ഒരു തുടക്കം എന്ന രീതിയിൽ എഴുതുകുകയാണ്.. ഇഷ്ടപ്പെട്ടു എന്ന അറിയിച്ചാൽ.. കഥകൾ ഉഗ്രനാക്കി കൊണ്ട് വരാം…
ഇത് ഒരു സങ്കല്പിക കഥയാണ്.. എത്രത്തോളം നന്നാവും എന്ന അറിയില്ല..
{കഥ തുടരുന്നു }
അഭി രാത്രി ഉറക്കം കളഞ്ഞു ഇരുന്നു സിനിമ കണ്ടത്കൊണ്ട് രാവിലെ പതിവ് പോലെ താമസിച്ചു… കുണ്ടിയിൽ നല്ല ഒരു അടി കൊണ്ട് ആണ് എഴുന്നേറ്റത്…
”ആ എന്ത് അടി ആടി നീ അടിച്ചേ ” പെട്ടന്ന് ഉള്ള അടിയുടെ വേദനയിൽ ചാടി എഴുന്നേറ്റകൊണ്ട് അഭി ആരതിയോട് ചോദിച്ചു…
ആ പറഞ്ഞില്ലാലോ… ഞാൻ അഭി.. അഭിരാം കൃഷ്ണ. അച്ഛന്റെയും അമ്മയുടെയും ഒരേയൊരു പുത്രൻ.. അവൾ ആരതി എന്റെ മുറപ്പെണ്ണ് ആണ്.. അമ്മയുടെ ഒരേ ഒരു സഹോദരന്റെ ഒരേ ഒരു പുത്രി…എന്നെക്കാൾ രണ്ട് വയസ് ഇളയതേ ഉള്ളു എഴുനേക്കാത്തത്കൊണ്ട് അമ്മ പറഞ്ഞു വിട്ടത് ആണ് ഇവളെ…
“എന്ത് ഉറക്കം ആണെടാ ഇത്…4 ദിവസം ആയി ഞാൻ ഇവിടെ വന്നിട്ട്.. നിന്നെ നേരെ ഒന്ന് കാണാൻ പോലും കിട്ടില്ല..10 മണിക്ക് ഉറക്കം എഴുനേറ്റാൽ ആരുടെയെങ്കിലും കൂടെ അങ്ങ് കറങ്ങാൻ പോകും പിന്നെ രാത്രിയാ വരുന്നേ…” എന്ന പറഞ്ഞു അവൾ ദേഷ്യത്തോടെ തലവെട്ടി തിരിച്ചു..
“മാറി നിക്കെടി “എന്ന പറഞ്ഞു അവൾ പറഞ്ഞതിനെ പുച്ഛിച്ചുകൊണ്ട് ഞാൻ ബാത്‌റൂമിൽ കയറി…
ഞാൻ ഫ്രഷ് ആയി താഴേക്ക് ചെന്നു.. ഡെയിനിങ് ടേബിളിൽ അവൾ ഇരുന്നു ദോശ കഴിക്കുന്നു കണ്ണ് ടീവി യിൽ ആണ്… ഞാൻ വരുന്നത് കണ്ട് എന്നെ നോക്കി എന്നിട്ട് ഉണ്ടകണ്ണ് ഉരുട്ടി പേടിപ്പിക്കുന്ന പോലെ നോക്കി എന്നിട്ട് നോട്ടം ടീവിയിലേക്ക് തന്നെ മാറ്റി…
“അമ്മായി.. ദാ അവൻ വന്നു.. കഴിക്കാൻ എന്തേലും കൊടുക്ക് ”
“എനിക്ക് കയ്യും കാലും ഒക്കെ ഉണ്ട് ഞാൻ എടുത്ത് കഴിച്ചോളാം ” ഞാൻ അവളോടായി പറഞ്ഞു
അപ്പൊ തന്നെ കിട്ടി പുറകിൽ നിന്ന് അമ്മേടെ വക തലക്ക് ഒരു അടി.. അത് കണ്ട് അവൾ കുടുകുടാ ചിരിച്ചു
