ആവിര്‍ഭാവം – 1

ആവിര്‍ഭാവം, അവന്‍റെയും …

ശരി-തെറ്റുകള്‍ നോക്കിയല്ല ഇതെഴുതാന്‍ തുടങ്ങിയത്. ഒരു പ്രത്യേക ആവശ്യത്തിനായാണ് എഴുത്ത് ആരംഭിച്ചതും. പക്ഷേ വേണ്ടിവന്നില്ല.
കുറച്ച്‌ നാള്‍ ഇതങ്ങിനെ വിസ്മൃതിയില്‍ ആണ്ടുകിടന്നു. എങ്കിലും ഇടക്ക് മനസ്സില്‍ തോന്നിയിരുന്നു തീര്‍ച്ചയായും ഉപകരിക്കുമെന്ന്. ഏറെ കഴിഞ്ഞാണ് ബോധ്യം വന്നത്, ആ തോന്നല്‍ എനിക്ക് മാത്രം പോര എന്ന് ………. ഉദ്യമം വൃഥാവില്‍ ആയെന്ന്.
വെറുതെ കളയാന്‍ മനസ്സ് വരാത്തതുകൊണ്ട് എന്‍റെ മുന്‍പത്തെ തര്‍ജ്ജമക്ക്‌ തുടര്‍ച്ചയായാലോ എന്നാണ് പിന്നീട് ആലോചിച്ചത്.
‘ഇഴച്ച്കെട്ടിയാല്‍ മുഴച്ചുനില്‍ക്കുമെന്ന’ പഴമൊഴി അറിയാഞ്ഞിട്ടല്ല, എങ്കിലും ഒരു ഇടനാഴി പണിത്, തമ്മില്‍ കൂടിച്ചേരാന്‍ ഒരു സാധ്യത ബാക്കി നിര്‍ത്തി, ഇതിവിടെ ഇടാന്‍ തോന്നി ………. ചെയ്യുന്നു.
ഒരു ‘സ്റ്റാന്‍ണ്ട്-എലോണ്‍’ കഥയാണെങ്കിലും മുന്‍ഗാമിയുണ്ടെന്ന കാര്യം എനിക്കിവിടെ വിസ്മരിക്കാനാവില്ല. പണ്ടൊരിക്കല്‍ ഞാന്‍ ഇംഗ്ലീഷില്‍ നിന്ന്‍ വിവര്‍ത്തനം ചെയ്ത ഒരു കഥ, ‘ബോട്സ്വാന’ എന്ന പേരില്‍ ഇവിടെ വന്നിരുന്നു. അത് നിര്‍ത്തിയിടത്തു നിന്ന്‍, ഇത് തുടങ്ങുന്നു.
അവിടെ പ്രധാന കഥാപാത്രങ്ങളായ സേതുരാമനെയും കാമിനിയും ഇവിടെ ഞാന്‍ വീണ്ടും കൊണ്ടുവരുന്നു. ഈ സൈറ്റില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ വായനക്കാര്‍ക്ക് ‘ബോട്സ്വാന’ വേണമെങ്കില്‍ കിട്ടേണ്ടതാണ്. താല്‍പ്പര്യമില്ലെങ്കില്‍ ഈ കഥ മാത്രം വായിച്ച് മുന്നോട്ട് പോവുക.
ലൈഫ് & ലവ്
എപ്പോഴാണാവോ മഴയൊന്ന് അവസാനിക്കുക? ചില സമയങ്ങളില്‍ മഴക്കാലം തന്നെ വല്ലാത്ത വിഷണ്ണനാക്കുന്നു, അരുണ്‍മാധവന്‍ കര്‍ട്ടന്‍ നീക്കിയ കണ്ണാടി ജനലിലൂടെ പുറത്തെ മൂടിക്കെട്ടിയ അന്തരീക്ഷം നോക്കിക്കൊണ്ട്‌ ആലോചിച്ചു. ഈ മലനിരകളില്‍ നിന്ന് ഉച്ചക്ക് യാത്ര തിരിക്കണം. ഹൈറേഞ്ചിലൂടെയുള്ള ഡ്രൈവിനെപ്പറ്റി പക്ഷെ അയാള്‍ വ്യാകുലനായിരുന്നില്ല. മഴയും മഞ്ഞും ഉയര്‍ത്തുന്ന അനശ്ചിതത്വത്തില്‍ ഏകനായി ചുരത്തിലൂടെ ഹെയര്‍പിന്‍ വളവുകള്‍ താണ്ടി വണ്ടി ഓടിക്കുന്നത് പുള്ളിക്കൊരു ഹരമായിരുന്നു, പ്രത്യേകിച്ച് പുതിയ വാഹനമാകുമ്പോള്‍.
ഒരു സ്വദേശിയും ഇരിക്കട്ടെ സ്റ്റേബിളില്‍ എന്ന് കരുതി കഴിഞ്ഞമാസം മേടിച്ച ടാറ്റാ ഹാരിയര്‍ ആയിരുന്നു ഇത്തവണ മൂന്നാര്‍ യാത്രക്ക് എടുത്തത്‌. ഏതു വിദേശിയോടും കിടപിടിക്കാവുന്ന വണ്ടി എന്നാണ് ഇതുവരെ തോന്നിയ അഭിപ്രായം.
ഇന്നലെയാണ് എഡ്വിന്‍ നിര്‍ബന്ധിച്ചിട്ട് മൂന്നാറിലെ സ്റ്റെര്‍ലിംഗ് റിസോര്‍ട്ടില്‍ എത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇവിടുത്തെ ‘സെക്യുരിട്ടി & സര്‍വയ്ലെന്‍സ്’ തന്‍റെ ഒരു കമ്പനിയാണ് നടത്തുന്നത്. കോണ്ട്രാക്റ്റ് സൈനിങ്ങിനു വന്നതാണ് പണ്ട്, പിന്നെ ഇപ്പോഴാണ് ഇവിടെ എത്തുന്നത്.
തന്‍റെ പല ബിസിനെസ്സ് സംരംഭങ്ങളില്‍ ഒന്ന് മാത്രമാണ് ‘സെക്യുരിട്ടി ആന്‍ഡ്‌ സര്‍വയ്ലെന്‍സ്’ വിഭാഗം, അതും താനൊരു സെക്യുരിട്ടി ഫ്രീക് ആയതുകൊണ്ട് സ്വന്തം വീട്ടിലെ സെക്യുരിട്ടി കൂട്ടാന്‍ ഒരു സ്റ്റഡി നടത്തിയപ്പോള്‍ തോന്നിയ ഐഡിയ. അതങ്ങനെ വികസിച്ചപ്പോള്‍ കേരളത്തിലാകെ മൂന്ന്‍നാല് ബാങ്കുകളടക്കം 25 ക്ലയന്‍റെസ് ആയി. മാളുകളും, ബാങ്കുകളും കൂടാതെ തങ്ങള്‍ സ്റ്റെര്‍ലിംഗ് പോലത്തെ ചില വന്‍കിട റിസോര്‍ട്ടുകളും സംസ്ഥാനത്ത് കൈകാര്യം ചെയ്യുന്നുണ്ട്. അഞ്ഞൂറില്‍ പരം സ്റ്റാഫ്‌ ആയി തന്‍റെ ഈ ഒരു കമ്പനിയില്‍ത്തന്നെ. മിക്കവാറും എക്സ്-സര്‍വീസ് മെന്‍ ആയതുകൊണ്ട് ലേബര്‍ ഇഷ്യൂസ് കുറവാണ്.
പഴയ കോളേജ്മേറ്റ് ജോണ്‍സണ്‍ ആണ് ഈ സംരംഭത്തിന്‍റെ ചുമതലയുള്ള ഡയറക്ടര്‍, കക്ഷി മുന്‍പത്തെ ഒരു Mr ഇന്ത്യ ഒക്കെയാണ്. താനാണ് അന്ന് കാലത്ത് കുറെ ഏറെ അവനെ മത്സരങ്ങള്‍ക്ക് പോകാന്‍ സ്പോണ്‍സര്‍ ചെയ്ത് സഹായിച്ചിട്ടുള്ളത്. ആ ബന്ധം രണ്ടാളും നില നിര്‍ത്തിയിരുന്നു. ഈ പരിപാടി ആലോചിച്ചപ്പോള്‍, ആദ്യം ഉപദേശം ചോദിച്ചത് അവനോടാണ്. പ്രൈവറ്റ് ബാങ്കിലെ പണി രാജിവെച്ച് അവനുടനെ കൂടെ പോന്നു. കുററം പറയരുതല്ലോ, വളരെ നല്ല നിലക്ക് ഈ സംരംഭം കഴിഞ്ഞ 8 കൊല്ലമായി നടന്ന് വരുന്നുണ്ട്.
ഏറെ കാലമായി തന്‍റെ ഈ കമ്പനിക്ക് വേണ്ട എല്ലാ സര്‍വയ്ലെന്‍സ് എക്വിപ്മെണ്ട്കളും, സെക്യുരിറ്റി യുനിഫോമടക്കം മറ്റു സമഗ്രികളും സപ്ലൈ ചെയ്യുന്നത് കേരളത്തില്‍ ജനിച്ചു വളര്‍ന്ന ഗോവക്കാരന്‍,
എഡ്വിന്‍ ഡികുന്ഹാ ആണ്. തന്‍റെ നല്ലൊരു സുഹൃത്ത്‌ കൂടിയാണ് എഡ്വിന്‍. കഴിഞ്ഞ ആഴ്ചയില്‍ കണ്ടപ്പോള്‍ അവന്‍ നിര്‍ബന്ധിച്ച് ഇന്നലെ മൂന്നാറില്‍ വരാന്‍ പ്ലാന്‍ ചെയ്യേണ്ടിവന്നു. അവന്‍റെ ഒരു ലേഡി ഫ്രണ്ട് പനാജിയില്‍നിന്ന് വരുന്നുണ്ടായിരുന്നു, ചിത്ലീന്‍ കൌര്‍. അവളെ പരിചയപ്പെടാനാണ്.
