അശ്വതിയുടെ കഥ – 2 1

“മണിപ്പാല്‍ എന്ജിനീയറിംഗ് കോളേജില്‍.”

“ങേ? മണിപ്പാല്‍ എന്ജിനീയറിംഗ് കോളെജിലോ?” ഇത്തവണ അശ്വതിയുടെ അദ്ഭുതം വല്ലാതെ കൂടി. “എന്‍റെ സാറേ, അവിടെയാ എന്‍റെ മോനും. ഏതു സെമസ്റ്ററാ?”

താന്‍ എങ്ങനെയാണ് ഡോക്റ്റര്‍ നന്ദകുമാറിനെ സംബോധന ചെയ്തത്? പെട്ടെന്നവള്‍ ഓര്‍മ്മിച്ചു. ‘എന്‍റെ സാറേ എന്ന്.’ തന്‍റെ നാവിന് ഇന്ന് മുഴുവന്‍ ഗുളികനാണ്. എന്‍റെ ഈശ്വരാ സാര്‍ തീര്‍ച്ചയായും സ്വഭാവ ശുദ്ധിയില്ലാത്ത പെണ്ണ്‍ ആണ് താന്‍ എന്ന് കരുതുമല്ലോ.

“ഫസ്റ്റ് സെമസ്റ്റര്‍ തന്നെ അശ്വതി.”

“മോള്‍ടെ പേരെന്താ?”
“ദിവ്യ. ദിവ്യ നന്ദകുമാര്‍. മോന്‍റെ പേര്?”

“സന്ദീപ്‌.”

ചോദ്യത്തിനു ശേഷം അയാള്‍ അവരുടെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി. ആ നോട്ടം അശ്വതിക്ക് അഭിമുഖികരിക്കാനായില്ല. മഴവില്ലിലേക്ക് സാകൂതം നോക്കുന്ന ചിത്രകാരന്‍റെ ഭാവമായിരുന്നു, അപ്പോള്‍ അയാളുടെ മുഖത്ത്. അവള്‍ നാണിച്ച് വെളിയിലേക്ക് നോക്കി. ദൈവമേ, എന്താ ഇങ്ങനെ നോക്കാന്‍. ദേഹത്ത് മാത്രമല്ല. മനസ്സിനെ, ഹൃദയത്തെ, ആത്മാവിനെപ്പോലും തൊടുന്ന നോട്ടം. അട്ഭുതമെന്തെന്നാല്‍ താന്‍ ഒരു പതിനേഴ്‌ വയസ്സുള്ള പെണ്ണല്ല. നാല്‍പ്പതു കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഇങ്ങനെ താന്‍ നാണിക്കുന്നത്‌ ആരെങ്കിലും കണ്ടാല്‍ വൃത്തികേട് ആയിരിക്കില്ലേ, പാര്‍വ്വതിയെപ്പോലെയാണ് എന്ന് തന്‍റെ ഭര്‍ത്താവടക്കമുള്ളവര്‍ പൊക്കിപ്പറഞ്ഞു തന്നെ കൊതിപ്പിക്കാന്‍ മത്സരിക്കുന്നുണ്ടെങ്കിലും? മധ്യപ്രായമുള്ള സ്ത്രീകള്‍ക്കൊക്കെ ഇങ്ങനയുള്ള ചിന്തകളുണ്ടാവുമോ? താന്‍ മാത്രമാണ് ഇങ്ങനെയെങ്കില്‍ മാനസികമായ എന്തോ പ്രശ്നം തനിക്കുണ്ട് എന്ന് തീര്‍ച്ചയാണ്.

അയാള്‍ പുഞ്ചിരിക്കുകയാണ്. തന്‍റെ കണ്ണിലേക്ക് തന്നെ നോക്കിക്കൊണ്ട്. അമ്പതു വയസ്സിന്‍റെ പഴക്കമുണ്ടോ ഈ സുന്ദരമായ മുഖത്തിന്‌? അമ്പത് വയസ്സ് സത്യമാണെങ്കില്‍ അത് എന്തുകൊണ്ടാണ് ഈ കണ്ണുകളിലെ കാന്തികതയെയും ചുണ്ടുകളുടെ ചുവപ്പിനേയും കവിളുകളുടെ ശോണിമയെയും ബാധിക്കാത്തത്‌?

