ഓർമ്മകൾക്കപ്പുറം – 7അടിപൊളി  

Kambi Story – Ormakalkkappuram Part 7 | Author : 32B | Previous Part

“ആരാ.. ആരാ…നിങ്ങ…ളൊക്കെ എന്താ വേ…ണ്ടേ നിങ്ങക്കൊക്കെ…” ആദ്യത്തെ ഒരു അംഗലാപ്പ് മാറിയതും പൂജ ചോദിച്ചു. മിഴി അപ്പോഴും ഭയന്ന് വിറച്ചു നിൽക്കുവായിരുന്നു.

“ഒച്ചവെക്കരുത്… തീർത്തു കളയും… മര്യാദക്ക് ആണേൽ എല്ലാം നല്ലപോലെ പോകും. ശബ്ദം ഉണ്ടാക്കാൻ നോക്കിയാൽ പ്രശ്നം നിങ്ങൾക്ക് തന്നെ. അത് ഓർമ്മ വേണം.” വന്നവരിൽ ഒരുവൻ മുരണ്ടു.

ശേഷം അകത്തേക്ക് വന്നവർ തമ്മിൽ തമ്മിൽ ഒന്ന് നോക്കി ശേഷം അതിൽ ഒരുവൻ പുറത്തേക്ക് പോയി ഫോണിൽ ആരോടോ സംസാരിച്ചു വേഗം ഫോൺ കട്ട് ആക്കാതെ തന്നെ തിരിച്ചു വന്നു.

“നിങ്ങളിൽ ആരാ മിഴി?”

“ചോദിച്ചത് കേട്ടില്ലെടി.. ആരാ മിഴി എന്ന്…?” മറുപടി ഒന്നും കിട്ടാത്ത കൊണ്ട് ബാക്കിൽ നിന്നവൻ ഫ്രണ്ടിലേക്ക് കേറി കൊണ്ട് ഉറച്ച ശബ്ദത്തിൽ ചോദിച്ചു.

“ഞ.. ഞാ.. ഞാനാണ്” മിഴി ഒരു വിറയലോടെ പറഞ്ഞു.

“അപ്പൊ നീ ഏതാ? എന്താ നിന്റെ പേര്?” അവർ പൂജയെ നോക്കി ചോദിച്ചു.

“പൂജ… ഇവൾടെ.. ഇവൾടെ ഫ്രണ്ട് ആണ്.” പൂജ പറഞ്ഞത് കേട്ട് അവൻ വീണ്ടും ഫോൺ ചെവിയിലേക്ക് വെച്ചു.

“ഭായ്…

ഓക്കേ ഭായ്…

ചെയ്യാം. ഇല്ല ഭായ് സൂക്ഷിച്ചോളാം.

ശെരി.” അവൻ ഫോൺ കട്ട് ചെയ്ത് പോക്കറ്റിലേക്ക് ഇട്ട് ബാക്കി ഉള്ളവരോട് കണ്ണ് കാണിച്ചു.

അതിൽ ഒരുവൻ വേഗം മുന്നോട്ട് ആഞ്ഞതും ഒരു ചില്ലിന്റെ ഫ്ലവർവേസ് അവന്റെ തലയിൽ തട്ടി ചിതറിയതും ഒന്നിച്ചായിരുന്നു.

പൂജയുടെ അപ്രതീക്ഷിതമായ ആ ഒരു നീക്കത്തിൽ എല്ലാവരും ഒന്ന് പകച്ചു.

അടി കൊണ്ടവൻ തല പൊത്തി താഴേക്ക് ഇരുന്നുപോയി. എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായ അടുത്ത സെക്കൻഡിൽ മിഴിയുടെ കൈ മുന്നിൽ നിന്നവന്റെ മൂക്കിൽ പതിച്ചു.
അടുത്ത നീക്കത്തിനായി പൂജ ആഞ്ഞതും നാലാമതെ നിന്നവൻ അവന്റെ തൂക്കിയിട്ട വലത്തേ കൈപ്പത്തി ഒന്ന് നിവർത്തിയതും താഴ്ത്തിയിട്ട ഫുൾകൈ ഷർട്ടിൽ നിന്നും അവന്റെ വലത് കയ്യിലേക്ക് ഷർട്ടിനുള്ളിൽ നിന്നൊരു വാൾ ഇറങ്ങിവന്നു. അവൻ അത് കൈപിടിയിൽ ഒതുക്കി മുന്നോട്ട് കേറി നിന്നു അവരെ രണ്ട് പേരെയും മാറി മാറി നോക്കി.

അത് കണ്ടതും പൂജയുടെ പൊങ്ങിയ കൈ പതിയെ വിറച്ചു വിറച്ചു താന്നു. മിഴി ശ്വാസം പോലും എടുക്കാതെ തറഞ്ഞു നിന്നുപോയി.

