ആദിത്യ ഉദയം – 3 2

“”ഇനി മേല നീ ബൈക്ക് എടുക്കാൻ പറയരുത്… എന്തൊക്ക ആയിരുന്നു, ബൈക്ക് വേണം കാർ വേണ്ട… ഇപ്പൊ എങ്ങനിരിക്കണ്…””

“”നീ പോടാ പട്ടി “”എനിക്ക് ചിരി വന്നു… അവളെ കളിയാക്കി നേരെ മാളിൽ കേറി… ഇന്ന് എന്തോ പരിപാടി ഉണ്ട് എന്ന് തോന്നുന്നു… സ്റ്റേജ് ഒക്കെ ഉണ്ട്…

“”ഡാ ആധി “” നല്ല പരിജയം ഉള്ള ശബ്ദം… ഞാൻ വൃന്ദയെ നോക്കി.. ഏയ്‌ അവളല്ല…
“”ഡാ അവിടെയല്ല 1st ഫ്ലോറിൽ നോക്കടാ…””ഞാൻ മുഖലേക് നോക്കി… മൈര് പെട്ട്… അഞ്ജന… അപ്പൊ ഇന്ന് ഇവള്ടെ ഒക്കെ പരിപാടി ആണോ… ശട വേഗം അവൾ എന്റെ അടുത്തെത്തി…

“”നീ വിഷ്ണു പറഞ്ഞിട്ടല്ലേ വന്നേ…””

“”വിഷ്ണു എന്ത് പറഞ്ഞു??? എന്നോടൊന്നും പറഞ്ഞില്ല…””

“”അവൻ നിന്നെ കൊണ്ടുവരും എന്ന് പറഞ്ഞണല്ലോ ഇറങ്ങിയേ…എന്നിട്ട് നിന്റെ കാർ ആയിട്ടാ വന്നേ… ഞാൻ വിചാരിച്ചു നീ കാണും കൂടെന്ന്… അതൊക്കെ പോട്ടെ, നീ റെഡി അല്ലെ…””എന്തോ പണി വരുന്നുണ്ട് എന്ന് എന്റെ മനസ്സ് പറയുന്നു… ഇനി എന്ത് മൈരണാവോ വരാൻ ഒള്ളെ…

“”എന്ത് റെഡി… അവൻ എന്നോടൊന്നും പറഞ്ഞിട്ടില്ല…””

“”നീ കളിക്കല്ലേ… ഇവിടെ എല്ലാരും നീ പാടും എന്ന് പറഞ്ഞാ ഇരിക്കുന്നെ…””പെട്ടു… ആ വിഷ്ണു മൈരന് പോയിട്ട് ഒരു പരിപാടി ഉണ്ട് എന്ന് പറഞ്ഞത് ഇതായിരുന്നല്ലേ… ഇതെല്ലാം കേട്ട് ഇവിടെ എന്നെയും അഞ്ജനയെയും നോക്കി ഒന്നും മനസിലാവാതെ ഒരാൾ നിക്കുന്നുണ്… ഒപ്പം ഞാനും അഞ്ജുവും ചേർന്ന് നികുന്നത് ഇഷ്ടപെടാത്ത പോലെ…

“”എന്റെ പൊന്ന് അഞ്ചു എനിക്ക് ഈ സ്റ്റേജിൽ കേറണത് ഇപ്പൊ ഇഷ്ടല്ല എന്ന് നിനക്കറിഞുടെ…””

“”അതൊന്നും പറഞ്ഞാൽ പറ്റില്ല… നീ പാടണം… ഒന്ന് പാടാൻ പറ ചേച്ചി…””ഒപ്പം അവൾ വൃന്ദയെ നോക്കി പറഞ്ഞു…

