് നോക്കിയപ്പോൾ നല്ല ഉറക്കം ആണ്..
കുറച്ചു കഴിഞ്ഞു മേഘ ബാത്‌റൂമിൽ നിന്ന് ഇറങ്ങി… എന്നെ കണ്ടതും അവൾ അവിടെ തന്നെ നിന്നു…
ഇതുവരെ ഒന്ന് അടുത്ത് കിട്ടാത്തതിന്റെ പരിഭവം തീർക്കാൻ ഞാൻ ഓടിച്ചെന്നു മേഘയെ കെട്ടിപിടിച്ചു….
” എത്ര ദിവസം ആയി പെണ്ണെ നിന്നെ ഒന്ന് ശെരിക്ക് കണ്ടിട്ട് ….എന്താ എന്നോട് ഒന്നും മിണ്ടാത്തെ… ”
മേഘ അപ്പോഴും എന്നെ തിരിച്ചു പുൽകിയിരുന്നില്ല…
ഞാൻ നോക്കിയപ്പോൾ ദേഷ്യകൊണ്ട് വിറക്കുന്നതാണ് മേഘയെ ആണ് കണ്ടത്.. അവളുടെ കണ്ണുകളിൽ തീ പാറുന്നുണ്ടായിരുന്നു…
പെട്ടെന്ന് ഞാൻ പിടഞ്ഞു മാറി…
” എന്താ മേഘാ ” ചോദിച്ചതും കരണം പൊട്ടിച്ചു ഒരു അടി ആയിരുന്നു….
” നിനക്ക് അറിയണോ ” മേഘ അലറി..
” കൂടെ പിറപ്പിനെ പോലെ അല്ലെ നിന്നെ എന്റെ അച്ചായൻ കൊണ്ടുനടന്നെ.. എന്നിട്ട്… എന്നിട്ട്… നീ എന്താ എന്നോട് കാണിച്ചെ ”
” എന്റെ ഇച്ചായനും മാത്രം കൊടുത്ത ഈ ശരീരം നീയും അനുഭവിച്ചില്ലെ….എങ്ങനെ തോന്നി എന്നെയും എന്റെ ഇച്ചായനെയും ചതിക്കാൻ…”
