ആയിഷ 11

ഉറപ്പിച്ചു… ഉറക്കം കളഞ്ഞു പെണ്ണിന്റെ മുഖംമൂടിയണിഞ്ഞ ആണിനോട് ചാറ്റ് ചെയ്തു സമയം കളയാനോ.. !! ഹേ..ഞാനില്ല.. ആ സൗഹൃദാപേക്ഷ അംഗീകരിച്ചില്ല..

“ഹായ് അണ്ണാ…!! “… ഒരു മെസ്സേജ്…!!

… അണ്ണനോ…!!! അതു കൊള്ളാല്ലോ…!!
വ്യാജന്മാരുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്… പക്ഷെ ഇത്ര ഭയാനകരമായ വേർഷൻ ആദ്യായിട്ടാണ്…!! ഒന്ന് പരീക്ഷിക്കാമെന്നു കരുതി മറുപടി കൊടുത്തു.

“യാര്…!! ?.. “

“നാൻ ആയിഷ … ഫ്രം തമിഴ്നാട്.!! ഉൻ പ്രൊഫൈൽ നല്ലാർക്കു… അതാ റിക്വസ്റ്റ് പണ്ണേൻ… യേൻ അക്സപ്റ്റ് പണ്ണല..!!? “

“… നട്ടപ്പാതിരക്കു ആളെ പറ്റിക്കാൻ ഓരോന്ന് ഇറങ്ങിക്കോളും… വെച്ചിട്ടു പോടാ… “

“എന്ന സൊൾറെൻ… എനക്ക് ഉൻ ലാംഗ്വേജ് പുരിയല… മന്നിച്ചിട്..
ഷാൾ ഐ സ്പീക്ക് ഇൻ ഇംഗ്ലീഷ്… !!? “

…. ഇംഗ്ലീഷ്…!! വല്യപിടിയില്ല… ഫേക്ക് ആണേലും ചാറ്റിനോക്കാം… രണ്ടക്ഷരം അങ്ങനെയെങ്കിലും പഠിക്കാല്ലോ.. !!
ഉള്ള ഇംഗ്ലീഷ് ഒന്ന് വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിൽ അവളൊരു വ്യാജനല്ല എന്ന് ഞാൻ തിരിച്ചറിഞ്ഞു…

….. ആയിഷ …ഒരു ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി…തമിഴ്നാട് സ്വദേശി…
അവളുടെ കസിൻ ഒരു ഫേസ്ബുക് ഐഡി ഉണ്ടാക്കിക്കൊടുത്തു…രാത്രിയിൽ ആരുമറിയാതെ ഉപ്പയുടെ ഫോൺ എടുത്തു ഫേസ്ബുക് തുറന്നുനോക്കിയതാണ്… അതിനിടയ്ക്ക് അവൾക്കു കൗതുകമുണ്ടാക്കിയ എന്തോ ഒന്ന് എന്‍റെ പ്രൊഫൈലിൽ ഉണ്ടായിരുന്നിരിക്കണം.. !!
ഒരു തമാശയ്ക് തുടങ്ങിയ ചാറ്റിംഗ്..
പക്ഷെ അവിടെ ഒരു നല്ല സൗഹൃദം ജനിക്കുകയായിരുന്നു…
അവസരം കിട്ടുമ്പോഴൊക്കെ അവൾ ഉപ്പയുടെ ഫോൺ താത്കാലികമായി മോഷ്ടിച്ചുകൊണ്ടിരുന്നു.. അതോടൊപ്പം ആ സൗഹൃദം വളർന്നു..
ചിലപ്പോഴൊക്കെ ഉപദേശം തേടാവുന്ന ഒരു സഹോദരനായിരുന്നു ഞാൻ അവൾക്കു..

… അതിനിടയ്ക്കെപ്പൊഴോ ഞങ്ങളുടെ അപരിചിത്വത്തെ ഭേദിച്ചുകൊണ്ടു അവൾ വിളിക്കാൻ തുടങ്ങി.. അവളിലെ ആ കൊച്ചുകുട്ടിയുടെ സംസാരം ഞാൻ കൗതുകത്തോടെ കേട്ടിരുന്നു…
അതിനിടയ്ക്ക് ഒന്നുരണ്ടു ദിവസം അവളുടെ വിളിയും മെസ്സേജുകളുമുണ്ടായില്ല… മനസ്സ് അസ്വസ്ഥമായി… ആരുമല്ലാതിരുന്നിട്ടും അവൾ ആരൊക്കെയോ ആയിരുന്നു എന്നൊരു തോന്നൽ…!!
പക്ഷെ അടുത്ത ദിവസം തന്നെ അവളുടെ കോൾ വന്നു…
“അണ്ണാ…ഒരു വിശേഷമുണ്ട്… വീട്ടിലൊരു ഫംഗ്ഷൻ ഉണ്ടായിരുന്നു…
ഫോട്ടോസ് ഞാൻ മെയിൽ ചെയ്തിട്ടുണ്ട്.. ഒന്ന് നോക്കിക്കേ.. !! ”
മെയിൽ ഓപ്പൺ ചെയ്തപ്പോൾ കുറെ ഫോട്ടോസ്…
അവളുടെ കണ്ണുകൾ…അധരങ്ങൾ…കാതുകൾ… എല്ലാം ക്രോപ് ചെയ്തുവെച്ചിരിക്കുന്നു..! !
ഏറ്റവും താഴെ മഞ്ഞ സാരിയണിഞ്ഞു അവളുടെ ചിത്രം..!!

“അണ്ണാ… നൗ ഐ ആം എ ബിഗ് ഗേൾ..!! ”
… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. വല്യകുട്ടി…!! അവളിലെ കൊച്ചുകുട്ടിയുടെ സംസാരം നൽകിയിരുന്ന കൗതുകം എനിക്കു നഷ്ടപ്പെടുമോ എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു..

“ഐഷു…എന്നും കൊച്ചുകുട്ടിയായാൽ മതി.. !! “

…. ഐഷു…. അവളെ അങ്ങനെ ആരും വിളിക്കാറില്ല… ഞാൻ അങ്ങനെ വിളിക്കുമ്പോൾ അവളുടെ ആരോ ആണ് ഞാൻ എന്ന് അവൾക്കു തോന്നാറുണ്ടെന്നു അവൾ പലപ്പോഴും പറഞ്ഞു…അവളെ അങ്ങനെ വിളിക്കാനായിരുന്നു എനിക്കും ഇഷ്ടം… !!

….ഫോൺ റിങ് ചെയ്യുന്നു… ഓർമകളിൽ നിന്നു ഒരു നിമിഷം തിരികെ…
ഐഷു കാളിങ്… !!
ഫോണെടുത്തു…
“പ്രവീൺ … ഗോ സേഫ്… പാത്ത് ഡ്രൈവ് പണ്ണ്… എനക്കെതോ മനസ്സ് സരിയല്ല..
കൂപ്പിട്…”

…അവൾ ഫോൺ വെച്ചു… ഞാൻ യാത്ര തുടർന്നു..

… ശരിയാണ്… അവൾ ഇന്ന് ആ പഴയ ഐഷുവല്ല.. വലിയ കുട്ടിയാണ്..
ഞാൻ ഡിഗ്രി കഴിഞ്ഞു ഒരു വിസിറ്റിംഗ് വിസയിൽ ദുബൈലേക്ക് പോയ സമയം… മനസ്സ് പ്രവാസത്തോടു വല്ലാത്തൊരു എതിർപ്പ് പ്രകടമാക്കിയിരുന്നു.. സുഹൃത്തുക്കൾ.. വീട്ടുകാർ.. എല്ലാവരെയും വിട്ടു ദൂരെ… !

..തികച്ചും അപരിചിതത്വം… മനസ്സ് അസ്വസ്ഥവും… ദുബൈയുടെ സൗന്ദര്യം ആസ്വദിക്കാനുള്ള മനസുപോലുമില്ല..
മരുഭൂമിയിലെ മഴപോലെ ആകെ ആശ്വാസം അവളുടെ മെസ്സേജുകൾ മാത്രമായിരുന്നു.. ഒരു കൊച്ചുകുട്ടിയെപ്പോലെ ഞാൻ അവളെ അനുസരിച്ചുകൊണ്ടിരുന്നു..
തിരികെ നാട്ടിലെത്തി… ഒരു കൊച്ചു ബിസിനസ്, വീട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ..!! ജീവിതം മാറിത്തുടങ്ങി.. എന്‍റെ ഓരോ ദിവസവും തുടങ്ങുന്നത് അവളിൽ നിന്നായി മാറി..
ഉറക്കമില്ലാത്ത രാത്രികൾ… കഥകൾ പറഞ്ഞുപറഞ്ഞു മടുക്കാതെ..അവസാനിപ്പിക്കാൻ മടിച്ച ഫോൺ കാളുകൾ… വാട്ട്സപ്പിന്റെ ലോകത്ത് നിലക്കാത്ത മെസ്സേജുകൾ… എന്‍റെ ഫോൺ നിറയെ അവളുടെ ചിത്രങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *