ആവിര്‍ഭാവം – 1

The MILF (ദി മദര്‍ ഐ വുഡ് ലവ് ടു ഫക്)
കാമിനിയെ കണ്ട അന്ന് മുതല്‍ രഹസ്യമായി അവളെ കുറിച്ച് അരുണ്‍ അന്വേഷിക്കാന്‍ തുടങ്ങിയിരുന്നു. ജോണ്‍സനെയാണ് ആ പ്രൊജക്റ്റ്‌ ഏല്‍പ്പിച്ചത് അതാവുമ്പോ മൂന്നാമത് ഒരാള്‍ അറിയുന്ന പ്രശ്നമെയില്ല. എല്ലാവിവരങ്ങളും രണ്ട്ടഴ്ചകം കിട്ടി അല്‍പ ദിവസം അത് മനസ്സിലിട്ടുഉരുട്ടി, ജിമ്മില്‍ കാണുമ്പോഴൊക്കെ അവളെ നിരീക്ഷിച്ചു. അവള്‍ തിരിച്ചും തന്നെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലായെങ്കിലും തന്നെ കാണുന്ന സ്ത്രീകളില്‍ പലരും വായ്‌ നോക്കാറുള്ള കാരണം, അവന്‍ അതിന് പ്രാധാന്യം കൊടുത്തില്ല. മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒരുനാള്‍ ജിമ്മില്‍ കണ്ടപ്പോള്‍ അവന്‍ ചെന്ന് കാമിനിയോട് സംസാരിക്കാന്‍ ശ്രമിച്ചു, തന്‍റെ കാര്‍ഡും കൊടുത്തു. എന്തുകൊണ്ടോ അവള്‍ വളരെ പരിഭ്രാന്തയായി കാണപ്പെട്ടു.
ഇതിനിടക്ക്‌ ജിമ്മില്‍ വെച്ചുതന്നെ സേതുരാമനെയും, നല്ലൊരു സന്ദര്‍ഭം കിട്ടിയപ്പോള്‍ അവന്‍ പരിചയപ്പെട്ടു, തന്നെക്കാള്‍ ധാരാളം പ്രായവ്യത്യാസമുള്ള, വളരെ നല്ലൊരു വ്യക്തി എന്നാണ് തോന്നിയത്. ഫിറ്റ്നസ്സിനു വലിയ പ്രാധാന്യം കൊടുക്കുന്നില്ല എന്ന് ശരീരപ്രകൃതം കണ്ടപ്പോള്‍ മനസ്സിലായി. സേതുരാമന്‍റെ കമ്പനി പാര്‍ട്ണര്‍ ശേഖര്‍ സാര്‍ തന്‍റെ അച്ഛന്‍റെ സുഹൃത്താണ്, എന്നാല്‍ ശേഖര്‍
അങ്കിളിനെ അച്ഛന്‍ കിടപ്പായതിനുശേഷം പിന്നെ കണ്ടിട്ടില്ല എന്ന് പറഞ്ഞപ്പോള്‍, തീര്‍ച്ചയായും വിവരം പുള്ളിയെ അറിയിക്കാം എന്ന് സേതുരാമന്‍ ഏറ്റു. ശേഖര്‍ അങ്കിളിന്‍റെ ഖാസ് ദോസ്ത് ആണ് സേതുരാമനെന്ന് അരുണ്‍ അന്വേഷണത്തിനിടെ അറിഞ്ഞിരുന്നു. തമ്മില്‍ ബിസിനസ് കാര്‍ഡുകള്‍ കൈമാറിയാണ് അന്ന് പിരിഞ്ഞത്.