ആദ്യരാത്രി 2അടിപൊളി  

കല്യാണ സമയം അടുക്കും തോറും ടെൻഷൻ കൂടി വന്നു….. ശരീരമാകെ വിയർത്തു ഒലിച്ചു തുടങ്ങി…..
കൊട്ടും കൊരവയും ആളുകളും എല്ലാം കൂടി ചുറ്റിലും ആകെ ബഹളമാണ്……
മുഹൂർത്തം ആയതോടെ കെട്ടാൻ പറഞ്ഞു താലി എടുത്തെന്റെ കൈയിൽ തന്നു…… അതോടെ കൈ വിറയ്ക്കാൻ തുടങ്ങി…….
അതു കണ്ടിട്ട് എന്താടാ രാവിലെ അടിക്കാഞ്ഞിട്ടാണോ കൈ വിറയൽ എന്നു ഏതോ ഒരുത്തന്റെ ഡയലോഗ് വന്നു ചുറ്റിലും നിന്നവർക്കൊക്കെ ചിരി പൊട്ടി……….
ഒടുവിൽ എങ്ങനെ ഒക്കെയോ ഒപ്പിച്ചു
അഗ്നിസാക്ഷിയായി അവളുടെ കഴുത്തിൽ ഞാൻ താലി ചാർത്തി……

അങ്ങനെ ആറ്റുനോറ്റുകാത്തിരുന്ന വിവാഹം കഴിഞ്ഞു. റിസപ്ഷന്‍ രാത്രിയായതുകാരണം കൃത്രിമചിരിയുമായി നിന്ന് മനുഷ്യന്റെ ഊപ്പാട് ഇളകി.

അങ്ങനെ കുളിയും പല്ലുതേപ്പും ഒക്കെ കഴിച്ചു…

ഈ രാത്രി കുളിയും പല്ല്തേപ്പും ഒക്കെ കല്യാണം പ്രമാണിച്ച് തുടങ്ങിയതാണെന്ന് കേട്ടോ.

സി. എ ഒക്കെ കഴിഞ്ഞ് ചെന്നൈയിൽ ജോലി ചെയ്യുന്ന പെണ്ണായത് കൊണ്ട് എങ്ങനെ എവിടെ എപ്പോ തുടങ്ങണം എന്ന് യാതൊരു ഐഡിയയുമില്ല. നമ്മളാണെങ്കിൽ വെറും
പത്താം ക്ലാസ്സും, ഗുസ്തിയും ആണ്.
വായിലെ നാവിന്റെ ഗുണം കൊണ്ട് തട്ടിമുട്ടി ഇത് വരെയെത്തി. ഗൾഫിൽ നല്ല സെറ്റപ്പാണെന്നാണ് എല്ലാവരുടെയും വിചാരം. അവിടെ ചൈനീസ് റെസ്റ്റോറന്റിൽ സപ്ലെയറാണെന്ന് ആരും അറിഞ്ഞിട്ടില്ല…!
ചോദിക്കുന്നവരോട് അൽമറായ് കംമ്പനിയുടെ സെയിൽ‌സ് മാനേജരാണെന്നാണ് വെച്ച് കാച്ചാറ്… കരാമയിലെ താമസിക്കുന്ന മുറി ഒരുത്തനും കാണാത്തത് കൊണ്ട് രക്ഷപ്പെട്ടു.
അങ്ങനെ എന്റെ ആദ്യരാത്രിഎന്ന സ്വപ്നം പൂവണിയാന്‍ പോകുകയാണ് .
ആതിര,(ആദി) ഒറ്റവാക്കില്‍ പറഞ്ഞാല്‍ എന്റെ ‘സ്വപ്ന സുന്ദരി.
ആകാര വടിവൊത്ത ശരീരം, പൊക്കം ഏതാണ്ട് എന്റെ ഒപ്പത്തിനൊപ്പം വരും , ഐശ്വര്യം തുളുമ്പി നില്ക്കുന്ന മുഖം…തിളങ്ങുന്ന കണ്ണുകള്‍ ,ചായം പുരട്ടാത്ത ചുണ്ടുകളും കവിളിണകളും എപ്പോഴും ചുവന്നു തുടുത്തിരിക്കും.
അവള്‍ സംസാരിച്ചു തുടങ്ങിയാല്‍ ആര്‍ക്കും ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല…
ചുരുക്കി പറഞ്ഞാല്‍ ഒരു “അപ്സരകന്യക”

