‘ദേഷ്യം കൊണ്ടു വിറയ്ക്കുകയായിരുന്നു അഞ്ജലി, സരോജ അവളുടെ അടുത്തേക്കു നീങ്ങി നിന്നു.’മോളേ, ‘ അവളുടെ മുടിയിഴയിൽ തലോടിക്കൊണ്ട് സരോജ പറഞ്ഞു. ‘ഞാനിനി അധികകാലമില്ലെന്ന്ു മോൾക്കറിയാല്ലോ, ഞാൻ പറഞ്ഞിട്ടാ കൃഷ്‌ണേട്ടൻ ഈ ആലോചന വ്ച്ചത്. മരിക്കുന്നതിനു മുൻപ് നിന്‌റെ മാംഗല്യം എനിക്കു കാണണം മോളെ’
സരോജയ്ക്കു ക്യാൻസറാണ്, ഇനി അധികകാലം ജീവിച്ചിരിക്കില്ലെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം . അമ്മയുടെ ആഗ്രഹപ്രകാരമാണ് തന്‌റെ കല്യാണം തീരുമാനിച്ചതെന്ന് അറി്ഞ്ഞതോടെ അഞ്ജലി തളർന്നുപോയി. അവൾ അമ്മയെ ചേർത്തു പിടിച്ചു.
‘മോളേ, മേലേട്ടുകാർ നല്ലവരാണ്. രാജീവിനെക്കുറിച്ചു ഞങ്ങൾ അന്വേഷിച്ചു, ഇത്ര നല്ലൊരു പയ്യൻ വേറെയുണ്ടാവില്ല. നിന്‌റെ അതേ പ്രായവും. അമ്മയുടെ അവസാനത്തെ ആഗ്രഹമാണിത്.ഇനിയൊന്നും അമ്മ ആവശ്യപ്പെടില്ല. മോൾ എനിക്കു വാക്കു താ?’ സരോജ പറഞ്ഞു.
അഞ്ജലിയുടെ കണ്ണു നിറഞ്ഞു വന്നു. വിറയാർന്ന കൈകൾ അവൾ അമ്മയുടെ കൈപ്പത്തിയിൽ ചേർത്തു വച്ചു. എന്നിട്ടു ഇടറിയ ശബ്ദത്തിൽ പറഞ്ഞു ‘വാക്ക്, എനിക്കു സമ്മതാണ്’
പെണ്ണുകാണൽ ദിവസം വന്നെത്തി. അഞ്ജലിയുടെ കൂട്ടുകാരികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു.നിസംഗതയോടെ ഇരിക്കുകയായിരുന്നു അവൾ ..ആകെ തണുത്തുറഞ്ഞ ഭാവം. വിവാഹ ജീവിതം എന്നതു ഒരിക്കലും അവളുടെ സ്വപ്‌നങ്ങളിൽ പോലും ഉണ്ടായിരുന്നി്ല്ല. അമ്മയോടു പറഞ്ഞ വാക്കു പാലിക്കാൻ വേണ്ടി മാത്രം …എങ്കിലും ബന്ധുക്കളും കൂട്ടുകാരികളും വെറുതേ വിടാൻ ഒരുക്കമല്ലായിരുന്നു.ഒരു വെളുത്ത ചുരിദാറായിരുന്നു അവൾ ധരിച്ചത്. അതിസുന്ദരിയായ അഞ്ജലിയെ അണിയിച്ചൊരുക്കാൻ കൂടിനിന്നവർ മൽസരിച്ചു.
പത്തോടെ രാജീവും ബന്ധുക്കളും അഞ്ജലിയുടെ തറവാടായ അണിമംഗലത്തെത്തി.കൃഷ്ണകുമാറും സരോജയും അവരെ സ്വീകരിച്ചിരുത്തി.
