Flash 🔙
Year 1995
കഥയുടെ തുടക്കത്തിൽ പറഞ്ഞപോലെ തന്നെ ആർക്കോ ആരോ കാലകത്തി കൊടുത്തപ്പോൾ പറ്റിയ അബദ്ധം അതായിരുന്നു അർജുൻ്റെ ജനനം. നഗരസഭ വേസ്റ്റ് കൂമ്പാരം ആയി സൂക്ഷിക്കുന്ന ആ ചവട്ടുകൂനയിൽ നിന്നും ആയിരുന്നു ലോറി ഡ്രൈവർ ആയ ബാലകൃഷ്ണന് ഒരു 3 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിട്ടുന്നത്. അതിനെ ഉപേക്ഷിക്കാൻ മനസ്സ് വരാത്ത അയാള് അവനെ തൻ്റെ വീട്ടിൽ തന്നെ തൻ്റെ മകൻ്റെ ഒപ്പം വളർത്തി. അവനു അർജുൻ എന്ന് പേരും ഇട്ടു. അർജുനും അയാളുടെ മകൻ അരുൺ ഉം സഹോദരങ്ങൾ ആയി തന്നെ അവിടെ ജീവിച്ചു . അർജുൻ ആരെയും പേടിയില്ലാതെ ഇങ്ങോട്ട് ആയാലും അങ്ങോട്ട് ആയാലും തല്ലാൻ മടിയില്ലാത്ത ഒരുത്തൻ എന്നാല് അരുൺ അവന് അടിയും പിടിയും ഒന്നും അല്ല നിയമപരമായി തെറ്റുകൾ തിരുത്താൻ ആയിരുന്നു താല്പര്യം. ബാലകൃഷ്ണന് എപ്പോഴും അർജുൻ്റെ വഴക്ക് ഒത്തുതീർപ്പ് ആക്കുക തന്നെ ആയിരുന്നു ജോലി എന്ന് വേണം എങ്കിൽ പറയാം. എങ്കിലും സന്തോഷത്തോടെ തന്നെ അവർ അവിടെ ജീവിച്ചു. പക്ഷേ ആ സന്തോഷം അധികം നാൾ നീണ്ടുനിൽക്കുന്ന ഒന്നായിരുന്നില്ല. പതിവുപോലെ ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ എത്തിയ അർജുനും അരുൺ ഉം കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന തങ്ങളുടെ അച്ഛനെയും അമ്മയെയും ആയിരുന്നു. അത് കണ്ട ഷോക്കിൽ നിന്നും രണ്ടാൾക്കും ഒന്നും ചെയ്യുവാൻ കഴിയാതെ ഇരുന്നുപോയി. അച്ഛൻ്റെയും അമ്മയുടെയും മരണത്തിൽ നിന്നും കര കയറും മുൻപ് തന്നെ ആരൊക്കെയോ ആ കുട്ടികളെ അവർ ജീവിച്ച വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു കഴിഞ്ഞിരുന്നു. വളരെ പെട്ടന്ന് തന്നെ അവർ ആരും ഇല്ലാത്ത അനാഥ കുട്ടികൾ ആയി കഴിഞ്ഞിരുന്നു. തൻ്റെ അച്ചനും അമ്മയും എങ്ങനെ ആണ് മരിച്ചത് എന്നും അത് ചെയ്തവരെ എങ്ങനെയും നിയമത്തിന് മുമ്പിൽ എത്തിക്കണം എന്നും ആയിരുന്നു അരുൺ ചിന്തിച്ചിരുന്നത്.