“എന്താ ശ്രീയേട്ടാ ഇങ്ങനെ നോക്കുന്നേ?”
എന്റെ ദേവി, ഈ സൗന്ദര്യം ഞാൻ ഒന്ന് കൊതി തീരെ കാണുവായിരുന്നു.
ഇനി എങ്ങനെ തുടങ്ങും എന്നാലോചിച്ച് ഞാൻ അങ്ങനെയിരുന്നു. മനപാഠമാക്കിയ ഡയലോഗ് ഒന്നും ഓർമ്മ വരുന്നില്ല. കഷ്ടപ്പെട്ടു പഠിച്ചതെല്ലാം വെറുതെയായി പോയല്ലോ ഈശ്വരാ.
ഇനിയെല്ലാം വരുന്നിടത്ത് വെച്ച് കാണാം…
അവൾ തല കുനിച്ച് പതിയെ, എന്റെ നേരെ പാൽ ഗ്ലാസ്സ് നീട്ടി….
ആ പാല് വാങ്ങിച്ച് അവളുടെ കണ്ണിലേക്കൊരു കള്ളനോട്ടം നോക്കി ഞാന്‍ ഒരു സിപ്പ് എടുത്തിട്ട് പാതി അവൾക്ക് കൊടുത്തു,
“ ആദി…ഇവിടെ ഈ രാത്രിയില്‍ തുടങ്ങുകയാണ് നമ്മുടെ ജീവിതം. സുഖത്തിലും ദുഖത്തിലും കൂടെ നില്‍ക്കാന്‍, ആശ്വസിപ്പിക്കാന്‍ ഒരു തുണയെയാണ് ഞാന്‍ ആഗ്രഹിച്ചത്…”
“പുതിയ ലോകം, പുതിയ ആള്‍ക്കാര്‍, പുതിയ സാഹചര്യം. അഡ്ജസ്റ്റ് ചെയ്യാന്‍ നിനക്ക് കുറച്ച് സമയമെടുക്കും, എനിക്ക് മനസ്സിലാവുമത്. ആവുന്നിടത്തോളം വേഗം ഇവിടുത്തെ സാഹചര്യങ്ങളെ തന്‍റെതാക്കുക, കാരണം ഇതാണിനി നിന്റെയും എന്‍റെയും ലോകം.”
(മനസിലേക്ക് കടന്നുവന്ന ചില ഡയലോഗുകൾ
ഞാൻ ചുമ്മാ വാരി വിതറി…)
“ഞാന്‍ മാത്രമിങ്ങനെ സംസാരിച്ചുകൊണ്ടിരുന്നാലോ നീ എന്തെങ്കിലും പറയൂ”
സ്വര്‍ഗത്തിലെ കട്ടുറുമ്പായി ഫോണ്‍ ശബ്ദിച്ചു. എനിക്കങ്ങ് ചൊറിഞ്ഞ് കയറി വരുന്നുണ്ടായിരുന്നെങ്കിലും അവളുടെ മുന്നില്‍നിന്നും ആദ്യമായി വന്ന ഫോണ്‍ അല്ലേ എന്നുകരുതി അറ്റെന്റ് ചെയ്തു.
ടാ..എന്തായി , തുടങ്ങിയാ…
എന്റെ ഉപദേശം വല്ലതും?’
….വെച്ചിട്ട് പോടാ മൈരേ…..
എന്നാപിന്നെ, നടക്കട്ടെ… ഞാൻ കുറച്ച് കഴിഞ്ഞു വിളിക്കാം തന്റേതുമാത്രമായ ഒരു ചിരിയിലൂടെ അവന്‍ പറഞ്ഞു.
നീ ഇനി വിളിച്ചു ബുദ്ധിമുട്ടണമെന്നില്ല, ഞാൻ ഫോൺ
സ്വിച്ച് ഓഫ് ചെയ്തേക്കാം…
‘ആരാ വിളിച്ചത്?’
‘എന്റെ ഒരു കൂട്ടുകാരനാ. അവനിടക്ക് ഈ ക്രിമികടീടെ സൂക്കേടുണ്ടെ.’
എന്തായാലും ഇനി ഒരു നായിന്റെ മോനും വിളിക്കണ്ടാ…
ഫോൺ സ്വിച്ച് ഓഫ് ചെയ്തേക്കാം…
“ശ്രീയേട്ടാ….
