ആനി ടീച്ചർ – 8 1

” നിന്നെ എനിക്ക് വിശ്വാസമാണ്, പക്ഷേ എന്നാലും ഇക്കാര്യത്തിൽ നല്ല പേടിയുണ്ട്. ”

സോഫി ചെറിയൊരു അങ്കലാപ്പോടെ പറഞ്ഞു.

” ടീച്ചർ ധൈര്യമായി പറഞ്ഞോളൂ.. ” തന്നെ വിശ്വസിക്കാം എന്ന മട്ടിൽ ആനി പറഞ്ഞു.

ഒരു ദീർഘനിശ്വാസം എടുത്തശേഷം സോഫി പറയാൻ ആരംഭിച്ചു : ഇന്നലെ
വിധു എന്റെ വീട്ടിൽ വന്നിരുന്നു ?

” എന്തിന് ? ”

സംശയത്തോടെ ആനി ചോദിച്ചു.

” എന്റെ വീട്ടിലെ PC ശരിയാക്കാൻ വേണ്ടി വിളിപ്പിച്ചതാ… ”

” എന്നിട്ട്..? ”

ആനി ചെറിയ ഭയത്തോടെയും ആകാംക്ഷയോടെയും ചോദിച്ചു.

” എന്നിട്ട്… ഞങ്ങള്… രണ്ടാളും കൂടി..”

ചെറിയ നാണത്തോടെ പറഞ്ഞു.

സോഫി എന്താണ് പറഞ്ഞു വരുന്നത് എന്ന് ആനിക്ക് മനസ്സിലായി. അവളുടെ ഹൃദയം തകർന്നടിഞ്ഞ പോലെ അനുഭവപ്പെടാൻ തുടങ്ങി. ഞെട്ടലോടെ അവൾ സോഫിയെ തന്നെ നോക്കി.

” എടീ ഇത് ആരോടും പറഞ്ഞേക്കരുത് കേട്ടോ… നിന്നെ എനിക്ക് അത്രയ്ക്കും വിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ് കാര്യം പറഞ്ഞത്. ”

മറുപടിയൊന്നും പറയാതെ ആനി മുഖംതിരിച്ചു.

” ഞാൻ നിന്നോട് ഈ കാര്യം പറഞ്ഞത് വിധു അറിയണ്ട കേട്ടോ.. ആനി ടീച്ചർ ഒരിക്കലും ഈ കാര്യം അറിയരുതെന്ന് അവൻ പ്രത്യേകം പറഞ്ഞതാ… ”

അതും കൂടി കേട്ടതോടെ ആനിക്ക് ദേഷ്യവും, സങ്കടവും സഹിക്കാനായില്ല. അവൾ മാനസികമായി തകർന്നു. പക്ഷേ തന്റെ ഉള്ളിലെ വിഷമം ആനി പുറത്ത് പ്രകടമാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.

” നിനക്കിത് എന്തുപറ്റി..? മുഖം ആകെ വല്ലാതെ ഇരിക്കുന്നല്ലോ…? ”

സോഫി സംശയത്തോടെ ചോദിച്ചു.

” ഒന്നുമില്ല… പെട്ടെന്ന് ടീച്ചർ പറഞ്ഞത് കേട്ടപ്പോൾ എനിക്ക് എന്തോ പോലെ… ”

ആനി എങ്ങനെയൊക്കെയോ പറഞ്ഞ് ഒപ്പിച്ചു.

” എടീ ഇതൊന്നും ആരോടും പറഞ്ഞേക്കരുത് കേട്ടോ… എന്റെ ജീവിതം നശിക്കും.. ”

സോഫി വീണ്ടും ഓർമിപ്പിച്ചു.

ആരോടും പറയില്ല എന്ന അർത്ഥത്തിൽ ആനി തലയാട്ടി.

അന്നത്തെ ദിവസം സ്കൂളിൽ വെച്ചും, ക്ലാസ്സ് എടുക്കുമ്പോഴുമൊക്കെ ആനയുടെ
മനസ്സിൽ രാവിലെ സോഫി ടീച്ചർ പറഞ്ഞ കാര്യങ്ങളാണ്. വളരെ കഷ്ടപ്പെട്ട് എങ്ങനെയൊക്കെയോ അന്നത്തെ സ്കൂൾ സമയം അവൾ തള്ളി നീക്കി.