പെട്ടെന്ന് അശ്വതി തിരിച്ചറിഞ്ഞു. തന്‍റെ കൌമാര സ്വപ്നങ്ങളിലെ രാജകുമാരന് ഈ മുഖമായിരുന്നു. ഈ പുഞ്ചിരിയായിരുന്നു.
ഈ രൂപമാണ് തന്‍റെ സ്വപ്നങ്ങളിലേക്ക് മഞ്ഞുതുള്ളിപോലെ പെയ്തിറങ്ങി വന്നത്. രവിയേട്ടന്‍റെ ആലോചന വന്നപ്പോള്‍ താന്‍ ശക്തിയുത്തം എതിര്‍ത്തത് ആ രാജകുമാരന്‍റെ മുഖം ചോരയില്‍ തീ പോലെ പടര്‍ന്നത് കൊണ്ടാണ്. പിന്നീട് രവിയേട്ടന്‍റെ സ്നേഹം തന്‍റെ ജീവിതത്തിന് ആഹ്ലാദം നല്‍കിയെങ്കിലും കുറെ കാലം ആ രാജകുമാരന്‍ തന്നെ അസ്വസ്ഥമാക്കിയുരുന്നു.

“അശ്വതി,” ഡോക്റ്റര്‍ നന്ദകുമാറിന്‍റെ ശബ്ദം അവള്‍ കേട്ടു. അവള്‍ ഞെട്ടിത്തരിച്ചു നോക്കി.

“ഇവിടെങ്ങുമല്ലേ? എന്താ ഒരാലോചന?”

അവളുടെ മുഖത്തേക്ക് വീണ്ടും ലജ്ജയരിച്ചിറങ്ങി.

“ഇങ്ങനെ നാണിക്കുമ്പോള്‍ എന്ത് സുന്ദരിയാണ്, എന്‍റെ നേഴ്സ്.”

പറഞ്ഞുകഴിഞ്ഞാണ് വേണ്ടിയിരുന്നില്ല എന്ന് നന്ദകുമാറിന് തോന്നിയത്. അങ്ങനെ പറയണമെന്ന് വിചാരിച്ചതല്ല. പക്ഷെ ആ നീള്‍മിഴികളിലെ വജ്രസൌന്ദര്യം, ആ പവിഴാധരങ്ങളിലെ അഭൌമ ഭംഗി, ഷിഫോണ്‍ സാരിക്കടിയില്‍ ഉയര്‍ന്ന് താഴുന്ന വലിയ മാറിടം…അതൊക്കെ കണ്ടപ്പോള്‍ മനസ്സില്‍ നിറഞ്ഞു കവിഞ്ഞത് അക്ഷരങ്ങളായി പുറത്ത് വന്നു.

“അശ്വതി, ഞാന്‍…” അവള്‍ മുഖം താഴ്ത്തിയിരിക്കുന്നത് കണ്ടപ്പോള്‍ അയാള്‍ ഒന്ന് സംഭ്രമിച്ചു. അവള്‍ പതിയെ എഴുന്നേറ്റു. പതിയെ പുറത്തേക്ക് നടന്നു.

“അശ്വതി,” ഡോക്റ്റര്‍ നന്ദകുമാര്‍ വീണ്ടും വിളിച്ചു.
അവള്‍ വിളികേള്‍ക്കാതെ നടന്നു ഗെയ്റ്റിന്‍റെ സമീപമെത്തി. അയാള്‍ വാതില്‍ക്കലേക്ക് ചെന്ന് അവളുടെ പോക്ക് നോക്കി നിന്നു. ഗേറ്റിന് വെളിയിലെത്തിയപ്പോള്‍ അവളുടെ വേഗം കുറഞ്ഞു. നന്ദകുമാര്‍ ഉത്ക്കണ്‍ഠയോടെ, ഹൃദയമിടിപ്പോകെ അവളുടെ ചലനങ്ങള്‍ നോക്കി.

അവള്‍ അയാള്‍ നിന്നിടത്തേക്ക് നോക്കി.

പിന്നെ അയാളെ നോക്കിഹൃദയത്തിന്‍റെ താളം തെറ്റിക്കുന്ന രീതിയില്‍ വശ്യമായി പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *