അർത്ഥം അഭിരാമം – 12 5അടിപൊളി  

തങ്കപ്പൻ ഒന്നര സോഡ ചേർത്ത് ഒറ്റ വലി വലിച്ചു…

“പറയാടാ…”

തലയൊന്നു കുടഞ്ഞ് ഏമ്പക്കം വിട്ടു കൊണ്ട് അയാൾ പറഞ്ഞു …

” നീ വാ… ”

സനോജിനോടായി പറഞ്ഞിട്ട് അയാൾ പുറത്തിറങ്ങി …

നിക്കറിന്റെ കീശയിൽ നിന്ന് കാജാ ബീഡിയുടെ കെട്ടെടുത്ത് അയാൾ ഒരെണ്ണം ലൈറ്ററിൽ കൊളുത്തി …

” നിനക്കറിയില്ലേ, ഞാൻ കൊറേ വീടുകൾ നോക്കുന്ന കാര്യം… ?”

അയാൾ പുകയൂതി വിട്ടുകൊണ്ട് പറഞ്ഞു…

ഉണ്ടെന്നോ ഇല്ലെന്നോ സനോജ് പറഞ്ഞില്ല…

” പത്തു ദിവസത്തേക്ക് ഒരു പാർട്ടിക്കാണെന്ന് പറഞ്ഞ് മാഷ് ഒരു വീടിനായി എന്നെ വിളിച്ചായിരുന്നു…”

പെരുമ്പറ കൊട്ടുന്ന ഹൃദയത്തോടെ സനോജ് അത് കേട്ടു നിന്നു …

” കാശിനിച്ചിരി ആവശ്യം എനിക്കും ഉണ്ടായിരുന്നു… അതുകൊണ്ട് ഞാൻ മൊതലാളി അറിയാതെ കൊടുത്തും പോയി…… ”

അണഞ്ഞു പോയ ബീഡി അയാൾ ഒന്നുകൂടി കത്തിച്ചു…

” ഒടനെ വിറ്റു പോകാൻ ചാൻസില്ലാത്ത വീടാ… നമ്മടെ പട്ടാളക്കാരൻ തൂങ്ങിച്ചത്ത വീട്… …. ”

സനോജ് വിറച്ചു തുടങ്ങിയിരുന്നു……

“ഇപ്പോൾ ദിവസം നാലഞ്ചു കഴിഞ്ഞു…… വിളിച്ചിട്ടാണേ ആശാനെ കിട്ടുന്നുമില്ല… “

” കാശ് തന്നായിരുന്നോ… ?”

സനോജ് ചോദിച്ചു…

” അതൊക്കെ റെഡിയായിരുന്നു…… പക്ഷേ ഇപ്പോ എനിക്കൊരു വശപ്പിശക് പോലെ… അന്ന് ഞാനിച്ചിരി ഓവറായിരുന്നു…… ”

സനോജിന്റെ നടുക്കം പൂർണ്ണമായിരുന്നു……

“ആരെങ്കിലും തൂങ്ങിച്ചത്ത വീട് മാഷിനെന്തിനാന്ന് ചോദിക്കാനുള്ള ബോധം എനിക്കപ്പോ പോയില്ല……..”

അയാൾ ബീഡിക്കുറ്റി വലിച്ചെറിഞ്ഞ് തിരിഞ്ഞു……

” നീ ഒരൊന്നര കൂടി പറ…….”

അയാൾക്കൊപ്പം ബാറിലേക്ക് വീണ്ടും കയറുമ്പോൾ സനോജ് വിയർത്തിരുന്നു…

മാഷ് ഇവിടുണ്ട്… ….!

ഈ ഏരിയായിൽ… ….!

തന്നെ ഇടിച്ചിടാൻ വന്ന സ്ത്രീയുടെ വീടിനടുത്ത്  തന്നെ……..!.

അവന് ചിത്രം വ്യക്തമായിത്തുടങ്ങിയിരുന്നു……..

(തുടരും…….)

Leave a Reply

Your email address will not be published. Required fields are marked *