“ഒരു കാര്യം ഇപ്പോഴേ ക്ലിയർ ആക്കിയേക്കാം, നിങ്ങൾ ഞങ്ങളുടെ കൂടെ ഇപ്പൊ ഇവിടെ നിന്നും വരും, നീ ഇവന്റെ തല അടിച്ചു പൊളിച്ചിട്ടും ഞങ്ങൾ ഒന്നും ചെയ്യാത്തത് ജീവനോടെ നിന്നെയൊക്കെ വേണം എന്ന് പറഞ്ഞത് കൊണ്ട് മാത്രം ആണ്. അല്ലാതെ അത് ഞങ്ങളുടെ കഴിവ്കേടായി കാണാൻ ആണ് നിങ്ങളുടെ ഭാവം എങ്കിൽ ഇപ്പഴേ ഞാൻ പറഞ്ഞേക്കാം ഓടുന്ന വണ്ടിയിൽ നിന്ന് തള്ളി ഞാൻ പൊറത്തിടും എന്നിട്ട് ഭായ്യോട് അവർ കൊണ്ട് വരണ വഴി രക്ഷപ്പെടാൻ ആയി സ്വയം ചാടി പക്ഷേ മരിച്ചു എന്ന് ഞാൻ അങ്ങ് പറയും. മനസ്സിലായോ?” ഉറച്ചതും ഭീഷണിയുടെയും സ്വരത്തിൽ അവൻ അത് പറഞ്ഞപ്പോൾ ആരാന്ന് പോലും അറിയാത്തവർ തങ്ങളെ എന്തിന് തട്ടിക്കൊണ്ടു പോകുന്നു എന്നറിയാതെ നിൽക്കാനേ പൂജയ്ക്കും മിഴിക്കും കഴിഞ്ഞുള്ളു.

നിമിഷ നേരം കൊണ്ട് വന്നവർ അവരെ രണ്ട് പേരെയും കയ്യും കാലും കെട്ടി ഇൻജെക്ഷൻ ചെയ്ത് മയക്കി വണ്ടിയിൽ കേറ്റി സ്ഥലം വിട്ടിരുന്നു.

**************

ഇതേ സമയം അസ്ലൻ ആ ട്രക്കിന് വേണ്ടി നാസിക്കിന്റെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കികൊണ്ട് ഇരുന്നു. അങ്ങനെ മണിക്കൂറുകൾ വീണ്ടും കടന്ന് പോയി. അവർക്ക് പ്രത്യേകിച്ച് തുമ്പ് ഒന്നും കിട്ടിയിരുന്നില്ല. അത് അവനെ കുറച്ചൊന്നുമല്ല അലട്ടിയത്. അസ്ലന്റെ അടുത്തേക്ക് പോവാൻ തന്നെ കൂടെ ഉള്ളവർ ഭയപ്പെട്ടിരുന്നു.

അസ്ലൻ സീറ്റിൽ ചാരി ബാക്കിലേക്ക് കണ്ണടച്ച് കിടന്നു മനസ്സിനെ ഒന്ന് ശാന്തമാക്കി. മനസ്സ് തെല്ലോന്ന് അടങ്ങിയതും അയാൾ ആ വണ്ടി സഞ്ചരിക്കാൻ സാധ്യത ഉള്ള പോസ്സിബിലിറ്റീസ് മനസ്സിൽ അനലൈസ് ചെയ്യാൻ തുടങ്ങി.
“മൊബൈൽ സിഗ്നൽ വെച്ച് നോക്കിയാൽ ആ വണ്ടി നാസിക്ക് ടൗണിൽ. നാസിക്ക് ടൗണിൽ നിന്നും പോകാവുന്ന സ്ഥലങ്ങൾ പലതാണ്. ഒന്ന് മുംബൈ… അത് പോകാൻ ചാൻസ് ഇല്ല കാരണം മുംബൈ പോകാൻ ആയിരുന്നു എങ്കിൽ അവർക്ക് നാസിക്ക് വരേണ്ട കാര്യം ഇല്ല ലോണാവാലയിൽ നിന്ന് നേരിട്ട് പോയാൽ പെട്ടെന്ന് എത്തും.

രണ്ടാമത് സൂറത്… ഗുജറാത്ത്‌. അതിനും ചാൻസ് കുറവ് ആണ്, കാരണം അങ്ങോട്ട് പോവാൻ ആണേലും മുംബൈ വഴി പോണത് ആണ് എളുപ്പം.

