ആർദ്രയുടെ മൂന്നാർ യാത്ര – 2 13

അനുരാഗ് ബാത്‌റൂമിൽ നിന്ന് ഇറങ്ങിയപ്പോ കിച്ചനിൽനിന്ന് അടക്കിപ്പിടിച്ച സംസാരം കേട്ടു.. “ഹാ, എത്തിയോ രണ്ടും, ഇതെന്താ വന്നപാടെ കിച്ചണിൽ.” “ഹാ, രാഗേട്ടാ, ഇതെവിടെയാ, ഫോണിൽ വിളിച്ചാലും കിട്ടില്ല, ഇപ്പൊ വീട്ടിൽ വന്നോപ്പോഴും ചേച്ചി മാത്രം, അപ്പൊ പിന്നെ ചേച്ചിയെ അങ്ങ് സഹായിക്കാമെന്ന് വച്ചു… ദാ ദോശയുണ്ടാക്കുവാ..”

“അതെന്തായാലും നന്നായി, എന്നാ ഞാനും റെഡി ആയിട്ട് വരാം, നിങ്ങൾ പൊളിക്ക്..” അനുരാഗ് ചിരിച്ചുകൊണ്ട് റൂമിലേക്ക് കയറി.

“കൊച്ചു പിള്ളേരാണല്ലോടാ അവർ..” ആർദ്ര അനുരാഗിനോട് പറഞ്ഞു.. “ഹാ, ആ പാവങ്ങളെ വന്നപാടെ നീ പണിയേൽപ്പിച്ചില്ലേ…” അവൻ ചിരിച്ചു..” “അയ്യോ, ഞാൻ പറഞ്ഞതൊന്നും അല്ല, അവരായിട്ട് ഏറ്റതാ..” “പിന്നെ അവർ അത്ര ചെറിയ പിള്ളേർ ഒന്നും അല്ലാട്ടോ, വിളഞ്ഞ പുള്ളികളാ രണ്ടും..” അനുരാഗ് അവളോട് പറഞ്ഞു.. “കുറച്ച് കുറുമ്പൊക്കെ വേണ്ടേ പിള്ളാരായാൽ..” അവൾ അവനെ നുള്ളിക്കൊണ്ട് പറഞ്ഞു.. “നീ ആരായിരുന്നു മോൻ അവരുടെ പ്രായത്തിൽ…” “ഹേയ്, എന്റെ അത്രയ്ക്കൊന്നും വരില്ല അവർ…” ആർദ്രയുടെ കുണ്ടിയിൽ ചെറുതായി അടിച്ചുകൊണ്ട് അവൻ പറഞ്ഞു.

“പത്തുമുപ്പത്തഞ്ചു വയസ്സായി ഇപ്പോഴും മാറ്റമൊന്നും ഇല്ലല്ലോ നിനക്ക്…” അവൾ കിണുങ്ങി.. “നിന്നെ കണ്ടാൽ എന്തായാലും അത്രയും പറയില്ല, പക്ഷെ എന്റെ പ്രോട്ടീൻ ഷേക്ക് കുടിച്ച് നീ കുറച്ച് മിനുങ്ങിയിട്ടുണ്ട്..” “പോടാ, ആ പിള്ളാര് കേൾക്കണ്ട.. വേഗം റെഡി ആവാൻ നോക്ക്..” അവൾ അവനെ ഉന്തിമാറ്റി.

ആർദ്രയും, അനുരാഗും റെഡിയായി വന്നപ്പോൾ, ഡൈനിങ്ങ് ടേബിളിൽ എല്ലാം സെറ്റ്. അവർ കഴിക്കാനിരുന്നു.

“അല്ല അർജുനെ, നമ്മൾ നേരെ റൂമിലേക്കാണോ പോകുന്നെ..” അനുരാഗ് ചോദിച്ചു.. ചേട്ടൻ ടെൻഷൻ അടിക്കേണ്ട അതെല്ലാം സെറ്റ് ആണ്.. പിന്നെ റൂം അല്ല നമ്മൾ ഒരു വീടുതന്നെ എടുത്തിട്ടുണ്ട്..” “ആഹാ, അത് കൊള്ളാലോ..” അനുരാഗ് പറഞ്ഞു.. “ഞാനാ ഏട്ടാ, ഈ ഐഡിയ പറഞ്ഞത്..” കാർത്തിക് ചാടിക്കയറിപ്പറഞ്ഞു.. “അതെന്തായാലും നന്നായെടാ, ഒരു പ്രൈവസി ഉണ്ടാകും.. പോകുന്ന വഴിയൊക്കെ കറങ്ങി പതുക്കെ പോയാമതീലോ, വീടല്ലേ..” അനുരാഗ് പറഞ്ഞു. അവർ കഴിച്ചെഴുന്നേറ്റു..

“പിന്നെ രാഗേട്ടാ, എന്റെ വണ്ടിയെടുക്കുന്നോ അതോ ഏട്ടന്റെ എടുക്കണോ..” അർജുൻ ചോദിച്ചു. “എന്റെ എടുക്കാടാ, കുറച്ച് സ്പേഷ്യസ് ആയിക്കോട്ടെ.. ഞാൻ വണ്ടിയെടുക്കുമ്പോ നിന്റെ കാർ അവിടെ പാർക് ചെയ്തോ” അനുരാഗ് പറഞ്ഞു.

“അപ്പൊ ഇറങ്ങുവല്ലേ, ആർദ്രാ എല്ലാം എടുത്തില്ലേ.. വാ ഇറങ്ങാം.. അർജുനെ നിങ്ങളുടെ ലഗേജ് എന്റെ വണ്ടിയിലോട്ട് മാറ്റിക്കോ..” അർജുനും കാർത്തിക്കും പുറത്തിറങ്ങി.

“ടാ, വീടുപൂട്ടി മെയിൻ ഓഫ് ചെയ്യണേ, ഫ്രിഡ്ജ് ഒക്കെ കാലിയാ.. അത്കൊണ്ട് കുഴപ്പമില്ല..” ആർദ്ര അവനോട് പറഞ്ഞു.. “ഓക്കേ, ഞാൻ പൂട്ടിയിട്ടു വന്നോളാം, നീ പോയി കേറിക്കോ, കാറിന്റെ ചാവി എടുത്തോ..”

ആർദ്ര കാർ ഡിക്കി തുറന്ന് സാധനങ്ങൾ അകത്ത് വച്ചു.. “അർജുനെ, നിങ്ങളുടെ ലഗേജ് എവിടെ, വച്ചോ ഇവിടെ..” “ഹാ, ചേച്ചി അധികം ഒന്നുമില്ല, ഞങ്ങളുടെ രണ്ടു ചെറിയ ബാഗേയുള്ളു..” “കൊണ്ടുവാ..” ആർദ്ര അവരുടെ ബാഗെല്ലാം വച്ചു ഡിക്കിയടച്ചു.

“എല്ലാം സെറ്റ് അല്ലെ, അർജുനെ നിന്റെ വണ്ടി ഇവിടെ പാർക് ചെയ്തോ..” അനുരാഗ് വണ്ടിമാറ്റിക്കൊടുത്തു.

“എല്ലാരും കേറിക്കോ”, ആർദ്ര ഫ്രണ്ട് സീറ്റിലും, അർജുനും കാർത്തിക്കും ബാക്കിലും കയറി.. “അർജുനെ, നീ വേണെങ്കിൽ കുറച്ച് കഴിഞ്ഞു വണ്ടി എടുത്തോ, ഇപ്പോൾ ഞാനെടുക്കാം, അപ്പൊ സീറ്റ് മാറുകേം ചെയ്യാം ബോറടിക്കില്ലലോ..” അനുരാഗ് പറഞ്ഞു.. “ഓക്കേ, ചേട്ടാ സെറ്റ് പോവാം..”

“പോകുന്ന വഴിക്ക് ഡീസൽ അടിക്കണം, അപ്പൊ ഒരു ബ്രേക്ക് എടുക്കാം..” അനുരാഗ് വണ്ടിയെടുത്തു.

(തുടരും)

Leave a Reply

Your email address will not be published. Required fields are marked *