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ സേതുരാമന്‍ വിളിച്ചു, ശേഖര്‍ സാര്‍ അരണിന്‍റെ അച്ഛനെ പഴയകാല പരിചയത്തിന്‍റെ പേരില്‍ ഒന്ന് കാണാന്‍ ആഗ്രഹിക്കുന്നു, എപ്പോഴെങ്കിലും വീട്ടില്‍ വന്നുകൊള്ളട്ടെ എന്ന് ചോദിക്കാന്‍ പറഞ്ഞു എന്നാതായിരുന്നു ആവശ്യം. കിടപ്പില്‍ ആയശേഷം അച്ഛന്‍ രണ്ടുമൂന്നു ആത്മാര്‍ഥ സുഹൃത്തുക്കളെ അല്ലാതെ, അപൂര്‍വ്വമായെ പഴയ പരിചയക്കാരെ കാണാന്‍ ആഗാഹിക്കാറുള്ളു എന്ന് വിശദീകരിച്ചുകൊണ്ട് തീര്‍ച്ചയായും ശേഖര്‍ സാറിന്‍റെ കാര്യം അച്ഛനോട് ചോദിക്കാം എന്ന് അരുണ്‍ ഏറ്റു. അന്ന് വൈകീട്ട് കാര്യം പറഞ്ഞപ്പോള്‍ അച്ഛന് സന്തോഷമാണ് ഉണ്ടായത്. പണ്ട് ഇടക്കൊക്കെ ക്ലബ്ബില്‍ പോയിരുന്നപ്പോള്‍, പലപ്രാവശ്യം ശേഖര്‍ തന്‍റെ ബ്രിഡ്ജ് കളിക്കുള്ള പാര്‍ട്ണര്‍ ആയിരുന്നു എന്നദ്ദേഹം ഓര്‍മ്മിച്ചെടുത്തു. എത്രയോ തവണ ഡ്രിങ്ക്സ് ഒരുമിച്ച് കഴിച്ചിട്ടുണ്ട്. പിറ്റേന്ന് വൈകിട്ട് തന്‍റെ കൂടെ രണ്ട് ഡ്രിങ്ക് കഴിക്കാന്‍ സൌകര്യപ്പെടുമെങ്കില്‍ വരാന്‍ പറയു എന്ന് പുള്ളി ആവശ്യപ്പെട്ടു.
സേതുരാമനെ വിളിച്ച് വിവരം പറഞ്ഞപ്പോള്‍ സാധിക്കുമെങ്കില്‍ താങ്കളും കൂടെ വരൂ, കിളവന്മാര്‍ പഴയകാലകഥകള്‍ പറയുമ്പോള്‍ നമുക്ക് മറ്റു വല്ലതും പറഞ്ഞിരിക്കാം എന്ന് കൂട്ടിച്ചേര്‍ക്കാന്‍ അരുണ്‍ മറന്നില്ല, വൈകിട്ട് 7 മണിക്ക്ന്നു പറഞ്ഞുറപ്പിച്ച് അവര്‍ സംഭാഷണം അവസാനിപ്പിച്ചു. അടുത്തനാള്‍ അവരെത്തി, അമ്മ അരുണലക്ഷിയെ പരിചയപ്പെടുത്തിയശേഷം അച്ഛന്‍റെ മുറിയിലേക്കവരെ ആനയിച്ച് അവിടുള്ള സോഫയില്‍ അരുണ്‍ അവരെ ഇരുത്തി. ഏതാനും മിനിട്ടുകള്‍ അവരുടെ കൂടെ ഇരുന്ന്, വൃദ്ധന്മാര്‍ക്കു രണ്ട് ലാര്‍ജ് ബ്ലൂ ലേബല്‍ കൊടുക്കാന്‍ ശങ്കരേട്ടനെ ഏല്‍പ്പിച്ച ശേഷം, സേതുരാമനെ കൂട്ടി അരുണ്‍ വീട്ടിലെ ലൈബ്രറി മുറിയില്‍ പോയി ഇരുപ്പുറപ്പിച്ചു.
മുപ്പതിലേറെ വര്‍ഷങ്ങളായി വീട്ടില്‍ സഹായത്തിന് കൂടെയുള്ള ആളാണ് ശങ്കരേട്ടന്‍, കക്ഷി ഇനിയെല്ലാം വേണ്ടരീതിയില്‍ കൈകാര്യം ചെയ്തോളും, സംശയം വന്നാല്‍ പോയി അമ്മയോട് ചോദിക്കുകയും ചെയ്തോളും.
