ആരതി – 5

ആരതി 5

Aarathi Part 5 | Author : Sathan

[ Previous Part ] [ www.kambi.pw ]


കഴിഞ്ഞ പർട്ടുകൾ support cheytha എല്ലാവർക്കും നന്ദി 🙏ഈ പർടിൽ കമ്പി ഉണ്ടാവില്ല ജസ്റ്റ് ഒരു ഫ്ലാഷ് ബാക്ക് മാത്രം ആണ്. ആരാണ് അരുൺ? അർജുൻ്റെ ആരാണ് അവൻ? അവനു എന്ത് പറ്റി? ഇത്രയും മാത്രം ആണ് ഇതിൽ പറയാൻ ശ്രമിക്കുന്നത്. പിന്നെ മുൻപ് കഥകൾ എഴുതി ശീലം ഇല്ലാത്തതിൻ്റെ കുഴപ്പങ്ങൾ ഒക്കെ ഉണ്ടാവും.അത് ക്ഷമിക്കുക. പിന്നെ കഥ വായിക്കുന്നവർ ഒക്കെ അവരവരുടെ അഭിപ്രായം പറഞ്ഞിരുന്നു എങ്കിൽ ആവശ്യമുള്ള തിരുത്തലുകൾക്ക് അത് സഹായകം ആയേനെ എന്ന്

പാവം സാത്താൻ 😈


അപ്പൊൾ കഥയിലേക്ക് പോവാം        ആരതി part 5………

ആരതിയുടെ ഫോണിൽ കണ്ട ഫോട്ടോ അവനെ ആകെ ഒന്ന് ഉലച്ചു എന്ന് തന്നെ പറയാം. അരുൺ തനിക്ക് ഈ ലോകത്ത് ആരോടെങ്കിലും സ്നേഹവും കടപ്പാടും ഉണ്ടെങ്കിൽ അത് അവനോട് മാത്രം ആയിരുന്നു. പക്ഷേ അവൻ്റെ ഫോട്ടോ എങ്ങനെ ഇവളുടെ ഫോണിൽ വന്നു? ഇനി ഇവൾ ആണോ അന്ന് അവൻ എന്നോട് പറഞ്ഞ പെൺകുട്ടി? അങ്ങനെ ആണേൽ അവള് മരിച്ചു എന്ന് എങ്ങനെ ആണ് ജോൺ പറഞ്ഞത്? എന്തൊക്കെയോ താൻ അറിയാതെ നടക്കുന്നുണ്ട് എന്ന് അവനു മനസ്സിലായി കഴിഞ്ഞിരുന്നു. അവൻ്റെ മനസ്സിൽ ഉത്തരം ഇല്ലാത്ത പല ചോദ്യങ്ങൾ ഉയർന്നു. തൻ്റെ മുൻപിൽ ബാഗും ആയി പോകുന്ന ആരതിയെ നോക്കി അർജുൻ വിളിച്ചു

 

“ആതീ…..”

വർഷങ്ങൾക്കു ശേഷം ആ വിളി കേട്ട ആരതി പെട്ടന്ന് തന്നെ നിന്നു . തിരിഞ്ഞ് നോക്കിയപ്പോൾ കാണുന്നത് തൻ്റെ ഫോണും പിടിച്ച് നിൽക്കുന്ന അർജുൻ ആണ്. ഈ പേര് അവന് എങ്ങനെ അറിയാം എന്ന് അവൾക്ക് മനസിലായില്ല.

 

ആരതി: അർജുൻ നിനക്ക്.. നിനക്ക് എങ്ങനെ ഈ പേര് അറിയാം? എന്നെ ആകെ രണ്ടുപേർ മാത്രം ആണ് ഈ പേര് വിളിച്ചിരുന്നത് ഒന്ന് എൻ്റെ….

 

അരുൺ: ഒന്ന് അരുൺ മറ്റൊന്ന് അവൻ്റെ ബെസ്റ്റ് ഫ്രണ്ട് അജുവും അല്ലേ? അവള് പറഞ്ഞു തീർക്കും മുൻപ് തന്നെ അർജുൻ ചോതിചു.

 

ആരതി: അർജുൻ ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം? ചേട്ടായി പറഞ്ഞുമാത്രം അറിയാവുന്ന ഫോണിൽ മാത്രം സംസാരിച്ചു പരിചയപ്പെട്ട അജു അത് നീ ആണോ? എനിക്ക് ഒന്നും മനസ്സിലാവുന്നില്ല….

അവളുടെ കണ്ണുകൾ നിറഞ്ഞു കവിയാൻ തുടങ്ങി.

