ആദിയേട്ടന്റെ സ്വന്തം ശ്രീക്കുട്ടി – 3 2

“അയ്യട… അത് ഇപ്പോൾ പറയാൻ സമയമായിട്ടില്ല. പക്ഷെ ഞാൻ അത് ആദ്യം നിന്നോട് തന്നെയായിരിക്കും പറയുന്നത്. അത് പോരേ.”

“മ്മ്മ്… മതി”

എന്നിട്ട് ലിയയോട് ഒരു വാൾമാർട്ടിന് മുന്നിൽ കാറ് നിർത്താൻ പറഞ്ഞു. അതനുസരിച്ചു അവൾ കാറ്‌ നിർത്തി. അവിടുന്ന് രണ്ട് ജാബ്‌സൺസ് ചിക്കി പീനട്ട് ഗുഡ് വാങ്ങി. നമ്മുടെ ശ്രീക്കുട്ടിയുടെ ഭാഷയിൽ പറഞ്ഞാൽ കപ്പലണ്ടി മിട്ടായി. ഒന്ന് ലിയയ്ക്ക് കൊടുത്തു. മറ്റേതു ശ്രീക്കുട്ടിക്ക് വേണ്ടി കയ്യിൽ കരുതി.

ലിയ അത് കയ്യിൽ കിട്ടിയ ഉടൻ തുറന്നു കഴിപ്പ് തുടങ്ങി. പുള്ളിക്കാരി ആദ്യമായി ആണെന്നു തോന്നുന്നു ഇതു കാണുന്നതും കഴിക്കുന്നതും. അതിന്റെയെല്ലാം ഒരു കൗതുകം അവളുടെ മുഖത്ത് പ്രകടമാണ്.

അവളുടെ ആസ്വദിച്ചുള്ള കഴിപ്പിൽ അവൾക്കത് ഇഷ്ടമായെന്നു എനിക്ക് മനസ്സിലായി.

അല്ലെങ്കിലും ഈ പെൺകുട്ടികൾക്ക് വിലകൂടിയ ഗിഫ്റ്റിനെക്കാളും ഇഷ്ടം ഇതുപോലുള്ള ചെറിയ എന്തെങ്കിലും സ്നേഹസമ്മാനങ്ങളായിരിക്കും.

അവൾ അതിലൊരു പീസ് മിട്ടായി എന്നിക്കെടുത്ത് വായിൽ വച്ചുതരികയും ചെയ്തു.

കുറച്ചുകൂടി കഴിച്ചശേഷം അവൾ കാറ്‌ എടുത്ത് നേരെ എന്റെ വീട്ടിലേക്ക് വിട്ടു.

വീട്ടിലെത്തിയപ്പോൾ സമയം 7:30 ആയി… ലൈറ്റുകൾ കത്തികിടക്കുന്ന കണ്ടപ്പോൾ ശ്രീക്കുട്ടി വീട്ടിനകത്തുണ്ടെന്ന് മനസ്സിലായി…

ലിയ യാത്ര പറഞ്ഞു തിരിച്ചുപോയി…

വീടിന്റെ അകത്തുകയറി “ശ്രീക്കുട്ടിയേ……..” എന്ന് നീട്ടിവിളിച്ചപ്പോൾ അടുക്കളയിൽ നിന്നും നമ്മുടെ കുഞ്ഞുമണി പറന്നെത്തി…

“എന്താ ഏട്ടാ….” എന്ന് ഈണത്തിൽ വിളികേട്ടുകൊണ്ടാണ് അവൾ വന്നത്. അവളുടെ ഏട്ടാ എന്നുള്ള വിളി കേൾക്കുമ്പോഴേ ഞാനങ്ങു അലിഞ്ഞുപോകും. അത്രക്ക് സുഖമാണ് അത് കേൾക്കാൻ.

“നിനക്ക് നിന്റെ കപ്പലണ്ടി മിട്ടായി തരാൻ വിളിച്ചതാടാ”

പെട്ടന്ന് ആ മുഖത്ത് സന്തോഷവും സങ്കടവും കൂടികലർന്ന ഒരു മിസ്രിതഭാവം തെളിഞ്ഞു. കൂടാതെ…, ഞൊടിയിടകൊണ്ട് അവൾ വന്നു എന്നെ കെട്ടിപിടിച്ചു.