താന്‍ വല്ലപ്പോഴുമേ, ഡ്രിങ്ക്സ് കഴിക്കാറുള്ളു പക്ഷെ സേതുരാമന് എന്ത് വേണമെങ്കിലും ഇവിടുണ്ട് എന്ന് പറഞ്ഞപ്പോള്‍, താനും സ്ഥിരമായൊന്നും മദ്യപിക്കാറില്ല ഇപ്പൊ ചായ മതി, തിരികെ വണ്ടിഓടിക്കണം എന്ന് മറുപടി കിട്ടി. അതും ശങ്കരേട്ടനെ വിളിച്ച് ഏര്‍പ്പാടാക്കി. രാഷ്ട്രീയത്തില്‍ തുടങ്ങി അവര്‍ തമ്മിലുള്ള
സംഭാഷണം ക്രമേണ ബിസിനസ്സിലോട്ടും കുടുംബ ബന്ധങ്ങളെക്കുറിച്ചുമൊക്കെയായി പുരോഗമിച്ചു. അരുണിന് ജപ്പാനികള്‍ പഠിപ്പിച്ചുകൊടുത്ത ഏറെ വിലപ്പെട്ട ഒരുകാര്യം, തന്നോട് ഇടപഴകുന്നവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യണം എന്നതായിരുന്നു. താമസിയാതെ അവന് തോന്നിത്തുടങ്ങി വലിയ കളങ്കമൊന്നുമില്ലാത്ത ആത്മാര്‍ത്ഥതയുള്ള ഒരു സാധാരണക്കാരനാണ് സേതുരാമനെന്ന്‍.
കേരളത്തിലെ അറിയപ്പെടുന്ന എഞ്ചിനീയറിംഗ് കോളേജില്‍ പഠനം, പിന്നെ ന്യൂഡല്‍ഹിയിലെ പ്രശസ്തമായ ഒരു മാനേജ്‌മന്റ്‌ ഇന്‍സ്റ്റിറ്റുട്ടില്‍നിന്ന് MBA, അതുകഴിഞ്ഞ് ചെന്നയിലും മുംബായിലും ബോട്സ്വാനയിലും ഉദ്യോഗം, പിന്നെ ഇപ്പോള്‍ കുറച്ച്‌ കാലമായി കൊച്ചിയില്‍ സ്വന്തം കണ്‍സള്‍ട്ടിംഗ് ഓഫീസ് സ്ഥാപിച്ച് കമ്പനികള്‍ക്ക് ISO സര്ട്ടിഫികെഷന്‍ സംബധിച്ച് ട്രെയിനിംഗ് കൊടുക്കുന്നു. അതിന്‍റെ പാര്‍ട്ണര്‍ ആണ് ശേഖര്‍. ജീവിതം നന്നായി മുന്നോട്ടു കൊണ്ടു പോകുന്നു. പാവം ഇയാളുടെ ഭാര്യ ആണ് തന്‍റെ സ്വപ്നകാമുകി എന്നതില്‍ അവന് ചെറിയൊരു ഖേദം തോന്നി. സംസാരത്തിനിടെ അരുണിന്‍റെ കല്യാണ വിഷയം പൊങ്ങി വന്നപ്പോള്‍, തിരക്കിനിടെ അതിന് സമയം കിട്ടിയില്ല എന്ന്‍ പറഞ്ഞ് അവന്‍ ഒഴിഞ്ഞുമാറി. തന്‍റെ കുടുംബത്തെ സേതുരാമന്‍ സ്വയം പറഞ്ഞ് പരിചയപ്പെടുത്തി.
കാമിനിയെ ജിമ്മില്‍ കണ്ടിട്ടുണ്ട്, “ഐ വുഡ് ലൈക്‌ ടു മീറ്റ്‌ ഹെര്‍,” നേരില്‍ പരിചയപ്പെടാന്‍ ആഗ്രഹമുണ്ട്, എന്ന് അരുണ്‍ പറഞ്ഞപ്പോള്‍ സേതുരാമന്‍റെ കണ്ണിലുയര്‍ന്ന തിളക്കം അവന്‍ ശ്രദ്ധിച്ചു. അവളും ഒരു ഇന്‍റ്റീറിയര്‍ ഡെക്കറേഷന്‍ firm-ല്‍ കണ്‍സള്‍റ്റണ്ട് ആയി ജോലി ചെയ്യാറുണ്ട് എന്ന് കേട്ടപ്പോള്‍ പൊടുന്നനെ അവനൊരു ചിന്ത തോന്നി, തന്‍റെ കോര്‍പ്പ്റേറ്റ് ഓഫീസില്‍ ഒരു റീ-ഡെക്കറേഷന്‍ പ്രൊജക്റ്റ്‌ ആലോചിച്ചാല്‍ അവളെ അടുത്ത് സംസാരിക്കാന്‍ കിട്ടുമെന്ന്. പിന്നെ ഡിസ്ക്കഷന്‍ അതിനെക്കുറിച്ചായി.
