ആനി ടീച്ചർ- 3

Related Posts


ഈ കഥയുടെ ആദ്യ ഭാഗങ്ങൾ വായിച്ചതിന് ശേഷം മാത്രം തുടർന്ന് വായിക്കുക. കഥയോടുള്ള നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ കമന്റിലൂടെ രേഖപ്പെടുത്തുക.

വൈകിട്ട് സ്ക്കൂള് വിട്ട് വീട്ടിലേക്ക് വരികയാണ് ആനി ടീച്ചറും, സോഫി ടീചറും. ബസ്സില് വച്ച് നടന്ന കാര്യങ്ങളൊക്കെ ആനി സോഫിയോട് പറഞ്ഞു.

” സത്യായിട്ടും വിധു നിന്റെ വയറിൽ പിടിച്ചോ ? ”

സോഫി ആശ്ചരത്തോടെ ചോദിച്ചു.

” ഞാൻ പറഞ്ഞത് ടീച്ചർക്ക് വിശ്വാസമായില്ലേ ?”

ആനി തിരിച്ച് ചോദിച്ചു.

” എന്നാലും എനിക്കതങ്ങ് വിശ്വാസിക്കാനാകുനില്ല അവന് അത്രയ്ക്ക് ദൈര്യമുണ്ടോ ? കണ്ടാ പറയില്ല. ”

” അല്ലേലും കണ്ടാൽ നല്ലവരായി തോന്നുന്നവർമാരുടെ തനി സ്വഭാവം ഇങ്ങനെയാരിക്കും. ”

ആനി പറഞ്ഞു.

” നിന്റെ സ്വാഭാവം വച്ച് നോക്കുമ്പോ ബസ്സില് വച്ച് അവനെ തല്ലേണ്ടതാണ്. എന്ത് പറ്റി ? ”

” അവിടെ വച്ച് അവന്റെ കരണം പൊളിക്കാത്തത് അവന്റെ അമ്മയെ കുറിച്ച് ഒർത്ത് കൊണ്ട് മാത്രാ. ആ കുരുത്തം കെട്ടവൻ കാരണം വനജ ചേച്ചി
നാട്ടുകാരുടെയും, വീട്ടുകാരുടെയും മുമ്പിൽ ഒരുപാട് നാണം കെട്ടു. എനി ഞാൻ അവനെ എന്തെങ്കിലും ചെയ്താൽ അതിന്റെ ബവിഷത്തും അനുഭവിക്കേണ്ടിവരിക ആ സ്ത്രീയായിരിക്കും. ”

” എന്നിട്ട് നീ അവനെ തല്ലിയോ ? ”

” ട്യൂഷന് വീട്ടില് വന്നപ്പോ എന്റെ ദേഷ്യം തീരുന്ന വരെ ഞാൻ അവനെ തല്ലി. ”

” അത് വേണ്ടായിരുന്നു, തല്ലുന്നതിന് പകരം ഈ കാര്യം അവന്റെ അമ്മയെ അറിയിച്ചാ അവര് വേണ്ട ശിക്ഷ കൊടുത്തോളുവല്ലോ.”

സോഫി പറഞ്ഞു.

” അവൻ അത് അർഹിക്കുന്നുണ്ട്. ”

ആനി തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.

” എന്നിട്ട് അവൻ നിന്നോട് മാപ്പ് പറഞ്ഞോ ? ”

” മാപ്പും പറഞ്ഞു, എനി അങ്ങനെയൊന്നും ചെയ്യില്ലെന്ന് സത്യവും ചെയ്തു. ”

” അത് നന്നായി. ”

സോഫി പറഞ്ഞു.

അങ്ങനെ ഓരോന്ന് സംസാരിച്ച് കൊണ്ട് ഇരുവരും നടത്തം തുടർന്നു.

പതിവ് പോലെ വൈകുന്നേരം വിധു ആനി ടീച്ചറുടെ വീട്ടിൽ ട്യൂഷന് ചെന്നു. ടീച്ചറുടെ മുഖത്ത് ഗൗരവ ഭാവമാണ്. പേടിച്ചരണ്ട മുയൽ കുട്ടിയെ പോലെ അവൻ അടുത്തിരുന്നു. ക്ലാസ്സെടുക്കുവാൻ തുടങ്ങി. ആനി ചോദിക്കുമ്പോഴല്ലാതെ കമാന്നൊരക്ഷരം അവന്റെ വായീന്ന് പുറത്ത് വന്നില്ല. ആനിയുടെ മുഖത്ത് നോക്കാൻ തന്നെ അവന് ദൈര്യം വന്നില്ല.

