“”സത്യം???””അവൾ കേട്ടത് വിശ്വസിക്കാൻ പറ്റാതെ വീണ്ടും ചോദിച്ചു… യെസ് സംഭവം ഏറ്റു…
“”സത്യം “”അവളുടെ കണ്ണെല്ലാം വിടർന്നു വന്നു…മെല്ലെ അവൾ അവളുടെ മുഖം എന്നോട് അടുപ്പിച്ചു…അവളുടെ പാറി കളിക്കുന്ന മുടി മെല്ലെ എന്റെ മുഖത്തും വന്ന് തട്ടാൻ തുടങ്ങി… അമ്മേ… ഇവൾക്ക് ഇത്രേം ഭംഗി ഉണ്ടായിരുന്നോ…
“”എന്നെ പറ്റിക്കരുത്… പറ്റിച്ചാൽ ഞാൻ അപ്പൊ ആന്റിക്ക് വിളിച്ച് പറയും…””അവളുടെ ശ്വാസം എന്റെ മുഖത്തടിക്കുന്നുണ്ടായിരുന്നു… അവളുടെ ഗന്ധം എന്നിലേക്ക് അലിഞ്ഞു ചേരുന്നത് പോലെ ഒരു തോന്നൽ…
“”ഇല്ല പറ്റിക്കില്ല… കൊണ്ടുപോവാം..””അവൾ കുറെ നേരം എന്നെ തന്നെ നോക്കി നിന്നു… മെല്ലെ അവളുടെ ചുണ്ടിൽ ചിരി വിരിയാൻ തുടങ്ങി…
“”ഇനി ഒരു കാര്യം കൂടി… നീ എന്നെ ചേച്ചി എന്നൊന്ന് വിളിച്ചേ… ഒന്ന് കേൾക്കാനാ…””മുതലെടുക്കണേണ സജി… പുന്നാര മോള് തനി സ്വഭാവം പൊറത്തെടുക്കാൻ തുടങ്ങി… കാര്യം കാണാൻ കഴുത കാലും പിടിക്കണം എന്നാണല്ലോ…
“”ചേച്ചി… വാ സിനിമക്ക് പോവാം…””ഇപ്പൊ അവള്ടെ ചുണ്ടിൽ ഒരു ചിരി വിരിയാൻ തുടങ്ങി… ഹായ് നല്ല ചിരി… അവൾ മെല്ലെ എന്റെ രണ്ടു കവിളിലും നുള്ളി…
“”നല്ല കുട്ടി… വാ എണീക് എട്ടുമണി ആവാറായി… നമ്മുക്ക് പോണ്ടേ…””പിന്നെ അവൾ എഴുന്നേറ്റ് നേരെ ബാത്‌റൂമിൽ പോയി… ഞാനും പോയി റെഡി ആവാൻ തീരുമാനിച്ചു… കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ താഴോട്ട് ചെന്നു… വൈകാതെ തന്നെ അവളും… അവളെ ഇറങ്ങി വന്നതും ഞാൻ അറിയാതെ അവളെ തന്നെ നോക്കി നിന്നു… ഒരു മഞ്ഞ ബനിയനും ജീൻസ് പാന്റും ആണ് വേഷം… മുടി പോണി ടൈൽ ആയിരുന്നു… കണ്ണെഴുതിയിട്ടുണ്ട്… ചെറിയൊരു കറുത്ത പൊട്ടും… ആ വേഷത്തിൽ അവളെ കാണാൻ നല്ല ഭംഗി ആയിരുന്നു… ഞാൻ എന്റെ ജീവിതത്തിൽ ഒരു പെണ്ണിനേയും ഇങ്ങനെ നോക്കി നിന്നിട്ടില്ല… ഞാൻ നോക്കുന്നത് കണ്ടതും അവളുടെ മുഖത്ത് ചെറിയൊരു ചിരി വിരിഞ്ഞു… അവൾ എന്റെ അടുത്തേക്ക് വന്നതും എനിക്ക് തല കറങ്ങുന്നത് പോലെ ആയി…
“”നീ എന്താ ഇങ്ങനെ നോക്കുന്നെ “”അവൾ എന്റെ അടുത്ത് വന്ന് ചോദിച്ചപ്പോൾ ആണ് എനിക്ക് ബോധം വന്നത്…
“”ഒന്നുല… വാ പോവാ…””ഞാൻ ചമ്മൽ പുറത്തുകാണിച്ചില്ല… അങ്ങനെ നേരെ ഞങ്ങൾ പുറത്തിറങ്ങി…
“”നിന്റെൽ ബൈക്ക് ഒന്നും ഇല്ലേ???””
“”ബൈക്ക് സർവീസ് ചെയാൻ കൊടുത്തു, ഇപ്പൊ ഇവിടെ കാർ ഉണ്ടല്ലോ, പിന്നെ എന്തിനാ ബൈക്ക്???””