കാമിനിയോട് ഈ കാര്യം സംസാരിക്കാമെന്ന് സേതുരാമന്‍ ഏറ്റു. അതിനിടെ അമ്മ അച്ഛനെ ശ്രദ്ധിക്കാനുള്ള കാര്യം ഓര്‍മ്മിപ്പിച്ചതോടെ അവര്‍ സംസാരം നിര്‍ത്തി അകത്ത് വൃദ്ധന്മാരുടെ അടുത്തേക്ക് നീങ്ങി. താമസിയാതെ ശേഖറിനെയും കൊണ്ട് സേതു യാത്ര പറഞ്ഞ് പോവുകയും ചെയ്തു. അടുത്തൊരു ദിവസം, കാമിനി വര്‍ക്ക് ചെയ്യുന്ന കമ്പനിയിലെ ബിസിനെസ്സ് ഡെവലപ്പ്മെന്റ് മാനേജര്‍ അരുണിനെ വന്നു കണ്ട് ബന്ധപ്പെട്ട ആള്‍ക്കാരുമായി പ്രാരംഭ ചര്‍ച്ചകള്‍ തുടങ്ങുകയും ചെയ്തു. പക്ഷെ പ്രൊജക്റ്റ്‌
കണ്‍സള്‍റ്റന്റ് എന്ന നിലക്ക് കാമിനിയുടെ പങ്കാളിത്തം തുടങ്ങാന്‍ ഇനിയും വളരെ സമയമെടുക്കും എന്ന്‍ മനസ്സിലാക്കികൊണ്ട്‌ അവന്‍ കാത്തിരുന്നു.
സേതുരാമന്‍ അച്ഛനെ കാണാന്‍ ശേഖറുമായി വീട്ടിലേക്ക് വരുന്നതിന് തൊട്ട് മുന്‍പത്തെ ആഴ്ചയായിരുന്നു അരുണ്‍ ഒരു ദിവസം കാമിനിയെ ജിമ്മില്‍ രാവിലെ കണ്ടതും തന്‍റെ ബിസിനസ് കാര്‍ഡ് കൊടുത്തതും. അന്ന് അവളില്‍ കണ്ട പരിഭ്രമവും ആകാംക്ഷയും അവന് ഒരു കാര്യം ഉറപ്പിച്ചുകൊടുത്തു, തനിക്ക് അവളോട് തോന്നിയ പോലെ, അത്രയും ഇല്ലെങ്കില്‍ പോലും, അവള്‍ക്ക് തന്നോടും ഒരു ആകര്‍ഷണം തോന്നിയിട്ടുണ്ട്. ആദ്യമായൊരാള്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്നത് അനുഭവിക്കുന്ന ഒരു കോളേജ് കുമാരിയുടെ വെപ്രാളമായിരുന്നു അവന് കാമിനിയില്‍ കാണാന്‍ കഴിഞ്ഞത്.
അന്ന് തന്‍റെ കാര്‍ഡ് കയ്യില്‍ വാങ്ങിയ കാമിനിയാണ് ഇത്രയും ദിവസം കഴിഞ്ഞ് തനിക്കിതാ ഫോണില്‍ മെസ്സേജ് അയച്ചിരിക്കുന്നത്, അവന്‍ മൂന്നാര്‍ റോഡരുകില്‍ കോടമഞ്ഞിന്‍റെ സൌന്ദര്യം ആസ്വദിച്ച് കാറിലിരുന്ന് ചിന്തിച്ചു. മെസേജ് കാമിനിയുടെ ആയകാരണം തന്‍റെ ഹൃദയം അത് മുഴുവന്‍ വായിക്കാതെ തന്നെ പെരുമ്പറ കൊട്ടുന്നു. ഒരു ദീര്‍ഘശ്വാസം എടുത്ത ശേഷം അയാള്‍ ആ സന്ദേശം വായിച്ചു. ഇംഗ്ലീഷില്‍ ആയിരുന്നു അത്.