എനിക്ക് ഒരു ആഗ്രഹം ഉണ്ട്… “
“ബെസ്റ്റ്….. അത് എല്ലാർക്കും ഉള്ളതല്ലേ….. ”
നമ്മളിപ്പോൾ ഒന്നാണ്….
നിന്റെ ആഗ്രഹങ്ങൾ എന്റെയും കൂടിയാണ്..
നമുക്കതെല്ലാം ഒരുമിച്ച് നിറവേറ്റാം പെണ്ണേ……. ”
നീ പറ എന്താ നിന്റെ ആഗ്രഹം?
അങ്ങന്നെ വല്യ വല്യ ആഗ്രഹങ്ങളാെന്നുമല്ലാട്ടോ…..
എന്തായാലും നീ പറയ്…!
നമ്മൾ ഒരുമിച്ച് ബുള്ളെറ്റിലൊരു യാത്ര..
ഇതാണോ ഇത്ര വലിയ ആനകാര്യം. നീ തന്നെ പറ എവിടെ പോണം?
കുളു- മണാലി…
ങെ എന്തോന്ന്?.
കുളു- മണാലി… കേട്ടിട്ടില്ലേ അങ്ങനൊരു സ്ഥലം?
ഇല്ല, അത് എവിടാ?
ഡൽഹിയിലാ, എന്റെ ഒരു കൂട്ടുകാരി ഒരിക്കെ പോയിട്ടുണ്ട് അവിടെ,. അവളുടെ ഹണിമൂൺ അവിടാരുന്നു. നല്ല സ്ഥലാത്രേ. സൂപ്പർ ക്ലയ്മറ്റും, അന്ന് തൊട്ട് എന്റെ മനസിലുള്ള ആഗ്രഹമാണ് എന്നെങ്കിലും ഒരിക്കെ അവിടെ പോകണമെന്ന്…!
എന്താ അവിടെ അതിനും മാത്രം കാണാൻ ഉള്ളത്?
ഹിമാലയത്തിന്റെ മടിത്തട്ടിലെ വശ്യമനോഹരമായ പ്രദേശമാണ് കുളു- മണാലി. സഞ്ചാരികളുടെ മനസിനെ പിടിച്ചുലയ്ക്കുന്ന മാസ്മര ഭൂമിക.
പുഴയും മഞ്ഞും ചുടുനീരുറവകളും മലയും, ഒഴുകി നീങ്ങുന്ന ഹിമാനികളും, മഞ്ഞില്‍ കുളിച്ച പര്‍വതക്കാഴ്ചകളും .അങ്ങനെ ഒത്തിരി ഉണ്ട്. “”ഭൂമിയിൽ ഒരു സ്വർഗമുണ്ടെങ്കിൽ അതാണെന്ന് തോന്നിപോവുമത്രേ…””
നമുക്ക് അത്ര ദൂരെയൊക്കെ പോണോ? വല്ല മൂന്നാറോ, ഇടുക്കിയോ പോയാൽ പോരെ? അവിടേയും ഇതുപോലൊക്കെ തന്നാ…
പിന്നെ,. അവിടെയൊക്കെ ഞാൻ പോയിട്ടുള്ളതാ. ഒരു രസൂല്യ………
എന്നെ കുളു- മണാലിയിൽ കൊണ്ടുവോ?
(പറ്റില്ലാന്ന് പറഞ്ഞാൽ ഇന്നത്തെ രാത്രി ചിലപ്പോ കൈയീന്ന് പോവും. ഇന്നത്തെ ഈ ഒരു രാത്രിയാണ് ഇനി വരാന്‍ പോകുന്ന രാത്രികളുടെ മനോഹാരിതയുടെ വിധി നിര്‍ണയിക്കുന്നത്…ഇന്നത്തെ രാത്രി കുളമായാല്‍ ഇനിയുള്ള ദിനങ്ങള്‍ കിണറാകും,അതും കടന്നു ചിലപ്പോള്‍ കടലാകും….
തൽക്കാലം പോവാന്ന് പറയാം. ദൈവമേ, കാത്തോളണേ…!)
നിന്റെ ആഗ്രഹങ്ങൾക്ക് ഞാൻ എതിര് നിൽക്കുമെന്ന് തോന്നുന്നുണ്ടോ? കുളു- മണാലിയിലല്ല, ഈ ലോകത്തിന്റെ അറ്റം വരെ നിന്നെ ഞാൻ കൊണ്ടോവും, എന്താ പോരെ?
