ആനി ടീച്ചർ – 7 Like

” ഞാൻ ഇതുവരെ പറഞ്ഞുതന്നതൊക്കെ പഠിക്കാതെ എനി ഇങ്ങോട്ട് നി വരണ്ട. നിന്റെ അമ്മയോട് ഞാൻ പറഞ്ഞോളാം. ”

അതു കൂടി കേട്ടത്തോടെ അവൻ ആകെ ഇല്ലാതായി. പിന്നെ ഒരു നിമിഷം പോലും അവിടെ നിൽക്കാൻ തോന്നിയില്ല. ദേഷ്യത്തോടെ തന്റെ പുസ്തകങ്ങളും എടുത്ത് അവിടെ നിന്ന് പോയി.

ഹാളിൽ ഇരുന്ന് ടീവി കാണുകയാണ് ആനി ടീച്ചറുടെ അമ്മ : ഇന്നെന്താ ട്യൂഷൻ നേരത്തെ കഴിഞ്ഞോ ?

” കഴിഞ്ഞു… ”

ദേഷ്യവും, വിഷമവും പരമാവധി അടകിപിടിച്ചുകൊണ്ട് മറുപടി നൽകി അവൻ വീട് വിട്ടിറങ്ങി.

വീട്ടിൽ ചെന്നയുടനെ തന്റെ മുറിയിൽ കയറി വാതിൽ അടച്ചു. പുസ്തകങ്ങൾ മേശയുടെ മുകളിൽ എറിഞ്ഞുകൊണ്ട് അവൻ കിടക്കയിൽ വീണു. ഒരുപാട് നേരം അവൻ കണ്ണുനീർ ഒലിപ്പിച്ചു കിടന്നു. ആദ്യമൊക്കെ ആനി ടീച്ചറോട് ദേഷ്യം തോന്നിയെങ്കിലും തെറ്റ് തന്റെ ഭാഗത്ത് മാത്രമാണെന്ന് മനസ്സിലായി. അവൻ പതിയെ, പതിയെ സ്വയം മനസ്സിനെ പറഞ്ഞ് സമാധാനിപ്പിച്ചു.

ടക്.. ടക്…

പെട്ടന്ന് അമ്മ കതകിന് തട്ടി.

” ചോർ എടുത്ത് വച്ചിട്ടുണ്ട്… ”

” ഇപ്പൊ വരാം… ”

കണ്ണ് തുടച്ചുകൊണ്ട് അവൻ മറുപടി നൽകി.

ശേഷം ബാത്‌റൂമിൽ ചെന്ന് മുഖം നന്നായി കഴുകിയ ശേഷം ചോറുണ്ണാൻ ചെന്നു. തന്റെ ഇഷ്ടപെട്ട മീൻ വറുത്തതും, കറിയുമൊക്കെ ഉണ്ടെങ്കിലും വേണ്ടത് പോലെ കഴിക്കാൻ അവനായില്ല. പാതിക്ക് വച്ച് അവൻ കഴിപ്പ് അവസാനിപ്പിച്ചു.

” എന്തെ നി മുഴുവൻ കഴിക്കാഞ്ഞേ ? “
അമ്മ ചോദിച്ചു.

” വിശപ്പില്ല… ”

ഒറ്റ വാക്കിൽ മറുപടി പറഞ്ഞുകൊണ്ട് അവൻ തിരികെ മുറിയിലേക്ക് ചെന്നു.

അന്നത്തെ ദിവസം അവന് ശെരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല. ഒരുപാട് ചിന്തകൾ അവനെ വേട്ടയാടി.

രാവിലെ പതിവ് പോലെ ആനി ടീച്ചറും, സോഫി ടീച്ചറും ഒരുമിച്ച് സ്കൂളിൽ പോകുകയാണ്. എന്നത്തേയും പോലെ കണി കാണാൻ പാപ്പിച്ചായനും, സഹായി കുട്ടാപ്പിയും വഴി വക്കിൽ കാത്തിരിപ്പുണ്ട്. കണ്ട ഭാവം നടിക്കാതെ ഇരുവരും പാപ്പിയെ കടന്നു പോയി.

എല്ലാ ദിവസവും ഇത് തന്നെ അവസ്ഥ, എനിയും ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല. ഉടനെ അയാൾ ആനിയുടെ മുൻപിലായി വഴി മുടക്കി നിന്നു.

” വെറുതെ മനുഷ്യനെ ബുദ്ധിമുട്ടിക്കാതെ വഴീന്ന് മാറ്.. ”

ആനി ദേഷ്യത്തോടെ പറഞ്ഞു.

” വിടില്ല.. ഞാൻ… എനിക്ക് പറയാനുള്ളത് കേൾക്കാതെ വിടില്ല ഞാൻ. ”

പാപ്പി വിട്ട് കൊടുത്തില്ല.

” എന്റെ പാപ്പിച്ചായാ… ഞങ്ങൾക്ക് സ്കൂളിൽ പോകാനുള്ള സമയമായി ഒന്ന് വഴീന്ന് മാറ് ”

ഇത്തവണ സോഫി ടീച്ചറാണ് പറഞ്ഞത്.

” ഞാൻ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നില്ല, ആനിയിൽ നിന്നും എനിക്കൊരു മറുപടി കിട്ടാനുണ്ട് അത് കിട്ടിക്കഴിഞ്ഞാൽ ഞാൻ അങ്ങ് പോയേക്കാം… ”

” എന്ത് മറുപടിയാ തനിക്ക് അറിയേണ്ടത്..? ”

ആനി ചോദിച്ചു.

” ആനി… വെറുതെ ഒന്നും അറിയാത്ത ഭാവം നടിക്കരുത്… എനിക്ക് നിന്നെ ഇഷ്ടമാണെന്നുള്ള കാര്യം ഈ നാട്ടിലെ കൊച്ച് കുട്ടികൾക്ക് പോലും അറിയാം… എന്നിട്ടും എന്തിനാണ് എന്നോടി ഈ അവഗണന..? ഒന്നുങ്കിൽ ഇഷ്ടം ആണെന്ന് പറയണം, അല്ലെങ്കിൽ ഇഷ്ടം അല്ലെന്ന് പറയണം… വെറുതെ മനുഷ്യന്റെ സമയം മെനക്കെടുത്തരുത് ”

” എന്നിക്ക് ഇഷ്ടം അല്ല… ”

” അങ്ങനെ പറയരുത്… 🥴 ”

” പിന്നെ ഞാൻ എങ്ങനെ പറയണം..? ”

ആനി ദേഷ്യത്തോടെ തന്നെ ചോദിച്ചു.

” I Love U ന്ന് പറ…😁 ”

പാപ്പി തലയിൽ ചൊറിഞ്ഞുകൊണ്ട് പറഞ്ഞു.

” നടക്ക് ടീച്ചറെ… നമ്മക്ക് പോകാം… ഇപ്പൊ തന്നെ സമയം വൈകി.. “
ആനി വീണ്ടും പാപ്പിയെ അവഗണിച്ചുകൊണ്ട് മുന്നോട്ടേക്ക് നടന്നു.

അണ്ടി പോയ അണ്ണനെ പോലെ അത് നോക്കി നിൽക്കാനേ പാപ്പിക്കായുള്ളു.

” ഇതൊന്നും നടപടിയാക്കുമെന്ന് തോന്നുന്നില്ല പപ്പിച്ചായ… ”

കുട്ടാപ്പി പറഞ്ഞു.

” നീ നോക്കിക്കോടാ കുട്ടാപ്പി. ആനി എന്റെ പെണ്ണാ… ഇന്നല്ലെങ്കിൽ നാളെ അവള് എന്നോട് ഇഷ്ടമാണെന്ന് പറയും, അടുത്ത നിമിഷം ഞാൻ അവളെ കെട്ടുകേം ചെയ്യും. ”

നടന്നകലുന്ന ആനിയെ നോക്കികൊണ്ട് പറഞ്ഞു.

” ആഹാ.. എത്ര നല്ല നടക്കാത്ത സ്വപ്നം.. ”

കുട്ടാപ്പി കളിയാക്കികൊണ്ട് പറഞ്ഞു.

ആനി ടീച്ചർ പറഞ്ഞ പ്രകാരം പഠിച്ചതൊക്കെ പറഞ്ഞു കേൾപ്പിക്കാതെ എനിയൊരു കളി പോയിട്ട് ഒന്ന് കാണാൻ പോലും പറ്റുമെന്ന് തോന്നുന്നില്ല. പുസ്തകവും തുറന്ന് പിടിച്ച് വിധു പഠിക്കാൻ തുടങ്ങി. സമയം 7:30 കഴിഞ്ഞിട്ടും ട്യൂഷന് പോകുന്നത് കാണാതായതോടെ അമ്മ കാര്യം തിരക്കാനായി മുറിയിലേക്ക് വന്നു.

Leave a Reply

Your email address will not be published. Required fields are marked *