 

അർജുൻ: നീ പറഞ്ഞ ആൾ ഞാൻ തന്നെ ആണ് പക്ഷെ … എനിക്ക് അറിയില്ലായിരുന്നു നീയും ഞാൻ സംസാരിച്ച ആതിയും ഓരാൾ ആണന്നു ഈ ഫോൺ നോക്കിയപ്പോൾ ഇതിൽ കണ്ട wallpaper അത് കണ്ടപ്പോൾ തോന്നിയ സംശയം നീ ആണോ അവള് എന്ന് അതാണ് വിളിച്ചു നോക്കിയത്. ഇനി എനിക്ക് ഒന്ന് കൂടി അറിയാൻ ഉണ്ട്. എന്താണ് അന്ന് സംഭവിച്ചത്? അവൻ എന്നെ അവസാനം ആയി വിളിച്ചപ്പോൾ ആകെ പറഞ്ഞ കാര്യം നിന്നെ കണ്ടെത്തണം സംരക്ഷിക്കണം അത് മാത്രം ആയിരുന്നു. അവനു എന്താ പറ്റിയത് എന്നറിയാൻ ഒരുപാട് ശ്രമിച്ചു എന്നിട്ടും നടന്നില്ല. എനിക്ക് അറിയണം എന്താ പറ്റിയത്?

 

ആരും ഇല്ല എന്ന് കരുതിയ തനിക്ക് ആരൊക്കെയോ ഉണ്ട് എന്നൊരു തോന്നൽ അവൾക്ക് ഉണ്ടായി എന്ന് അവളുടെ മുഖത്ത് നിന്നും അറിയാൻ സാധിക്കുന്നുണ്ട്. പക്ഷേ അർജുൻ ചോതിച്ച ചോദ്യത്തിൻ്റെ മറുപടികൾ അത് എങ്ങനെ അവനോട് പറയും എന്ന ഒരു പേടിയും അവളുടെ മുഖത്ത് നന്നേ തെളിഞ്ഞിരുന്നു.

 

“” ആരതി…. ചോതിച്ചത്  കേട്ടോ നീ ? പറ അവനു എന്താ പറ്റിയത്””അർജുൻ്റെ ശബ്ദം ഉയർന്നു.

 

ആരതി: അർജുൻ ഞാൻ പറയാം എല്ലാം.. പക്ഷേ ഇവിടെ വെച്ചല്ല നീ ഇപ്പൊൾ വാ വീട്ടിൽ ചെന്നിട്ട് എല്ലാം വിശതമായി തന്നെ ഞാൻ പറയാം.

 

ഇത്രയും പറഞ്ഞ ശേഷം ആരതി parking ലക്ഷ്യമാക്കി നടന്നു നീങ്ങി.അവളെ പിന്തുടർന്ന് തന്നെ അർജുനും. രണ്ടുപേരും അവളുടെ വണ്ടിയിൽ കയറി അവളുടെ വീട്ടിലേക്കുള്ള യാത്ര തുടർന്നു. യാത്രയിൽ ഒന്നും രണ്ടുപേരും ഒന്നും തന്നെ മിണ്ടിയില്ല വണ്ടി ഓടിക്കുന്ന ആരതിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി കൊണ്ടിരുന്നു. ഇതേ സമയം അർജുൻ വിൻഡോ വഴി പുറത്തേക്ക് നോക്കി ഇരിക്കുക ആയിരുന്നു. അവൻ്റെ മനസ്സിലേക്ക് അരുൺ ഒപ്പം ഉണ്ടായിരുന്ന കാലഘട്ടം തെളിഞ്ഞു വരുവാൻ തുടങ്ങി.

 

Flash 🔙

Year 1995

 

