” നീ ഇന്ന് ടൂഷന് പോകുന്നില്ലേ ? ”
വനജ ചോദിച്ചു.
“ഇല്ല ”
അവൻ ഗൗരവത്തോടെ പറഞ്ഞു.
” എന്തെ പോകാത്തെ ?”
” എനി ഞാൻ ട്യൂഷന് പോകുനില്ല. ”
അവന്റെ മറുപടി കേട്ട് വനജക്ക് ദേഷ്യം വന്നു.
” ട്യൂഷന് പോയില്ലേൽ തിന്റെ നടുപ്പുറം അടിച്ച് പഴുപ്പിക്കു ഞാൻ. ”
വനജ ഉറക്കെ പറഞ്ഞു.
” അമ്മ എന്നെയെനി തല്ലികൊല്ലുമെന്ന് പറഞ്ഞാൽ പോലും ഞാൻ ട്യൂഷന് പോവില്ല. ”
അവൻ തറപ്പിച്ച് പറഞ്ഞു.
അത് കേട്ട് ദേഷ്യം വന്ന വനജ അവനെ പൊതിരെ തല്ലി. അവന്റെ പുറം പൊളിയുന്നത് വരെ തല്ലി. എത്രയൊക്കെ തല്ല് കൊണ്ടിട്ടും അവൻ തന്റെ തീരുമാനം പിൻവലിച്ചില്ല. വനജ ഈ വിവരം ഗൾഫിലുള്ള തന്റെ ഭർത്താവിനെ അറിയിച്ചു. അച്ഛൻ എത്ര പറഞ്ഞ് നോക്കിയിട്ടും അവൻ കേൾക്കാൻ കൂട്ടാക്കിയില്ല. അവൻ പഠിത്തം തന്നെ ഉപേക്ഷിച്ചതായി പ്രക്യാപിച്ചു. അവന്റെ ഈ തീരുമാനം അച്ഛനെയും, അമ്മയേയും വല്ലാതെ വിഷമിപ്പിച്ചു.
വിധുവിന്റെ സ്വാഭാവത്തിന് വന്ന മാറ്റം മനസ്സിലാക്കുവാൻ വനജ ആനി ടീച്ചറെ കണ്ടു.
” കുറച്ച് ദിവസമായല്ലോ വിധുവിനെ ട്യൂഷന് കണ്ടിട്ട്, അവന് എന്ത് പറ്റി ?”
ആനി ചോദിച്ചു.
” അത് ചോദിക്കാനാ ഞാൻ ഇപ്പോ ആനിയെ കാണാൻ വന്നത്. ”
വനജ പറഞ്ഞു.
ആനി കാര്യം മനസ്സിലാകാതെ വനജയെ നോക്കി.
” അവനെനി പഠിത്തം നിർത്തി, ട്യൂഷന് പോകുന്നില്ല എന്നൊക്കെയാ പറയുന്നത്. ഇവിടെ വച്ച് വേണ്ടാത്തത് എന്തെങ്കിലും നടന്നോ? “
” ഏയ് ഇവിടെ വച്ച് ഒന്നുമുണ്ടായിട്ടില്ല. ഞാൻ അവനെ ഒന്ന് തല്ലിയത് പോലുമില്ല. ”
ആനി അവരോട് കള്ളം പറഞ്ഞു.
” പിന്നെ അവന് എന്താ പറ്റിയത് ? എനിക്കാണെങ്കിൽ ഒരു സ്വസ്ഥതയും ഇല്ല.”
വനജ വിഷമത്തോടെ പറഞ്ഞു.
” ചേച്ചി വിഷമിക്കേണ്ട. ഞാൻ അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കാം.”
ആനി അവരെ തൽക്കാലത്തേക്ക് സമാധാനിപ്പിച്ച് പറഞ്ഞയച്ചു.
താൻ അവനെ തല്ലിയതാണ് ഇതിനൊക്കെ കാരണമെന്ന് ആനിക്ക് മനസ്സിലായി. ഇതിന് പരിഹാരം കണ്ടേ മതിയാകു. എത്രയും പെട്ടന്ന് അവന്റെ മനസ്സ് മാറ്റി പഴയ പോലാക്കണം.
” ദേഷ്യം വന്ന് നീ അവനെ തല്ലുകയൊന്നും ചെയ്തില്ലല്ലോ ? ”
അമ്മ ആനിയോട് ചോദിച്ചു.
” ഇല്ല അമ്മേ ”
അമ്മയോടും അതേ കള്ളം അവൾ ആവർത്തിച്ചു.
” പിന്നെ എന്താ ആ കുട്ടിക്ക് പറ്റിയേ ? ആണായിട്ടും, പെണ്ണായിട്ടും അവൻ മാത്രേ അവർക്കുള്ളു, അതാണെങ്കിൽ ഇങ്ങനെയും. ”
അമ്മ ഓരോന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.
അമ്മ പറഞ്ഞത് കൂടി കേട്ടപ്പോൾ അവൾക്ക് വല്ലാതായി. എല്ലാം താൻ കാരണമാണെന്ന തോന്നൽ അവളെ വേട്ടയാടി. രാത്രി ആനിക്ക് മരിയാതയ്ക്ക് ഭക്ഷണം കഴിക്കാനും, ഉറങ്ങാനും പറ്റിയില്ല. മനസ്സിൽ മുഴുവൻ നിറ കണ്ണുകളോടെ നിൽക്കുന്ന വിധുവിന്റെ മുഖമാണ്. ആ രൂപം അവളുടെ മനസമാധാനം കെടുത്തി. എത്രയും പെട്ടന്ന് ഇതിനൊര് പരിഹാരം കണ്ടേ മതിയാകു.
ഞായറാഴ്ച്ച സ്ക്കൂൾ അവധി ദിവസം ആനി വിധുവിനെ കാണാൻ വീട്ടിലേക്ക് ചെന്നു. ഈ സമയം വനജ കോലായ തൂക്കുകയാണ്.
” വനജ ചേച്ചി വിധു അകത്തുണ്ടോ ?”
ആനി ചോദിച്ചു.
” അവൻ അകത്തുണ്ട്. മുറിയിൽ ചടഞ്ഞ് കൂടിയിരിപ്പാ.”
” ഞാൻ അവനോടൊന്ന് സംസാരിച്ച് നോക്കട്ടെ “
” സംസാരിച്ച് എങ്ങനെയെങ്കിലും അവന്റെ മനസ്സൊന്ന് മാറ്റണം ”
” ഞാൻ ശ്രമിക്കാം വനജ ചേച്ചി. ”
ആനി ആത്മവിശ്വാസമില്ലാതെ പറഞ്ഞു.
അവൾ അകത്തേക്ക് ചെന്നു. അവന്റെ മുറിയിലെ വാതില് ശെരിക്കും അടച്ചിട്ടില്ല. ആനി പതിയെ വാതിൽ തുറന്നു, കിടക്കയിൽ നിരാശനായി കിടക്കുകയാണ് വിധു. ആനി അവന്റെ അടുത്തേക്ക് ചെന്നു. ടീച്ചറെ കണ്ട് അവൻ എഴുന്നേറിരുന്നു.
” വിധു… എന്താ നിന്റെ പ്രശനം ?”
ആനി ചോദിച്ചു.
” ഒന്നുമില്ല ”
അവൻ ശബ്ദം താഴ്ത്തി പറഞ്ഞു.
” ഞാൻ കാരണമാണോ നീ ഇങ്ങനെയൊക്കെ പെരുമാറുന്നെ ? ഞാൻ കാരണമാണെങ്കിൽ I am Sorry ”
ആനി മാപ്പ് പറഞ്ഞു.
” ടീച്ചറുടെ ഭാഗത്ത് ഒരു തെറ്റുമില്ല. എല്ലാം എന്റെ തെറ്റ് മാത്രമാണ്. ”
” പിന്നെ എന്തിനാ നീ എല്ലാവരെയും വിഷമിപ്പിക്കുന്നേ ? ”
” അന്നത്തെ ആ സംഭവത്തിന് ശേഷം ഞാൻ ആകെ തകർന്നു പോയി. ഞാൻ എപ്പോഴും ടീച്ചറെ വേണ്ടാത്ത രീതിയിലാ നോക്കിക്കോണ്ടിരുന്നത്.”
