വാസുദേവൻ കണ്ണീരോടെ തന്റെ മുന്നിൽ തല താഴ്ത്തി ഇരിക്കുന്ന കൃഷ്ണനെ നോക്കി മെല്ലെ ചോദിച്ചു…
എല്ലാം നീ തീരുമാനിച്ചോ വാസു… ഞാൻ എല്ലാത്തിനും കൂടെ നിൽക്കാം.. ഒരേ ഒരു മകൾ ആയിപ്പോയില്ലേ.. വിഷം കൊടുത്തു കൊല്ലാൻ ഒന്നും പറ്റില്ലല്ലോ…
കൃഷ്ണൻ വിതുമ്പൽ അടക്കി പിടിച്ചിരിക്കുന്ന ഭാര്യയെ ഒന്ന് നോക്കി അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു..അയ്യാൾക്ക് ആരുടേയും മുഖത്ത് നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…
ചൈതന്യയും അഭിയും, രാധയും പൂജയും മാധവും മീരയും നീരജും എല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു.. അതിൽ ആർക്കും ഈ വിവാഹത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല… മാധവ് ആണെങ്കിൽ വേറെ നിവർത്തി ഇല്ലാത്തത് കൊണ്ട് സമ്മതിച്ചതാണ്… അവൻ എംബിഎ കഴിഞ്ഞു വെറുതെ നിപ്ക്കുവാണ്… പുള്ളിക്ക് ജോലിക്ക് പോകാൻ ഒന്നും ഒട്ടും താല്പര്യം ഇല്ല… വെറുതെ കാശിയുടെ പൈസയിൽ അടിച്ചു പൊളിച്ചു കഴിയുകയായിരുന്നു…
വലിയ സാമ്പത്തികം ഒന്നും ഇല്ലാത്ത കൃഷ്ണന്റെ മകളെ കെട്ടാൻ അവനു താല്പര്യം ഒട്ടും ഇല്ല.. പക്ഷെ കാശിയുടെ വാക്കിനെ എതിർക്കാൻ പറ്റില്ല.. ചവിട്ടി നിൽക്കുന്ന ഈ മണ്ണ് പോലും കാശിയുടെ ആണ്.. അത് ഓർക്കേ മാധവ് ദീർഘ ശ്വാസം എടുത്തു..
മ്മ്.. അതികം ആർഭാടം ഒന്നും വേണ്ട.. ഒഴിവാക്കാൻ പറ്റാത്ത ബന്ധുക്കളെ മാത്രം വിളിക്കാം… ആരെങ്കിലും ഒക്കെ അറിയണമല്ലോ കല്ല്യാണം കഴിഞ്ഞത്…
വാസുദേവൻ തന്റെ തീരുമാനം പറഞ്ഞു… അത് ആർക്കും അംഗീകരിക്കാൻ പറ്റിയില്ല എങ്കിലും ഒന്നും മിണ്ടാൻ നിന്നില്ല…
അടുത്തുള്ള ക്ഷേത്രത്തിൽ തന്നെ ആയിരുന്നു മാധവിന്റെയും മീരയുടെയും കല്ല്യാണം നടന്നത്..
അവൻ താലി കെട്ടുമ്പോഴും നെറ്റിയിൽ സിന്ദൂരം ഇടുമ്പോഴും എല്ലാം മീരയുടെ കണ്ണ് കുറച്ചു മാറി അക്ഷമയോടെ വാച്ചിൽ നോക്കി നിൽക്കുന്ന കാശിയിൽ ആയി..
അവന്റെ മുഖത്ത് ഇപ്പോ നടക്കുന്ന കല്ല്യാണം കൊണ്ട് ഒരു വിഷമവും ഇല്ലെന്നത് ആണ് മീരയെ സങ്കടപെടുത്തിയത്… അവനെ തനിക്ക് എന്നന്നേക്കും നഷ്ടം ആയെന്ന് ചിന്തിക്കാൻ പോലും അവൾക്ക് പറ്റിയില്ല…
അച്ഛാ, ഞാൻ എന്നാ ഓഫിസിലേക്ക് പോകുവാ… ഒരു മീറ്റിംഗ് ഉണ്ട്.. ഞാൻ പോയില്ലെങ്കിൽ ശെരിയാകില്ല..
ചടങ്ങ് എല്ലാം കഴിഞ്ഞതും നിർവികാരമായി നിൽക്കുന്ന വാസുദേവന്റെ അടുത്ത് വന്നു കൊണ്ട് കാശി പറഞ്ഞത് കേട്ട് അയ്യാൾ നിറഞ്ഞ കണ്ണോടെ അവനെ നോക്കി…
അച്ഛാ… ഇപ്പോ വെറുതെ എന്തിനാ ഈ കണ്ണ് നിറയ്ക്കുന്നെ… അതിന് മാത്രം ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ…
കാശി ഗൗരവത്തിൽ അയ്യാളോട് പറഞ്ഞു… അത് കേട്ട് അയ്യാൾ കണ്ണ് തുടച്ചു കൊണ്ട് ഒന്ന് ചിരിക്കാൻ ശ്രെമിച്ചു…
ഇതിനേക്കാൾ നല്ലൊരു പെണ്ണ് വരും എന്റെ മോന്റെ ജീവിതത്തിൽ…
അയ്യാൾ അത്രയും മാത്രം പറഞ്ഞു.. അത് കേട്ട് കാശി ഒന്നും മിണ്ടാതെ അവിടെ നിന്ന് പുറത്തേക്ക് നടന്നു…
മ്മ് ഇതാ പിടിക്ക്…
രാധ മുറുകിയ മുഖത്തോടെ മീരക്ക് നേരെ വിളക്ക് നീട്ടി… അവൾ മാധവിനെ ഒന്ന് നോക്കികൊണ്ട് അത് വാങ്ങി അകത്തേക്ക് കയറി.. അത് ഒന്ന് നോക്കി ദേഷ്യത്തോടെ മാധവ് തന്റെ റൂമിലേക്ക് നടന്നു..
ഭാര്യയെ കൂടെ കൊണ്ട് പോ അളിയാ..ഇവിടെ ഒറ്റയ്ക്ക് നിർത്തുന്നത് എന്തിനാ..
നീരജ് കളിയോടെ വിളിച്ചു ചോദിക്കുമ്പോൾ അവനെ ഒന്ന് രൂക്ഷമായിട്ട് നോക്കികൊണ്ട് മാധവ് മുകളിലേക്ക് ഓടി കയറി…
ഹമ്.. രാത്രി പെണ്ണ് പിടിക്കുബോൾ അവനു കുഴപ്പം ഇല്ല.. ഇപ്പോ ആണ് ദേഷ്യം കാണിക്കുന്നത്..
അവൻ പോകുന്നത് കണ്ട് നീരജ് പുച്ഛത്തോടെ പറഞ്ഞു.. പിന്നെ അവൻ തന്റെ റൂമിലേക്ക് നടന്നു…
അമ്മേ… നിങ്ങൾ എന്താ എന്നോട് ഒന്നും മിണ്ടാത്തത്…
മീരയോട് ഒന്നും മിണ്ടാതെ നിൽക്കുന്ന രാധയെയും പൂജയെയും നോക്കി അവൾ സങ്കടത്തോടെ ചോദിച്ചു…
നിനക്ക് അറിയില്ല അല്ലേടി… എന്റെ മോന്റെ ജീവിതം തകർത്ത നിന്നെ ഞാൻ മടിയിൽ വച്ചു താരാട്ടാം…