“പണ്ട് എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എന്നും ജോലി കഴിഞ്ഞു വരുമ്പോൾ കപ്പലണ്ടി മിട്ടായി വാങ്ങി വരുമായിരുന്നു . അച്ഛൻ മരിച്ചിട്ട് പിന്നെ ഇപ്പോഴാ കപ്പലണ്ടി മിട്ടായി കഴിക്കാൻ പോകുന്നേ….. ഒരു വർഷത്തിന് ശേഷം…”

ശ്രീക്കുട്ടിയുടെ മുഖത്തെ സന്തോഷം അപ്പോൾ ഒന്ന് കാണേണ്ടത് തന്നെയാണ്. നമ്മൾ ഇഷ്ടപ്പെടുന്നവരുടെ മുഖത്തെ സന്തോഷം കാണുന്നത് ഒരു പ്രേത്യേക ഫീൽ തന്നെയാണ്. ഈ ലോകം മുഴുവൻ നമ്മുടെ കാൽകീഴിൽ വന്നാലും ഈയൊരു ഫീൽ കിട്ടില്ല.

എന്റെ നെഞ്ചിൽ നനവ് പടർന്നപ്പോഴാണ് പെണ്ണ് കരയുകയാണെന്ന് മനസ്സിലായത്. എന്റെ മാറിൽ നിന്നും അവളെ വിടുവിച്ചപ്പോൾ കണ്ടത് ശ്രീക്കുട്ടിയുടെ കണ്ണുനീർ കൊണ്ട് നിറഞ്ഞ മിഴികളാണ്.

“ദേ ശ്രീക്കുട്ടി നിന്നോട് ഞാൻ പറഞ്ഞതല്ലേ കരയരുതെന്ന്. ഇനിയും കരഞ്ഞാൽ എന്റെ കയ്യീന്ന് നല്ല അടി വാങ്ങും നീ..”

അപ്പോൾ ചെറിയൊരു ചിരി ആ ചെഞ്ചുണ്ടിൽ വിരിഞ്ഞു. അതുകൂടി കണ്ടപ്പോൾ എന്റെ കണ്ട്രോൾ മുഴുവൻ പോയി…

എന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിലേക്ക് ചേർത്ത് മെല്ലെ ആ ചാമ്പയ്ക്ക ചുണ്ടുകൾ ഞാൻ നുണഞ്ഞുനോക്കി… അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞുപോയി. നല്ല സ്ട്രോബെറിയുടെ രുചി. ഞാൻ അവളുടെ കീഴ്ചുണ്ട് വിഴുങ്ങിയിറക്കി.

അധരങ്ങൾ തമ്മിൽ വിട്ടുമാറി കിതയ്ക്കുമ്പോൾ പെണ്ണിന്റെ മുഖം നാണംകൊണ്ടു ചുമന്ന് തുടുത്തിരുന്നു. ആ മുഖത്ത് അപ്പോൾ നാണവും സ്നേഹവും അല്ലാതെ വേറൊരു വികാരവും ഇല്ലായിരുന്നു.

അങ്ങനെ അതും സംഭവിച്ചു. എന്റെയും അവളുടെയും ആദ്യചുംബനം. ഞങ്ങളുടെ ആദ്യചുംബനം. ഞങ്ങൾക്കെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ മാത്രം അത്രേയും മനോഹരമായിരുന്നു ആ നിമിഷം.

നാണംകൊണ്ട് അവിടെ നിൽക്കാൻ വയ്യാതെ പെണ്ണ് അടുക്കളയിലേക്ക് ഓടി. അവളുടെ പുറകേപ്പോയി കൂടുതൽ നാണിപ്പിക്കണ്ട എന്നു കരുതി ഞാൻ കുളിക്കാൻ പോയി.

കുളികഴിഞ്ഞു ഒരു ടീഷർട്ടും ട്രാക്‌സ്യൂട്ടും എടുത്തിട്ട് ഞാൻ താഴേക്ക് ഇറങ്ങി. ഡൈനിങ്ങ് ടേബിളിൽ ഫുഡ്‌ റെഡിയായിരിക്കുന്നു. നല്ല ആവിപറക്കുന്ന പുട്ടും കടലയും പപ്പടവും. അത് മൂന്നും കൂട്ടിയൊരു പിടിപിടിച്ചാൽ…… ആഹാ അന്തസ്സ്.

Leave a Reply

Your email address will not be published. Required fields are marked *