“”കാറിൽ പോവാൻ ഒരു മൂഡ് ഇല്ല.. നമ്മുക്ക് ബൈക്കിൽ പൂവാം…””
“”അയിന് ബൈക്ക് വേണ്ടേ.. “”
“”അതൊന്നും എനിക്കറിയണ്ട… എനിക്ക് ബൈക്കിൽ തന്നെ പോണം…””അയിന് ബൈക്ക് നിന്റെ അച്ഛൻ കൊണ്ട് വെച്ചിട്ടുണ്ടോ…എന്ന് ചോദിച്ചാലോ, അല്ലെങ്കിൽ വേണ്ട…പെട്ടന്നാണ് എനിക്ക് വിഷ്ണുവിനെ ഓർമ വന്നത്… ഞാൻ ഫോൺ എടുത്ത് നേരെ അവനെ വിളിച്ചു… രണ്ടു മൂന്നു റിങ്ങിനു അവൻ എടുത്തു…ശേഷം ഞാൻ ബൈക്ക് ന്റെ ആവിശ്യം അവനോട് പറഞ്ഞു…. ഒരു മുപ്പതു മിനിറ്റ് ആവുന്നതിനു മുൻപ് അവൻ വണ്ടിയുമായി വന്നു…. ബൈക്ക് കൊണ്ട് വച്ച് അവൻ എന്റെ കാർ കൊണ്ടുപോയി… ഇതൊക്കെ നടക്കുമ്പോ അവൾ വീടിന്റെ അകത്തായിരുന്നു…
“”വൃന്ദേ… വാ പൂവാം… “”പിന്നാലെ അവൾ ഇറങ്ങി വന്നു… വന്നതും കണ്ടത് മുറ്റത്ത് കിടക്കുന്ന ഡ്യൂക്ക് 200 ആയിരുന്നു…
“”കൊള്ളാലോ… ഈ ഇതെവിടുന്നു കിട്ടി???””
“”ആ അതൊക്കെ കിട്ടി… വാ കേറൂ… Poovam””അവൾ കൊത്തിപിടിച്ഛ് കേറിയതും ഞാൻ വണ്ടി വിട്ടു…
“”അതെ സ്പീഡിൽ ഒന്നും പോവല്ലേ… എനിക്ക് പേടിയാ…””ഇല്ല… ഒരിക്കലും പോവില്ല ഇത് കേട്ടപ്പോ അത് വരെ മെല്ലെ പോയിരുന്ന ഞാൻ സ്പീഡിൽ പോവാൻ തൊടങ്ങി…
“”ആധി മെല്ലെ പോടാ പ്ലീസ്… എനിക്ക് പേടിയാ…””ഹായി… ഇവറ്റകളുടെ കരച്ചില് കേൾക്കാൻ തന്നെ എന്താ സുഖം… ശെരിക്കും ഈ സമയത്തൊന്നും ഇവൾ എന്റെ ഷോൾഡറിൽ മാത്രം പിടിച്ചാണ് ഇരിക്കുന്നത്…
“”സ്പീഡ് ഒന്നും കൊറക്കാൻ പറ്റില്ല… വേണേൽ മുറുകെ പിടിച്ചിരുന്നോ…””പെട്ടന്ന് അവൾ എന്റെ വയറിലൂടെ കയ്യിട്ടു മുറുകെ പിടിച്ചു… പിന്നെ അവളുടെ മുഖം എന്റെ പിൻ കഴുത്തിൽ ചേർത്ത് വച്ചു…. അവൾ നന്നായി പേടിച്ചിട്ടുണ്ട്… അവളുടെ മാംസഗോളങ്ങൾ എന്റെ പുറത്ത് വച്ച് അമരാൻ തുടങ്ങി… അവളുടെ ചൂട് ശ്വാസം എന്റെ പിൻ കഴുത്തിൽ ഞാൻ അറിഞ്ഞു… ഞാൻ സ്പീഡ് കൂട്ടും തോറും എന്നെ ഒന്നും കൂടി മുറുകി പിടിച്ചു… പിന്നിൽ നിന്ന് അവൾ എന്തൊക്കയോ പറയുന്നുണ്ട്… പക്ഷെ ഒന്നും വ്യക്തമല്ല… അതികം വൈകിയില്ല… ഞങ്ങൾ മാളിൽ എത്തി….അവിടെ എത്തിയതും അവൾ വണ്ടിയിൽ നിന്ന് ചാടിയിറങ്ങി എന്നെ തുറിച്ചു നോക്കി നിന്നു… പിന്നാലെ ഞാനും ഇറങ്ങി… അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്… പേടിച് കരഞ്ഞെന്ന് തോന്നുണ്ട്… ഒരു മനസുഖം… അവൾ എന്റെ അടുത്ത് വന്ന് നെഞ്ചിൽ തുരുതുര അടിച്ചുകൊണ്ടിരുന്നു…ഒരു കൊച്ചുകുട്ടി ചിണുങ്ങുന്ന പോലെ…