മൂന്നാമത് മധ്യ പ്രദേശ്… അങ്ങോട്ട്‌ കടക്കണം എങ്കിൽ അവർ നാസിക്ക് ടച്ച്‌ ചെയ്യണ്ട ആവിശ്യം ഇല്ല. നാസിക്ക് എത്തുന്നതിന് മുന്നേ തന്നെ നേരിട്ട് മധ്യപ്രദേശിലേക്ക് കടക്കാം.” അസ്ലൻ ഓരോന്നായി കണക്ക് കൂട്ടി. അൽപ സമയത്തിന് ശേഷം അയാളുടെ ചുണ്ടിൽ ഒരു ചിരി തെളിഞ്ഞത് കണ്ട് കൂട്ടാളികൾക്ക് ഒരു ആശ്വാസം തോന്നി. കാരണം അവർക്ക് അറിയാം അയാളെ… അയാളുടെ അസാമാന്യ ചിന്താശക്തിയെ. അയാൾ എപ്പോഴൊക്കെ ഇങ്ങനെ ചിന്തിച്ച് ഇരുന്നിട്ടുണ്ടോ അതിന്റെ ഒക്കെ അവസാനം അയാൾ കണ്ണ് തുറക്കുന്നത് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയും കൊണ്ട് ആവും.

പൊടുന്നനെ അയാൾ കണ്ണ് തുറന്ന് ചാടി എഴുനേറ്റു. കൂടെ ഉള്ള 10 പേരും അയാളുടെ വാക്കുകൾക്ക് ആയി കാതോർത്തു.

“അവർ എവിടേം പോയിട്ടില്ല, ഇവിടെ അടുത്ത് എവിടെയോ ഉണ്ട്. അവർ നാസിക്ക് സിറ്റിയിൽ കേറീട്ടുണ്ട് എന്നാൽ മുംബൈ, സൂറത്, മധ്യപ്രദേശ്.. അങ്ങോട്ടൊക്കെ പോകാൻ ഉള്ള ചാൻസ് ഇല്ല. നാസിക്ക് സിറ്റിയിൽ കയറിയിട്ട് മാത്രം പോകാൻ പറ്റുന്ന ബാക്കി ഒരേ ഒരു റൂട്ടേ ഉള്ളു… തൃയമ്പകേശ്വർ…

എന്റെ ഊഹം ശെരിയാണ് എങ്കിൽ അവർ ആ റൂട്ടിൽ തന്നെ ആവും പോയിട്ടുണ്ടാവുക. ഒരു കാര്യം ചെയ്യാം, നമുക്ക് ആ റൂട്ടിൽ കുറച്ച് നേരം പോയിട്ട് ഏതെങ്കിലും cctv പരിശോധിക്കാം. അതിൽ ആ വണ്ടി ഉണ്ടാകും എനിക്ക് ഉറപ്പാണ്.”

“പക്ഷെ ഭായ് നമ്മൾ നമ്മുടെ ഏരിയയിൽ cctv വീഡിയോസ് ചെക്ക് ചെയ്ത പോലെ ഇവിടെ ചെക്ക് ചെയ്യാൻ പറ്റില്ലല്ലോ, നമുക്ക് ഇവിടെ ഹോൾഡ് ഇല്ലല്ലോ അല്ലെങ്കിൽ സിറ്റിയിൽ തന്നെ നമുക്ക് അത് ചെക്ക് ചെയ്യാരുന്നല്ലോ.”
“പൈസയിൽ വരാത്ത ഏത് ഹോൾഡ് ആണെടാ ഉള്ളത്. ഏതെങ്കിലും ലോക്കൽ കടക്കാരെ നോക്കാം cctv വെച്ചിട്ടുള്ള. ഈ വലിയ വലിയ കെട്ടിടത്തിലെ cctv വീഡിയോസ് കിട്ടാൻ ആണ് പാട് ചെറിയ ദാരിദ്ര്യം പിടിച്ച കടക്കാർ ആണേൽ പൈസ കൊടുത്ത് അവന്റെ അമ്മുമ്മയെ വരെ നമുക്ക് വാങ്ങിക്കാം… മനസ്സിലായോ..?

പക്ഷേ ഞാൻ ഇതിന് വേണ്ടി ഇങ്ങനെ ചിലവാക്കുന്ന മുഴുവൻ പണവും അവരുടെ ശരീരം കൊണ്ട് മുതലാക്കിയിട്ടേ ഇനി അവറ്റകളെ ഞാൻ കൊല്ലുകയുള്ളു. നിനക്കൊക്കെ വൈയഗ്ര വല്ലതും വേണമെങ്കിൽ ഇപ്പൊ തന്നെ വാങ്ങിക്കോ. ഹ ഹാ..ഹാ.” അസ്ലൻ അവന്റെ താടി ഉഴിഞ്ഞുകൊണ്ട് ബാക്കി ഉള്ളവരോട് ആയി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *