“അത്..” ആനി ഒന്ന് മടിച്ചു..
“എന്താടീ പെണ്ണേ കാര്യം.. വിളിച്ചോണ്ട് വന്നിട്ട്.. ഒന്നും പറയാൻ വയ്യേ?.. ചിത്ര ഒന്ന് കണ്ണുരുട്ടി.
“എടാ അത്.. എന്റെ ടീമിലെ ആ മൂന്ന് മണ്ടന്മാരെ പറ്റിയാ..”
“ഹ ഹ.. അവന്മാർക്കെന്ത് പറ്റി? വീണ്ടും വല്ല കുരുത്തക്കേടും ഒപ്പിച്ചോ?” ചിത്ര ചിരിച്ചുകൊണ്ട് ചോദിച്ചു.
“ടാ തമാശയല്ല, സീരിയസ് ആയിട്ട് പറയുവാ. എന്റെ ഇപ്പഴത്തെ അവസ്ഥ എന്താന്നു വെച്ചാൽ, ഞാൻ 3 കുട്ടികളെ ദത്തെടുത്തത് പോലെയാണ്. അവന്മാർ നേരാംവണ്ണം ജോലി ഒന്നും കംപ്ലീറ്റ് ചെയ്യാറില്ല. തരം കിട്ടുമ്പോൾ വെറുതെ എന്നോട് വന്ന് ശൃംഗരിക്കാൻ വേണ്ടി വരും.. പക്ഷെ ഞാനവന്മാരെ അപ്പൊത്തന്നെ അവിടുന്ന് ഓടിക്കും.. ഞാനാണ് അവന്മാരുടെ ടീം ലീഡർ. പക്ഷേ ഇതിപ്പോ അവന്മാർക്കു വേണ്ടി ഞാൻ തന്നെ എല്ലാ ജോലികളും തീർക്കേണ്ട അവസ്ഥയാ. എങ്ങനെ അവന്മാരെ നേരെയാക്കണമെന്ന് എനിക്കറിഞ്ഞൂട. അഥവാ ഞാനവരെ ശകാരിച്ചാലും അതും പറഞ്ഞെന്നെ അവന്മാർ കളിയാക്കും, ദേഷ്യപ്പെടുമ്പോൾ ഞാൻ സുന്ദരി ആണെന്നും പറഞ്ഞ്..”
അവളുടെ കവിളുകൾ അത് പറയുമ്പോൾ ഒന്ന് ചുവന്നിരുന്നു.. ചിത്ര മറുപടി പറയാതെ അവൾ പറയുന്നത് കേട്ട് നിന്നു. ഒന്ന് ഉമിനീറിക്കിയ ശേഷം ആനി തുടർന്നു..
“മാനേജർ രാജേഷ് ഇപ്പൊത്തന്നെ എന്റെ ടീമിനെ നോട്ടമിട്ടു വെച്ചിട്ടുണ്ട്. ഡെഡ്ലൈൻ സമയം കഴിഞ്ഞാലും വർക്ക് തീർക്കാൻ ഞങ്ങൾക്ക് കഴിയുന്നില്ലേ എന്നും പറഞ്ഞ് അയാളും ശകാരിച്ചു ഇന്നലെ. ഇനിയും ഇങ്ങനെ ആണേൽ അതെന്റെ ജോലിയെവരെ ബാധിക്കുമെന്ന് മുന്നറിയിപ്പും തന്നു.. ഇങ്ങനെ പോയാൽ മിക്കവാറും ഉടനെ ഈ ജോലിയും പോവും.. ഞാനെന്താടാ ചെയ്യേണ്ടത്..”
ആനിയെ ഞെട്ടിച്ചുകൊണ്ട് ചിത്രയ്ക്കതു കേട്ട് ചിരിയാണ് വന്നത്..
“എന്റെ ആനി.. നീ ഇത്രയ്ക്ക് പാവമാണല്ലോ.. ഞാൻ നിനക്ക് അതിനുള്ള പോംവഴി അന്നേ തന്നതല്ലേ..” ചിത്ര ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്തോന്ന്? ഞാൻ ആ ചെറുക്കന്മാരുമായും പിന്നെ ആ കോന്തൻ മാനേജറുമായുമെല്ലാം എപ്പോഴും ശൃംഗരിച്ചോണ്ടിരിക്കണമെന്നാണോ നീ പറയുന്നെ?..” ദേഷ്യഭാവത്തോടെ ആനി പറഞ്ഞു.