“ഹായ് ഞാന്‍ കാമിനിയാണ്, കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്നെ നമ്മള്‍ ജിമ്മില്‍ വച്ച് കണ്ടിരുന്നു. എന്തിനാണ് എന്നോട് വിളിക്കാന്‍ ആവശ്യപ്പെട്ടത്?”
“നന്ദി മാഡം എന്നെ കോണ്ടാക്ട് ചെയ്തതിന്, എന്തിനാണ് വിളിക്കാന്‍ പറഞ്ഞത് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരു ഉത്തരം തരാന്‍ എനിക്കാവില്ല. എനിക്കെന്തോ താങ്കളെക്കുറിച്ച് കുറച്ച്‌ കൂടുതല്‍ അറിയണമെന്ന് തോന്നി, അതാണ്‌ സൌകര്യപ്പെടുമ്പോള്‍ വിളിക്കുമോ എന്ന് ചോദിച്ചത്, ബുദ്ധിമുട്ടായോ?” അവന്‍ മറുപടി അയച്ചു.
ഉടന്‍ തന്നെ കാമിനിയുടെ അടുത്ത മെസേജ് വന്നു “ഒരിക്കലുമില്ല, താങ്കള്‍ക്ക് സുഖം തന്നെ എന്ന് കരുതുന്നു, നമുക്ക് വാട്സാപ്പില്‍ ചാറ്റ് ചെയ്താലോ? എന്നിട്ട് മലയാളത്തിലാകാം കത്തി, അതോ മലയാളം എഴുതാന്‍ അറിയില്ലെന്നുണ്ടോ, എനിക്ക് ഇതേ നമ്പരാണ്.”
ഉടന്‍തന്നെ അവന്‍ തന്‍റെ വാട്സപ്പ് നമ്പര്‍ അവള്‍ക്കയച്ചുകൊടുത്ത്, രണ്ടാമത്തെ ഫോണില്‍ വാട്ട്സപ്പ് തുറന്നു. വൈകാതെ അവളുടെ സന്ദേശം എത്തി, “എവിടെയാണ് ഇപ്പൊ, എന്ത് ചെയ്യുന്നു” അവളുടെ
മനോഹരമായ മുഖം പുഞ്ചിരിയോടെ പ്രൊഫൈലില്‍ അവനെ നോക്കി.
“ഞാന്‍ ഡ്രൈവ് ചെയ്യുകയായിരുന്നു, നല്ല മഞ്ഞാണ് പുറത്ത്, അതാസ്വദിക്കാന്‍ തല്‍ക്കാലം ഒരു റോഡരുകില്‍ പാര്‍ക്ക്‌ ചെയ്തിരിക്കുകയാണ്. പിന്നെ, മലയാളം എഴുതാന്‍ ബുധിമുട്ടില്ലെന്ന് മനസ്സിലായല്ലോ?”
“ആഹാ, അപ്പോള്‍ ഹൈറേഞ്ചില്‍ എവിടെയോ കറങ്ങുകയാണല്ലോ, എന്താ മറ്റു പണിയൊന്നുമില്ലാത്തത് കൊണ്ടാണോ”
“അല്ല മാഡം, ഞാന്‍ മൂന്നാറില്‍ നിന്ന് മടങ്ങുകയാണ്, ഇവിടെ സ്റ്റെര്‍ലിംഗ് റിസോര്‍ട്ടിലെ ‘സെക്യുരിട്ടി ആന്‍ഡ്‌ സര്‍വയ്ലെന്‍സ്’ എന്‍റെ ഒരു കമ്പനിയാണ് ഓപ്പെറെറ്റ് ചെയ്യന്നത്, കുറച്ച്‌ വര്‍ഷങ്ങള്‍ക്കുശേഷം അവിടെ വിസിറ്റ് ചെയ്തതാ ……. മറ്റു തിരക്കുകളില്‍ നിന്ന്‍ ഒരു റിലീഫ്.”