കഥയുടെ തുടക്കത്തിൽ പറഞ്ഞപോലെ തന്നെ ആർക്കോ ആരോ കാലകത്തി കൊടുത്തപ്പോൾ പറ്റിയ അബദ്ധം അതായിരുന്നു അർജുൻ്റെ ജനനം. നഗരസഭ വേസ്റ്റ് കൂമ്പാരം ആയി സൂക്ഷിക്കുന്ന ആ ചവട്ടുകൂനയിൽ നിന്നും ആയിരുന്നു ലോറി ഡ്രൈവർ ആയ ബാലകൃഷ്ണന് ഒരു 3 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കിട്ടുന്നത്. അതിനെ ഉപേക്ഷിക്കാൻ മനസ്സ് വരാത്ത അയാള് അവനെ തൻ്റെ വീട്ടിൽ തന്നെ തൻ്റെ മകൻ്റെ ഒപ്പം വളർത്തി. അവനു അർജുൻ എന്ന് പേരും ഇട്ടു. അർജുനും അയാളുടെ മകൻ അരുൺ ഉം സഹോദരങ്ങൾ ആയി തന്നെ അവിടെ ജീവിച്ചു . അർജുൻ ആരെയും പേടിയില്ലാതെ ഇങ്ങോട്ട് ആയാലും അങ്ങോട്ട് ആയാലും തല്ലാൻ മടിയില്ലാത്ത ഒരുത്തൻ എന്നാല് അരുൺ അവന് അടിയും പിടിയും ഒന്നും അല്ല നിയമപരമായി തെറ്റുകൾ തിരുത്താൻ ആയിരുന്നു താല്പര്യം. ബാലകൃഷ്ണന് എപ്പോഴും അർജുൻ്റെ വഴക്ക് ഒത്തുതീർപ്പ് ആക്കുക തന്നെ ആയിരുന്നു ജോലി എന്ന് വേണം എങ്കിൽ പറയാം. എങ്കിലും സന്തോഷത്തോടെ തന്നെ അവർ അവിടെ ജീവിച്ചു. പക്ഷേ ആ സന്തോഷം അധികം നാൾ നീണ്ടുനിൽക്കുന്ന ഒന്നായിരുന്നില്ല. പതിവുപോലെ ക്ലാസ്സ് കഴിഞ്ഞു വീട്ടിൽ എത്തിയ അർജുനും അരുൺ ഉം കാണുന്നത് രക്തത്തിൽ കുളിച്ച് കിടക്കുന്ന തങ്ങളുടെ അച്ഛനെയും അമ്മയെയും ആയിരുന്നു. അത് കണ്ട ഷോക്കിൽ നിന്നും രണ്ടാൾക്കും ഒന്നും ചെയ്യുവാൻ കഴിയാതെ ഇരുന്നുപോയി. അച്ഛൻ്റെയും അമ്മയുടെയും മരണത്തിൽ നിന്നും കര കയറും മുൻപ് തന്നെ ആരൊക്കെയോ ആ കുട്ടികളെ അവർ ജീവിച്ച വീട്ടിൽ നിന്നും ഇറക്കി വിടുകയും ചെയ്തു കഴിഞ്ഞിരുന്നു. വളരെ പെട്ടന്ന് തന്നെ അവർ ആരും ഇല്ലാത്ത അനാഥ കുട്ടികൾ ആയി കഴിഞ്ഞിരുന്നു. തൻ്റെ അച്ചനും അമ്മയും എങ്ങനെ ആണ് മരിച്ചത് എന്നും അത് ചെയ്തവരെ  എങ്ങനെയും നിയമത്തിന് മുമ്പിൽ എത്തിക്കണം എന്നും ആയിരുന്നു അരുൺ ചിന്തിച്ചിരുന്നത്.എന്നാല് അർജുൻ അപ്പോഴേക്കും ഒരു മൃഗം ആയി കഴിഞ്ഞിരുന്നു. തങ്ങളുടെ സ്ഥലം കൈക്കലാക്കാൻ വേണ്ടി അവിടുത്തെ ഒരു പ്രമാണി തന്നെ ആണ് അത് ചെയ്തത് എന്ന് അറിയാം ആയിരുന്നു എങ്കിലും അത് അരുൺ അർജുൻ അറിയാതെ തന്നെ സൂക്ഷിച്ചു. അവർ അവിടെ ഉള്ള ഒരു പള്ളിവക. അനാഥ മന്ദിരത്തിൽ അഭയം പ്രാപിക്കുകയും അവിടെ നിന്ന് തന്നെ വിദ്യാഭ്യാസം നേടുവാനും തുടങ്ങി. പഠിക്കാൻ മിടുക്കൻ ആയ അരുൺ പലരുടെയും സഹായത്താൽ കേരളത്തിലെ തന്നെ വലിയ കോളജുകളിൽ ഒന്നിൽ അഡ്മിഷൻ നേടി എങ്കിലും അർജ്ജുനനെ പിരിഞ്ഞു പോകാൻ താല്പര്യം ഇല്ലാതിരുന്ന അവനെ അർജുൻ തന്നെ മുൻകൈ എടുത്ത് പറഞ്ഞയച്ചു. ഇതിനകം തന്നെ തങ്ങളുടെ അച്ഛനെയും അമ്മയെയും വകവരുത്തി സ്വത്തുക്കൾ കൈക്കലാക്കിയ ആളെ തിരിച്ചറിഞ്ഞ അർജുൻ അയാളെ വകവരുതുവാൻ തീരുമാനിക്കുകയും കുറച്ച് കൂട്ടുകാരുടെ സഹായത്തോടെ അവൻ അത് ചെയ്യുകയും ചെയ്തു. അർജുൻ എന്ന കണ്ണിൽ ചോരയില്ലാത്ത അസുരൻ അവിടെ ജനിച്ചു എന്ന് വേണം എങ്കിൽ പറയാം.

Leave a Reply

Your email address will not be published. Required fields are marked *