രാജീവ് ഒരു വെളുത്ത ഷർട്ടും ജീൻസുമാണു ധരിച്ചിരുന്നത്. പതിവിലും സുന്ദരനായിരുന്നു അവൻ. ജീവിതത്തിൽ ആദ്യത്തെ പെണ്ണുകാണൽ . അവന്‌റെ ഹൃദയം പടപടാന്നു മിടിക്കുന്നുണ്ടായിരുന്നു.മുന്നിലെ ടീപ്പോയി്ൽ കാപ്പിയും മധുരപലഹാരങ്ങളും നിരന്നിട്ടും അതിലൊന്നു പോലും അവൻ എടുത്തില്ല. തീർത്തും പരിഭ്രാന്തൻ. ഐഐടി പരീക്ഷയ്ക്കു പോലും അവൻ ഇങ്ങനെ ടെൻഷൻ അടിച്ചിട്ടുണ്ടാവില്ല.
ഭാവി മരുമകനെ സാകൂതം നോക്കുകയായിരുന്നു കൃഷ്ണകുമാർ. ബലിഷ്ഠൻ, സുന്ദരൻ, യോഗ്യൻ…മുഖം ഒരു മാടപ്രാവിനെ പോലെ. അഞ്ജലിക്ക് എന്തു കൊണ്ടും ചേരുന്നവനാണ് രാജീവെന്ന് അദ്ദേഹം വിലയിരുത്തി.
‘മോളെവിടെ’ അച്ഛമ്മ സരോജയോടു ചോദിച്ചു.’ഇപ്പോൾ വരും’ അവർ ചിരിയോടെ ഉത്തരം പറഞ്ഞു.
ഒടുവിൽ എല്ലാവരുടെയും കാത്തിരിപ്പ് അവസാനിച്ചു. അഞ്ജലി പടികളിറങ്ങി അവർക്കരികിലേക്കു വന്നു.രാജീവ് കണ്ണിമയ്ക്കാതെ അഞ്ജലിയെ നോക്കി. മണ്ണിലേക്കിറങ്ങിവന്ന ദേവ സൗന്ദര്യം. ആപ്പിൾ പോലെയുള്ള ചുണ്ടുകൾ,ഒരു ദേവതയുടെ മുഖം.നിറഞ്ഞു തുളുമ്പുന്ന മാറിടം, ഒതുങ്ങിയ ഭംഗിയുള്ള അരക്കെ്ട്ട്. ഒരു നിമിഷം അവൻ മതിമറന്നുപോയ്ി.
അഞ്ജലി മിഴികളയുയർത്തി തീക്ഷ്ണമായി അവനെ നോക്കി.രാജീവ് നോട്ടം പിൻവലിച്ചു.അച്ഛമ്മ അവളെ പിടിച്ച് അരികിലിരുത്തി വിശേഷങ്ങൾ ചോദിച്ചു. പതിഞ്ഞ സ്വരത്തിൽ അവൾ ഉത്തരങ്ങൾ നൽകി.
പെണ്ണുകാണൽ ഭംഗിയായി കഴിഞ്ഞു. ചെക്കനും പെണ്ണും തമ്മി്ൽ സംസാരിക്കുകയെന്ന ഏർപ്പാട് ഇവിടെ നടന്നതേയില്ല.മേലേട്ടു നിന്നു വന്നവർ തിരിച്ചു പോയി. അഞ്ജലി മുറിയിലേക്കും. തന്‌റെ കട്ടിലിൽ അവൾ കമിഴ്ന്നു കിടന്നു.
‘അഞ്ജലിച്ചേച്ചീ’ അവളുടെ കസിനായ നിത്യ വന്നു വിളിച്ചു. അഞ്ജലി മുഖമുയർത്തി.
‘അഞ്ജലിച്ചേച്ചിയുടെ ചെക്കൻ കൊള്ളാട്ടോ, രൺബീർ കപൂറിനെപ്പോലുണ്ട്’ വായാടിയായ നിത്യ പൊ്ട്ടിച്ചിരിച്ചു കൊണ്ടു പറഞ്ഞു.
‘പോടീ’ അവൾക്കു നേരേ തലയണ വലിച്ചെറിഞ്ഞുകൊണ്ടു ക്രുദ്ധയായി അഞ്ജലി പറഞ്ഞു.
(തുടരും)