കാലംതെറ്റിവന്ന കാലവര്‍ഷം തകര്‍ത്തു പെയ്യുന്നു. ജൂണില്‍ തുടങ്ങേണ്ട മഴ മെയ് പകുതി കഴിഞ്ഞപ്പോഴേ പെയ്യാന്‍ തുടങ്ങുന്നു.
ലോകം അവസാനിക്കാറായോ, ദൈവമേ,?.
ഏയ്‌ ഇല്ല, എല്ലാം നല്ലാതിനാവും……..
………..ആദ്യരാത്രിയിൽ മഴ,
ശുഭ ലക്ഷണമാണെന്ന് തോന്നുന്നു…

വാതിലിനു പുറത്ത് ഓരോ കാലടി കേൾക്കുമ്പോഴും അവളെയിരിക്കുമെന്ന് കരുതി ഉള്ളതിൽ വെച്ച് ഏറ്റവും നല്ല ചിരിയും ഫിറ്റ് ചെയ്ത് ഒരു വേഴാമ്പലിനെപ്പോലെ അക്ഷമനായി ഞാൻ നിന്നു….!

എവിടെ, വരുന്ന ലക്ഷണമൊന്നും കാണുന്നില്ല…

ചേട്ടന്റെ കുട്ടികളാണ് പുറത്ത് കളിച്ചു കൊണ്ടിരിക്കുന്നത്……!
പിള്ളേരണത്രെ പിള്ളേര്. ഇവർക്കൊക്കെ മനുഷ്യനെ മെനക്കെടുത്താണ്ട് പോയിക്കിടന്നുറങ്ങിക്കൂടേ?
ഈ പെണ്ണ് ഇതെവിടെ പോയിരിക്കുകയാ.. സമയം കളയാണ്ട് ഒന്ന് വേഗം ഇങ്ങോട്ട് വന്നൂടേ?.

പെട്ടെന്ന് വാതിൽക്കൽ പാദസരത്തിന്റെ കിലുക്കവും, സാരിയുടെ ഉലച്ചിലും, ആഭരണങ്ങളുടെ കിലുകിലാരവവും ഒക്കെ ചേർന്ന കോരിത്തരിക്കുന്ന സൗണ്ട്..!
ഹോ… ചെവി മുളച്ചതിൽ പിന്നെ ഇങ്ങനത്തെ ഒന്ന് കേട്ടിട്ടില്ല. ദേഹത്തുള്ള സകല രോമങ്ങളും കൂപത്തിൽ നിന്ന് കാഴ്ച കാണാൻ എണീറ്റു നിന്നു. സാരിയും മുല്ലപ്പൂക്കളുമണിഞ്ഞ് ഒരു പൊന്നാപുരം കോട്ട അകത്തേക്ക് കയറി വന്നു…!

മണിയറയുടെ വാതിൽ പതിയെ തുറന്നുകൊണ്ട് നമ്ര മുഖിയായി കയ്യിൽ ഒരു ഗ്ലാസ്‌ പാലുമായി എന്റെ നവവധു മണിയറയിൽ പ്രവേശിച്ചു..
നീയേത് അടുപ്പില്‍ പോയി കിടക്കായിരുന്നെടീ എന്ന് ചോദിക്കാന്‍ വന്നെങ്കിലും കടിച്ചമര്‍ത്തി, ‘എന്തേ വൈകിയേ?’ എന്ന് മയത്തില്‍ ചോദിച്ചു.

എല്ലാരേം പരിചയപ്പേടുകയായിരുന്നു..

അടിമുടി അവളെയൊന്ന് നോക്കിയപ്പോള്‍ എന്‍റെ ഹൃദയമിടിപ്പ് കൂടി.ആ മിനുമിനുത്ത കൈകളിലൊന്നു വിരലോടിക്കാന്‍ ഞാനാഗ്രഹിച്ചു.ആ പവിഴാധരങ്ങളില്‍ ആദ്യ ചുംബനമേകാന്‍ എന്‍ മനം തുടിച്ചു….!
ഞാന്‍ കെട്ടിയ താലി ആ മാറില്‍ കിടന്നു നിലാവേറ്റ് തിളങ്ങുന്നത് ഞാന്‍ കണ്ടു.

Leave a Reply

Your email address will not be published. Required fields are marked *