ഞാൻ എന്റെ കാൽ നീട്ടി വച്ചു കാൽ മടങ്ങിയതായിരുന്നു.
വിനോദ് എന്റെ കാലിൽ പിടിച്ചു പയ്യെ തടവി
ഞാൻ : ആഹ്ഹ്.. വേദന ഉണ്ട് അവിടെ
വിനോദ് പയ്യെ തടവി തിരുമ്മി
വേദന ഉണ്ടായിട്ടും അയാൾ കാണിക്കുന്ന സ്നേഹം കാരുണ്യം കണ്ടു എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി.
ഞാൻ : ചേട്ടാ പൊയ്ക്കോളൂ ഇനി ഞാൻ തിരുമ്മിക്കോളാ
വിനോദ് : സാരല്ല
എന്റെ കാലുകൾ നന്നായി തിരുമ്മി കുറച്ചു കഴിഞ്ഞപ്പോ ആശ്വാസം തോന്നി ഞാൻ പറഞ്ഞു മതീ എന്ന്.
അയാൾ നിർത്തി വിശ്രമിച്ചോളൂ എന്ന് പറഞ്ഞു പുറത്തേക്കു പോയി.
കാൽ വയ്യാത്തോണ്ട് ഞാൻ അങ്ങനെ തന്ന്നെ കിടന്നു കുറെ നേരം കഴിഞ്ഞാണ് എണീക്കുന്നെ.
എണീറ്റ് വന്നു അമ്മയുടെ അടുത്തേക്ക് പോയി പയ്യെ വേദന ഉണ്ടെങ്കിലും ചെന്നപ്പോ അമ്മ കസേരയിൽ ഇരുന്നു ഉറങ്ങാൻ തുടങ്ങിയിരുന്നു. ഞാൻ അമ്മയെ തട്ടി വിളിച്ചു
എവിടെ ആയിരുന്നു എന്ത് പറ്റി എന്നൊക്കെ ചോദിച്ചു. ഒന്ന് വീണതാ കാൽ തെന്നി അതാ അമ്മയുടെ അടുത്ത്വ രാൻ പറ്റാതെ എന്ന് പറഞ്ഞു അമ്മയുടെ അടുത്ത് നിന്നു കുഴമ്പ് എടുത്തു തിരുമ്മി പയ്യെ നടന്നു.
കയ്യൊക്കെ കഴുകി അമ്മക്ക് ചോറ്എ ടുത്തു കൊടുത്തു ഞാൻ റൂമിലേക്ക് പോയി കുഞ്ഞിനെ എടുത്തു പാൽ കൊടുത്തു കുറച്ചു സമയം ഇരിക്കാൻ പറ്റി പിന്നെ എണീറ്റു അമ്മയുടെ അടുത്ത് പോയി പാത്രം എടുത്തു കഴുകി വച്ചു.
പിറ്റേന്ന് കാലത്തു വിനോദ് ആയിരുന്നു വന്നത്. പുറത്തു ഇന്നലെ ഇട്ട തുണികൾ എടുത്തു വാക്കുമ്പോഴാണ് വരുന്നത് കണ്ടപാടെ എന്നെ നോക്കി ചിരിച്ചു ഞാനും ചിരിച്ചു.
വിനോദ് : കാലിനു എങ്ങനെ ഉണ്ട്
ഞാൻ : കുഴപ്പമില്ല എന്നാലും ഒരു മരവിപ്പ് ഉണ്ട്.
വിനോദ് : ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഹോസ്പിറ്റലിൽ പോകാം എന്ന്
ഞാൻ : ഏയ് അതിന്റെ ആവശ്യം ഇല്ല
വിനോദ് : മ്മ് ഹസ്ബന്റ്എ വിടെ ആൾ ഇല്ലേ ഇവിടെ
ഞാൻ : ഗൾഫിലാണ് ഞാനും അമ്മയും കുട്ടികളും ഉള്ളു ഇവിടെ
വിനോദ് : ഓ അറിഞ്ഞോ ആൾ
ഞാൻ : പറഞ്ഞു ഇന്നലെ വിളിച്ചപ്പോ
വിനോദ് : എന്തുപറഞ്ഞു ആൾ
ഞാൻ : പ്രത്യേകിച്ചു ഒന്നും പറഞ്ഞില്ല സൂക്ഷിക്കണ്ടേ എന്ന് മാത്രം
വിനോദ് : തന്റെ പണി നടക്കട്ടെ കുറച്ചു വെള്ളം തന്നാൽ പൊയ്ക്കോളാം
ഞാൻ : ആയിക്കോട്ടെ
ഞാൻകുപ്പി മേടിച്ചു വെള്ളം എടുത്തു കൊടുത്തു
ഒന്ന് ചിരിച്ചിട്ട് അയാൾ പോയി
പിന്നെ ഉച്ചക്ക് ആണ് വന്നത് ഞാൻ അന്നേരം വീട്ടിലെ ചെറിയ ഒരു പണി കാണിച്ചു പുറകു വശത്തെ ഷെഡിൽ ഒരു വലിയ എലിപൊത് അതൊന്നു അടച്ചു തരാമോ എന്ന് ചോദിച്ചു.
വൈകിട്ട് വന്നിട്ട് ചെയ്യാം എന്ന് പറഞ്ഞു അയാൾ പോയി
വൈകിട്ട് 5മണി കഴിഞ്ഞപ്പോ അയാൾ വന്നു. ഞാൻ കുളിക്കുവായിരുന്നു കുളിച്ച് ഇറങ്ങി വന്നിട്ട് അയാളെ നോക്കി പുറത്തു നിൽപ്പുണ്ടായിരുന്നു ഞാൻ അപ്പുറത്തേക്ക് കൊണ്ട് കാണിച്ചു കൊടുത്തു
സിമെന്റ് മണൽ ഉണ്ടോ എന്ന് ചോദിച്ചു മണൽ കിടപ്പുണ്ട് സിമെന്റ് ഇല്ലല്ലോ മേടിച്ചു വരാമോ പൈസ തരാം എന്ന് പറഞ്ഞു
വിനോദ് : കുറച്ചല്ലേ ഉള്ളു അപ്പുറത്ത് നിന്നു എടുകാം അയാൾ അപ്പുറത്തേക്ക് പോയി ഞാൻ പോയി കോട്ടയും മണലും എടുത്തു വച്ചു കൊടുത്തു.
അപ്പോഴേക്കും ആയാൾ വന്നു കയ്യിൽ കുറച്ചു സിമെന്റ് ആയിട്ട്.
അങ്ങനെ അയാൾ ആ പണി ചെയ്യാൻ തുടങ്ങി.
അന്നേരം ഞാൻ കല്യാണം കഴിച്ചില്ലേ എന്നൊക്കെ ചോദിച്ചു ഇല്ലെന്നു പറഞ്ഞു എനിക്ക് കുറച്ചു സങ്കടം വന്നു.