“”ഞാൻ ചോയിക്കാൻ വിട്ടു… ഇതാരാ…””അവൾ വൃന്ദയെ നോക്കിയാണ് ചോദിച്ചത്…

“”ഇത് വൃന്ദ… എന്റെ ഒരു ആന്റി ആയി വരും… അങ്ങ് കണ്ണൂർന്ന് വന്നതാ… ആന്റി ഇത് അഞ്ജന… എന്റെ കൂടെ പഠിക്കുന്ന കുട്ട്യാ …”” ഇമോഷണൽ ഡാമേജ്… അവള്ടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു… എന്നെ ഇപ്പോ കടിച്ചു കീറാൻ സാധ്യത ഉണ്ട്…പുല്ല് വേണ്ടായിരുന്നു… മാറ്റി ഉള്ളത് പറയാം…

“”ഹായ് ആന്റി… ഞാൻ അഞ്ജന, അഞ്ചുന്ന് വിളിച്ച മതി…””സബാഷ്… അപ്പൊ എല്ലാം സെറ്റ് ആയി… അവൾ ആരും കാണാതെ എന്റെ ചന്തിയിൽ ഒരു നുള്ള് വച്ച്തന്നു… ഹായി ഒരു ലോഡ് ഇറച്ചി പോയി…

“”ഞാൻ ചുമ്മ പറഞ്ഞതാ..”” ഇവൾ ആരാണെന്ന് ഒള്ളത് പറഞ്ഞു കൊടുത്ത്…

“”സോറി ചേച്ചി.. ഞാൻ അറിയാതെ..””
“”അതൊന്നും കൊഴപ്പല്ല അഞ്ചു നീ വിട്ടോ … ഇവൻ പാടും… അല്ലെങ്കിൽ ഞാൻ പാടിക്കും…””അതിൽ ഒരു ഭീഷണി ഉണ്ടായിരുന്നില്ലേ… ആ ഉണ്ട് ഉണ്ട്… അഞ്ചു പോയതും അവൾ എന്നെ പിടിച്ച് ഒരു സൈഡിലേക്ക് മാറി…എന്റെ പാന്റിൽ പിടിച്ചു…

“”ആരാടാ നിന്റെ ആന്റി?? ഏഹ് ആരാന്ന്?? ഇനി എന്നെ നാണം കിടത്തിയ നിന്റെ കിണ്ണിങ്ങമണി ഞാൻ പൊട്ടിക്കും…””സാദാരണ ഞാൻ ഭീഷണിയിൽ പേടിക്കാറില്ല, പക്ഷെ ഇവളെ പേടിക്കണം.. ചിലപ്പോ ഉറങ്ങുമ്പോ എന്റെ ഉണ്ണിയെ എങ്ങാനും മുറിച്ചാലോ… ദേവി ഉണ്ണി ഇല്ലാത്ത ജീവിതം ആലോചിക്കാനെ വയ്യ…

“”പിന്നെ നീ ഇന്ന് ആ പെണ്ണ് പറഞ്ഞപോലെ പാടും… അല്ലെങ്കിൽ അപ്പൊ “”മുഴുവൻ പറയും മുന്പേ അവൾ നിർത്തി… പിന്നെ പഴയ പോലെ ആയി… ദൈവമേ ഇവൾ ഇനി വല്ല മാനസിക രോഗി വല്ലോം ആണോ… ഇനി മുൾട്ടിപിൾ പേഴ്സണാലിറ്റി ഡിസോർഡർ എങ്ങാനും… മെല്ലെ അവിടന്ന് മാറി… ഒപ്പം അവളും…

“”എന്തായി റെഡി അല്ലെ “”അഞ്ചു പിന്നേം വന്നു…

“”അവൻ റെഡി ആണ് അഞ്ചു… മോള് പേടിക്കണ്ട..””ഞാൻ മറുപടി പറയും മുന്പേ അവൾ കേറി പറഞ്ഞു…

“”അയ്യോ ഇപ്പൊ പറ്റില്ല… ഞങ്ങള്ക് സിനിമക്ക് പോണം… ടിക്കറ്റ് ബുക്ക്‌ ആക്കി പോയി…””അപ്പോഴാണ് അവളും അതോർത്തത് എന്ന് തോന്നണു… വൃന്ദ തല ചൊറിഞ്ഞു…

