ആയിഷ

.. നാളുകൾ കടന്നുപോയി… വിവാഹമടുക്കുന്നു… എനിക്കെല്ലാം അവളോട് പറയണമായിരുന്നു.. ഒരു കാപട്യത്തിന്റെ മുഖംമൂടിയിൽ അവൾക്കു മുന്നിലിരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല..
പക്ഷെ എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ എന്‍റെ സൗഹൃദത്തെ അതിന്റെ അർത്ഥതലങ്ങളിൽ ഉൾകൊള്ളാൻ കഴിയുന്ന പെണ്കുട്ടിയാണ് എന്‍റെ ഭാര്യയായി വരാൻ പോകുന്നത് എന്ന ആത്മസസംതൃപ്തി ബാക്കിയായി..
അതെ… ഇന്ന് ഈ യാത്ര പോലും അവളുടെ സമ്മതത്തോടെയായിരുന്നു… 7.5വര്ഷങ്ങള്ക്കു ശേഷം വീണ്ടുമൊരു കണ്ടുമുട്ടൽ… !! പക്ഷെ.. അതു സമ്മാനിച്ചത് വേദനയാണ്…ഹൃദയം നുറുങ്ങുന്ന വേദന.. !!
ഓർമകളിൽ നിന്നുണർന്നപ്പോഴേക്കും വീടെത്തിയിരുന്നു..

മുറിയിൽ അവൾ മോനെ ഉറക്കുകയാണ്… മൊബൈൽ പാട്ടുവെച്ചിരിക്കുന്നു…
എനിക്കേറ്റവും പ്രിയപ്പെട്ട വരികൾ..
യാദ്ര്ശ്ചികമോ മനഃപൂർവമോ എന്നറിയില്ല.. സന്ദർഭോചിതമായ വരികൾ…!!
“…ഒരു കോടി ജന്മത്തിൻ പ്രണയസാഫല്യം നിൻ ഒരു മൃദുസ്പർശത്താൽ നേടുന്നു ഞാൻ…
നിന്നൊരു മൃദുസ്പർശത്താൽ നേടുന്നു ഞാൻ… !! ”
….ആ വരികളിൽ ഞാൻ അവളുടെ സ്പർശം അറിഞ്ഞു… പ്രണയത്തിന്റെ ദിവ്യസ്പർശം…!!

“ഐഷു മോളെ ഒന്ന് പിടിച്ചേ…ഞാൻ ഭക്ഷണമെടുത്തു വെക്കാം… അതു കഴിഞ്ഞു നമുക്ക് തമിഴ്നാട് വിശേഷങ്ങൾ സംസാരിക്കാം…”

മോളെ എന്‍റെ കയ്യിൽ തന്നു അവൾ ഭക്ഷണമെടുത്തുവെക്കാൻ പോയി..
ഞാൻ എന്‍റെ മോളുടെ നിഷ്കളങ്കമായ മുഖത്ത് നോക്കി.. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു… ആ പുഞ്ചിരി എന്‍റെ പ്രണയത്തിന്റെ പ്രതീകമായിരുന്നു…!!!

Leave a Reply

Your email address will not be published. Required fields are marked *