“എടാ, ആ മാനേജർനെ വിട്.. പിന്നെ ആ മൂന്നെണ്ണം. അവന്മാർ എന്തായാലും കുട്ടികളല്ല. പിന്നെ കെട്ടിടത്തോളം അവർക്ക് നിന്നെ ഇഷ്ടവുമാണ്. അതുകൊണ്ടു തന്നെ എന്നും നിനക്ക് സപ്പോർട്ട് ആയിരിക്കും. നിന്റെ ഭാഗത്ത് നിന്ന് ഒരു അൽപ്പം പ്രോത്സാഹനം കിട്ടിയാൽ, അവന്മാർ തീർച്ചയായും എല്ലാ ജോലികളും ചെയ്യും. നീയൽപ്പമൊന്ന് അയഞ്ഞുകൊടുക്കണമെന്ന് മാത്രം..” ചിത്ര കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.
ആനിയ്ക്കിപ്പോ 30 വയസ്സായിരുന്നു. ആ ചെറുപ്പക്കാർക്ക് 22 വയസ്സും. എങ്കിലും അവളെ സംബന്ധിച്ചിടത്തോളം അവർ ഇപ്പോഴും കുട്ടികളായിരുന്നു. അതുകൊണ്ട് അവന്മാർ അവളുമായി അടുത്തിടപെടുമ്പോൾ എന്തെങ്കിലും വിരോധം തോന്നിയാലും അവൾക്കവരോട് അറിഞ്ഞുകൊണ്ട് ദേഷ്യപ്പെടാൻ കഴിഞ്ഞില്ല.. ചിത്രയോട് അത് പറഞ്ഞാലും അവൾക്ക് മനസിലാകില്ലെന്ന് ആനിയ്ക്ക് തോന്നി..
അന്നേരമാണ് പെട്ടെന്ന് ആനിയുടെ ഫോൺ ബെല്ലടിച്ചത്. അതെടുത്തപ്പോൾ, “ഹലോ, ശനിയാഴ്ച്ച ആയിട്ട് എന്താ ആനിചേച്ചീ പ്രോഗ്രാം?”
ഒരു പുരുഷശബ്ദമായിരുന്നു അത്. പേര് നോക്കിയപ്പോൾ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ആയ “ഓഫീസ് പാർട്ടി” എന്ന് കണ്ടു. അവരുടെ ടീമിലെ 4 പേർക്കും വേണ്ടി ടോണിയാണ് അത് ക്രിയേറ്റ് ചെയ്തത്.
ആനി: “ഹലോ, ഞാനെന്റെ ഫ്രണ്ട്സുമായി ഒരു പാർട്ടിയിലാ ഇപ്പൊ. ഇതാരാ സംസാരിക്കുന്നെ?”
ടോണി: നിങ്ങളുടെ ടീമിലെ വഷളൻ..
ആനി: ആഹാ.. ടോണി അല്ലേ? എന്താ ഈ നേരത്ത്?”
ടോണി: “ആനിച്ചേച്ചിയെ കുറിച്ച് ആലോചിക്കുവായിരുന്നു. അങ്ങനെ വിളിച്ചതാ.. 😊”
ആനി: “ഓഹ്.. വളരെ നല്ല തമാശ.. നിങ്ങളൊക്കെ ഇപ്പൊ ഗേൾഫ്രണ്ട്സുമായിട്ട് ചാറ്റും മറ്റുമാണെന്ന് എനിക്കറിഞ്ഞൂടെ..”
ഉടനെ..
രമേഷ്: “അതിനാര് പറഞ്ഞു ഞങ്ങൾക്ക് ഗേൾഫ്രണ്ട്സ് ഉണ്ടെന്ന്? ഒരുത്തിയും ഞങ്ങളെ തിരിഞ്ഞുപോലും നോക്കീട്ടില്ല ഇന്നുവരെ..☹️ ഞങ്ങൾക്ക് ആകപ്പാടെ ഉള്ളത് ആനിച്ചേച്ചി മാത്രമാ..😌”