‘ചിത്ലീന്‍’ എന്ന ആ പേരിന്‍റെ അര്‍ഥം, ‘സ്വയം അറിഞ്ഞുകൊണ്ട് ലോകം നിറഞ്ഞ് നില്‍ക്കുന്നവള്‍’ എന്നാണെന്ന് അവന്‍ പറഞ്ഞപ്പോള്‍ കൌതുകം തോന്നി. രാത്രിയില്‍ തന്‍റെയും എഡ്വിന്‍റെയും ശരീരത്തില്‍ അവള്‍ നിറഞ്ഞ് നില്‍ക്കുകയും ചെയ്തു, മൂന്നാം വര്ഷം മെഡിസിന് പഠിക്കുന്ന ആ അഞ്ചേമുക്കാല്‍ അടിക്കാരി, വെളുത്ത് കൊഴുത്തൊരു പഞ്ചാബി സുന്ദരി.
എഡ്വിനും താനും ഏറെക്കുറെ ഒരേ സ്വഭാവക്കാരും ശരീരപ്രകൃതവും ആണ്, ഒരേ പ്രായവും. അതുകൊണ്ടായിരിക്കണം ഇത്ര നല്ല സുഹൃത്തുക്കള്‍ ആയതും.
തന്‍റെ ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ PG ക്ക് പഠിക്കുമ്പോഴാണ് അച്ഛന്‍, ചീരക്കത്ത് മാധവന്‍ നായര്‍ക്ക് (C.M.നായര്‍), രണ്ടാമത്തെ ഹാര്‍ട്ട് അറ്റാക്ക്‌ വന്ന്‍ ഒരു ഭാഗം തളര്‍ന്നത്. വലിയ ‘സ്പൈസസ് & ടീ എക്സ്പോര്‍ട്ടിംഗ്’ ബിസിനെസ്സ് തനിക്ക് ഏറ്റെടുക്കേണ്ടി വന്നു. ഏക ചേച്ചി കല്യാണം കഴിഞ്ഞ് കുടുംബമായി അമേരിക്കയില്‍ സെറ്റില്‍ഡാണ്. കമ്പനിയിലെ പഴയ സ്റ്റാഫ്‌ കൂടെ നിന്ന് എല്ലാം പഠിപ്പിച്ച്, തന്നെ നല്ല പോലെ സംരക്ഷിച്ചു. അതില്‍ മിക്കവരും ഇപ്പോഴും തന്‍റെ കൂടെത്തന്നെയുണ്ട്. സ്വത്തുക്കള്‍ ഒന്നും താനായിട്ട് നഷ്ട്ടപ്പെടുത്തിയില്ല, എല്ലാം അധികമാക്കിയിട്ടെ ഉള്ളു. വിവാഹത്തിന് സമ്മതിക്കാതെ കാള കളിച്ച് നടക്കുകയാണ് എന്നൊരു പരാതി മാത്രമേ അമ്മ അരുണക്കുള്ളു. പക്ഷെ പരിധിയും നിലവാരവും വിട്ടു താന്‍ കളിക്കില്ല എന്ന് അച്ഛന് വ്യകതമായറിയാം, കക്ഷിയുടെ വിശ്വസ്തരെക്കൊണ്ട് സ്പൈ വര്‍ക്കൊക്കെ നടത്തിയെന്ന്‍ തോന്നുന്നു. അതുകൊണ്ട് പുള്ളിയുടെ ഫുള്‍ സപ്പോര്‍ട്ടാണ് തനിക്ക്. അവന് വേണ്ടപ്പോള്‍ അവന്‍ പറയും എന്നാണ് ആളുടെ നിലപാട്. ഒറ്റ മകന്‍ ആയതിന്‍റെ ലാളന അമ്മയും അച്ഛനും ധാരാളം നല്‍കിയിട്ടുണ്ട്, അവര്‍ തമ്മിലുള്ള പ്രേമം പോലെ; പേരുപോലും അമ്മയുടെ ‘അരുണ’ അച്ഛന്‍റെ ‘മാധവന്‍’ ചേര്‍ത്ത് നല്‍കിയതാണ് തനിക്ക്, ‘അരുണ്‍ മാധവന്‍,’ സുഹൃത്തുക്കള്‍ക്കും പരിചയക്കാര്‍ക്കും ‘അരുണ്‍.’
തന്‍റെ നഗരത്തില്‍ തന്നെക്കുറിച്ച് ഒരുനിലക്കുമുള്ള ഗോസ്സിപ്പ്കള്‍ വരാതിരിക്കാന്‍ പ്രത്യേകം ശ്രധിക്കാറുമുണ്ട്. പിന്നെ, മാന്യതയുടെയും സഭ്യതയുടെയും സത്യസന്ധതയുടെയും അതിര്‍വരമ്പുകള്‍ ലംഖിക്കാന്‍ (ഒരു പരിധി വരെ രതിമേഖലയില്‍ അല്ലാതെ) മനസ്സ് ഒരിക്കലും അനുവദിക്കാറുമില്ല. ശരീരസംരക്ഷണം മാത്രമാണ് ബലഹീനത എന്ന് പറയാനുള്ളത്, (ഹെല്‍ത്ത്‌ ഫ്രീക്കിനെ അങ്ങിനെ
വിളിക്കാമെങ്കില്‍). ശരീരം വിട്ടുള്ള ഒരു കളിക്കും നില്‍ക്കാറില്ല.
മൂന്നാറില്‍ നിന്ന് പുറപ്പെടും മുന്‍പ് ഇവിടുത്തെ മാനേജ്മെന്റ്നെ കണ്ട് യാത്ര പറയണം, ബിസിനസ് ഡിസ്കഷന്‍സൊക്കെ ഇന്നലെ കഴിഞ്ഞിരിക്കുന്നു. പിന്നെ എഡ്വിനും ചിത്ലീന് മൊത്ത് ലഞ്ച് കഴിക്കണം സ്ഥലം വിടണം, അങ്ങിനെയായാല്‍ രാത്രി ഭക്ഷണത്തിന് വീട്ടില്‍ എത്താം. അരുണ്‍ മുറിയില്‍നിന്നിറങ്ങി.
മൂന്നുമണിയോടടുത്തായി എല്ലാം കഴിഞ്ഞ് യാത്ര തുടങ്ങിയപ്പോള്‍. വളവും തിരിവുമാണെങ്കിലും, മഞ്ഞിന്‍റെയും ചാറ്റല്‍മഴയുടെയും അകമ്പടിയോടെ കത്തിച്ചു വിട്ടു. അന്‍പത് കിലോമീറ്ററോളം ദൂരം താണ്ടിയപ്പോഴാണ് ഫോണില്‍ മെസ്സേജ് വന്ന കാര്യം വണ്ടിയുടെ ബ്ലുടൂത്തില്‍ തെളിഞ്ഞ് കേട്ടത്.
പ്രകൃതിയുടെ ഭംഗികൂടി ആസ്വദിക്കാം എന്ന ഉദ്ദേശത്തോടെ വാഹനം ഒതുക്കി മൊബൈല്‍ എടുത്ത് പരിചയമില്ലാത്ത നമ്പരില്‍ നിന്ന് വന്ന മെസ്സേജ് തുറന്നപ്പോള്‍ ആഹ്ലാദം കൊണ്ട് വീര്‍പ്പുമുട്ടി; കാമിനി സേതുരാമന്‍ സന്ദേശം അയച്ചിരിക്കുന്നു, ആദ്യമായി.
ഈ ലോകത്ത് ആരോടെങ്കിലും അസൂയ തനിക്ക് തോന്നിയിട്ടുണ്ടെങ്കില്‍ അത് ആ സേതുരാമനോടാണ്, കാമിനിയെപ്പോലൊരു ചരക്കിനെ ഭാര്യയായി കിട്ടിയിട്ടുള്ളത്കൊണ്ട്. കാമിനിയെ ആദ്യം കണ്ടത് അയാള്‍ ഓര്‍ത്തു. കാക്കനാട്ട് തന്‍റെ വീട്ടിനടുത്തുള്ള ജിമ്മിലാണ് മിക്കവാറും വര്‍ക്ക്ഔട്ടിന് രാവിലെ പോകാറ്. ഏതാണ്ട് ആറു മാസം മുന്‍പാണ് അസാധ്യ ഭംഗിയുള്ള ഒരു 30-35 വയസ്സുകാരിയെ അവിടെ കാണാന്‍ തുടങ്ങിയത്. നിറവും രൂപഭംഗിയും ശരീരഭംഗിയും ഒത്തിണങ്ങിയ ഒരു MILF. ജീവിതത്തില്‍ ആദ്യമായി അവന് പ്രണയം തോന്നി, അതും മുപ്പതു കഴിഞ്ഞ ഒരു വിവാഹിതയോട്; ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.

Leave a Reply

Your email address will not be published. Required fields are marked *