വീട്ടിലേക്ക് കാറിൽ പോകുന്ന വഴി ആ അമ്മയും മകളും ഒന്നും മിണ്ടിയില്ല.
“എന്താ മോളെ എന്തു പറ്റി’ ശശിധരിക്കുറുപ്പ് പരിഭ്രാന്തനായി
“അറിഞ്ഞില്ലെ മകൾക്ക് ഗഭം’
വാതിൽ കടന്നു വന്ന രാധാകൂമാരി ഏങ്ങലടിക്കുന്നതു പോലെ പറഞ്ഞു.അവരിരുവന്നു. അവളുടെ മൂറിയിലെത്തി ശശിധരിക്കുറുപ്പ് വിക്കുന്ന ശബ്ദത്തിൽ ചോദിച്ചു.
“പറ മോളെ നിന്നെ ആരാ ചതിച്ചത് ആരായാലും പറ ഡാഡി അവനെ വെറുതെ വിടില്ല”
“ചതിച്ചതല്ല ഡാഡി ഞങ്ങൾ തമ്മിൽ ഇഷ്ടമാ, ഞങ്ങളുടെ കല്യാണം നടത്തിത്തരണം”
ഷെറിൻ വിതുമ്പി,
“ആരാ ആരാ അവൻ പറ’
രാധാകുമാരി ചോദിച്ചു.
അവരിരൂവരൂ. ഞെട്ടിതെറിച്ചു.
“ഌ ആ പൊട്ടൻ ചെറുക്കനൊ?
ശശിധരക്കുറുപ്പ് പരിഭ്രാന്തനായി
“എങ്കിലും ഒരു ഊമയെ.
ശശിധരക്കുറുപ്പിനെ പൂത്തിയാക്കാനനുവദിക്കാതെ ഷെറിൻ പറഞ്ഞു.
“അയാൾ ഊമയായിരിക്കാം പക്ഷെ എന്താ സുദേവനൊരൂ കൂറ്റി, സ്വന്തമായി ജോലിയുണ്ട്,
സൗന്ദര്യവും ആരോഗ്യവുമുണ്ട്, ഇന്ന് ഡാഡിക്കെന്ന അബോഷൻ നടത്തി ഒരു സമ്പന്ന കൂടൂംബത്തിലേക്ക് കെട്ടിച്ച് വിടാം, പക്ഷെ എനിക്കുറപ്പുണ്ട് അയാളെപ്പോലെ എന്നെ സ്നേഹിക്കാൻ അയാൾ മാത്രമേയുള്ളവെന്ന്’
തുടന്നവൾ പൊട്ടിക്കരഞ്ഞു, രാധാകുമാരിയും ശശിധരിക്കുറുപ്പും പരസ്പരം നോക്കി അടുത്ത ദിവസം തന്നെ. ശശിധരിക്കുറുപ്പ് സുദേവന്റെ വീട്ടിലെത്തി, കാര്യങ്ങൾ പറഞ്ഞുതൂ. എല്ലാവരൂ. ഞെട്ടിപ്പോയി സൂദേവൻ പേടിച്ച അൽപ്പം മാറി നിന്നു, എങ്കിലും മകനു കൈവന്ന മഹാഭാഗ്യമോത് സുദേവന്റെ അച്ചനമ്മമാർ സന്തുഷ്ടരായി,
അന്നു തന്നെയാണ് സൂദേവന്റെ പെങ്ങൾ ഭൂബായിൽ നിന്ന് ലീവിനു വന്നത് കാര്യങ്ങളറിഞ്ഞു. അവൾ സൂദേവന്റെ കൈത്തണ്ടയിൽ നുള്ളിക്കൊണ്ട് പറഞ്ഞു.
“എങ്കിലും എന്റെ ഊമക്കുയിലേ നീ പണി പറ്റിച്ചല്ലോടാ’
അങ്ങനെ കല്യാണ ദിവസം വനെത്തി ഷെറിനെ അണിയിച്ചൊരുക്കാൻ സമിതിയും മൂൻ നിയിലുണ്ടായിരുന്നു.
“കൊച്ച് കള്ളി ഒരു കിടിലൻ ഊമപ്പെയ്യനെ ഒപ്പിച്ചെടൂതല്ലോടി നീ”
അവൾ ഷെറിന്റെ കവിളിൽ മെല്ലെ തട്ടി
“ഒന്നു പോ” പെഷറിൻ പരിഭവപ്പെട്ടു.
കല്യാണത്തിന് നവാസം വന്നു. സൂദേവന് ഗിഫ്റ്റ് കൊടൂക്കവെ നവാസ് അവന്റെ കൈത്തണ്ടയിൽ മെല്ലെ പിടിച്ച് കൂലൂക്കി കണ്ണിക്കിയിട്ട് ചോദിച്ചു.
“അമ്പടാ വീരാ, ഒരു കിടിലൻ പെണ്ണിനെ ലോഡാക്കിയെടൂത്തല്ലോടാ’
അവരിരൂവരൂ. പൊട്ടിച്ചിരിച്ചു. ആ ഊമപ്പയ്യന്റെ നിഷ്കളങ്കമായ ചിരിയുടെ സൗന്ദര്യ നവാസ് നോക്കി നിന്നു പോയി.
മാസങ്ങൾ കടന്ന് പോയി നവാസ് ഗുൽഫിലേക്ക് പോയി . പോകുന്നതിനു മുൻപ് സുദേവനെയും ഷെറ്റിനെയൂം കണ്ട യാത്ര പറഞ്ഞു അയാൾ. ഷെറിൻ പ്രസവിച്ചു തങ്ക് പോലുള്ള ഒരാൺ കൂട്ടിയെ, ഷെറീൻ വളരെയധികം മാറിപ്പോയിരുന്നു അവൾ സൂദേവന്റേതു ആയി പഠിക്കാൻ മിടൂക്കിയായ ഷെറിൻ എ.സി.യെക്ക് ചേന്നു തന്റെ പഠനം തുടന്നു. കൂഞ്ഞിന്റെ കിളിക്കൊഞ്ചലുകൾ കേട്ട കൊണ്ട് സുദേവന്റെ നഗ്നമായ മാറ്റിൽ മുഖമണച്ച കിടക്കുമ്പോൾ ഷെറിനോക്കാറൂണ്ട്, താനെത്ര ഭാഗ്യവതിയാണെന്ന്….[ശുഭം]
ഈ കഥ ഇഷ്ടമായവര്‍ കമന്റ് ചെയ്യുക പ്ലീസ് …..