“അവിടിപ്പൊ നല്ല കാലാവസ്ഥയാണ് അല്ലെ, ഞങ്ങള്‍ രണ്ടാഴ്ച മുന്‍പ് മൂന്നാറില്‍ വന്നിരുന്നു,” കാമിനി എഴുതി.
“സേതുരാമിന്‍റെ കമ്പനിക്ക് ഇവിടെ ക്ലയന്റ് ഉണ്ടല്ലേ, കക്ഷി പറഞ്ഞിരുന്നു.”
“ആഹാ, ചേട്ടനെ പരിചയപ്പെട്ടോ” എന്നിട്ടൊരു അത്ഭുത സ്മൈലി.
“ജിമ്മില്‍വെച്ച് കണ്ടിരുന്നു, നമ്മുടെ പേര്‍സണല്‍ ട്രൈനെര്‍ ജോബി പരിചയപ്പെടുത്തിത്തന്നു, മാഡത്തിന്‍റെ ഹസ്ബന്‍ഡ് ആണെന്ന് പറഞ്ഞു.”
“നോക്കൂ നമുക്കീ മാഡം വിളി ഒന്ന് നിര്‍ത്തിക്കുടെ, എന്നെ കാമിനി എന്ന് വിളിച്ചാല്‍ മതി”
“തീര്‍ച്ചയായും, എനിക്കും അത് ബോറടിച്ചുതുടങ്ങിയിരുന്നു, കാമിനി ഇപ്പോള്‍ എവിടെയാ.”
“ഓഫീസിലാണ്, ഞാന്‍ ഒരു വളരെ തലതിരിഞ്ഞ പണി നന്നായി അവസാനിപ്പിച്ചുകൊണ്ട് നടു നീര്‍ക്കുകയാ, 7 മണിയാവും ഇറങ്ങാന്‍. സാര്‍ ഇനി എപ്പോ വീട്ടിലെത്തും, ഈ മഞ്ഞും മഴയും ഒക്കെ കഴിഞ്ഞിട്ട്?”
“കാമിനി, എന്നെ അരുണ്‍ എന്ന് വിളിച്ചാല്‍ മതി പ്ലീസ്സ്. ഞാന്‍ ഒരു 7 മണിക്ക് വീട്ടില്‍ എത്തമെന്നാണ് കരുതിയത്, ചിലപ്പോ കുറച്ച്‌ വൈകിയേക്കും.”
“ഭാര്യ കാത്തിരിക്കില്ലേ, വിളിച്ച് പറഞ്ഞോ വൈകുമെന്ന്, എന്താ ഡ്രൈവറെ കൂടാതെ ഒറ്റക്ക് യാത്ര തിരിച്ചത്? മുതലാളിക്ക് കുറെ ഡ്രൈവര്‍മാര്‍ ഒക്കെ കാണുമല്ലോ വിളിപ്പുറത്ത്” അവള്‍ തുരു തുരെ ചോദ്യങ്ങള്‍ തൊടുത്തു വിട്ടു.
“കല്യാണം ആയില്ല, അമ്മയും അച്ഛനുമാണ് കാത്തിരിക്കാനുള്ളത്. ഞാന്‍ സാധാരണ സന്ധ്യക്ക്‌ ശേഷമേ വീട്ടില്‍ എത്താറുള്ളു, കുറച്ച്‌ കഴിഞ്ഞ് വീട്ടില്‍ വിളിച്ച് പറയണം, വൈകുമെന്ന്.”
“എന്താ കല്യാണം കഴിക്കാത്തത്, ഒരു മോസ്റ്റ്‌ എലിജിബിള്‍ ബാച്ചിലര്‍ കട്ടാണല്ലോ കാണുമ്പോള്‍?”
“കാമിനിയെ വേണ്ട സമയത്ത് കാണാന്‍ സാധിച്ചില്ലല്ലോ, അതാണ്‌ ഇതുവരെ കല്യാണം കഴിക്കാതിരുന്നത്,” റിസ്ക്ക് ആണെന്ന് അറിഞ്ഞുകൊണ്ടുള്ള ഒരു മറുപടി അവന്‍ കൊടുത്തു.