എന്നാല് അർജുൻ അപ്പോഴേക്കും ഒരു മൃഗം ആയി കഴിഞ്ഞിരുന്നു. തങ്ങളുടെ സ്ഥലം കൈക്കലാക്കാൻ വേണ്ടി അവിടുത്തെ ഒരു പ്രമാണി തന്നെ ആണ് അത് ചെയ്തത് എന്ന് അറിയാം ആയിരുന്നു എങ്കിലും അത് അരുൺ അർജുൻ അറിയാതെ തന്നെ സൂക്ഷിച്ചു. അവർ അവിടെ ഉള്ള ഒരു പള്ളിവക. അനാഥ മന്ദിരത്തിൽ അഭയം പ്രാപിക്കുകയും അവിടെ നിന്ന് തന്നെ വിദ്യാഭ്യാസം നേടുവാനും തുടങ്ങി. പഠിക്കാൻ മിടുക്കൻ ആയ അരുൺ പലരുടെയും സഹായത്താൽ കേരളത്തിലെ തന്നെ വലിയ കോളജുകളിൽ ഒന്നിൽ അഡ്മിഷൻ നേടി എങ്കിലും അർജ്ജുനനെ പിരിഞ്ഞു പോകാൻ താല്പര്യം ഇല്ലാതിരുന്ന അവനെ അർജുൻ തന്നെ മുൻകൈ എടുത്ത് പറഞ്ഞയച്ചു. ഇതിനകം തന്നെ തങ്ങളുടെ അച്ഛനെയും അമ്മയെയും വകവരുത്തി സ്വത്തുക്കൾ കൈക്കലാക്കിയ ആളെ തിരിച്ചറിഞ്ഞ അർജുൻ അയാളെ വകവരുതുവാൻ തീരുമാനിക്കുകയും കുറച്ച് കൂട്ടുകാരുടെ സഹായത്തോടെ അവൻ അത് ചെയ്യുകയും ചെയ്തു. അർജുൻ എന്ന കണ്ണിൽ ചോരയില്ലാത്ത അസുരൻ അവിടെ ജനിച്ചു എന്ന് വേണം എങ്കിൽ പറയാം.
അതിനുശേഷം ജയിൽ ശിക്ഷ അനുഭവിക്കുന്ന അർജുനും അരുൺ ഉം തമ്മിൽ ആകെ ഉള്ള കോൺടാക്ട് മാസത്തിൽ ഒരിക്കൽ മാത്രം വരുന്ന ഫോൺ കോൾ മാത്രം ആയിരുന്നു.ജയിലിലെ മറ്റു പ്രതികളും ആയിട്ടുള്ള ആയിട്ടുള്ള സഹവാസം അർജ്ജുനനെ മറ്റൊരു ആളാക്കി മാറ്റുവായിരുന്ന് എന്ന് തന്നെ പറയാം. അവനു ലോകത്തിൽ തന്നെ ആരെയും പേടിക്കാനോ അരുൺ അല്ലാതെ മറ്റൊരാളെ സ്നേഹിക്കുവാനും ഇല്ലായിരുന്നു. ഈ കാലയളവിൽ അരുൺ തൻ്റെ കോളജ് ജീവിതം കഴിഞ്ഞു law കോളജിൽ നിയമ വിദ്യാഭ്യാസത്തിന് ചേർന്നിരുന്നു. അർജുൻ ആവട്ടെ ജയിലിലെ മറ്റു തടവുകാരും ആയി ചേർന്ന് ഒരു ചെകുത്താനും. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ അർജ്ജുനനെ കാത്ത് അരുൺ എത്തിയിരുന്നു. പക്ഷേ ആദ്യ കാഴ്ചയിൽ തന്നെ പഴയ ആ അർജുൻ അല്ല എന്ന് തോന്നിക്കും വിധം പൈശാചികത നിറഞ്ഞ മുഖഭാവവും ആയി ആണ് അവൻ പുറത്തിറങ്ങിയത്. പക്ഷേ അവർ തമ്മിലുള്ള ബന്ധത്തിന് അതൊന്നും ഒരു പ്രശ്നം അല്ലായിരുന്നു.ഇതിനോടകം വക്കീൽ ആയി സ്വന്തം ആയി കേസുകൾ ഒക്കെ കൈകാര്യം ചെയ്യുവാൻ അരുൺ തുടങ്ങിയിരുന്നു. ജോലി ആവശ്യം ആയി കൊച്ചിയിൽ തന്നെ സ്ഥിരതാമസം ആയപ്പോൾ കൂടെ വരാൻ വിളിച്ചു എങ്കിലും അർജുൻ അത് നിരസിച്ചു. പക്ഷേ എല്ലാ ദിവസവും ഫോൺ വഴി അവർ പരസ്പരം കോൺടാക്ട് ചെയ്യും ആയിരുന്നു.