” എന്തുപറ്റി നിന്റെ മുഖത്തൊഒരു വാട്ടം..? ” ആനിയുടെ പെരുമാറ്റത്തിലെ മാറ്റം ശ്രദ്ധയിൽപ്പെട്ട അമ്മ ചോദിച്ചു.

” ഒന്നുമില്ല ചെറിയൊരു തലവേദന… ”

മറുപടിയായി സ്ഥിരം പറയാറുള്ള കള്ളം തന്നെ തട്ടിവിട്ടു.

” എന്നാൽ മോള് പോയി കുറച്ചു നേരം കിടക്ക്… ഉണരുമ്പോഴും വേദന ഒക്കെ മാറും….”

അമ്മ ആനിയുടെ നെറ്റിയും തടവി കൊണ്ട് പറഞ്ഞു.

ആനി ബെഡ്റൂമിലേക്ക് ചെന്നു. അവളുടെ കണ്ണ് നനയാൻ തുടങ്ങി. വിഷമത്തോടെ ബെഡിൽ തല ചെയ്ച്ചു കിടന്നു.

അതേസമയം തകൃതിയായി പഠിക്കുകയാണ് വിധു. എത്രയും പെട്ടെന്ന് ചാപ്റ്റർ മുഴുവൻ പഠിച്ച് തീർത്ത് തന്റെടത്തതോടെ ടീച്ചറുടെ മുൻപിൽ ചെന്ന് നിൽക്കണം.

ഈ സമയം വിധുവിന്റെ ഫോൺ ശബ്ദിച്ചു. മനുവാണ് വിളിക്കുന്നത്. അവൻ ഫോൺ അറ്റൻഡ് ചെയ്തു.

” എന്താടാ ? ”

വിധു ചോദിച്ചു.

” കുറച്ച് ദിവസായിട്ട് നിന്നെ പുറത്തൊന്നും കാണുന്നില്ലല്ലോ..? എന്ത് പറ്റി ? ”

മനു തിരിച്ചു ചോദിച്ചു.

” മുഴുവൻ പഠിച്ചിട്ട് അങ്ങോട്ട്‌ ചെന്നാ മതിയെന്നാ ആനി ടീച്ചർ പറഞ്ഞത്. ”

” അപ്പൊ മുഴുവൻ നേരവും നീ വീട്ടിൽ ഇരുന്നു പഠിക്കുകയാണോ ? ”

” അതെ ”

” നിനക്ക് വട്ടായാ ? ”

” വട്ട് നിന്റെ അപ്പന് ”

” അപ്പനെ വിളിക്കാതെ നീ പുറത്തോട്ട് ഇറങ്ങെടാ മൈരേ… ”

” ഇല്ല… ചാപ്റ്റർ മുഴുവൻ പഠിച്ചു തീരാതെ ഞാൻ എനി പുറത്തോട്ട് ഇറങ്ങില്ല… ഇത് എനിക്കൊരു വാശിയാ ”

” അവന്റെ അമ്മേടെ ഒരു വാശി… “
തെറി വിളിച്ചു കൊണ്ട് മനു ഫോൺ കട്ട്‌ ചെയ്തു.

യാതൊരു പ്രലോബനങ്ങളിലും വീഴാതെ അവൻ പഠിപ്പ് തുടർന്നു.

എല്ലാം പഠിച്ചു കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷം വിധു ആനി ടീച്ചറുടെ വീട്ടിലേക്ക് ചെന്നു. ടീച്ചറുടെ അമ്മ ഹാളിൽ ഇരുന്ന് സീരിയൽ കാണുകയാണ്.

” കുറച്ച് ദിവസമായല്ലോ നിന്നെ കണ്ടിട്ട് ? ” അമ്മ ചോദിച്ചു.

” കുറച്ച് വർക്ക്‌ ചെയ്ത് തീർക്കാനുണ്ടായിരുന്നു.”

അവൻ കള്ളം പറഞ്ഞുകൊണ്ട് അകത്തേയ്ക്ക് കയറി.

Leave a Reply

Your email address will not be published. Required fields are marked *