പൊടുന്നനെ അവള്‍ ഓഫ്‌ ലൈന്‍ ആയി.
അല്‍പ്പ നേരം കൂടി മറുപടി കാത്തിരുന്ന ശേഷം അവന്‍ യാത്ര പുനരാരംഭിച്ചു, കലമിട്ടുടച്ചോ ദൈവമേ, എന്നാലോചിച്ചുകൊണ്ട്. അരമുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് അടിവാരം ദൂരെ കാണാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും വണ്ടി സൈഡാക്കി അവന്‍ ഫോണെടുത്ത് നോക്കി. ഹാവൂ, കാമിനിയുടെ ഒരു ഹായ് വന്നിട്ടുണ്ട്, കക്ഷി വീണ്ടും ഓണ്‍ലൈന്‍ എത്തിയിട്ടുണ്ട്. “ഞാന്‍ ഇഷ്ട്ടപ്പെടാത്തത് വല്ലതും പറഞ്ഞോ, എന്താണ് പെട്ടന്ന് യാത്ര പറയാന്‍ പോലും നിക്കാതെ പോയത്?” അവന്‍ ചോദിച്ചു.
“പെട്ടന്നങ്ങിനെ വായിച്ചപ്പോള്‍ ഞാന്‍ വല്ലാതെയായി, അതാണ്‌ പോയത്. ഇപ്പൊ ഞാന്‍ വീട്ടിലെത്തി, ഇന്ന് നേരത്തെ പോന്നു, വരുന്നതിനിടെ ആലോചിച്ചപ്പോള്‍ പരിഭ്രമിക്കേണ്ടതില്ലെന്ന് തോന്നി” അവള്‍ മറുപടി അയച്ചു. “ആട്ടെ ഇപ്പൊ എവിടെ എത്തി, മഞ്ഞൊക്കെ മാറിയോ?”
“ചാറ്റല്‍ മഴയുണ്ട് പക്ഷെ ഒന്നരമണിക്കൂര്‍ കൊണ്ട് വീടെത്തുമെന്നു തോന്നുന്നു. നോക്കു കാമിനി ഞാന്‍ ഉദ്ദേശിച്ചത്, ഇഷ്ട്ടപ്പെട്ട പെണ്കുട്ടിയെ ഇത് വരെ കാണാത്തത് കൊണ്ട് വിവാഹം നീണ്ടു എന്നാണ്.” ഉടനെത്തന്നെ അവന്‍ വീണ്ടും എഴുതി, “തന്നെ പോലൊരു സാധനത്തിനെയാണ് എനിക്ക് വേണ്ടത്.”
“ഈ ബസ്സ് മിസ്സായി മോനെ, പ്രായവും ഏറി. വേറെ വല്ലതും ഇതേ ലൈനില്‍ ഉണ്ടോ എന്ന് നമുക്ക് തിരയാം” അവള്‍ മറുപടി അയച്ചു.
“നമുക്ക് മെസേജ് നിര്‍ത്തിയിട്ട് ഫോണില്‍ സംസാരിക്കാമോ, എന്നാല്‍ എനിക്ക് ഡ്രൈവും ചെയ്യാം സംസാരിക്കുകയും ആവാം,” അവന്‍ ചോദിച്ചു.
“വേണ്ട കുട്ടി, ഞാനൊന്ന് കംഫര്‍ട്ടബിള്‍ ആവുന്ന വരെ നമുക്ക് ചാറ്റ് മതി. ഇപ്പൊ ഞാന്‍ എന്തായാലും പോട്ടെ പണിയുണ്ട്, അമ്മയെ അടുക്കളയില്‍ സഹായിക്കണം. അരുണ്‍ സൂക്ഷിച്ച് ഡ്രൈവ് ചെയ്ത് വേഗം വീടെത്തു, ബൈ.”
“താങ്ക്സ് ഫോര്‍ ദി കണെക്റ്റ് കാമിനി, നമുക്കിത് തുടര്‍ന്നു കൂടെ? ബൈ ഫോര്‍ നവ്.” അവന്‍ ഡ്രൈവിംഗ് തുടര്‍ന്നു.
(തുടരും)

Leave a Reply

Your email address will not be published. Required fields are marked *