അവിരാമീ പ്രണയം – 1 7

 

കാശി ആരുടേയും വാക്കുകൾ ഒന്നും ചെവി കൊടുക്കാതെ വാസുദേവനെ തന്നെ നോക്കി നിന്നു…

 

മോനെ…. ഞാൻ… എന്താടാ പറയേണ്ടത്…

 

അയ്യാൾ ദയനീയമായി കാശിയെ നോക്കി…

 

അത് കേട്ടതും കാശി കണ്ണുകൾ അടച്ചു കൊണ്ട് ഒരു ദീർഘ ശ്വാസം എടുത്തു…

 

നാളെ, നാളെ തന്നെ മ്യൂച്ചൽ ഡിവോഴ്സ് ഫയൽ ചെയ്യാൻ തയാറായേക്കണം മീര… കൂടെ അത് കിട്ടി കഴിഞ്ഞാൽ മാധവ് ആയിട്ടുള്ള കല്ല്യാണം… ഇതിന് സമ്മതം ആണെങ്കിൽ ഞാൻ ഇത് ഇവിടെ കളയും…

 

തന്റെ അഭിപ്രായം ഗൗരവത്തിൽ പറഞ്ഞു കൊണ്ട് കാശി ഞെട്ടി നിൽക്കുന്ന മാധവിനെയും മീരയെയും ഒന്ന് നോക്കി… അവർ മാത്രമല്ല അവിടെ ഉണ്ടായിരുന്ന എല്ലാവരും ഞെട്ടിയിട്ടുണ്ട്…

 

 

കാശി പറഞ്ഞത് കേട്ടതും വന്ന ദേഷ്യം ഉള്ളിൽ ഒതുക്കി കൊണ്ട് രാധ ഒന്ന് ഏങ്ങി കരഞ്ഞു…

 

മോനെ അത്…ഈ സ്വഭാവം ഉള്ളവളെ ഞാൻ എങ്ങനെ എന്റെ മരുമകൾ ആക്കും… നാട്ടുകാർ അറിഞ്ഞാൽ എന്ത് പറയും…ഇവളെ നമുക്ക് ഇവളുടെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിടാം മോനെ…

 

രാധ ആദിയോടെ പറഞ്ഞത് കേട്ട് കാശി വാസുദേവനെ ഒന്ന് നോക്കി… അയ്യാൾ നനഞ്ഞ കണ്ണോടെ നിൽക്കുവാണ്..

 

മാധവിനും മീരക്കും ഇത് സമ്മതം അല്ലെങ്കിൽ നമുക്ക് ലീഗൽ ആയിട്ട് തന്നെ നീങ്ങാം… പോലീസും മീഡിയയും ഇത് ആഷോഷിക്കുന്നതിൽ എനിക്ക് കുഴപ്പം ഒന്നുമില്ല….കൂടെ രണ്ടാളും ഇവിടെ നിന്ന് ഇറങ്ങുകയും വേണം…

 

കാശി ഗൗരവത്തിൽ തന്നെ പറഞ്ഞു..

 

ഞങ്ങൾക്ക് സമ്മതം…

 

മാധവ് പെട്ടന്ന് തന്നെ കയറി പറഞ്ഞു … അത് കേട്ടതും പിന്നെ ഒന്നും മിണ്ടാൻ നിൽക്കാതെ കാശി തന്റെ റൂമിലേക്ക് നടന്നു.. അത് നോക്കി വാസുദേവൻ ഒരു ദീർഘ നിശ്വാസം എടുത്തു കൊണ്ട് തളർച്ചയോടെ അവിടെ ഉണ്ടായിരുന്ന സെറ്റിയിൽ ഇരുന്നു…

 

അച്ഛാ…. ഏട്ടൻ…

 

നിറഞ്ഞ കണ്ണോടെ വാസുദേവന്റെ അടുത്തിരുന്നു അയ്യാളുടെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ചൈതന്യ പറയുമ്പോൾ അയ്യാൾ അവളെ സങ്കടത്തോടെ നോക്കി..

 

അച്ഛനെ ഇങ്ങനെ വിഷമിപ്പിക്കാതെ എഴുന്നേറ്റു വാ ചൈത്തു….