“ഇത്രേം വയസായിട്ട് നീ ഒരു ഗ്ലാസ് വെള്ളം സ്വന്തമായി എടുത്ത് കുടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.. അപ്പോഴാ ഇത് ” അമ്മ അതുകൂടെ പറഞ്ഞത് കേട്ട് അവൾ നിർത്താതെ ചിരിക്കാൻ തുടങ്ങി.. ഞാൻ അവളെ ദേഷ്യത്തോടെ നോക്കി.. അവൾ അത് കണ്ട് എന്നെ പുച്ഛത്തോടെ നോക്കി…
“അമ്മേ ഞാൻ ഇവളെ അങ്ങ് കെട്ടിയാലോ.. എന്തായാലും ഇവൾ എന്റെ മുറപ്പെണ്ണ് അല്ലെ ” ഞാൻ അവളെ നോക്കി ചുമ്മാ ചോദിച്ചു…
“ഇയ്യോ എന്റെ പൊന്നെ വേണ്ട… ഇപ്പൊ അവളുടെ ചിരി എങ്കിലും ഞാൻ കാണുന്നുണ്ട്… നീ അവളെ കേട്ടി കഴിഞ്ഞാൽ പിന്നെ അതും ഇല്ലാതെ ആകും ” അമ്മ എന്നെ നിർത്തി അങ്ങ് അഭമാനിച്ചു…
ഞാൻ ഒന്നും മിണ്ടാതെ ഇരുന്ന് കഴിച്ചിട്ട് എഴുനേറ്റ്.. കൈ കഴുകി നേരെ റൂമിലേക്ക് ചെന്ന് ഇരുന്നു…. ഇന്ന് എങ്ങോട്ടും പോകുന്നില്ല…കുറച്ചു സമയം വാട്സ്ആപ്പ് ഇൽ കയറി കുറെ സ്റ്റാറ്റസ് കണ്ടുകൊണ്ട് ഇരുന്നു… അപ്പോഴുണ്ട് മെഹഭൂബാ എന്ന പാട്ട് തുടങ്ങിയതും ആരതി ഡോർ തുറന്ന് ഉള്ളിലേക്ക് വന്നതും.. ടേബിൾ ഫാൻ നേരെ അവളിലേക്ക് തിരിഞ്ഞു അഴിച്ചിട്ടിരുന്ന മുടി ഫാന്റെ കാറ്റിൽ പറന്നു ഒരുനിമിഷം എന്റെ മനസ്സിൽ എന്തൊക്കയോ മിന്നി മറഞ്ഞു… അവൾ നേരെ എന്റെ അടുത്ത വന്നു ഇരുന്നു… അവളുടെ കണ്ണിൽ എന്തൊക്കെയോ തിളക്കം ഞാൻ കണ്ടു…
“എന്താടി ” ഞാൻ കലിപ്പിൽ ചോദിച്ചു…
“എന്ത് ”
“എന്താ റൂമിൽ വന്നതെന്ന് ” ഞാൻ ചോദിച്ചു
” അതെന്ത് എനിക്ക് ഈ റൂമിൽ വന്നൂടെ…ഞാൻ ഈ റൂമിലും വരും ഈ കട്ടിലിൽ ഇരിക്കും ഇവിടെ കിടക്കും ചിലപ്പോ നിന്നെ കെട്ടിപിടിച്ചെന്നും ഇരിക്കും എന്ത് ചെയ്യാൻ പറ്റും നിനക്ക് ” അവൾ ഒരു കള്ള ചിരി ഒളിപ്പിച്ചു വെച്ചുകൊണ്ട് ചോദിച്ചു..
” നിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ട് ” ഞാൻ പറഞ്ഞു…
“മനസ്സിലായോ.. എന്നാ പറ എങ്ങോട്ടാ ” അവൾ വിട്ട് താരത്തെ ചോദിച്ചു..
“നീ വന്നത് എന്തിനാണ് വെച്ച പറഞ്ഞിട്ട് പോകാൻ നോക്ക് ” കാര്യം എന്താണ് അറിയാത്തത് കൊണ്ട് ഞാൻ തന്നെ വിട്ട് കൊടുക്കാം എന്ന വിചാരിച്ചു…
“നീ കുറച്ചു മുൻപ് പറഞ്ഞത് കാര്യം ആയിട്ട് ആണോ ” അവൾ ഒന്നും അങ്ങോട്ട് തെളിക്കതെ പറഞ്ഞു..