പിന്നീടുള്ള രണ്ട്, മൂന്ന് ദിവസങ്ങളിലും ഇതേ അവസ്ഥതന്നെ തുടർന്നു.

” രണ്ട്, മൂന്ന് ദിവസ്സമായിട്ട് ഞാൻ ശ്രദ്ധിക്കുന്നു, നീ വളരെ മൂഡ് ഔട്ട് ആണല്ലോ ? ഞാൻ നിന്നെ തല്ലിയത് കൊണ്ടാണോ ? ”

ആനി ചോദിച്ചു.
അവൻ മറുപടിയൊന്നും പറഞ്ഞില്ല.

” പറയെടാ ”

അവൾ വീണ്ടും ചോദിച്ചു.

” അതുകൊണ്ടല്ല. ആ തല്ല് എനിക്ക് കിട്ടേണ്ടത് തന്നെയാ. ഒരു വിദ്യാർത്ഥിയും അധ്യാപികയോട് ചെയ്യാൻ പാടില്ലാത്ത കാര്യാ ഞാൻ ചെയ്തത്. ”

അവൻ വിഷമത്തോടെ പറഞ്ഞു.

” അതൊക്കെ കഴിഞ്ഞ കാര്യങ്ങളാണ്. നിന്റെ തെറ്റ് നീ മനസ്സിലാക്കിയില്ലേ അത് മതി. ”

ആനി അവനെ സമാധാനിപ്പിച്ചു.

പക്ഷെ അവൾ എന്തൊക്കെ പറഞ്ഞിട്ടും അവന്റെ വിഷമം വിട്ട് പോയില്ല. നിവർത്തിയില്ലാതെ ട്യൂഷൻ പാതിയിൽ അവസാനിപ്പിച്ചു. വിഷമത്തോടെ പുസ്തകങ്ങളുമായി അവൻ വീട്ടിലേക്ക് മടങ്ങി.

” എന്താടാ ഇന്ന് ട്യൂഷൻ നേരത്തേ കഴിഞ്ഞോ ?”

അമ്മ വനജ ചോദിച്ചു.

“മം”

ഒന്ന് മൂളിയ ശേഷം അവൻ മുറിയിലേക്ക് ചെന്നു.

സമയം ഒമ്പത് കഴിഞ്ഞു. വിധുവെ ചോറുണ്ണാൻ കാണാത്തത് കൊണ്ട് വനജ അവന്റെ മുറിയിലേക്ക് ചെന്നു.

കിടക്കയ്യിൽ ഉറങ്ങുകയാണ് അവൻ.

” നിനക്കിന്ന് ചോറ് വേണ്ടേ ? ”

വനജ ചോദിച്ചു.

” വിശപ്പില്ല. ”

അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

” അതെന്താ വിശപ്പില്ലാത്തെ ?”
” എനിക്ക് വല്ലാത്ത ക്ഷീണം ചോറ് വേണ്ട. അമ്മ ശല്യം ചെയ്യാതെ ഒന്ന് പോയെ ”

അമ്മയെ ഒഴിവാക്കാൻ പറഞ്ഞു.

ദേഷ്യത്തോടെ പിറുപിറുത്ത് കൊണ്ട് വനജ തിരികെ പോയി.

പിറ്റേ ദിവസം വൈകുന്നേരം.

ട്യൂഷന് പോകേണ്ട സമയത്ത് ചടഞ്ഞ് കൂടി കിടക്കുകയാണ് വിധു.

” നീ ഇന്ന് ടൂഷന് പോകുന്നില്ലേ ? ”

വനജ ചോദിച്ചു.

“ഇല്ല ”

അവൻ ഗൗരവത്തോടെ പറഞ്ഞു.

” എന്തെ പോകാത്തെ ?”

” എനി ഞാൻ ട്യൂഷന് പോകുനില്ല. ”

അവന്റെ മറുപടി കേട്ട് വനജക്ക് ദേഷ്യം വന്നു.

” ട്യൂഷന് പോയില്ലേൽ തിന്റെ നടുപ്പുറം അടിച്ച് പഴുപ്പിക്കു ഞാൻ. ”

വനജ ഉറക്കെ പറഞ്ഞു.

” അമ്മ എന്നെയെനി തല്ലികൊല്ലുമെന്ന് പറഞ്ഞാൽ പോലും ഞാൻ ട്യൂഷന് പോവില്ല. ”

അവൻ തറപ്പിച്ച് പറഞ്ഞു.

അത് കേട്ട് ദേഷ്യം വന്ന വനജ അവനെ പൊതിരെ തല്ലി. അവന്റെ പുറം പൊളിയുന്നത് വരെ തല്ലി. എത്രയൊക്കെ തല്ല് കൊണ്ടിട്ടും അവൻ തന്റെ തീരുമാനം പിൻവലിച്ചില്ല. വനജ ഈ വിവരം ഗൾഫിലുള്ള തന്റെ ഭർത്താവിനെ അറിയിച്ചു. അച്ഛൻ എത്ര പറഞ്ഞ് നോക്കിയിട്ടും അവൻ കേൾക്കാൻ കൂട്ടാക്കിയില്ല. അവൻ പഠിത്തം തന്നെ ഉപേക്ഷിച്ചതായി പ്രക്യാപിച്ചു. അവന്റെ ഈ തീരുമാനം അച്ഛനെയും, അമ്മയേയും വല്ലാതെ വിഷമിപ്പിച്ചു.

വിധുവിന്റെ സ്വാഭാവത്തിന് വന്ന മാറ്റം മനസ്സിലാക്കുവാൻ വനജ ആനി ടീച്ചറെ കണ്ടു.

” കുറച്ച് ദിവസമായല്ലോ വിധുവിനെ ട്യൂഷന് കണ്ടിട്ട്, അവന് എന്ത് പറ്റി ?”

ആനി ചോദിച്ചു.

” അത് ചോദിക്കാനാ ഞാൻ ഇപ്പോ ആനിയെ കാണാൻ വന്നത്. ”

വനജ പറഞ്ഞു.

ആനി കാര്യം മനസ്സിലാകാതെ വനജയെ നോക്കി.

” അവനെനി പഠിത്തം നിർത്തി, ട്യൂഷന് പോകുന്നില്ല എന്നൊക്കെയാ പറയുന്നത്. ഇവിടെ വച്ച് വേണ്ടാത്തത് എന്തെങ്കിലും നടന്നോ? “
” ഏയ് ഇവിടെ വച്ച് ഒന്നുമുണ്ടായിട്ടില്ല. ഞാൻ അവനെ ഒന്ന് തല്ലിയത് പോലുമില്ല. ”

ആനി അവരോട് കള്ളം പറഞ്ഞു.

” പിന്നെ അവന് എന്താ പറ്റിയത് ? എനിക്കാണെങ്കിൽ ഒരു സ്വസ്ഥതയും ഇല്ല.”

വനജ വിഷമത്തോടെ പറഞ്ഞു.

” ചേച്ചി വിഷമിക്കേണ്ട. ഞാൻ അവനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കാം.”

ആനി അവരെ തൽക്കാലത്തേക്ക് സമാധാനിപ്പിച്ച് പറഞ്ഞയച്ചു.

താൻ അവനെ തല്ലിയതാണ് ഇതിനൊക്കെ കാരണമെന്ന് ആനിക്ക് മനസ്സിലായി. ഇതിന് പരിഹാരം കണ്ടേ മതിയാകു. എത്രയും പെട്ടന്ന് അവന്റെ മനസ്സ് മാറ്റി പഴയ പോലാക്കണം.

” ദേഷ്യം വന്ന് നീ അവനെ തല്ലുകയൊന്നും ചെയ്തില്ലല്ലോ ? ”

അമ്മ ആനിയോട് ചോദിച്ചു.

” ഇല്ല അമ്മേ ”

അമ്മയോടും അതേ കള്ളം അവൾ ആവർത്തിച്ചു.

” പിന്നെ എന്താ ആ കുട്ടിക്ക് പറ്റിയേ ? ആണായിട്ടും, പെണ്ണായിട്ടും അവൻ മാത്രേ അവർക്കുള്ളു, അതാണെങ്കിൽ ഇങ്ങനെയും. ”

അമ്മ ഓരോന്ന് പറഞ്ഞു കൊണ്ട് അകത്തേക്ക് പോയി.

അമ്മ പറഞ്ഞത് കൂടി കേട്ടപ്പോൾ അവൾക്ക് വല്ലാതായി. എല്ലാം താൻ കാരണമാണെന്ന തോന്നൽ അവളെ വേട്ടയാടി. രാത്രി ആനിക്ക് മരിയാതയ്ക്ക് ഭക്ഷണം കഴിക്കാനും, ഉറങ്ങാനും പറ്റിയില്ല. മനസ്സിൽ മുഴുവൻ നിറ കണ്ണുകളോടെ നിൽക്കുന്ന വിധുവിന്റെ മുഖമാണ്. ആ രൂപം അവളുടെ മനസമാധാനം കെടുത്തി. എത്രയും പെട്ടന്ന് ഇതിനൊര് പരിഹാരം കണ്ടേ മതിയാകു.

Leave a Reply

Your email address will not be published. Required fields are marked *