 

അവളെ പതിയെ എഴുന്നേൽപ്പിച്ചു കൊണ്ട് അഭി പറഞ്ഞതും അവൾ കരച്ചിലോടെ എഴുന്നേറ്റു അവന്റെ കൈയിൽ മുറുക്കെ പിടിച്ചു….

 

തല കുനിച്ചു നിൽക്കുന്ന മാധവിനെയും മീരയെയും നോക്കി ബാക്കി എല്ലാവരും കളം ഒഴിയുമ്പോൾ തലക്ക് കൈ താങ്ങി നിൽക്കാനേ അവർക്ക് ആയുള്ളൂ…

 

 

എങ്കിലും അയ്യാളുടെ ഭാര്യയെ അല്ലേ ഇപ്പോ മാധവിന്റെ ഒപ്പം പിടിച്ചത്… അത് കണ്ടിട്ട് ഒരു ഭാവ വ്യത്യാസം പോലും ഇല്ലാതെ ഇങ്ങനെ നിൽക്കാൻ അയ്യാൾക്ക് എങ്ങനെ പറ്റി… ഒരടി പോലും ആ മോൾക്ക് ഇട്ട് കൊടുത്തില്ലല്ലോ മൂത്തളിയൻ..

 

റൂമിൽ എത്തുമ്പോൾ നീരജ് അത്ഭുതത്തോടെ പൂജയോട് പറഞ്ഞത് കേട്ട് അവൾ ഒരു പുച്ഛത്തോടെ കട്ടിലിലേക്ക് വീണു..

 

വല്യേട്ടൻ ഒരു വികാരവും ഇല്ലാത്ത ആളാണെന്നു തോന്നുന്നു.. അതാകും മീര മാധവിന്റെ ചൂട്‌ തേടിയത്…ഇവിടെ ഉണ്ടായിരുന്ന രണ്ടു മാസവും അവർ തമ്മിൽ ഒരുമിച്ചു ഭാര്യ ഭർത്താവ് ആയിട്ട് ജീവിച്ചിട്ടില്ല എന്ന് മീര തന്നെ എന്നോട് പറഞ്ഞിട്ടുള്ളതാ… കാത്തിരിക്കാൻ പറഞ്ഞു പോലും വല്യേട്ടൻ അവളോട്… അല്ലെങ്കിൽ തന്നെ അവൾ ഒരു പെണ്ണല്ലേ… അവൾക്കും ഇല്ലേ ഇതിനോടൊക്കെ ഒരു താല്പര്യം…

 

പൂജ പറഞ്ഞത് കേട്ട് ദേഷ്യം തോന്നിയെങ്കിലും ഒന്നും പറയാൻ നിന്നില്ല നീരജ്… അല്ലെങ്കിലും അവനു ഇവിടെ അതികം വോയിസ്‌ ഒന്നും ഇല്ല.. തീരുമാനം എല്ലാം പൂജയുടെ ആണ്…

 

നീരജിന്റെ വീട്ടുകാർ ആയിട്ട് തെറ്റി ഇവിടെ വന്നു നിൽക്കുവാണ് പൂജ… കൂടെ നീരജും…

 

 

മാധവിനെ നോക്കെ മീര കരച്ചിലോടെ ബെഡിലേക്ക് വീണു…

 

കാശിയുടെ പണത്തിന്റെയും സൗന്ദര്യത്തിന്റെയും ഏഴയലത്തു വരില്ല മാധവ്…എത്ര വേണമെങ്കിലും കാശിയെ കാത്തിരിക്കാൻ മീര തയാറായിരുന്നു.. പക്ഷെ എങ്ങനെയോ മാധവിന്റെ പഞ്ചാരവാക്കിൽ വീണു പോയ്‌ അവൾ…

 

നാളത്തോടെ കാശിയിൽ നിന്ന് എന്നന്നേക്കും പിരിയുന്ന കാര്യം ഓർത്തതും അവൾക്ക് കരച്ചിൽ കൂടിയതെ ഉള്ളൂ…

Leave a Reply

Your email address will not be published. Required fields are marked *