“”അത് സീൻ ഇല്ല… അത് കഴിഞ്ഞിട്ടേ നിന്നെ വിളിക്കുന്നുള്ളു… പോരെ…””രക്ഷയില്ല… ഇനി ഒന്നും നോക്കാനില്ല അങ്ങ് പാടി കൊടുത്തേക്കാം… അല്ലെങ്കിൽ സിനിമ കഴിഞ്ഞ് എസ്‌കേപ്പ് അടിക്കാം…

പിന്നെ നേരെ ഞങ്ങൾ സിനിമക്ക് വിട്ടു… മായാനദി ആയിരുന്നു പടം… ഇന്ന് ഇറങ്ങിട്ടെ ഒള്ളു…പടത്തിലെ ബെഡ്‌റൂം സീൻ എത്തിയതും ഞാൻ ആകെ വിയർത്തു, ഒപ്പം ഒരു പെണ്ണാണ്ണേ അതുകൊണ്ടാ… ഞാൻ ചുറ്റും നോക്കി… കൂടുതലും കാപ്ൾസ് ആണ്… ഞാൻ മടിച്ചു മടിച്ചാണെങ്കിലും അവളെ ഒന്ന് നോക്കി… അവൾ ആരെയോ നോക്കി ഇരിപ്പാണ്… നോക്കിയെപ്പോ അവിടെ ആരോ ഇരുന്ന് കിസ്സ് അടിക്കുന്നു… നല്ല അടിപൊളി കിസ്സ്… വീണ്ടും അവളെ നോക്കാൻ ശ്രെമിച്ചതും ഞങ്ങളുടെ രണ്ട് കണ്ണുകളും കൂട്ടി മുട്ടി… എന്തോ ഒരു ചമ്മിയ അവസ്ഥ… ഞങ്ങൾ ഒരുമിച്ച് തന്നെ വീണ്ടും അവരെ നോക്കി… വീണ്ടും തമ്മിൽ തമ്മിൽ നോക്കി…ഇപ്രാവശ്യം അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു… എന്തോ തേടുന്നത് പോലെ… മെല്ലെ ഞാനും അവളും മുഖം തമ്മിൽ അടുപ്പിക്കാൻ തുടങ്ങി… അവളുടെ ശ്വാസം വേഗത്തിലായി… പക്ഷെ എന്തോ ഓർത്ത പോലെ ഞങ്ങൾ വിട്ടാകന്നു… ശേ പുല്ല്… നന്നേകേടായി… ഇനി അവള്ടെ മുഖത്ത് ഇനി എങ്ങനെ നോക്കും… ആകെ ഒരു അവസ്ഥ… ഇംഗ്ലീഷിൽ ഈ ‘awkward moment ‘ എന്നൊക്കെ പറയില്ലേ.. അത് തന്നെ…പിന്നെ പടം കഴിയും വരെ ഞങ്ങൾ ഒന്നും മിണ്ടിയില്ല… ഇതിനടയിൽ പലപ്പോഴും അവൾ എന്നെ നോക്കുന്നത് പോലെ തോന്നി… അങ്ങനെ പടം കഴിഞ്ഞ് പുറത്തിറങ്ങിയതും ഞങ്ങളെ കാത്ത് അഞ്ജുവും വിഷ്ണുവും പുറത്തുണ്ടായിരുന്നു … ഞാൻ മുങ്ങും എന്ന് വിചാരിച്ച് കാണും… അപ്പോഴാണ് വിഷ്ണു അവളെ ശ്രെദ്ധിക്കുന്നത്… എന്നോട് അവൻ അത് ചോദിക്കും മുന്നേ അവനെ ഞാൻ മുക്കിൽ കൊണ്ട് പോയി തല്ലാൻ ഓങ്ങി..
“”തല്ലല്ലേ അളിയാ… അഞ്ചു നിർബന്ധിച്ചിട്ട… വേറെ ഒന്നും അല്ല…””

Leave a Reply

Your email address will not be published. Required fields are marked *